നിളയോഴുകും പോൽ 💙: ഭാഗം 44

nilayozhukumpol

രചന: റിനു

സമയത്തിന് വരാൻ പറ്റുമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി, ഇല്ലെങ്കിൽ റെസിഗ്നേഷൻ നൽകി വീട്ടിലിരിക്കണം... ദേഷ്യത്തോടെയും ഗൗരവത്തോടെയും പറയുന്നവനെ അവൾ മനസിലാകാതെ നോക്കി ആ മുഖത്ത് ഭയം നിഴലിക്കുന്നതും ആ മിഴികൾ കലങ്ങുന്നതും കണ്ടപ്പോൾ അവന്റെ ഹൃദയം വേദനിച്ചു.. "എന്താ ശ്രുതി തനിക്ക് സമയത്ത് ഓഫീസിൽ വരാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.? വീണ്ടും ഗൗരവത്തോടെ അവൻ ചോദിച്ചു.. " ഇന്നിനി ഓഫീസിൽ പോകണ്ടാന്ന് പറഞ്ഞ് അമ്മ രാവിലെ ഭയങ്കര വഴക്കായിരുന്നു. പിന്നെ ഒരുവിധത്തിലാണ് ഞാൻ പറഞ്ഞു മനസ്സിലാക്കി വന്നത്... അപ്പോഴേക്കും കരയാറായിരുന്നു ശ്രുതി... " അമ്മയല്ല ആര് പറഞ്ഞാലും താനിന്ന് ഇവിടെ എത്തും എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു... അവളുടെ കയ്യിൽ പിടിച്ച് താനിരിക്കുന്ന കസേരയ്ക്ക് അരികിലേക്ക് വലിച്ചുകൊണ്ട് സഞ്ജയ് പറഞ്ഞപ്പോൾ അവൾ അമ്പരപ്പോടെ അവനെ നോക്കി...

" പേടിച്ചു പോയോ..? അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. ഒരു കൂർത്ത നോട്ടത്തിലൂടെയാണ് അവൾ മറുപടി പറഞ്ഞത്. പൊടുന്നനെ മാറുന്ന അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ട് അവന് തന്നെ ചിരി വന്നു പോയിരുന്നു. അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി... " ചുമ്മാ ഒന്ന് വിരട്ടിയത് അല്ലെ... അതുപോട്ടെ രാവിലെ അമ്മ എന്താ വഴക്കുണ്ടാക്കി എന്ന് പറഞ്ഞത്... അവൻ പെട്ടെന്ന് എഴുന്നേറ്റ് അവൾക്ക് അരികിലേക്ക് ചെന്നു... അപ്പോഴും ആ കൈകൾ അവന്റെ ഉള്ളിൽ ഭദ്രമായിരുന്നു എന്നാൽ ദേഷ്യത്തോടെ ആ കൈകൾ അവനിൽ നിന്നും കുടഞ്ഞിരുന്നു അവൾ, എന്നിട്ട് കൂർപ്പിച്ച് അവനെ ഒന്ന് നോക്കി... " പറ്റിക്കാൻ പറ്റിയ സമയം, നെഞ്ചിൽ ഒരു കൊട്ട തീയുമായിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്, അപ്പോ കുഞ്ഞു കളിക്കുവാന്നോ..? ദേഷ്യത്തിൽ അവൾ ചോദിച്ചു, ഇരു കയ്യും കെട്ടി അവളെ അടിമുടി നോക്കി ചിരിയോടെ നോക്കി അവൻ ചോദിച്ചു. " എവിടെയാ ഈ കോട്ട തീ കൊണ്ടുവന്നത്..? ഞാൻ കണ്ടില്ലല്ലോ, താൻ വരുമ്പോൾ ഞാൻ കൊട്ടയൊന്നും കണ്ടില്ലല്ലോ...

