നിളയോഴുകും പോൽ 💙: ഭാഗം 50

nilayozhukumpol

രചന: റിനു

മഴ ശക്തമായതുകൊണ്ട് തന്നെ പുറത്തെ കാഴ്ചകൾ കാണുക പ്രയാസമായിരുന്നു, അതിനാൽ മഴ ഒന്ന് ശമിക്കട്ടെ എന്ന് കരുതി ഒരു സൈഡിലേക്ക് വണ്ടി നിർത്തിയിട്ടിരുന്നു സഞ്ജയ്. ശ്രുതി അപ്പോഴും ഏതോ സ്വപ്നലോകത്താണെന്ന് തോന്നി. "ഹലോ... അവൻ തോളിൽ കുലുക്കി വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്.. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും ഉണ്ട്, "എന്താണ് മാഡം ഇത്രയ്ക്ക് ആലോചിക്കുന്നത് ഈ കുഞ്ഞു തല നന്നായിട്ട് പുകയുന്നുണ്ടല്ലോ.... " ഒന്നുമില്ല അങ്ങനെ തല പുകയുന്ന കാര്യമൊന്നുമില്ല, നമ്മുടെ ജീവിതത്തെക്കുറിച്ച് ഞാൻ ആലോചിക്കായിരുന്നു, നമ്മൾ രണ്ടുപേരും ഒരുമിച്ചുള്ള ആ ജീവിതത്തെക്കുറിച്ച്... അവളത് പറഞ്ഞപ്പോൾ അവനിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു... പ്രതീക്ഷയുടെ ഒരു തെളിമ എന്നത് പോലെ. " സാർ ഒന്ന് ആലോചിച്ചു നോക്കിയേ,

എത്ര അവിചാരിതമായി ആണ് നമ്മൾ തമ്മിൽ കണ്ടതും ഇഷ്ടപ്പെട്ടതും ഒക്കെ, നമ്മൾ പോലും വിചാരിച്ചില്ല നമുക്കിടയിൽ ഇങ്ങനെയൊരു പ്രണയം ഉണ്ടാകുമെന്ന്, അച്ഛന്റെ പ്ലാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ കണ്ട ഞാൻ പ്രേമിക്കാൻ ഒന്നും താല്പര്യം ഇല്ലാത്ത ആളായിരുന്നു... കോളേജ് പഠിക്കുന്ന സമയത്ത് തന്നെ ഒരുപാട് പേര് പുറകെ വന്നിട്ടുണ്ട്, അവരോട് ഒന്നും തോന്നാത്ത എന്തൊക്കെയോ പ്രത്യേകതകൾ ഈ ഒരുവനോട് മാത്രം തോന്നാൻ എന്താണ് കാര്യം എന്ന് എനിക്കറിയില്ല. " അത് തന്റെ വാരിയെല്ല് എൻറെ അരികില് അല്ലേ? അപ്പൊ എന്നോടല്ലേ അങ്ങനെ തോന്നു.... കൊച്ചു കുട്ടികളെപ്പോലെ അവൻ ചോദിച്ചപ്പോൾ അവൾ പൊട്ടി ചിരിച്ചു പോയിരുന്നു... അവളുടെ കൈകൾ ചേർത്ത് വച്ച് ഏറെ പ്രണയത്തോടെ ആ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, എൻറെ ഇരുളിന്റെ വെളിച്ചമാണ്, നാളെയുടെ പ്രതീക്ഷയാണ്, ആ കൈകൾ അവളും തിരികെ നെഞ്ചോട് ചേർത്ത് പിടിച്ചു... മഴ അല്പം ശമിച്ചു എന്ന് തോന്നിയപ്പോൾ അവളെ നോക്കി അവൻ പോകാമെന്ന് ചോദിച്ചു,

