നിളയോഴുകും പോൽ 💙: ഭാഗം 5

nilayozhukumpol

രചന: റിനു

" നോ അങ്ങനെ നിങ്ങൾക്ക് പോകാൻ പറ്റില്ല... നിങ്ങളല്ലേ കുട്ടിയെ കൊണ്ടുവന്നത്, അപ്പൊൾ ഈ കുട്ടി ഉണർന്നു ബോധം വന്നതിനു ശേഷം പോയാൽ മതി... എന്താ സംഭവിച്ചത് എന്ന് അറിയണമല്ലോ, ഡോക്ടറുടെ മറുപടിയിൽ ശരിക്കും സഞ്ജയ് കുടുങ്ങി പോയിരുന്നു.. " ഡോക്ടർ ഈ കുട്ടിയെ എനിക്ക് പരിചയമില്ല... എന്റെ ഓഫീസിൽ വന്നതാ, അതിനപ്പുറം എനിക്ക് ഒരു പരിചയം ഇല്ല... മനുഷ്യത്വപരമായ ഒരു ഇടപെടൽ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടു വന്നത്, പിന്നെ എന്റെ ഓഫീസിൽ വന്ന് ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ അത് എന്റെ റെസ്പോണ്സിബിലിറ്റി ആണ്, പക്ഷേ എനിക്ക് ഇന്ന് വൈകിട്ട് അർജെന്റ് ആയി ഒരു മീറ്റിംഗ് ഉണ്ട്... ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിന് ദുബായിലേക്ക് പോകാൻ വേണ്ടി ഇരിക്കാനണ്, ഇപ്പോ തന്നെ വീട്ടിലേക്ക് പോയേ പറ്റൂ, വൈകിട്ട് ആറു മണിക്കാണ് ഫ്ലൈറ്റ്... അവൻ വാച്ചിൽ നോക്കി പറഞ്ഞു... " സോറി സർ, സാറിന്റെ പ്രശ്നം എനിക്ക് മനസ്സിലാവുന്നുണ്ട്, ഓഫീസിൽ തന്നെ ഉള്ള ആരെങ്കിലും ഇവിടേക്ക് നിർത്തിയാൽ മതി... പക്ഷേ ആരെങ്കിലും ഒരു ബൈസ്റ്റാൻഡർ ഒപ്പം വേണം, ഒന്നാമത്തെ കാര്യം പെൺകുട്ടിയാണ്, ഇപ്പോഴത്തെ കാലത്ത് ഓരോ വാർത്ത കേൾക്കുന്നത് അല്ലെ, സർ മോശക്കാരൻ ആണെന്നല്ല പറഞ്ഞത്, ഹോസ്പിറ്റൽ റൂൾ വളരെ സ്ട്രിക്റ്റ് ആണ്, അതുകൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഇതൊക്കെ ഹെഡ് ഓഫീസിൽ നിന്ന് വരുന്ന ഉത്തരവുകളാണ്..

അതുകൊണ്ട് സഹകരിക്കണം, അല്ലാതെ നമുക്ക് ഇവിടെ ഒരു ചികിത്സയും പ്രൊവൈഡ് ചെയ്യാൻ പറ്റില്ല... സർ ഓഫീസിലുള്ള ആരെയെങ്കിലും വിളിച്ച് ഇവിടെ ആക്കിയിട്ട് പൊയ്ക്കോളൂ, ഡോക്ടർ തന്റെ നിസാഹയവസ്ഥ വ്യക്തമാക്കി... " സാരമില്ല രണ്ടുമണിക്കൂർ കാര്യമല്ലേ.... ഞാൻ തന്നെ നിൽക്കാം, സഞ്ജയ്‌ പറഞ്ഞു... ഡോക്ടർ പോയപ്പോൾ മുറിയിൽ അവർ രണ്ടുപേരും മാത്രമായി കുറച്ച് സമയം.... മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്തു സമയം കളഞ്ഞു അവൻ... അവൾ ഉണരുന്ന ലക്ഷണമില്ലന്ന് മനസ്സിലായപ്പോൾ സഞ്ജയിക്ക് ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു.... അവസാനം ട്രാവൽ ഏജൻസിലേക്ക് വിളിച്ച് തനിക്ക് ഇന്ന് വൈകിട്ട് പോകാൻ സാധിക്കില്ല എന്ന് അറിയിച്ചു, ഇത്രയും ലേറ്റ് ആയി സ്ഥിതിക്ക് ഇനി പോകുന്നത് നടക്കില്ലെന്ന് അവനറിയാമായിരുന്നു... ഓഫീസിൽ വിളിച്ച് മീറ്റിങ്ങിനെ കുറിച്ച് സംസാരിച്ചു... മീറ്റിങ്ങിന് എത്താൻ സാധിക്കാത്തതിനാലാൽ ഒരു മെയിൽ അയക്കു അനിതയോട് പറഞ്ഞ ഏൽപ്പിച്ചു... തിരിഞ്ഞപ്പോഴാണ് കണ്ണുകൾ മെല്ലെ തുറന്നു വരുന്നവളെ അവൻ കണ്ടത്.... ആ നിമിഷം അവന് ദേഷ്യമാണ് തോന്നിയത്, കണ്ണുകൾ തുറന്നതും അരികിലിരിക്കുന്ന ഡ്രിപ്പ് സ്റ്റാൻഡ് ആണ് ശ്രുതി ആദ്യം ശ്രദ്ധിക്കുന്നത്... താൻ എവിടെയാണെന്ന് മനസ്സിലാക്കിയെടുക്കാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു, മൊത്തത്തിൽ നോക്കിയപ്പോഴാണ് ആശുപത്രിയാണെന്ന് അവൾക്ക് മനസ്സിലായത്....

മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ വീണ്ടും പരിഭ്രമം തോന്നി അവൾക്ക്.... എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു അവൾ... " ഞാന് ഹോസ്പിറ്റൽ ആണോ...? അവന്റെ മുഖത്തേക്ക് നോക്കി അല്പം വിറയലോടെ തന്നെ അവൾ ചോദിച്ചു... ഒന്നും മിണ്ടാതെ രൂക്ഷമായി ഒന്നു നോക്കുക മാത്രമായിരുന്നു സഞ്ജയ് ചെയ്തത്, " ഞാൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്...? ഇന്ന് ലക്ഷങ്ങളുടെ ബിസിനസ് ഡീൽ ആണ്, നിങ്ങൾ കാരണം നഷ്ടമായത്, എത്രകാലമായി ഞാനും എന്റെ കമ്പനിയും നോക്കിയിരിക്കുന്ന ഒരു ഡീൽ ആണെന്നറിയൊ...? " സോറി സർ.... എന്തൊക്കെ സാർ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, " ഇത്ര കേട്ടിട്ട് നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ എന്താ ഞാൻ പറയുന്നത് എന്ന്..?നിങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാണ്, ഞാനാണ് നിങ്ങളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.... ഞാൻ നിങ്ങളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വരുമ്പോൾ സമയം 2 30 ആയിട്ട് ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ സമയം ഏതാണ്ട് അഞ്ചേകാലിനോട് അടുത്തു, രണ്ടുമണിക്കൂർ എന്നും പറഞ്ഞ് ഈ ഹോസ്പിറ്റലിൽ എന്നേ പിടിച്ചുനിർത്തിയത് ആണ്... എനിക്ക് ആറുമണിക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു, അതിൽ ഞാൻ ദുബായിൽ പോകാൻ വേണ്ടി ഇരുന്നതാ, ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടി.. അത് പോയി കിട്ടി... അതാ പറഞ്ഞത്.... നിങ്ങളെ എന്തിന് വേണ്ടി ഓഫീസിലേക്ക് വന്നത്.... അവനു ദേഷ്യം തോന്നി തുടങ്ങി... " സോറി സർ ഞാൻ കാരണം സാറിനെ ഇത്ര വലിയ നഷ്ടമുണ്ടായെന്ന് ഞാനറിഞ്ഞില്ല...

എനിക്കെതാണ് സംഭവിച്ചതെന്നും എനിക്ക് ഓർമ്മയില്ല... സാർ ക്യാബിനിൽ നിന്ന് പോകാൻ പറഞ്ഞത് മാത്രമേ എനിക്ക് ഓർമയുള്ളൂ. പിന്നെ നടന്നത് എനിക്ക് ഓർക്കാൻ പറ്റുന്നില്ല.. " പിന്നെ നടന്നതോന്നുമില്ല നിങ്ങൾ തളർന്നുവീണു, അതുതന്നെ.... നിങ്ങൾ ഭക്ഷണം കഴിച്ചില്ലേ...? ഇവിടെ വന്നപ്പോൾ ഡോക്ടർ പറഞ്ഞത് നിങ്ങൾ ഇന്ന് ഭക്ഷണം കഴിച്ചിരുന്നില്ലന്നാണ്... " രാവിലെ കഴിക്കാൻ പറ്റിയില്ല സർ...ഉച്ചയ്ക്ക് കാശും ഇല്ലാരുന്നു... അവൾ ഓർമ്മയിൽനിന്നും ചികഞ്ഞെടുത്ത് പറഞ്ഞു, " നിങ്ങൾ എപ്പോഴാ ഭക്ഷണം കഴിച്ചതെന്നുള്ളത് എന്റെ വിഷയമല്ല... സഹതാപം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു... " സാർ പൊയ്ക്കോളൂ... ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിന് എന്ത് പരിഹാരം ചെയ്യണമെന്ന് എനിക്ക് അറിയില്ല, സർ പറഞ്ഞ ലക്ഷങ്ങൾ ഒന്നും നൽകാനും ഇല്ല, അവളുടെ വാക്കിൽ അവൻ ഒന്ന് അയഞ്ഞു " നിങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ വന്നാണോ എന്നേ കണ്ടത്...? " അത് സാർ ഞാൻ രാവിലെ സാറിനെ കാണാൻ വേണ്ടി ഇറങ്ങിയത്, സമയം വൈകിയാലൊന്ന് വിചാരിച്ചിട്ട് രാവിലെ കഴിക്കാൻ പറ്റാതിരുന്നത്... ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി കൈയിൽ കാശ് ഉണ്ടായിരുന്നില്ല, ഭക്ഷണം കഴിച്ചാൽ പിന്നെ വണ്ടിക്കൂലിക്ക് പൈസയില്ല...