"ദേ സാറേ എനിക്ക് ദേഷ്യം വരുന്നുണ്ട്, കൂർപ്പിച്ച് വീണ്ടും അവനെ നോക്കി അവൾ പറഞ്ഞു. " അല്ലെങ്കിലും ആദ്യം മുതൽ എനിക്ക് ഇഷ്ടപ്പെട്ടത് ഈ ദേഷ്യം തന്നെയാണ്... അവളുടെ മൂക്കിൽ ഒന്ന് പിടിച്ച് അമർത്തി ഞെരിച്ച് അവൻ പറഞ്ഞു, ആ നിമിഷം അവളുടെ ദേഷ്യം അലിഞ്ഞു പോയിരുന്നു.. ചെറിയ ചിരിയോടെ അവൾ അവനെ നോക്കി.. ഇത്തരത്തിലുള്ള കുസൃതികൾ ഒക്കെ അവന് വശം ഉണ്ടായിരുന്നോ എന്നതുപോലെ. " ഇത് സാറ് തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഒരുപാട് മാറ്റം വന്നതുപോലെ.. " താനെന്നേ മൊത്തത്തിൽ മാറ്റി കളഞ്ഞില്ലേ... വീണ്ടും അവളുടെ കൈപിടിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടാണ് അവനത് പറഞ്ഞത്, ആ നിമിഷം അവളും ആർദ്രമായി പോയിരുന്നു.. അവന്റെ നെഞ്ചിൽ ഇരുന്ന കൈ പെട്ടെന്ന് അവൾ കവിളിലൂടെ തലോടി, ഒരു നിമിഷം സഞ്ജുവും ആർദ്രമായി പോയി.. പെട്ടെന്നാണ് അത് ഓഫീസ് ആണെന്ന് രണ്ടുപേർക്കും ബോധം വന്നത്.. ആ നിമിഷം രണ്ടുപേരും പരസ്പരം അകലം ഇട്ടു. " ഞാൻ എവിടെയാണ് നിൽക്കുന്നതെന്നോ എന്താണ് സംസാരിക്കുന്നതെന്നോ മറന്നു പോകുന്നു.

അവളുടെ മുഖത്തേക്ക് നോക്കി ചമ്മലോട് അവൻ പറഞ്ഞു... " ഞാനും അതേ ചമ്മലോടെ തന്നെ അവളും മറുപടി പറഞ്ഞു. " അങ്ങനെ മറന്നു പോകാൻ പാടില്ല, നമ്മൾ ഓഫീസിലാണ് നിൽക്കുന്നത്. നമ്മൾ രണ്ടുപേരും ഉത്തരവാദിത്വമുള്ള ഒരു പോസ്റ്റിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് സ്വയം മറക്കാൻ പാടില്ല. ഈ ഓഫീസിന് പുറത്ത് നമുക്കിടയിൽ എന്തുണ്ടെങ്കിലും ഇതിനകത്ത് നമ്മൾ ഇവിടുത്തെ ജോലിക്കാർ തന്നെയാണ്.. ഇവിടെ ഇപ്പൊൾ നമ്മുടെ രണ്ടുപേരുടെയും ഭാഗത്ത് കുറ്റം ഉള്ളതുകൊണ്ട് ഞാനൊന്നും പറയുന്നില്ല... ചെറിയ ചിരിയോടെ അവൻ പറഞ്ഞു, പിന്നെ അവന്റെ അരികിൽ ഉള്ള കസേര നീക്കിയിട്ട് അവളോട് ഇരിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.. നേരത്തെ ആണെങ്കിൽ ഇരിക്കാൻ ഒരല്പം പരിഭ്രമം ഉണ്ടാകും, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തന്റെ അല്ലേ, തന്റെ സ്വന്തം അല്ലേ ആ ചിന്തയാണ്.അവൾ ഇരുന്നു " ഇനി പറ അമ്മ എന്തു പറഞ്ഞു..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു " നമ്മളെ അത്രയും ലേറ്റ് ആയതു കൊണ്ട് അമ്മയ്ക്ക് നല്ല ദേഷ്യം ഉണ്ട്.

ഇനി ജോലിക്ക് പോകണ്ട എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു ഞാൻ എന്ത് വന്നാലും പോകും എന്ന്.. " അമ്മ തീർത്ത് ഇനി ജോലിക്ക് പോകേണ്ടന്ന് പറഞ്ഞാൽ താൻ എന്തുചെയ്യും.? അത്ര ശക്തമായിട്ട് എതിർത്ത് പറഞ്ഞാൽ തനിക്ക് ഈ ജോലിക്ക് വരാൻ പറ്റുമോ..? " അങ്ങനെ വരാതിരിക്കാനും കാണാതിരിക്കാനും എനിക്ക് പറ്റില്ലല്ലോ. "വന്നില്ലെങ്കിൽ ഞാൻ അങ്ങ് വരും... അവളുടെ മുഖത്തേക്ക് നോക്കി ഏറെ പ്രണയത്തോടെ അവൻ പറഞ്ഞു, "എന്നിട്ട്..? ഒരു കുസൃതിയോടെ അവൾ ചോദിച്ചു " എന്നിട്ട് എന്താ ഒരു പൂച്ച കുഞ്ഞിനെ തൂക്കിയെടുക്കുന്നത് പോലെ തന്നെ തൂക്കി ഞാനിങ്ങ് പോരും..... " അമ്മ എതിർത്താലോ..? " ആര് വേണമെങ്കിലും എതിർത്തോട്ടെ. എതിർക്കുന്നവരോടൊക്കെ ഞാൻ പറയും ഇതെന്റെ പെണ്ണാണ്,ഈ മനസ്സിൽ മൊത്തം ഞാൻ മാത്രമേ ഉള്ളൂ, ഞാൻ ഇവളെ ആർക്കും വിട്ടുകൊടുക്കില്ല എന്ന്. ശ്രുതിയുടെ മനസ്സ് നിറയാൻ ആ വാക്കുകളുടെ ശക്തി ധാരാളമായിരുന്നു, എത്രയോ കാലങ്ങളായി താൻ കേൾക്കാൻ ആഗ്രഹിച്ചതാണ് ഈ വാക്കുകൾ.

