നിളയോഴുകും പോൽ 💙: ഭാഗം 9

nilayozhukumpol

രചന: റിനു

അകത്തേക്ക് ചെന്നോളൂ... സാറ് ചെല്ലാൻ പറഞ്ഞു പെട്ടെന്ന് ഒരു അമ്പരപ്പ് തോന്നിയെങ്കിലും ധൈര്യപൂർവ്വം അവൾ ക്യാബിനിലേക്ക് നടന്നു.. അവന്റെ ക്യാബിൻ അരികിലേക്ക് ചെല്ലുമ്പോൾ തന്നെ ശ്വാസം നന്നായി ഒന്ന് വലിച്ചു വിട്ടിരുന്നു ശ്രുതി.... അതിനുശേഷമാണ് അകത്തേക്ക് ഒന്ന് കൊട്ടിയത്ത്, " മേ ഐ കമിങ് സർ..? " എസ് കമിങ്.... താൻ ആദ്യം വന്നപ്പോൾ ഇരുന്നതു പോലെ തന്നെ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, ഫോണിൽ നിന്ന് ശ്രദ്ധ മാറ്റാതെ തന്നെ കൈയാട്ടി അകത്തേക്ക് വിളിക്കുകയും കസേരയിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ഒക്കെ ചെയ്തു.... മടിയോടെ ആണെങ്കിലും അവൻ കാണിച്ചുതന്ന കസേരയിലേക്ക് ഇരുന്നു, ഫോൺ വെച്ചതിനു ശേഷം അവളുടെ മുഖത്തേക്ക് ഗൗരവം വിടാതെ തന്നെ അവൻ ഒന്നു നോക്കി...... " ഇന്ന് ഒരുപാട് തിരക്കുള്ള ദിവസമാണ്... ഭക്ഷണം കഴിച്ചിട്ട് ആണല്ലോ വന്നിരിക്കുന്നത്..? തലകറങ്ങി വീണാൽ ഹോസ്പിറ്റലിൽ വരാൻ എനിക്ക് സമയം കാണില്ല അതുകൊണ്ടാണ് പറഞ്ഞത്... ഗൗരവത്തോടെ ആണെങ്കിലും അവൻ അല്പം തമാശമെമ്പോടിയോടെ ആണ് അത് പറഞ്ഞത് എന്ന് അവൾക്ക് തോന്നിയിരുന്നു, " എന്താണ് രാവിലെതന്നെ ഇങ്ങോട്ട് വന്നത്...? ഗൗരവം ഒട്ടും വിടാതെ അവൻ ചോദിച്ചു,

" സർ ഇന്നലെ എന്റെ ബാഗ് കാറിൽ വെച്ച് മറന്നപ്പോൾ അതുകൊണ്ട് വീട്ടിലേക്ക് വന്നില്ലേ...? ഞാനും സർ ഒരു കാര്യം വെച്ച് മറന്നപ്പോൾ തിരിച്ചു തരാൻ വേണ്ടി വന്നതാ.. " എന്ത് കാര്യം....? മനസിലാവാതെ അവൻ ചോദിച്ചു.... "ബാഗ് തന്നപ്പോൾ അതിൽ സാറിന്റെ കുറച്ച് കാശ് അറിയാതെ വന്നിരുന്നു, അത് തിരികെ തരാൻ വേണ്ടിയാണ്.... എത്രയാണെന്ന് ഞാൻ എണ്ണി നോക്കിയിട്ടില്ല, " അതാണോ..? അത് മറന്നു വച്ചത് ഒന്നുമല്ല....! തനിക്കുവേണ്ടി തന്നെ വെച്ചതാ.. " എന്തിന്...? യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ ചോദിച്ചു... " എനിക്ക് സർ കാശ് തരാൻ വേണ്ടി നമ്മൾ തമ്മിൽ എന്താ ബന്ധം...? ഇന്നലെ ഒരു ദിവസം കണ്ട് പരിചയം മാത്രമേ നമ്മൾ തമ്മിൽ ഉള്ളൂ.... എനിക്ക് ഇത്രയും വലിയ ഒരു തുക തന്ന് സഹായിക്കാനും മാത്രം ഒരു പരിചയവും നമുക്കിടയിൽ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായിട്ടില്ല.... പിന്നെ എന്തിനാ ഇത്രയും വലിയൊരു തുക എനിക്ക് തരുന്നത്, അവളുടെ ചോദ്യത്തിൽ അവനു ഉത്തരം മുട്ടി... " അത് ഞാൻ ഒരു സന്തോഷത്തിന് തനിക്ക് തന്നതാ....

