നിളയോഴുകും പോൽ 💙: ഭാഗം 74

രചന: റിനു

അവൻ തലയിൽ കൈവച്ചു.  പെട്ടെന്നാണ് സഞ്ചയുടെ ഫോൺ ബെല്ലടിച്ചത്.  നോക്കിയപ്പോൾ രാമേട്ടനാണ് മല്ലികയെക്കുറിച്ച് തിരക്കുവാൻ വേണ്ടി ജ്യോത്സ്യന്റെ അരികിൽ തന്നെ ഇറക്കിയതിനു ശേഷം പോയതായിരുന്നു രാമേട്ടൻ.  എന്തെങ്കിലും വിവരം കിട്ടിയതിനാൽ വിളിച്ചതാകും എന്ന് തോന്നിയിരുന്നു. പെട്ടെന്ന് അവൻ ഫോൺ എടുത്തു.  മറു തലയ്ക്കൽ നിന്നും രാമേട്ടൻ പറയുന്ന വാക്കുകൾ കേട്ടപ്പോൾ അവന്റെ തല പെരുക്കുന്നത് പോലെ തോന്നിയിരുന്നു

കുറച്ച് മണിക്കൂറുകൾ കൊണ്ട് തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നത് എന്ന് അറിയാതെ സഞ്ചയ് ചിന്തിച്ചു പോയിരുന്നു.  ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഒന്നിന് ഒന്നായി വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വാർത്ത കൂടി ആയപ്പോൾ അത് പൂർണമായി എന്ന് അവന് തോന്നി. ജോൽസ്യന്റെ മുഖത്തേക്ക് ഒന്ന് നോക്കി അയാളോട് ഒന്നും പറയാതെ അപ്പോൾ തന്നെ വണ്ടി എടുത്തു കൊണ്ട് അവൻ പാഞ്ഞു പോയിരുന്നു..