"ശരിക്കും......അങ്ങനെ പറയൂമോ..? വിശ്വാസം വരാത്തതുപോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. "ഇനിയിപ്പോൾ എന്തുവന്നാലും ഞാൻ അങ്ങനെ തന്നെ പറയും, ഉറപ്പോടെ അവൻ പറഞ്ഞതും ശ്രുതി ചുറ്റുപാടും ഒന്ന് നോക്കി അവിടെയെങ്ങാനും ക്യാമറ ഉണ്ടോ എന്ന്. "എങ്കിൽ വാഷ് റൂമിലേക്ക് വന്നെ,എനിക്കൊരു കാര്യം പറയാനുണ്ട്.. അത്രയും പറഞ്ഞ് അവൾ മുൻപേ ഇറങ്ങി പോയപ്പോൾ അവന് കാര്യം മനസ്സിലായിരുന്നില്ല. എങ്കിലും അവൾ പോയ പുറകെ സഞ്ജയും അവിടേക്ക് തന്നെ പോയിരുന്നു. ക്യാബിനിൽ നിന്നും രണ്ടുപേരും ഇറങ്ങിപ്പോകുന്നത് ഓഫീസിൽ തന്നെ ചിലരൊക്കെ ശ്രദ്ധിച്ചിരുന്നു. ചിലർ പരസ്പരം നോക്കുകയും അർത്ഥം വെച്ച് ചിരിക്കുകയും ഒക്കെ ചെയ്തിരുന്നു. ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നിരുന്നു ശ്രുതി. തൊട്ടു പുറകെ വന്ന സഞ്ജയെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നിരുന്നു.. " എന്താടോ എന്തുപറ്റി തനിക്കെന്താ ഇവിടെ വെച്ച് പറയാനുള്ള കാര്യം.. അവനാകെ മാനം ഒന്ന് നോക്കിയിട്ട് ചോദിച്ചു..

" അത് പറയാനല്ല, അവിടെയൊക്കെ ക്യാമറ ആയോണ്ട് ആണ് ഞാൻ ഇങ്ങോട്ട് വരാൻ പറഞ്ഞത്. " എന്ത്..? മനസ്സിലാവാതെ സഞ്ജയ് ചോദിച്ചു. " സാർ പറഞ്ഞത് കേട്ടിട്ട് എനിക്ക് വല്ലാത്ത സന്തോഷം വന്നു, എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എനിക്കൊരു കാര്യം തോന്നി, അത് അപ്പൊൾ തന്നെ ചെയ്തില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല. അതുകൊണ്ട് ഇവിടെക്ക് വരാൻ പറഞ്ഞത്. " താൻ എന്തൊക്കെയാ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സഞ്ജയ് പറഞ്ഞു തീരും മുൻപേ പെട്ടെന്ന് അവന്റെ കവിളിലേക്ക് ഒരു മുത്തം കൊടുത്ത് അവൾ അവിടെ നിന്നും ഇറങ്ങിപ്പോയിരുന്നു. ഒരു നിമിഷം മിഴിഞ്ഞു നിന്നു പോയി സഞ്ജയ്. എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസ്സിലാവാതെ ആ യാഥാർത്ഥ്യം മനസ്സിലാക്കി എടുത്തപ്പോഴേക്കും അവൻ ഞെട്ടിപ്പോയിരുന്നു,

