നിളയോഴുകും പോൽ 💙: ഭാഗം 46

nilayozhukumpol

രചന: റിനു

 ഇപ്പൊൾ തനിക്ക് തോന്നുന്നില്ലേ ഒന്നും വേണ്ടിയിരുന്നില്ലന്ന്..? വെറുതെ എന്നോട് അടുക്കേണ്ടിയിരുന്നില്ലന്ന്. കണ്ണീർ നനവുള്ള ഒരു ചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. " അങ്ങനെ തോന്നണമെങ്കിൽ ഞാൻ മരിക്കണം, ഒട്ടും മടിക്കാതെ അവൾ മറുപടി പറഞ്ഞു. "ശ്രുതി... അവൻ മനസ്സിലാവാതെ അവളെ വിളിച്ചു " എന്തോ.... ഏറെ ആർദ്രമായി അവൾ കേട്ടു. " ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങൾ അല്ല സർ. മാത്രമല്ല ഇവിടെ എവിടെയും സർ തെറ്റ് ചെയ്തിട്ടില്ലല്ലോ. " തനിക്ക് പേടി തോന്നുന്നില്ലേ..? അമ്പരപ്പോടെ സഞ്ജയ്‌ ചോദിച്ചു.. " മരിക്കാൻ ആണോ...? " അങ്ങനെ പറയല്ലേ ശ്രുതി... രണ്ട് പെൺകുട്ടികളുടെ അവസ്ഥ, അവരുടെ ദുരവസ്ഥയ്ക്ക് കാരണം എന്റെ ജാതകം തന്നെയായിരിക്കും. ആ ഭയം കൊണ്ടാണ് തന്നോട് ഞാൻ എന്നോട് അടുക്കണ്ട എന്ന് പറഞ്ഞത്. ഈ ജീവിതത്തിൽ എനിക്കൊരു കുടുംബജീവിതം പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും തനിക്ക് സമയം ബാക്കിയുണ്ട്. എന്നെ വിഷമിപ്പിച്ചു എന്നുള്ള തോന്നൽ വേണ്ട.

ഞാനത് നല്ല സെൻസിലെ എടുക്കു, ഇതുവരെ സാറ് പറഞ്ഞത് സാറിന്റെ ജീവിതകഥയാണ്. ഇതിലൊന്നും ആ പെൺകുട്ടികളെ സാറിന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഒരുപാട് വട്ടം സർ എന്നോട് പറഞ്ഞിട്ടുണ്ട് സാറിന്റെ മനസ്സിലേക്ക് ആദ്യമായിട്ടും അവസാനമായിട്ടും കടന്നു വന്നിട്ടുള്ള ആൾ ഞാനാണെന്ന്, അങ്ങനെ എന്നോട് പറഞ്ഞ ഒരാളെ ഞാൻ എന്ത് കാരണം കൊണ്ടാണ് എന്റെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നത്...? സാറ് ചോദിച്ചില്ലേ മരണ ഭയം ഉണ്ടോന്ന് ..? എന്റെ ജീവിതം സാറിന് അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. അച്ഛൻ തളർന്നുപോയ നിമിഷം മുതൽ ഞാനും തളർന്നു പോയെന്നത് ആണ് സത്യം. എല്ലാവരുടെയും മുന്നിൽ ചിരിച്ചു കളിച്ച് ധൈര്യത്തോടെ നിൽക്കുന്നുണ്ടെങ്കിലും രാത്രി ഇരുട്ടുമ്പോൾ എനിക്ക് പേടിയാ.

