നിളയോഴുകും പോൽ 💙: ഭാഗം 6

nilayozhukumpol

രചന: റിനു

 നശിക്കാൻ ആയിട്ട് ഇന്ന് ആരെയാണോ കണി കണ്ടത്... തലയ്ക്ക് കൈകൊടുത്ത് സഞ്ജയ്‌ പറഞ്ഞു.. " ഇന്ന് രാവിലെ ഞാൻ കണിക്കണ്ടത് തന്നെയല്ലേ...? ഞാൻ രാവിലെ വരുന്ന സമയത്ത് അല്ലേ, താൻ കാറിന്റെ ഗ്ലാസിൽ നോക്കി മേക്കപ്പ് ഇട്ടു കൊണ്ടിരുന്നത്.... പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ അവന്റെ മുഖത്തേക്കൊന്ന് കൂർപ്പിച്ചു നോക്കി അവൾ... " വെറുതെയല്ല.... ഇന്നത്തെ ദിവസം ഇങ്ങനെ ആയത്, അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... " അങ്ങനെയാണെങ്കിൽ ഞാൻ രാവിലെ കണ്ടത് സാറിനെയല്ലേ..? അപ്പൊൾ പിന്നെ എന്റെ ദിവസം അല്ലേ ഏറ്റവും മോശമായത്.... ഞാൻ തലകറങ്ങി വീണു, ഹോസ്പിറ്റലിൽ ആയി, പോരാത്തതിന് ഇന്നത്തെ ദിവസം മുഴുപട്ടിണി, ഉരുളയ്ക്കുപ്പേരി പോലെയുള്ള അവളുടെ മറുപടിയിൽ ഒരു നിമിഷം സഞ്ജയ് ഒന്ന് പതറി പോയിരുന്നു, " തന്നെ ബസ് സ്റ്റോപ്പ് വരെ കൊണ്ട് ആക്കി തരാം എന്ന് പറഞ്ഞു, അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്... വിട്ടുകൊടുക്കാൻ സഞ്ജയും തയ്യാറായിരുന്നില്ല, " ഞാൻ പറഞ്ഞില്ലേ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന്... " എങ്കിൽ പിന്നെ അങ്ങോട്ട് ചെല്ല്.... " ഇനിയിപ്പോൾ ഞാൻ എങ്ങനെ പോകാനാണ്, പണിമുടക്കാണ് എന്ന് അറിയുകയും ചെയ്തില്ലേ...? ഞാൻ തല കറങ്ങി വീണപ്പോൾ സാറിനോട് ആരാ പറഞ്ഞേ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ...!

കുറച്ച് വെള്ളവോ മറ്റോ എന്റെ മുഖത്ത് തളിച്ചാൽ പോരായിരുന്നോ...? ഞാൻ എഴുന്നേൽക്കില്ലേ...?അങ്ങനെയാണെങ്കിൽ സന്ധ്യയ്ക്ക് മുമ്പ് എനിക്ക് വീട്ടിൽ പോകാമായിരുന്നു, അത്ഭുതത്തോടെ അവൻ അവളെ നോക്കി... " തനിക്ക് എന്തെങ്കിലും തലയ്ക്കു പ്രശ്നം ഉണ്ടോ? രാവിലെ ഓഫീസിൽ വന്നപ്പോൾ തൊട്ട് എനിക്ക് തോന്നി, മനസാക്ഷിയുടെ പുറത്താണ് ഞാൻ തന്നെ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോയത്, വെള്ളമൊക്കെ ഒഴിച്ച് നോക്കി, വിളിച്ചു നോക്കി, ഒരു രക്ഷയും ഉണ്ടായിരുന്നില്ല. അങ്ങനെ തോന്നിയപ്പോഴാണ് അവസാനം ആശുപത്രിയിലേക്ക് കൊണ്ടുപോയത്, ഇപ്പോൾ ഞാൻ തെറ്റുകാരൻ ആയി... ലക്ഷങ്ങളുടെ മീറ്റിംഗ് കളഞ്ഞാണ് ഞാൻ തനിക്ക് ഹോസ്പിറ്റലിൽ കൂട്ടിരുന്നത്, എന്നിട്ട് ഇങ്ങനെ തന്നെ പറയണം.... ഒരു നിമിഷം അവൾ ഒന്ന് മൗനമായി, " സോറി സർ.... എനിക്ക് ഒക്കെ അറിയാം...പെട്ടെന്ന് സാർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കാരണം ഇന്നത്തെ ദിവസം ഇങ്ങനെ ഒക്കെ ആയി എന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു പോയി... അതുകൊണ്ട് പറഞ്ഞതാ, സോറി .....ഇനിയിപ്പോൾ എങ്ങനെ വീട്ടിൽ പോകുമെന്ന് ആലോചിച്ചിട്ട് എനിക്ക് വല്ലാത്തൊരു ഭയം തോന്നുന്നു .. " ഇവിടുന്ന് എന്തു ദൂരം ഉണ്ടാകും തന്റെ വീട്ടിലേക്ക്...?എത്ര കിലോമീറ്റർ ആണ് ഇവിടുന്ന്...? "

ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ ഉണ്ടാവും സർ... " എങ്കിൽ ഞാൻ കൊണ്ടു വിടാം, അതല്ലാതെ വേറെ മാർഗം ഒന്നും ഇല്ലല്ലോ... " വഴി ഞാൻ പറഞ്ഞുതരാം... " എങ്കിൽ പറ... അവൾ പറഞ്ഞു കൊടുത്ത വഴിയിലൂടെ അവൻ ശ്രദ്ധയോടെ കാറോടിച്ചു, പ്രധാന റോഡുകൾ ഒക്കെ കഴിഞ്ഞ് വണ്ടി ഒരു നാട്ടു വഴിയിലേക്ക് കയറിയപ്പോൾ ഡ്രൈവിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചത് തന്നെ അവൻ ചോദിച്ചു... " ഇതാണോ തന്റെ നാട്.... "അതെ സർ.... " തന്റെ സംസാരരീതിയും ലുക്കും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇതുപോലെയുള്ള ഏതെങ്കിലും ഒരു നാട്ടീന്നു വരുന്നതായിരിക്കും എന്ന്... പുച്ഛം വരുത്തിയുള്ള അവന്റെ സംസാരം അവൾക്ക് എത്ര ഇഷ്ടപ്പെട്ടിരുന്നില്ല, പെട്ടെന്നവൾ മുഖമൊന്നു കൂർപ്പിച്ചു.. "സാറിന് അറിയാഞ്ഞിട്ടാണ്, ഏറ്റവും കൂടുതൽ സൗന്ദര്യം ഉള്ളത് ഗ്രാമങ്ങളിലാണ് സർ.... അത് ഞാൻ അഭിമാനത്തോടെ തന്നെ പറയും ഈ നാട്ടിൽ നിന്ന് വന്നതാണെന്ന്, അതിൽ എനിക്ക് ഒരു കുറച്ചിലില്ല... നിങ്ങളെ പോലുള്ള വലിയ വലിയ ആളുകൾക്ക് ഈ നാടും ഇവിടുത്തെ രീതികളൊന്നും ഇഷ്ടമാവില്ല, പക്ഷേ കള്ളമില്ലാത്ത ആളുകളും നന്നായി സ്നേഹിക്കാൻ അറിയാവുന്ന ആളുകളൊക്കെ ഉള്ളത് ഈ ഗ്രാമങ്ങളിൽ തന്നെയാണ്.... നഗരങ്ങളിൽ ഉള്ളവർ സ്വന്തം തിരക്കുകൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ്,