നിമിഷ നേരം കൊണ്ട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി നാമ്പിട്ടു. ഏറെ സന്തോഷത്തോടെ ചുണ്ടിൽ അതേ പുഞ്ചിരിയുമായാണ് തിരികെ അവൻ ക്യാബിനയിലേക്ക് നടന്നത്. ക്യാബിൻ അകത്തേക്ക് കയറാൻ തുടങ്ങിയ ശ്രുതിയെ വരവേറ്റത് എം ടി യുടെ കസേരയിലിരുന്ന ഗൗരിയാണ്. അവളെ കണ്ടതും ശ്രുതി ഒന്ന് അമ്പരന്നിരുന്നു. അകത്ത് കയറി ബാഗ് എടുത്ത് സെക്രട്ടറിയുടെ ക്യാബിനിലേക്ക് പോകുന്നതിനു മുൻപ് കൈകൾ കൊട്ടി ഗൗരി അവളെ വിളിച്ചു. "ഞാനിവിടെ നിൽക്കുന്നത് നീ കണ്ടില്ലേ...? " കണ്ടു മാഡം..! അവൾ ഭവ്യയതയോടെ പറഞ്ഞു. "പിന്നെന്താ ഒരു ആദരവില്ലാത്തത്, എംഡിയുടെ കസേരയിൽ ഇരിക്കുന്നത് കണ്ടാൽ അറിയില്ലേ ഞാൻ ഈ ഓഫീസിലെ ആരാണെന്ന് ഒന്ന് വിഷ് ചെയ്യാൻ പോലും അറിയില്ലേ...? "സോറി മാഡം... "നീയും സഞ്ജയും കൂടി ഇന്നലെ എവിടെയായിരുന്നു ടൂറ്..? അധികാരത്തോടെ ചോദിക്കുന്നവളെ തന്നെ ശ്രുതി തുറിച്ചു നോക്കി..! അവളുടെ ചോദ്യവും ആഞ്ജയുടെ ഭാഷയും ശ്രുതിയ്ക്ക് ഇഷ്ടമായിരുന്നില്ല, പക്ഷേ അത് മുഖത്തവൾ ഭാവിച്ചില്ല. "

അത് ഒഫീഷ്യൽ ടൂർ ആയിരുന്നു, ഒരു ബിസിനസ് മീറ്റിംഗ്. അതുകൊണ്ടു തന്നെ അതിന്റെ കൂടുതൽ കാര്യങ്ങൾ എനിക്ക് പറയാൻ പറ്റില്ല. സാറിനോട് ചോദിച്ചാൽ മതി. " സാറിനോട് അല്ലല്ലോ നിന്നോട് അല്ലെ ചോദിച്ചത്, നീ മറുപടി പറഞ്ഞാൽ മതി. " സോറി മാഡം സാർ ആരോടും പറയരുതെന്ന് പറഞ്ഞ കാര്യം ഞാൻ പറയില്ല. " ആരാടീ നിന്റെ സാറ് നിന്റെ ഉദ്ദേശം എന്താണെന്നൊക്കെ എനിക്ക് മനസ്സിലായി. ഇന്നലെ നിന്റെ അമ്മ ഇവിടെ വന്നിട്ടുണ്ടായിരുന്നു, നിന്റെ ഒഫീഷ്യൽ ടൂറിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഞാൻ അറിഞ്ഞു. ഇതുവരെ സ്ത്രീകളോട് ശരിക്കും സംസാരിക്കുക പോലും ചെയ്യാത്ത സഞ്ജയ് നിന്നെ പോലൊരുത്തിയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീ എന്തോ കൈവിഷം കൊടുത്താണ് സഞ്ജയെ മയക്കിയതെന്ന്.

ചെറുപ്രായം, തൊലി വെളുപ്പും കൂടി കാണുമ്പോൾ ചില ആണുങ്ങൾ വീഴും.. സ്വാഭാവികം..! നിന്നെ പോലുള്ളവളുമാരൊക്കെ ഇങ്ങനെ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയല്ലേ, ശ്രുതിയ്ക്ക് ദേഷ്യം വന്നെങ്കിലും കടച്ചമർത്തി... " എങ്കിലും രണ്ടു കല്യാണം കഴിച്ച അയാൾ തന്നെ വേണം നിനക്ക് ഈ ചെറുപ്രായത്തിൽ അല്ലെഡി...! ഗൗരിയുടെ ആ വെളിപ്പെടുത്തലിൽ ശ്രുതി ഞെട്ടിപ്പോയിരുന്നു..! അതിനു മുൻപ് അവൾ പറഞ്ഞത് ഒന്നും തന്നെ ശ്രുതി കേട്ടില്ല. അവസാനത്തെ ഗൗരിയുടെ ആ വാക്ക്, ആ ഒരു വാക്കിൽ മാത്രം അവൾ കുരങ്ങിക്കിടന്നു. തന്റെ തൊട്ടു പിറകിൽ ഒരു ചലനമറിഞ്ഞ് തിരിഞ്ഞുനോക്കിയ ശ്രുതി സഞ്ജയുടെ മുഖത്തേക്കാണ് നോക്കുന്നത്.. ഗൗരിയുടെ വെളിപ്പെടുത്തൽ ആ മുഖത്തും ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. ഏറെ കുറ്റബോധത്തോടെ തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും ഗൗരി പറഞ്ഞത് സത്യമാണെന്ന് അവൾക്ക് മനസ്സിലായി ..........കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story