എന്റെ നേരെ വരുന്ന കഴുകൻ കണ്ണുകൾ, അർഥം വച്ചുള്ള നോട്ടങ്ങൾ. അശ്ലീല ചുവയുള്ള ചോദ്യങ്ങൾ. അതിലൊക്കെ, അരാജകത്വം മാത്രം അനുഭവിച്ച ഒരു പെണ്ണ് ആണ് ഞാൻ. പക്ഷേ സാറിനെ പരിചയപ്പെട്ട നിമിഷം മുതൽ എനിക്കൊരു സുരക്ഷിതത്വം ഫീൽ ചെയ്തിരുന്നു. ഇവിടെ ഞാൻ സേഫ് ആണെന്ന് ആരോ പറയുന്നതു പോലെ. ആ മുഖം കാണുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നും. അത് ജന്മാന്തരങ്ങളുടെ ബന്ധമാണ് സർ. അതുകൊണ്ടാണ് നമുക്ക് രണ്ടുപേർക്കും പരസ്പരം അകലാൻ തോന്നാത്തത്. വിധി നമ്മെ ഒരുമിച്ച് ആക്കിയത്. നമ്മളെ കൂട്ടിമുട്ടിച്ച വിധി ഒരിക്കലും നമ്മളെ വേർപിരിയാൻ അനുവദിക്കില്ല. നമ്മൾ രണ്ടുപേരും മരണം കൊണ്ട് മാത്രമേ ഇനി വേർപിരിയു, ഇനി മരണമാണ് എനിക്ക് വിധിച്ചിരിക്കുന്നത് എങ്കിൽ എനിക്ക് ഇത്ര ആയുസ്സെ ഉള്ളു എന്ന് ഞാൻ വിശ്വസിക്കും. പക്ഷേ സാറിന്റെ ഭാര്യയായതിനു ശേഷം മരിച്ചു പോവുകയാണെങ്കിൽ പോലും എനിക്ക് സന്തോഷമേയുള്ളൂ... "

ശ്രുതി..... അരുത് എന്ന് പറഞ്ഞ് അവൻ തന്റെ വിരലുകളാൽ അവളുടെ വായെ മൂടി കളഞ്ഞിരുന്നു. " ഇനി അങ്ങനെ ഒരു വാക്ക് പോലും താൻ പറയരുത്. എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, മരണത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും നമ്മൾ ഇനി ഒരുമിച്ച് ആയിരിക്കും. ഞാൻ ഇല്ലാതെ താനും താൻ ഇല്ലാതെ ഞാനും ഉണ്ടാവില്ല. അവളുടെ മുഖത്തേക്ക് നോക്കി അവൻ ഉറപ്പു പറഞ്ഞു.. നിറകണ്ണുകളോട് അവൾ അവന്റെ മുഖത്തേക്ക് നോക്കി. " സത്യം അല്ലെ.... " സത്യം അവളുടെ കൈകളിൽ പിടിച്ചു അവൻ വാക്ക് കൊടുത്തു. ഒപ്പം തന്നെ അവന്റെ ചെറുവിരലിൽ കിടന്ന ഡയമണ്ട് കല്ല് വെച്ച മോതിരം അവളുടെ മോതിരവിരലിൽ അവൻ അണിയിച്ചു. " ഇനിയൊരു സംശയ കുറവുണ്ടോ..? " ഇതിന്റെ ഒന്നും ആവശ്യമില്ല സാർ സാറിനെ പൊന്നോ പണമോ സമ്പത്തോ ഒന്നും എനിക്ക് വേണ്ട. എനിക്ക് വേണ്ടത് എന്നും ഇങ്ങനെ ചേർന്നുനിൽക്കാൻ ആ നെഞ്ചോരം മാത്രമാണ്. " അതെന്നും തനിക്കൊപ്പം ഉണ്ടാകും. ഈ മോതിരം എന്റെ അമ്മയുടെ കയ്യിൽ കിടന്നതാ.

അമ്മ മരിക്കുന്ന സമയത്താണ് ഞാൻ എന്റെ കയ്യിൽ ഇട്ടതാ. ഇതിനെന്റെ ജീവന്റെ വിലയുണ്ട്. എന്റെ ജീവനാണ് തന്റെ കൈകളിലേക്ക് വച്ചുതരുന്നത്. അതിലും വലിയ ഒരു ഉറപ്പ് എനിക്ക് തരാൻ ഇല്ല.... സഞ്ജയ്‌ പറഞ്ഞപ്പോൾ അവൾ ഇടം കൈ അവന്റെ കൈകളിൽ ചേർത്ത് വച്ചു. ഒരിക്കലും പിരിയില്ല എന്ന പോലെ അന്ന് വീട്ടിലെത്തിയപ്പോഴും അവൻ തന്നെയായിരുന്നു അവളുടെ മനസ്സിൽ നിറയെ, കഴിഞ്ഞ കാലങ്ങളിൽ അവൻ എത്രതോളം വേദന അനുഭവിച്ചിട്ടുണ്ട് ഉണ്ടാകുമെന്ന് ചിന്ത അവളെ നീറ്റിയിരുന്നു. ജീവിതത്തിൽ രണ്ടു ദുരന്തങ്ങളെ നേരിടേണ്ടി വന്ന അവന് പിന്നീട് ജീവിതത്തോട് സ്വാഭാവികമായും വിരക്തി തോന്നിയിട്ടുണ്ടാവും, അതുതന്നെയാണ് അവന്റെ പ്രവർത്തികളിൽ താൻ കണ്ടതും. അറിയുന്തോറും അവനോടുള്ള ഇഷ്ടം അവൾക്ക് കൂടി വരികയായിരുന്നു.