അപ്പോഴാണ് മുൻപിൽ കണ്ട തട്ടുകടയിലേക്ക് അവൾ വിരൽ ചൂണ്ടിയത്.. " എനിക്ക് ചായയും ഉഴുന്ന് വടയും വേണം... ആ കടയിലേക്ക് നോക്കിക്കൊണ്ട് അവളുടെ മുഖത്തേക്ക് അവൻ നോക്കി, " എൻറെ ശ്രുതി ഇങ്ങനെയുള്ള കടകളിൽ നിന്നും ഒന്നും കഴിക്കരുത്..! ഇവിടെയൊന്നും വൃത്തി ഉണ്ടാവില്ല... അവൻ ഇഷ്ടക്കേടോടെ പറഞ്ഞു " നമ്മൾ ഈ ഫോർസ്റ്റാറിലും ത്രീസ്റ്റാറിലും ഒക്കെ പോകുമ്പോൾ അവിടെ വൃത്തിയുണ്ടാകുന്ന് നമുക്ക് എന്താ ഉറപ്പ്, മൂന്നും നാലും ദിവസം പഴക്കമുള്ള ഭക്ഷണമായിരിക്കും നമുക്ക് മുൻപിലേക്ക് കൊണ്ടു വരുന്നത്.. ഇവിടെ ഏതായാലും അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും കാണില്ല, എല്ലാ ഫ്രഷ് ആയിരിക്കും... പിന്നെ വൃത്തിയുടെ കുറവ് എന്ന് പറയാൻ ആ പ്രായമായ മനുഷ്യൻ സ്വന്തം കയ്യിൽ ഗ്ലൗസ് ഒന്നും ഇടാതെ ആയിരിക്കും ഇതുണ്ടാക്കുന്നതെന്ന് മാത്രമേ ഉള്ളൂ...

അധ്വാനത്തിന്റെ രുചിയും ആ ഭക്ഷണത്തിന് ഉണ്ടാവും, ശ്രുതി പറഞ്ഞു.. "സമ്മതിച്ചു തന്നിരിക്കുന്നു, ഞാൻ ഒന്നും പറയുന്നില്ല ചിരിയോടെ അവൻ വണ്ടി കുറച്ചുകൂടി അടുപ്പിച്ചു കടയിലേക്ക് നോക്കി ചായയും വടയും പറഞ്ഞു.. ചൂട് ഉഴുന്നുവടയുടെ ഗന്ധം അവനെയും കുറച്ചുസമയത്തേക്ക് എങ്കിലും കൊതി പിടിപ്പിച്ച് കളഞ്ഞിരുന്നു.. ഒരു പ്ലേറ്റിൽ നല്ല ചൂട് വടയും അതിനു മുകളിലേക്ക് മുളകും തേങ്ങയും പേരിന് ഇത്തിരി പുതിനയിലയും കൂടി ചേർത്ത് കൊഴുത്ത ചമ്മന്തി കറി കൂടി ഒഴിച്ച് അവൾക്ക് നേരെ നീട്ടിയപ്പോഴേക്കും സഹിക്കാൻ വയ്യാതെ ആയിപ്പോയിരുന്നു അവന്... അതുകൊണ്ടു തന്നെ അവനും വാങ്ങി ഒരെണ്ണം. വളരെ സന്തോഷത്തോടെ രണ്ടുപേരും കൂടി ആ മഴയുടെ കുളിരിൽ പലഹാരത്തിന്റെ ചൂട് അറിഞ്ഞു . തിരികെ പോരാ നേരം ബാഗിൽ നിന്നും കാശ് എടുത്ത് വീട്ടിലുള്ളവർക്ക് വേണ്ടി കൂടി വാങ്ങാൻ തുടങ്ങിയവളെ അവൻ തടഞ്ഞു,

അവൻ തന്നെയാണ് കാശ് കൊടുത്തത്.. അവൾക്ക് വീട്ടുകാരോടുള്ള കരുതൽ ആ പ്രവർത്തിയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. വീടിന് അരികിലേക്ക് അവളെ കൊണ്ടുപോയി വിട്ടതിനു ശേഷം അവൻ അവളുടെ മുഖത്തേക്ക് നോക്കി. "ഞാൻ വരണോ...? "വേണ്ട അമ്മയ്ക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട് എന്നും സാറിനെ കാണുമ്പോൾ ആ സംശയം വർദ്ധിക്കുകയുള്ളൂ. ഓഫീസിൽ കാണാം. അവളുടെ കൈകൾക്ക് മുകളിലേക്ക് തന്റെ കൈയടിപ്പിച്ച് വച്ചുകൊണ്ട് ആ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു... "റിയലി മിസ്സ് യു... അവൻറെ കണ്ണുകളിലേക്ക് തന്നെയാണ് അവളും നോക്കിയത്... " ശരിക്കും...? അവന്റെ മുഖത്തേക്ക് നോക്കി അവൾ ഒരു ചോദ്യ ഭാവത്തോടെ ചോദിച്ചു... " ശരിക്കും...! തനിക്ക് തോന്നാറില്ലേ...? മറു ചോദ്യം അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..