അതുകൊണ്ടാണ് സാറിനെ കണ്ടിട്ട് തിരികെ പോകാം ഞാൻ വിചാരിച്ചത്, ആ വാക്കുകളിൽ ഒരു നിമിഷം അവന്റെ മനസ്സിൽ ഒരു തണുപ്പ് വീണിരുന്നു... സ്വരം കുറച്ചുകൂടി മയപ്പെടുത്തിയാണ് പിന്നെ അവൻ സംസാരിച്ചത്.... " രാവിലെ വന്നിട്ട് പിന്നെ പോയില്ലേ....? "ഇല്ല സർ.... കുറച്ചുനേരം ഇരുവർക്കുമിടയിൽ മൗനം ഒരു ആവരണം തീർത്തു. "ഒക്കെ... ഒരു ജോലിക്ക് അപ്ലൈ ചെയ്യുന്നത് ഇങ്ങനെ നേരിട്ട് എംടിയെ വിളിച്ച് അയാളെ മിസ്സ് ഗെയ്ഡ് ചെയ്തു ജോലിയുണ്ടോ എന്ന് ചോദിച്ചാണോ ശ്രുതി...,? സൗമ്യമായി അവൻ ചോദിച്ചു... " അങ്ങനെയൊന്നുമല്ല ഒരു ജോലിക്ക് അപേക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയാം സർ, പക്ഷേ അവസ്ഥ ആയിപോയി... ഒരു ജോലി വല്ലാതെ അത്യാവശ്യം ആയിരുന്നു അതുകൊണ്ട് ഞാൻ അങ്ങനെ ചെയ്തത്,ഇപ്പോൾ ആലോചിക്കുമ്പോൾ ഒക്കെ തെറ്റായിരുന്നു എനിക്ക് തോന്നുന്നുണ്ട്.... " ഉം... ട്രിപ്പ് കഴിയുമ്പോൾ പോകാം എന്ന് പറഞ്ഞത്, അത് കഴിഞ്ഞിട്ട് കുറച്ചു സമയമായി.... തന്നെ ഉണരട്ടെ എന്ന് ഓർത്തു അതുകൊണ്ടാണ് വിളിക്കാതിരുന്നത്.... " ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലല്ലേ... ഒരുപാട് കാശ് അല്ലേ സർ,എന്റെ കൈയിൽ കാശ് ഇല്ല... വേവലാതിയോടെ അവൾ ചോദിച്ചു... " കാശ് ഞാൻ അടിച്ചിട്ടുണ്ട് അതോർത്തു ടെൻഷൻ അടിക്കേണ്ട, "സാറിന് ഒരുപാട് ബുദ്ധിമുട്ട് ആയല്ലേ....