ഒരു തിരശീലയിൽ എന്നതു പോലെ അവനെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ കാര്യങ്ങളും അവൾ ഓർത്തു പോയിരുന്നു. ചിലതൊക്കെ ഓർക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും. കാപ്പികൊണ്ട് വന്ന അജിത കാണുന്നത് വെറുതെ ഓരോന്നിരുന്ന് ഓർത്ത് ചിരിക്കുന്ന ശ്രുതിയെയാണ്. അവളുടെ ഇരിപ്പും ചിരിയും കണ്ടപ്പോൾ തന്നെ എന്തോ ഒരു വശപിച്ചത് അവർക്ക് തോന്നിയിരുന്നു.. " ശ്രുതി...! അവര് വിളിച്ചിട്ടും ഒന്നും കേൾക്കാതെ മറ്റേതോ ലോകത്തിൽ ആയിരുന്നു അവൾ. " ശ്രുതി.... ഒരിക്കൽ കൂടി അവർ ഒച്ച ഉയർത്തിയപ്പോഴാണ് ഞെട്ടി അവൾ അവരുടെ മുഖത്തേക്ക് നോക്കിയത്. "എന്താ അമ്മേ.... അവൾ ചോദിച്ചു, " എത്ര നേരായിട്ട് നിന്നെ വിളിക്കാ, നീ ഈ ലോകത്ത് അല്ലേ...? അല്പം ദേഷ്യത്തോടെ തന്നെ അജിത ചോദിച്ചു. " ഞാനെന്തോ ഓർത്തിരുന്നു പോയതാ.

"അത് മനസ്സിലായി തന്നെ ചിരിക്കുന്നുണ്ടായിരുന്നു. " ഏതൊരു കോമഡി സിനിമയെക്കുറിച്ച് ആലോചിച്ചത് ആണ്... " ഈ പ്രായത്തിൽ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കോമഡി സിനിമയെക്കുറിച്ച് ആലോചിച്ചിട്ട് അല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ എനിക്കുണ്ട്, നിന്റെ മാറ്റം ഞാൻ കാണുന്നുണ്ട്. "അമ്മ എന്തൊക്കെയാ പറയുന്നെന്ന് എനിക്ക് മനസ്സിലാവുന്നില്ല, മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. " അതുതന്നെയാണ് എനിക്ക് നിന്നോട് പറയാനുള്ളത്. നിന്നെ എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. അത്രയും പറഞ്ഞ് കാപ്പി മേശപ്പുറത്ത് വെച്ചതിനുശേഷം അടുക്കളയിലേക്ക് പോയിരുന്നു അജിത... ഒരു നിമിഷം ചമ്മി നിന്ന് അവൾ സ്വന്തമായി നെറ്റികിട്ട് ഒരു ഇടി കൊടുത്തു ശ്രുതി.. അജിത അടുക്കളയിലേക്ക് പോയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഫോണെടുത്ത് അവൾ സഞ്ജയുടെ നമ്പറിലേക്ക് വിളിച്ചു. "ഹലോ... കുറച്ച് സമയങ്ങൾക്ക് അകമാണ് ഫോൺ എടുക്കപ്പെട്ടത്... " വിളിക്കുന്നത് ഞാനാണെന്ന് അറിയില്ലേ..? പിന്നെന്തിനാ ഇത്ര ഗാംഭീര്യം..?