അവർ അവരുടെ തിരക്കുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്. നഗരങ്ങളിലുള്ളവരോന്നും മോശമാണെന്നല്ല ഞാൻ പറഞ്ഞത്, "ഞാൻ അറിയാതെ പറഞ്ഞതാ, പറഞ്ഞത് തിരിച്ചെടുത്തു...ഇനി അതിൽ പിടിച്ചു 100 കഥകൾ പറയാൻ നിൽക്കണ്ട ഇവിടുന്ന് എങ്ങോട്ട് പോണം.? അവൻ ചോദിച്ചു ... "ഇവിടുന്ന് നേരെ.... അത് കഴിഞ്ഞ് ഒരു ചെമ്മൺ വഴിയാണ്, ആ വഴി നേരെ ചെല്ലുന്നത് എന്റെ വീട്ടിലേക്കാണ്... ഇടവഴിയുടെ അരികിൽ നിർത്തിയാൽ മതി, അകത്തേക്ക് വണ്ടി പോകില്ല... " അങ്ങനെ പറയാതെ, ഞാൻ മാഡത്തിനെ വീടിന് മുന്നിൽ കൊണ്ടു വിടാം, അവൻ പരിഹാസത്തോടെ പറഞ്ഞു... " ആദ്യം മുതലേ പറയണമെന്ന് വിചാരിച്ചതാ സാർ, സാറിന് അല്പം പരിഹാസം കൂടുതലാണ്, പ്രത്യേകിച്ച് പണം ഇല്ലാത്തവരോടും പരിഷ്കാരമില്ലാത്തവരോടും. എനിക്ക് ആദ്യം മുതൽ തന്നെ തോന്നിയിരുന്നു, ഇതൊന്നും അത്ര നല്ലതല്ല കേട്ടോ... ഏതായാലും ഇവിടെ കൊണ്ടു വിട്ടതിന് താങ്ക്സ്... ഞാൻ കാരണം സാറിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി എന്ന് പറഞ്ഞു, അതിനൊന്നും പരിഹാരം കാണാൻ എനിക്ക് പറ്റില്ല... ഒരു സോറി അല്ലാതെ മറ്റൊന്നും എന്റെ കയ്യിലില്ല, ക്ഷമിക്കണം... ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരാതിരിക്കട്ടെ,

ഒരു ജോലി ആഗ്രഹിച്ചാണ് സാറിന്റെ കമ്പനിയിൽ വന്നത്, നിങ്ങളെപ്പോലെയുള്ള വലിയ വലിയ ആളുകൾക്ക് ഒന്നും ഞങ്ങളെപ്പോലുള്ളവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞാൽ മനസ്സിലാവില്ല, സാർ പറഞ്ഞതുപോലെ തലയ്ക്ക് കുഴപ്പമുള്ളതായിട്ടും ഒരു കോമാളിയായിട്ടുമോക്കേ ഞങ്ങളെപ്പോലെയുള്ള ആളുകളെ നിങ്ങൾക്ക് തോന്നുകയുള്ളൂ, അത് നിങ്ങളുടെ കുഴപ്പമല്ല... നിങ്ങൾ ജനിച്ചതും വളർന്നതും ആയ സാഹചര്യത്തിന്റെ കൊഴപ്പാണ്, പട്ടിണിയും ബുദ്ധിമുട്ടും വേദനകൾ ഒന്നും നിങ്ങൾ അറിഞ്ഞിട്ടില്ല, ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് കയ്യിൽ ലഭിച്ചിട്ടുണ്ട്. ആ അവസരം ഞങ്ങളെപ്പോലുള്ളവർക്ക് ഇല്ല, അതുകൊണ്ട് ഞങ്ങളെ ഒക്കെ കാണുമ്പോൾ നിങ്ങൾക്ക് പുച്ഛവും പരിഹാസവും ആയിരിക്കും, പക്ഷേ ഞങ്ങളും മനുഷ്യരല്ലേ ആത്മാഭിമാനം കുറച്ചെങ്കിലും ഞങ്ങൾക്കും ഉണ്ടാവില്ലേ ? ഉറുമ്പ് അല്ലല്ലോ സർ ഞെരടി ചാവാൻ, ജനിച്ചു പോയില്ലേ അപ്പോൾ ജീവിതത്തോട് പൊരുതി എങ്ങനെയെങ്കിലും മുൻപോട്ടു യാത്രതുടർന്നല്ലേ പറ്റൂ, നിങ്ങളെപ്പോലുള്ളവർ ഒക്കെ ശരിക്കും ഈ ലോകത്ത് ജീവിക്കേണ്ടത്, അങ്ങനെയുള്ളവർക്കെ അതിനുള്ള അർഹതയുള്ളൂ, ഞങ്ങളൊക്കെ ദൈവത്തിന്റെ വെറും കോമര സൃഷ്ടികളാണ്, കോമാളികൾ..!