ഇന്നലെ തന്റെ വീട്ടിലേക്ക് വന്നപ്പോൾ നിങ്ങളുടെ അവസ്ഥകൾ ഒക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി.... അതുകൊണ്ട് ഞാൻ അങ്ങനെ ഒരു കാര്യം ചെയ്തത്, അവന്റെ തുറന്നു പറച്ചിലിൽ അവനോട് തോന്നിയ നീരസം അകന്നു തുടങ്ങിയത് അവൾ അറിഞ്ഞു " സാറിന്റെ മനസ്സിന്റെ നന്മയെ ഞാൻ ബഹുമാനിക്കുന്നു, എനിക്ക് ഗതികേട് ഇല്ലെന്ന് പറയുന്നില്ല... ഒരുപാടുണ്ട് സാർ, പിന്നെ ഇന്നലെ സർ എല്ലാം കേട്ടു എന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ടാവും കാശ് തന്നത്, അതും മനസ്സിലായി.... പക്ഷേ അങ്ങനെ വേണ്ട സർ... കടപാടുകൾ ആണ് ഒരു മനുഷ്യനെ മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്... നമുക്ക് ആരോടും കടപ്പാട് ഇല്ലാതിരിക്കുന്നതാണ് നല്ലത്, കടപ്പാടുകൾ ആണ് നാളെ മറ്റുള്ളവർക്ക് മുതലെടുക്കാനുള്ള കാരണമാവുന്നത്.... " ഞാൻ അങ്ങനെ തന്നെ.... അവൻ തിരുത്താൻ ശ്രമിച്ചു, " സാറിന്റെ കാര്യം അല്ല ഞാൻ പൊതുവെ പറഞ്ഞതാ, സർ നിറഞ്ഞമനസ്സോടെ തന്നത് ആണ് എന്ന് എനിക്കറിയാം, സർ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ടായിരിക്കും, അങ്ങനെയാണ് എന്നെയും കണ്ടതും, അത് തെറ്റല്ല പക്ഷേ ഞാൻ സാറിന്റെ കയ്യിൽ നിന്നും എന്റെ അവസ്ഥകൾ ഒക്കെ പറഞ്ഞു കുറച്ചു പണം വാങ്ങാൻ വന്ന ആൾ അല്ല...

സാറിന് എന്നെ സഹായിക്കാൻ തോന്നിയത് വലിയ മനസ്സാണ്, പക്ഷേ സർ എന്നെ സഹായിച്ചു, നാളെ എനിക്ക് ഒരു ആവശ്യം വന്നാൽ സഹായിക്കാൻ സാർ ഉണ്ടാവില്ല. എനിക്ക് വേണ്ടത് ഒരു ജീവിതമാർഗം ആണ് സർ... അതിനു വേണ്ടിയാണ് ഞാൻ സാറിനെ കാണാൻ ഇന്നലെ വന്നത്.... അതിനിടയിൽ ഇന്നലെ തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി, എന്റെ അവസ്ഥകണ്ട് സാർ എനിക്ക് പണം തന്നു അത് എല്ലാ ബഹുമാനത്തോടും കൂടി ഞാൻ സാറിന് തിരികെ തരുവാണ്... സത്യം പറഞ്ഞാൽ എനിക്ക് സാറിനോട് സംസാരിക്കുന്നത് വരെ ദേഷ്യം ഉണ്ടായിരുന്നു. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഇവിടെ വന്നപ്പോൾ എന്നോട് സംസാരിക്കുന്ന രീതി കണ്ടപ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല.... അവനൊരു പതിഞ്ഞ ചിരി ചിരിച്ചു... " തനിക്ക് പറ്റിയ ജോലി ഒന്നും ഇവിടെ ഇല്ലഡോ... അതുകൊണ്ട് ആണ്... അല്ലതെ മനപ്പൂർവ്വം ഞാൻ തരാതിരിക്കുന്നത് അല്ല... തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ നോക്കട്ടെ എന്നിട്ട് ഞങ്ങളുടെ ബ്രാഞ്ചുകളിൽ എവിടെയെങ്കിലും തനിക്ക് പറ്റുന്ന ഒരു ജോലി ഉണ്ടെങ്കിൽ ഞാൻ തന്നെ അറിയിക്കാം,

