നിളയോഴുകും പോൽ 💙: ഭാഗം 59

nilayozhukumpol

രചന: റിനു

ഇതെന്റെ വാശി അല്ല അമ്മേ എന്റെ നിസ്സഹായതയാണ്...  ഒരിക്കലും അമ്മയെയും നമ്മുടെ കുടുംബത്തെയും ഒന്നും മറന്ന് പ്രണയം മൂത്ത് നിൽക്കുകയല്ല  ഞാൻ... അങ്ങനെ ഇറങ്ങി പോവുകയോ ഒളിച്ചു ഓടിപ്പോയി വിവാഹം കഴിക്കുക ഒന്നും ചെയ്യില്ല...

ദൃഢമായ സ്വരത്തിൽ അത്രയും പറഞ്ഞതിനു ശേഷം തന്നിൽ നിന്നും അകന്നു പോകുന്ന മകളെ കണ്ടപ്പോൾ അജിതയ്ക്ക് എന്തു പറയണമെന്ന് പോലും അറിയില്ലായിരുന്നു... അവളുടെ നിശ്ചയദാർഢ്യത്തിന് ആ അമ്മയ്ക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല  ..


 ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി എങ്കിലും മകളോട് സംസാരിക്കാതെയും ഭക്ഷണം കഴിക്കാതെയും ഒക്കെ അവളുടെ തീരുമാനത്തെ മാറ്റാൻ അജിത ശ്രമിച്ചുകൊണ്ടേയിരുന്നു... എത്ര കുറ്റപ്പെടുത്തിയാലും ശാപവാക്കുകൾ പറഞ്ഞാലും യാതൊരു പരിഭവവും പറയാതെ തന്റെ കടമകൾ ചെയ്ത് തീർക്കുന്ന മകളുടെ ഇടയ്ക്കൊക്കെ അവർക്ക് സഹതാപവും തോന്നി ഇന്നുവരെ ഒരിക്കൽ പോലും അവൾ ഒന്നും ആഗ്രഹിച്ചിട്ടില്ല ആദ്യമായി അവൾക്ക് വേണ്ടി എന്ന നിലയിൽ അവൾ പറഞ്ഞത് കാര്യമാണ് പക്ഷേ അറിഞ്ഞ സത്യങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ എങ്ങനെയാണ് ഒരു അമ്മ മനസ്സ് ആ കാര്യത്തിന് സമ്മതിക്കുന്നത്. അവർക്ക് വിഷമം ആവണ്ട എന്ന് കരുതി കുറച്ചുദിവസം അവൾ ഓഫീസിൽ പോയിരുന്നില്ല അത് സഞ്ജയുടെ തീരുമാനമായിരുന്നു ഉടനെ ഓഫീസിലേക്ക് വരണ്ട എന്ന് അവൻ അറിയിച്ചതോടെ അവൾ അതുമായി പൊരുത്തപ്പെട്ടിരുന്നു എന്നാൽ അവൾക്ക് ആശ്വാസ വാക്കുകളുമായി ഒരു ഫോണിന്റെ അകലത്തിൽ അവൻ ഉണ്ടായിരുന്നു ഇല്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന് അവനും വ്യക്തമായി അറിയാമായിരുന്നു തുറന്നു പറഞ്ഞില്ലെങ്കിലും അവന്റെ അവസ്ഥയും അത് തന്നെയായിരുന്നു.. ചെറിയ സമയം കൊണ്ട് നിന്നെ ശ്രുതി അത്രത്തോളം അവനിൽ ശ്രുതി ചേർന്നിരുന്നു...

 പതിയെ പതിയെ ആ അമ്മ മനസ്സ് തീരുമാനം മാറ്റണമെന്ന് ആത്മാർത്ഥമായി അവനും പ്രാർത്ഥിച്ചു തുടങ്ങിയിരുന്നു ഇതുവരെ ഒന്നിനുവേണ്ടിയും പ്രാർത്ഥിക്കാതിരുന്ന അവൻ ആദ്യമായി അമ്പലത്തിൽ പോയതും പ്രാർത്ഥിച്ചതും തന്റെ ശ്രുതിയെ തന്നിൽനിന്ന അകറ്റരുത് എന്നത്  മാത്രം ആയിരുന്നു... എന്നോ ശ്രുതി തെറ്റിപ്പോയ തന്റെ ജീവിതത്തിന് പുതിയ ഈണവും രാഗവും നൽകിയത് അവളാണ് അവളുടെ സ്നേഹ തലോടലാണ്.. ആ കരുതൽ അവസാനിക്കുന്നതിനെ കുറിച്ച് അവന് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു..