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... " വരട്ടെ സർ എല്ലാത്തിനും നന്ദി, അതുപോലെ മാപ്പ്.... ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ അവൾ ഇടവഴികളിലൂടെ നടന്നപ്പോൾ അവനിലും വേദന തോന്നിയിരുന്നു, അവളുടെ വാക്കുകൾ എവിടെയൊക്കെ ഹൃദയത്തിൽ കൊണ്ടിരുന്നു, " ഭാഗ്യവാൻ ആണത്രേ...! അതാണ് ആ നിമിഷം അവൻ ചിന്തിച്ചത്, " ഇത്രമേൽ ഭാഗ്യവാനായ ഒരു വ്യക്തി ഈ ലോകത്തിൽ ഉണ്ടായിരിക്കില്ല... അല്പം പരിഹാസത്തോടെ അവനോർത്തു.... " താൻ അല്ലെടോ ഞാനാണ് ഈ ലോകത്തിൽ വച്ചു ദൈവത്തിന്റെ ഏറ്റവും വലിയ കോമാളി...! അത്രയും സ്വയം പറഞ്ഞതാണ് അവൻ വണ്ടിയുമായി യാത്ര തിരിച്ചത്.... മുറ്റത്തെത്തിയപ്പോൾ തന്നെ കണ്ടിരുന്നു പരിഭ്രമത്തോടെ അവളെ നോക്കി നിൽക്കുന്ന അമ്മയെ.. " നീ എന്താ ഇത്രയും താമസിച്ചത്...?

ഞാൻ പേടിച്ചു എന്തുപറ്റി എന്ന് ഓർത്തിട്ട്... പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവർ പറഞ്ഞു, " എന്റെ അമ്മേ ഇന്നത്തെ ദിവസം..!, അതായിരുന്നു ദിവസം, ഇന്ന് കണ്ടവനെ നാളെ കണി കാണണം, അത്രയ്ക്കുണ്ട് പറ്റിയത്.... ഞാൻ വിശദമായി പറയാം, അതിനുമുമ്പ് എനിക്ക് ആദ്യം കഴിക്കാൻ വല്ലോം വേണം, എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്... "ഇപ്പോൾ തരാം വാ.. രണ്ടുപേരും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് ഇടവഴിയിലൂടെ സന്ധ്യയുടെ നേർത്ത ഇരുളിനെ വകഞ്ഞുമാറ്റി കൊണ്ട് ഒരു ബൈക്ക് എത്തിയത്... അടുത്തേക്ക് വരുന്തോറും ഉമ്മറത്തെ സിഎഫ്എൽ ബൾബിന്റെ വെളിച്ചത്തിൽ ബൈക്കിൽ ഇരിക്കുന്ന ആളുടെ മുഖം വ്യക്തമായി തുടങ്ങി .... "ശിവൻ അറിയാതെ അവളുടെ നാവുകൾ ആ പേരുതിർത്തപ്പോൾ ഒരു നിമിഷം അമ്മയിലും പരിഭ്രാന്തി നിറഞ്ഞിരുന്നു. ...കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story