"ഇല്ല ആ മറുപടി അവനെ ഒന്ന് അമ്പരപ്പെടുത്തി എന്ന് ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു.. " എനിക്കൊപ്പം എപ്പോഴും ഉണ്ടല്ലോ, എൻറെ ഉറക്കത്തിലും ഉണർവിലും അങ്ങനെ എപ്പോഴും എന്റെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ... അപ്പൊ എനിക്ക് മിസ്സ് ചെയ്യൂമോ എൻറെ മനസ്സിൽ മുഴുവൻ ഈ ഒരൊറ്റ ആളല്ലേ ഉള്ളൂ, അവളുടെ മറുപടിയിൽ അവൻറെ മനസ്സ് നിറഞ്ഞു.. അവളുടെ കൈകൾ തൻറെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ ചുണ്ടോട് ചേർത്തു.... " സ്നേഹിച്ചു തോൽപ്പിക്കാ താൻ.... എത്ര നാള് കഴിഞ്ഞാലും തൻറെ സ്നേഹത്തിൻറെ പകുതി പോലും എൻറെ സ്നേഹം വരുമെന്ന് തോന്നുന്നില്ല. "ആ കാര്യത്തിലും നല്ല പിശുക്ക് ആണല്ലേ.... " അതെന്താ ആ കാര്യത്തിലും പിശുക്ക് ആണെന്ന്..? അങ്ങനെ ഒരു വാക്ക്. " പൊതുവേ എല്ലാ കാര്യങ്ങളിലും പിശുക്ക് ആയിരുന്നല്ലോ, ഇഷ്ടമാണെന്ന് പറയാൻ പിശുക്ക് എന്നോടൊന്ന് മനസ്സ് തുറന്ന് മിണ്ടാൻ പിശുക്ക്, ഇപ്പോൾ ഇതാ സ്നേഹത്തിൻറെ കാര്യത്തിലും, " എങ്കിലും മറ്റു ചില കാര്യങ്ങളിലൊന്നും ഇല്ലല്ലോ...

അവളുടെ കവിളിൽ തഴുകി ഒരു കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കി. "ആവോ... എനിക്കറിയില്ലല്ലോ, " ഏതായാലും കുറച്ചു കാലം കൂടി താനൊന്ന് വെയിറ്റ് ചെയ്യ്, അപ്പോൾ അറിയാല്ലോ. കല്യാണം ഒന്ന് കഴിഞ്ഞിട്ട് പരാതി മാറ്റിത്തരാം... പിന്നെ വയ്യാന്നു അപ്പോൾ പറയരുത് കുസൃതിയോടെ അവളെ നോക്കി പറയുന്നവനെ കണ്ട് അവൾ നാണതോട് മുഖം മാറ്റി.. " ഇങ്ങനെയുള്ള വഷളത്തരം പറയുന്നതിന് മാത്രം ഒരു പിശുക്കും ഇല്ല.. ചിരിയോടെ അവള് പറഞ്ഞു.. " ഇതൊന്നും ഒന്നുമല്ല, അതിനൊക്കെ സമയം ആവുന്നില്ലെ ഉള്ളൂ, ഒന്ന് പോയെ ഞാൻ പോവാ... ചെറു ചിരിയോടെ വണ്ടിയിൽ നിന്ന് ഇറങ്ങി പോകുന്നവളെ അവനും നോക്കിയിരുന്നു... ശേഷം അവൻ കുറച്ചുസമയം കാറിന്റെ സ്റ്റിയറിങ്ങിൽ തന്നെ തല ചേർത്തുവെച്ചു... മനസ്സ് നിറഞ്ഞു എന്നതുപോലെ പിന്നീട് മുഖമുയർത്തി തിരികെ യാത്രയായി.