 അമ്പലത്തിൽ നിന്നും തിരികെ വീട്ടിലേക്ക് ചെന്നപ്പോഴാണ് പ്രതീക്ഷിക്കുന്നത് അവൻ വീട്ടിൽ കണ്ടത് ഒരു നിമിഷം അവൻ അമ്പരന്നു പോയിരുന്നു... ശ്രുതിയുടെ അമ്മ...! അരികിൽ തന്നെ മല്ലികയും ഇരുപ്പുണ്ട്, ഒരുവേള അവനും ഭയം തോന്നി മല്ലികയുടെ അവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ എന്ന ഭയം... മറ്റൊന്നും കൊണ്ടല്ല തനിക്കൊരു ജീവിതം കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് തന്റെ അമ്മ അതിന് ശ്രുതിയുടെ അമ്മ എന്തിനാണ് എന്നറിഞ്ഞാൽ ആ അമ്മ മനസ്സ് സഹിക്കില്ല..!

" നീ ഇത് എവിടെ പോയതായിരുന്നു..? ശ്രുതിയുടെ അമ്മ നിന്നെ കാണാൻ വന്നിട്ട് എത്രനേരമായി

 നിഷ്കളങ്കതയോടെ മല്ലിക പറഞ്ഞപ്പോൾ അവർ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അവന് തോന്നി നേരിയ ആശ്വാസം അവന്റെ ഉള്ളിൽ നിറഞ്ഞുനിന്നു...

" ഞാന്  ഒന്ന് ക്ഷേത്രം വരെ...

 വക്കിതപ്പി അവൻ അത് പറഞ്ഞപ്പോൾ അത്ഭുതത്തോടെ മല്ലിക അവനെ നോക്കി, ആ അത്ഭുതത്തിന്റെ കാരണം അവന് മനസ്സിലാകുമായിരുന്നു... ഒരു 100 തവണയെങ്കിലും തന്റെ ജീവിതം തകർന്നു എന്ന് തോന്നിയ സമയത്ത് ഒക്കെ പല ക്ഷേത്രങ്ങളുടെയും പേര് പറഞ്ഞ് അമ്മ അവിടെ പോകണമെന്നും ചില വഴിപാടുകൾ കഴിക്കണമെന്നും പറഞ്ഞപ്പോൾ ദൈവമില്ല എന്നു പറഞ്ഞ് അമ്മയിൽ നിന്നും അകന്നു നിന്നവനാണ്... സത്യമാണ് അവളെ കാണുന്നതിന് തൊട്ടുമുൻപ് വരെ താനും വിശ്വസിച്ചത് ഈശ്വരൻ ഇല്ല എന്നാണ് ഉണ്ടെങ്കിൽ തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന പൂർണമായ ബോധ്യം ഉണ്ടായിരുന്നു. എന്നാൽ ഒരു വലിയ സന്തോഷത്തിന്റെ മുന്നോടിയായി ഈശ്വരൻ തന്ന ദുഃഖങ്ങൾ ആയിരുന്നു തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ സംഭവങ്ങൾ എന്ന് അവളുടെ വരവോടെയാണ് താൻ മനസ്സിലാക്കിയത് തനിക്ക് വേണ്ടി ഈ ജന്മം ഈശ്വരന്മാർ കാത്തു വച്ചിരിക്കുന്നത് അവളെയാണെന്ന് തോന്നിയനിമിഷം മുതൽ ആ പ്രപഞ്ചശക്തിയിൽ താനും വിശ്വസിച്ചു തുടങ്ങി. അതുവരെ ഞാൻ വിശ്വസിച്ചതൊക്കെ തെറ്റായിരുന്നു എന്ന് അപ്പോൾ തോന്നിത്തുടങ്ങി.. ശ്രുതിയുടെ അമ്മ വീട്ടിൽ ശീതയുദ്ധം ആരംഭിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ തന്നിൽ ഒരു ഭയം ഉണർന്നു... അവളെ തണ്ണിൽ നിന്നും അകറ്റുമോ എന്നുള്ള ഒരു ഭയം ആ ഭയം ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ് ഒന്ന് ക്ഷേത്രം വരെ പോകാൻ തോന്നിയത്...

" നീ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്....?

 മല്ലികയുടെ ചോദ്യമാണ് അവനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്...

" ഞാൻ എന്തോ പെട്ടെന്ന് ആലോചിച്ചത്
എപ്പോ വന്നു...?

 അവൻ ചോദിച്ചു...

"  കുറച്ചു സമയമായി വന്നിട്ട്,  സാറിനെ ഒന്ന് കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് വന്നത്

 " നിങ്ങൾ സംസാരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ,

 മല്ലിക അകത്തേക്ക് പോയപ്പോൾ അവന് അല്പം ആശ്വാസം തോന്നിയിരുന്നു. രൂക്ഷമായി എന്തെങ്കിലും വാക്കുകളിലൂടെയാണ് തന്നോട് ശ്രുതിയുടെ അമ്മയ്ക്ക് മറുപടി പറയാനുള്ളത് എങ്കിൽ അത് അമ്മ കേൾക്കാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നിയിരുന്നു

" എന്താ ശ്രുതിയുടെ അമ്മേ

 ആകാംക്ഷയോടെ അവൻ ചോദിച്ചു...