രാമേട്ടൻ പറഞ്ഞു തന്ന വഴി ഓർമിച്ചുകൊണ്ട് അവിടേക്ക് വണ്ടി പാഞ്ഞു..അപ്പോഴും താൻ അറിഞ്ഞ സത്യങ്ങൾ അവനെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു.   ശ്രുതി തന്റെ ജീവിതത്തിലേക്ക് വന്നതടക്കമുള്ള കാര്യങ്ങൾ ആകസ്മികമായി സംഭവിച്ചതാണ്.  എന്നാൽ വർഷങ്ങളായി താൻ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരു വ്യക്തി തന്നെ വിഡ്ഢിയാക്കുകയായിരുന്നു എന്ന സത്യം അവനെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു.  അവരെ പൂർണമായി വെറുക്കാനും മനസ്സ് സമ്മതിക്കുന്നില്ല.  അമിത സ്നേഹം കൊണ്ടാണ് അവര് ഇതൊക്കെ കാട്ടിക്കൂട്ടിയത് പക്ഷേ സ്നേഹം ആണെങ്കിൽ പോലും അത് അമിതമായാൽ വിഷമാണ്.  ആ ഒരവസ്ഥയിലൂടെയാണ് അവർ കടന്നുപോയിട്ട് ഉണ്ടാവുക.  ഇത്രയും വർഷങ്ങൾ താൻ ജീവിതം പോലും വേണ്ട എന്ന് വയ്ക്കാൻ എത്രയോ തവണ തീരുമാനിച്ചിട്ടുണ്ട്.  സ്വന്തം വിധിയെ പഴിച്ച് വർഷങ്ങൾ നീക്കിയ തന്റെ അവസ്ഥ അവർക്ക് മനസ്സിലാക്കാൻ സാധിക്കുമോ.?  തന്റെ ജാതകദോഷം കൊണ്ട് ഒരു ജീവിതം സ്വപ്നം കണ്ടുവന്ന രണ്ടു പെൺകുട്ടികൾ മരണത്തിലേക്ക് പോയ കുറ്റബോധം പേറി ഒരു ഭ്രാന്തനെ പോലെ ജീവിച്ച തന്റെ ഈ കണ്ട വർഷങ്ങൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുമോ.?  എത്ര സ്നേഹത്തിന്റെ പേരിലാണെന്ന് പറഞ്ഞാലും ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല.  നിരപരാധികളായ രണ്ടു പെൺകുട്ടികളുടെ ജീവിതം കൂടിയാണ് അവർ ഇല്ലാതാക്കിയത്.  തന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് അവർ ചെയ്തുകൂട്ടിയ ക്രൂരതകൾക്ക് നഷ്ടമായത് ആ മാതാപിതാക്കൾക്കാണ്.  അവരുടെ അവസ്ഥകൾ ഒക്കെ ഓർത്തപ്പോൾ വല്ലാത്തൊരു വേദന സഞ്ജയ്ക്ക് തോന്നിയിരുന്നു.  ഇന്നുവരെ അത് തന്റെ വിധിയാണ് എന്ന് കരുതിയാണ് സമാധാനിച്ചത്.  പക്ഷേ ഇപ്പോൾ സത്യങ്ങളെല്ലാം അറിയുമ്പോൾ തന്റെ മേൽ ചാർത്തി തന്ന വിധിയാണ് അതൊന്നു മനസ്സിലാക്കുമ്പോൾ തനിക്ക് തന്നോട് തന്നെയാണ് ദേഷ്യം തോന്നുന്നത്.  അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പ്രസവസമയത്ത് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്ന തന്നെയും അമ്മയെയും രക്ഷിക്കാൻ. ഒരാളെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന്. അമ്മയുടെ സ്ഥാനത്ത്  താൻ ആയിരുന്നു ഈ ലോകത്ത് വരാതിരിക്കേണ്ടിയിരുന്നത് എന്ന് ആ നിമിഷം അവന് തോന്നിയിരുന്നു.  അങ്ങനെയായിരുന്നുവെങ്കിൽ ഇതൊന്നും സഹിക്കേണ്ടിയിരുന്നില്ല.  എല്ലാവരും തന്നെ സ്നേഹിച്ചിട്ടുള്ളത് ഓരോ പ്രതീക്ഷകളുടെ പുറത്താണ്.  എന്നാൽ ഒരു പ്രതീക്ഷയുമില്ലാതെ തന്നെ സ്നേഹിച്ചിട്ടുള്ള ഒരേയൊരു വ്യക്തി ശ്രുതി മാത്രമാണ്.  ഈയൊരു നിമിഷം അവൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി.  അവളുടെ തലോടൽ ആ നെഞ്ചിലേക്ക് ഒന്ന് ചേർന്ന് കിടന്ന് ഒരു കുഞ്ഞിനെ പോലെ പൊട്ടിക്കരയാൻ അവന് കൊതി തോന്നി. ആ സമയം അവളുടെ കരങ്ങൾ തന്റെ മുടിയിഴകളെ തഴുകുമായിരുന്നു. എത്രയോ തവണ അവൾ തനിക്ക് അങ്ങനെ ആശ്വാസം പകർന്നിട്ടുണ്ട്.  തന്റെ വേദനകൾക്കൊക്കെ മരുന്നായി മാറിയിട്ടുണ്ട്. അത്രമേൽ പ്രിയപ്പെട്ട ഒരുവളായി എത്ര പെട്ടെന്ന് മാറാൻ അവൾക്ക് സാധിച്ചിട്ടുണ്ട്..ഇതൊന്നും താൻ അറിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് ശ്രുതിയുടെ അവസ്ഥയും മറ്റ് രണ്ടുപേരെ പോലെ ആകുമായിരുന്നു.  ആ ചിന്ത അവനെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചു.  മല്ലിക ശ്രുതിയെ എന്തെങ്കിലും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്ന ഒന്നായിരുന്നില്ല സഞ്ജയ്ക്ക്.  കാരണം അത്രമാത്രം താൻ അവളെ സ്നേഹിക്കുന്നുണ്ട്.. തന്റെ പ്രാണനേക്കാൾ,