ശ്രുതി ഒരു കുസൃതിയോടെ ചോദിച്ചു, " ഓഹോ....താനെന്താ വിളിച്ചത് ശബ്ദം അല്പം മയപ്പെടുത്തി സഞ്ജയ് ചോദിച്ചു " എനിക്കിപ്പോൾ ശബ്ദം കേൾക്കണം എന്ന് തോന്നി, അതുകൊണ്ട് വിളിച്ചത് ആണ് എന്താ ഇഷ്ടപ്പെട്ടില്ലേ..? അവളിൽ വീണ്ടും കുസൃതി " എന്റെ പൊന്നു മോളെ ഞാൻ ഇവിടെ ഒരു കമ്പനിക്ക് സബ്മിറ്റ് ചെയ്യാനുള്ള അത്യാവശ്യമായിട്ടുള്ള കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കാണ് നീ റൊമാൻസ് കൊണ്ടുവന്നിരിക്കുന്നത്. ചിരിയോടെ അവന് പറഞ്ഞു.. " ചുരുക്കം പറഞ്ഞാൽ എന്നോട് സംസാരിക്കാൻ ഇപ്പോൾ സാറിന് താല്പര്യമില്ല എന്നല്ലേ പറഞ്ഞതിന്റെ അർത്ഥം, അവള് പരിഭവിച്ചു. "ഇതാണ് ഈ പെമ്പിള്ളാരുടെ കുഴപ്പം, എന്തെങ്കിലും പറഞ്ഞു കഴിഞ്ഞ അത് വളച്ചു മറ്റൊരു വിഷയമാക്കും, " ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നില്ല, എനിക്കൊന്നു വിളിക്കണം എന്ന് തോന്നിയപ്പോൾ ഞാൻ വിളിച്ചു. ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി സോറി.. അതും പറഞ്ഞ് അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തിരുന്നു.. അത് കേൾക്കേ അവനും വിഷമം തോന്നി..

കുറച്ച് സമയം വെയിറ്റ് ചെയ്തുവെങ്കിലും അവൾ വിളിക്കുന്നില്ലെന്ന് മനസ്സിലായതും അവൻ അവളുടെ നമ്പർ ഡയൽ ചെയ്ത് അങ്ങോട്ട് വിളിച്ചു.. ഫോൺ ബെൽ അടിച്ചപ്പോൾ തന്നെ ശ്രുതിയിൽ ഒരു കുസൃതി ചിരി നിറഞ്ഞിരുന്നു. ഫോണെടുത്ത് ചെവിയോട് ചേർത്ത് കൃത്രിമ ഗൗരവത്തോടെ അവൾ സംസാരിച്ചു... "എന്താ...? "ഹാ പിണങ്ങല്ലേ... എന്താടോ താൻ പറ, ഞാൻ കേൾക്കാം... ഏറെ ആർദ്രമായി അവന് പറഞ്ഞു... " അങ്ങനെ ബുദ്ധിമുട്ടി ഒന്നും കേൾക്കണ്ട, " ഒരു ബുദ്ധിമുട്ടുമില്ല താൻ പറഞ്ഞൊ ഞാൻ ദേ ലാപ്ടോപ്പ് ഒക്കെ അടച്ചുവെച്ച് ബാൽക്കണി വന്നിരിക്കുകയാണ്.. " എനിക്കും സാറിന്റെ കൂടെ എപ്പോഴും അങ്ങനെ ഒരുമിച്ചിരിക്കാൻ തോന്നാ, കുസൃതിയോടെ അവൾ പറഞ്ഞപോൾ അവൻ പതിഞ്ഞൊന്ന് ചിരിച്ചു.. "

എന്റെ അവസ്ഥയും അങ്ങനെയൊക്കെ തന്നെയാണ്, പിന്നെ താൻ പറയുന്നതു പോലെ ഇങ്ങനെ ഓപ്പൺ ആയിട്ട് പറയാനുള്ള ചടപ്പുകൊണ്ട് ഞാൻ പറയാതിരിക്കുന്നു എന്നേയുള്ളൂ.. അവന്റെ ആ മറുപടിയിൽ അവൾ പൊട്ടിച്ചിരിച്ചു. കുപ്പിവള കിലുങ്ങും പോലെയുള്ള അവളുടെ പുഞ്ചിരി കേള്‍ക്കേ ചിരിയോടെ അവൻ കണ്ണുകൾ അടച്ചു.. തന്റെ ജീവിതത്തിലേക്ക് പുതിയൊരു വസന്തം കടന്നുവരുന്നത് സന്തോഷത്തോടെ സഞ്ജയ് അറിഞ്ഞു. തന്റെ മനസ്സിലെ അനുരാഗജധികൾക്ക് ശ്രുതി ചേരുമ്പോലെ... തന്റെ പെണ്ണ്...! തന്റെ സ്വന്തം എന്ന് അവകാശപ്പെടാൻ സാധിക്കുന്ന ഒരുവൾ... നിനവിലും നിദ്രയിലും തന്നെ ഓമനിക്കുന്നവൾ..! അവൻ ചിന്തിച്ചു.......കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story