" ഞാൻ വന്നത് എന്തിനാണെന്ന് സാറിന് നന്നായിട്ട് അറിയാം പിന്നെ ഈ ചോദ്യത്തിന്റെ ആവശ്യം ഉണ്ടാവുന്നുണ്ടോ, ശ്രുതിയെ ഒരുപാട് പ്രതീക്ഷയോടെ ഞാനും അവളുടെ അച്ഛനും വളർത്തിക്കൊണ്ടുവന്നത് ഒരുപാട് പഠിപ്പിച്ച് നല്ലൊരു ജോലിയൊക്കെ നേടിയതിനു ശേഷം നല്ലൊരു കയ്യിൽ പിടിച്ചു കൊടുക്കണം എന്നായിരുന്നു സ്വപ്നം, പക്ഷേ ഇടയ്ക്കുവെച്ച് അദ്ദേഹം കിടപ്പിലായതോടെ അവളുടെ ഭാവി തന്നെ തകർന്നുപോയി എങ്കിലും എന്റെ മോളെ പറ്റി കൊക്കിൽ ഒതുങ്ങുന്ന സ്വപ്നങ്ങൾ ഒക്കെ ഇപ്പോഴും എനിക്കുണ്ട്.. ഒരു അമ്മയുടെ വിഷമം സാറിന് മനസ്സിലാവുമെന്ന് ഞാൻ കരുതുന്നത്.. ആദ്യമായിട്ട് സാറെന്റെ വീട്ടിൽ വന്നപ്പോൾ ഇത്രയും നല്ല മനുഷ്യരെ ഈ ലോകത്തുണ്ടോന്ന് ഞാൻ കരുതി പോയി, അതുകൊണ്ടുതന്നെ അവളുടെയും സാറിനെയും കാര്യത്തിൽ ഒരിക്കൽപോലും എനിക്ക് ഒരു സംശയവും തോന്നിയിട്ടില്ല. എന്റെ ആ വിശ്വാസത്തെയാണ് നിങ്ങൾ മുതലെടുത്തത്...

അവർ ഇടറി പോയി..

" അയ്യോ അങ്ങനെയൊന്നും പറയല്ലേ, ശ്രുതിയുടെ അമ്മ കരുതുന്നത് പോലെയുള്ള ഒന്നും ഉണ്ടായിട്ടില്ല, എന്തൊക്കെയോ തെറ്റിദ്ധാരണകളാണ്,

" എനിക്ക് തെറ്റായിട്ടുള്ള ഒരു ധാരണയുമില്ല സാറേ, എന്റെ മോൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു സാറിനെ വിവാഹം കഴിച്ചില്ലെങ്കിൽ അവൾക്ക്  ഈ ജീവിതത്തിൽ മറ്റൊരു വിവാഹം ഉണ്ടാകില്ലെന്ന്. അത് തെറ്റിദ്ധാരണയാണോ.?

 അവരുടെ ആ ചോദ്യത്തിന് അവന്റെ കൈയിലും മറുപടി ഉണ്ടായിരുന്നില്ല. എന്തു മറുപടി പറയണമെന്ന് അറിയാതെ തല താഴ്ത്തി നിൽക്കുന്ന അവനെ കണ്ടപ്പോൾ അവർക്കും സങ്കടം തോന്നിയിരുന്നു പക്ഷേ മനസ്സിനേ കല്ല് ആക്കി തന്നെയാണ് തുടർന്നും അവർ സംസാരിച്ചത്.

    " എല്ലാം അറിഞ്ഞുകൊണ്ട് ഞാൻ എങ്ങനെയാണ് സാറേ എന്റെ മോളെ മരണത്തിന് വിട്ടുകൊടുക്കുന്നത്. എല്ലാത്തിലും ഉപരി തളർന്നുകിടക്കുന്ന ഒരു മനുഷ്യനുണ്ട് അവിടെ അദ്ദേഹത്തിനും എല്ലാ കാര്യങ്ങളും അറിയാൻ പറ്റുന്നുണ്ട് ഒന്ന് പൊട്ടി കരയാൻ പോലും ആ സാധുവിന് കഴിയുന്നില്ല. മരിക്കുമെന്ന് പൂർണമായ വിശ്വാസമുള്ള ഒരു സാഹചര്യത്തിൽ ഏതൊരു അമ്മയാണ് സ്വന്തം മോളെ മരണത്തിലേക്ക് തള്ളിവിടുന്നത്.? എന്റെ വേദന എത്രത്തോളം സാറിന് മനസ്സിലാവുമെന്ന് എനിക്കറിയില്ല പക്ഷേ സാറ് നാളെ ഒരു അച്ഛനാകുമ്പോൾ ആ ദുഃഖം എത്ര തീവ്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഞാൻ അപേക്ഷിക്കുകയാണ്. ദയവുചെയ്ത് എന്റെ മകളെ ഇതിൽ നിന്നും ഒഴിവാക്കി തരണം

പൊട്ടിക്കരഞ്ഞുകൊണ്ട് പെട്ടെന്ന് അജിത അവന്റെ കാൽക്കൽ വീണിരുന്നു ഒരു നിമിഷം അവനും അമ്പരന്നു പോയി. .....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story