 ഓരോന്നാലോചിച്ചു സ്ഥലം എത്തിയത് അവൻ അറിഞ്ഞില്ല.  നോക്കിയപ്പോൾ വലിയൊരു ആൾക്കൂട്ടം തന്നെ അവിടെയുണ്ട്.  ഒപ്പം പോലീസും ഫയർഫോഴ്സും അവരുടെ അരികിലായി രാമേട്ടനും, ഒരു പോലീസ് ഉദ്യോഗസ്ഥൻ അയാളോട് എന്തൊക്കെയോ ചോദിക്കുകയോ കാണിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്.. സഞ്ജയെ കണ്ടതും അയാൾ പോലീസുകാരനോട് എന്തോ ഒന്ന് പറഞ്ഞതിനു ശേഷം സഞ്ജയുടെ അരികിലേക്ക് വന്നു.

 " തിരിച്ചറിയാൻ മാത്രം ഒന്നുമില്ല എല്ലാം കഴിഞ്ഞു, പിന്നെ ഉടുത്തിരുന്ന സാരിയും അണിഞ്ഞിരുന്ന ആഭരണങ്ങളും മൊബൈൽഫോണും ഒക്കെ കിട്ടിയിട്ടുണ്ട്.  അത് കുഞ്ഞൊന്ന് ഐഡന്റിഫൈ ചെയ്യണമെന്ന് അവര് പറയുന്നത്..

അത് കേട്ടതും സഞ്ജയുടെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു അത്..

"അമ്മ തന്നെയാണെന്ന് ഉറപ്പാണ് അല്ലേ രാമേട്ടാ.? ഇടർച്ചയോടെ അവൻ ചോദിച്ചു

അതേ കുഞ്ഞെ ലക്ഷണങ്ങളൊക്കെ വെച്ച് അത് മല്ലിക കുഞ്ഞു തന്നെയാണ്.  ട്രെയിനിനു മുൻപിലേക്ക് എടുത്തുചാടുകയായിരുന്നന്നാ പറഞ്ഞത്.  രണ്ടു കഷണം ആയിപ്പോയി,  ശരിക്കൊന്ന് കാണാൻ പോലും നമുക്ക് കിട്ടിയിട്ടില്ല. ആഭരണങ്ങളും സാരിയൊക്കെ ഐഡന്റിഫയ് ചെയ്തു കഴിഞ്ഞാൽ കൊണ്ടുപോകാമെന്ന് പോലീസുകാര് പറയുന്നത്..

"പിന്നെ ഇവിടുത്തെ വൈകിട്ടത്തെ സിസിടിവി ദൃശ്യങ്ങളിൽ മല്ലിക കുഞ്ഞിന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്.  ഇതേ സാരിയും മറ്റ് ആഭരണങ്ങളും ഒക്കെ അണിഞ്ഞു തന്നെയാ സിസിടിവിയിൽ വന്നിരിക്കുന്നത്. കുറെനേരം റെയിൽവേ സ്റ്റേഷനിലുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നതായിട്ട്  ആണ് കാണിക്കുന്നത്.  അത് കഴിഞ്ഞ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് തോന്നുന്നു.

" വീണ്ടും വീണ്ടും വിധി എന്നെ പരീക്ഷിക്കാണല്ലോ രാമേട്ടാ,

"  വരുന്നതൊക്കെ നല്ലതിന് ആണെന്ന് മാത്രം കരുതിയാൽ മതി. അല്ലാതെ ഞാനിപ്പോൾ കുഞ്ഞിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുന്നത്.

 ഒരുപക്ഷേ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് കാരണമായിരിക്കും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാവുക. 

"അവരുടെ മുഖത്ത് നോക്കി എന്തിനായിരുന്നു എന്നോട് ഈ ക്രൂരത എന്ന് ഒന്ന് ചോദിക്കാൻ പോലും എനിക്ക് സാധിച്ചില്ല.  എന്തൊക്കെ പറഞ്ഞാലും ഇത്രയും വർഷം ഞാൻ എന്റെ സ്വന്തം അമ്മയെപ്പോലെ ഇഷ്ടപ്പെട്ടതല്ലേ,  ഈ ലോകത്ത് അവർ ഇല്ല എന്ന ചിന്ത അത് എനിക്ക് വല്ലാത്തൊരു വേദന തന്നെ ആണ് സമ്മാനിക്കുന്നത്.  എന്നോട് ഇത്രയൊക്കെ ക്രൂരതകൾ ചെയ്തു എന്ന് അറിഞ്ഞിട്ടും എനിക്ക് അവരെ വെറുക്കാൻ സാധിക്കുന്നില്ല.  രാമേട്ടാ അവരീ ലോകത്തില്ല എന്ന് അറിയുമ്പോൾ ഞാൻ തളർന്നുപോവുക  ആണ്