" അത് കഴിഞ്ഞല്ലോ... " എങ്കിൽ പിന്നെ ഞാൻ പൊയ്ക്കോട്ടേ, " എങ്ങനെ പോകും...? " ബസ്സിലെ പൊയ്ക്കോളാം, "വരു.... ബസ്റ്റാൻഡ് വരെ ഞാൻ കൊണ്ടാകാം... " സാറിന് ഒരു ബുദ്ധിമുട്ടാവില്ലേ.... " ഇതിലും വലിയ ബുദ്ധിമുട്ട് ആയല്ലോ, അത് കളഞ്ഞിട്ട് അല്ലേ ഇപ്പോൾ ഞാനിവിടെ നിൽക്കുന്നത്... ഇത് അത്ര വലിയ ബുദ്ധിമുട്ടില്ല, വരു, അതുമാത്രമല്ല തന്നെ ഇവിടെ ഹോസ്പിറ്റൽ കൊണ്ടുവന്നത് ഞാനാണ്... സുരക്ഷിതമായി ബസ്സിൽ വരെയെങ്കിലും കൊണ്ട് എത്തിച്ചില്ലെങ്കിൽ നാളെ എന്തെങ്കിലും പ്രശ്നം വന്നാൽ ഫേസ് ചെയ്യേണ്ടതും ഞാനല്ലേ, അത്രയും പറഞ്ഞു അവൻ ഇറങ്ങിയപ്പോൾ അവനെ പിന്തുടർന്നിരുന്നു ശ്രുതി.... ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിൽ അടുത്തുകണ്ട നല്ലൊരു റസ്റ്റോറന്റി തന്നെ അവൻ നിർത്തിയിരുന്നു, ഒരു നിമിഷം മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, " പോകുന്ന വഴിക്ക് തലകറങ്ങി വീഴണ്ട, ഭക്ഷണം വല്ലതും കഴിക്കു, " എനിക്ക് ഒന്നും വേണ്ട സാറേ, ഇപ്പോൾ ഡ്രിപ്പ് ഇട്ടല്ലോ ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല, " നിങ്ങൾ ഉച്ചമുതൽ ഭക്ഷണം ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞത്, ഇത്രയും സമയം ഒരാൾ എങ്ങനെ വിശന്നിരിക്കുക ഭക്ഷണം കഴിച്ചോളൂ, അതൊരു അഭിമാന കുറവായി കാണേണ്ട... " അഭിമാനകുറവ് ഒന്നുമല്ല സർ, ഒരാൾ ഭക്ഷണം വാങ്ങി തരുമ്പോൾ അത് വേണമെങ്കിൽ വേണം എന്ന് പറയുന്നതിൽ എന്ത് അഭിമാനമാണ് നഷ്ടപ്പെടുന്നത്.?

നമ്മളെല്ലാവരും ജീവിക്കുന്നത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തന്നെയാണ്, ഇപ്പോൾ എനിക്ക് ശരിക്കും വേണ്ട അതുകൊണ്ട് ആണ്... സാർ ഇത് ഉച്ചയ്ക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ സമ്മതിച്ചേനെ, കാരണംഅപ്പോൾ എനിക്ക് നന്നായിട്ട് വിശന്നിരുന്നു, ഇപ്പൊൾ എനിക്ക് വിശക്കുന്നില്ല, അവളുടെ തുറന്ന സംസാരം അവനു ഇഷ്ട്ടമായി.. " തന്റെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി എന്ന് പറയുന്നത് സംസാരം ആണെന്ന് തോന്നുന്നു, ഉരുളക്കുപ്പേരി ആണ് ലൈൻ അല്ലേ... മുഖത്ത് നിലനിന്ന ഗൗരവത്തോടെ തന്നെയാണ് അവൻ അത് ചോദിച്ചത്, " സാഹചര്യം കൊണ്ടാണ് സർ.... ചമ്മലോടെ പറഞ്ഞു അവൾ.. " ഒക്കെ എങ്കിപ്പിന്നെ സ്റ്റാൻഡിലേക്ക് പോയേക്കാം... അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു, തിരികെ പോകുന്ന സമയത്താണ് മുന്നിൽ കുറച്ചു സമര പ്രവർത്തകരെ കണ്ടത്, അവരുടെ ബോർഡിൽ എഴുതിയിരിക്കുന്നത് കണ്ട് ഒരു നിമിഷം സഞ്ജയും ശ്രുതിയും ഒരുപോലെ ഞെട്ടിപ്പോയിരുന്നു... " ഇന്ന് മിന്നൽ പണിമുടക്ക് ആണോ...? ബസ് ഒന്നുമില്ലേ.,? ശ്രുതിക്ക് കരയാൻ തോന്നി, സമയം സന്ധ്യയോട് അടുക്കുകയാണ്... മൊബൈലിലേക്ക് നോക്കിയപ്പോൾ ഫോൺ ചാർജ് ഇല്ലാതെ ഓഫ് ആയിരിക്കുന്നു, പരിചയമില്ലാത്ത ഒരു പുരുഷനൊപ്പം, അവൾക്ക് ശരീരത്തിലേക്ക് ഭയം കയറാൻ തുടങ്ങി... " സമരമാണേൽ, താൻ എങ്ങനെ പോകും...? ദേഷ്യത്തോടെ അവൻ ചോദിച്ചു.. " എനിക്ക് അറിയില്ല സർ.... അവൾ കരച്ചിൽ വക്കിലെത്തിയിരുന്നു, " നശിക്കാൻ ആയിട്ട് ഇന്ന് ആരെയാണോ കണി കണ്ടത്... തലയ്ക്ക് കൈകൊടുത്ത് സഞ്ജയ്‌ പറഞ്ഞു.. ...കാത്തിരിക്കോ.. ❤️

....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story