പിറ്റേന്ന് ഓഫീസിലേക്ക് ചെല്ലുന്നതിന് തൊട്ടുമുൻപ് അവൾ സഞ്ജയ് വിളിച്ചിരുന്നു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവന് എന്തുപറ്റി എന്ന ഒരു ഭയം അവളിൽ നിറഞ്ഞു നിന്നിരുന്നു, വൈകിട്ട് ചെന്നപ്പോൾ ഫോൺ വിളിച്ചതാണ്.. ആ സമയത്ത് നല്ല ക്ഷീണം ഉണ്ട് എന്ന് പറഞ്ഞ് ഉറങ്ങുകയും ചെയ്തിരുന്നു. ഓഫീസിൽ ചെന്ന് 11 മണി കഴിഞ്ഞിട്ടും സഞ്ജയ് വരുന്നില്ലന്ന് തോന്നിയപ്പോൾ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി.. വിളിച്ചു നോക്കിയപ്പോൾ വീണ്ടും ഫോൺ സ്വിച്ച് ഓഫ് തന്നെ, എന്ത് ചെയ്യും ആരോട് ചോദിക്കും അവൾക്ക് ഇരുപുറയ്ക്കുന്നുണ്ടായിരുന്നില്ല അവസാനം രണ്ടും കൽപ്പിച്ചവൾ ഒന്നുകൂടി അവന്റെ ഫോണിലേക്ക് വിളിച്ചു, പരിധിക്ക് പുറത്ത് എന്ന് കേട്ടതോടെ അവൾക്ക് ആവലാതിയായി, കാണാതെ ഇനി ഇരിക്കാൻ പറ്റില്ല. അവസാനം അവൾ ഓഫീസിൽ നിന്നും അനുഗ്രഹയോടെ പറഞ്ഞതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു,

ഓഫീസിന് അരികിൽ തന്നെ ഒരു ഓട്ടോയിൽ കയറി സഞ്ജയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീടിൻറെ അരികിൽ എത്തിയപ്പോൾ ചെറിയൊരു ഭയം അവൾക്ക് തോന്നാതിരുന്നില്ല. എങ്കിലും അവൾ ധൈര്യത്തോടെ ഓട്ടോക്കാരന് കാശും കൊടുത്ത് നേരെ വീടിന് ഉള്ളിലേക്ക് കയറി. ഡോർബൽ അടിച്ചതും കതക് തുറന്നത് മല്ലിക തന്നെയാണ്. അവളെ കണ്ടതെ പരിചയ ഭാവത്തോടെ തന്നെ മല്ലിക ചിരിച്ചു... അവരെ കണ്ടപ്പോൾ അവൾക്കും ഒരു ആശ്വാസം തോന്നിയിരുന്നു, ആദ്യം മുതൽ ഇവിടെ വരുമ്പോൾ ഐശ്വര്യം തിളങ്ങി നിൽക്കുന്ന ഒരു മുഖമായി തോന്നിയത് അവരുടേതാണ്..

"ശ്രുതി... അവർ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടിയിരുന്നു. "കേറി വാ മോളെ... അകത്തേക്ക് ചെന്നപ്പോഴും കണ്ണുകൾ പരതിയത് ആ ഒരുവനെ ആയിരുന്നു... എന്നാൽ അവനെ മാത്രം കാണുകയും ചെയ്യുന്നില്ല. " മോളെ വെറുതെ ഇറങ്ങിയതാണോ അതോ എന്തെങ്കിലും ഒഫീഷ്യൽ കാര്യത്തിനാണോ പെട്ടെന്ന് അവർ അങ്ങനെ ചോദിച്ചപ്പോഴാണ് അങ്ങനെ ഒരു ബുദ്ധി ശ്രുതിക്കും തോന്നിയത്... " ഒഫീഷ്യൽ കാര്യത്തിന്, സാർ വന്നില്ലല്ലോ, " ആണോ... ഞാനെന്നാൽ അവനെ വിളിക്കാം... അതും പറഞ്ഞ് അവർ മുകളിലേക്ക് പോയപ്പോൾ അവളിൽ കുഞ്ഞൊരു ദേഷ്യം ഉടലെടുത്തിരുന്നു.. തന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞത് എന്താണെന്ന് ഒരു പരിഭവം....കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story