ഒരു പിഞ്ചു കുഞ്ഞിനെ പോലെ അവൻ പൊട്ടി കരഞ്ഞ് രാമന്റെ ദേഹത്തേക്ക് വീണിരുന്നു.. അവന്റെ വേദന തീരുന്നത് വരെ അവൻ കരയട്ടെ എന്ന് രാമനും കരുതി. അയാൾ അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.  പെട്ടെന്നാണ് സഞ്ജയുടെ ഫോൺ ബെല്ലടിച്ചത്, നോക്കിയപ്പോൾ ആശുപത്രിയിൽ നിന്നും അജിതയാണ്. കണ്ണുനീർ തുടച്ച് പ്രതീക്ഷയോട് അവൻ ഫോണെടുത്തു.

" മോനേ ശ്രുതിക്ക് ബോധം തെളിഞ്ഞു ഡോക്ടർ പറഞ്ഞു,  സംസാരിച്ചു എന്ന്.  ഉടനെ തന്നെ റൂമിലേക്ക് മാറ്റു എന്നും പറഞ്ഞു. മോനെ തിരക്കി എന്ന് ഡോക്ടർ പറഞ്ഞത്.  മോനെ ഒന്ന് കാണണമെന്ന് അവൾ പറഞ്ഞു അത്ര.. തിരക്കില്ലെങ്കിൽ ഇവിടേക്ക് ഒന്ന് വരാമോ..

വലിയ പ്രതീക്ഷയോടെ അവർ ചോദിക്കുമ്പോൾ സന്തോഷിക്കണമോ സങ്കടപ്പെടണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സഞ്ജയ്.. ഒരുവശത്ത് ജീവിതത്തിൽ ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു.  മറുവശത്ത് താനേറ്റവും ആഗ്രഹിച്ച വാർത്ത ലഭിച്ചിരിക്കുന്നു.  ഇന്നുമുഴുവൻ ഉരുകിയതും പ്രാർത്ഥിച്ചതും അവൾ ജീവിതത്തിലേക്ക് തിരികെ വരണമേ എന്ന് ആഗ്രഹിച്ചു തന്നെയാണ്.. എന്നാൽ ഇപ്പോൾ ആ വാർത്ത കേൾക്കുമ്പോൾ സന്തോഷിക്കണമോ സങ്കടപ്പെടണമോ എന്ന് പോലും തനിക്ക് അറിയില്ല..തന്നെ അത്രമേൽ സ്നേഹിച്ചിട്ടുള്ളതു കൊണ്ടായിരിക്കാം സ്വന്തം ജീവൻ ബലി കൊടുത്ത് അമ്മ ചിലപ്പോൾ ശ്രുതിയുടെ ജീവൻ തനിക്ക് തിരികെ തന്നതായിരിക്കാം എന്ന് ഏതോ ഒരു ശക്തി അവന്റെ കാതിൽ മന്ത്രിച്ചു..അതുതന്റെ അച്ഛനായിരിക്കും എന്ന് അവൾക്ക് തോന്നി.  മരണത്തിലൂടെ തനിക്കൊരു ജീവിതം നൽകി അവർ യാത്ര പറയുകയായിരുന്നു എന്നുപോലും ആ നിമിഷം സഞ്ചയ്ക്ക് തോന്നിയിരുന്നു.. വെള്ള തുണിയിൽ പൊതിഞ്ഞു കിടക്കുന്ന ആ മാംസ പിണ്ഡത്തിലേക്ക് അവൻ അറിയാതെ ഒന്ന് നോക്കി പോയിരുന്നു. ആ നിമിഷം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരായായി ഒഴുകി...കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story