 ഇവിടെ ഇപ്പോൾ നിലവിലുള്ളത് ഞാൻ പറഞ്ഞില്ലേ എന്റെ പേർസണൽ സെക്രട്ടറി പോസ്റ്റ് മാത്രമാണ്. അതിനു സ്ത്രീകളെ ആരെയും ഞാൻ അപ്പൊയ്മെന്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല, " കുഴപ്പം ഇല്ല സർ... സാറിന്റെ നല്ല മനസ്സിന് നന്ദി..! " എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഞാൻ തന്നെ അറിയിക്കാം....ഈ പണം എനിക്ക് തിരികെ തരേണ്ട, ആ ജോലി കിട്ടുമ്പോൾ ഞാൻ ശമ്പളം തരുന്നത് കുറച്ചോളം... " അഹങ്കാരം ആണ് എന്ന് കരുതല്ലേ സർ, അത് വേണ്ട... ആദ്യം ജോലി പിന്നെ കൂലി അതാണ് മര്യാദ...! എനിക്ക് അങ്ങനെ ചെയ്യാനാണ് ഇഷ്ടം, മാത്രമല്ല എനിക്ക് പണം തന്നെതുകൊണ്ട് ഇനി ഒരു ജോലി വരുമ്പോൾ സാറിനെന്നെ വിളിക്കാൻ ഒരു മടി തോന്നും, ചിലപ്പോൾ മറന്നു പോയേക്കാം, ഞാൻ ഈ പണം വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ സാറെന്നെ ഓർത്തിരുന്നാലോ.... എനിക്കൊരു ജോലി അത്രയ്ക്ക് അത്യാവശ്യമാണ്, സാറിനെ ബുദ്ധിമുട്ടില്ലെങ്കിൽ സാറിന്റെ പെഴസണൽ സെക്രട്ടറി എന്ന പോസ്റ്റിൽ ഇരിക്കാൻ എനിക്ക് മടിയൊന്നുമില്ല, വീണ്ടും വീണ്ടും സാറിനോട് ചോദിക്കുന്നത് ശരിയല്ല എന്ന് എനിക്ക് അറിയാം.... എങ്കിലും എന്റെ ഗതികേടുകൊണ്ട് ആണ്.... മറ്റു ബ്രാഞ്ചിൽ വേറെ എന്തെങ്കിലും വേക്കൻസി വരുന്നതുവരെ മതി.... ആ പോസ്റ്റ് എനിക്ക് തരാൻ പറ്റോ....?

ഏറെ വിനയത്തോടെ ഉള്ള ചോദ്യം കേട്ട് അവൻ അവളെ സൂക്ഷിച്ചു നോക്കി.. " ശരി നമുക്ക് ഒരു ചെറിയ ഇന്റർവ്യൂ നോക്കാം... ആ ഇന്റർവ്യവിൽ താനാണ് വിജയിക്കുന്നത് എങ്കിൽ, തനിക്ക് ഞാൻ ആ ജോലി തരാം... പാസ്സ് ആയില്ല എങ്കിൽ ഞാൻ എന്തെങ്കിലും ഒരു ജോലി ആകുമ്പോൾ തന്നെ ഇൻഫോം ചെയ്യാം, വെറുതെ പറയുന്നതല്ല എന്തെങ്കിലും വേക്കൻസി വരുമ്പോൾ ഇൻഫോം ചെയ്യാം... " ഒക്കെ സർ... അപ്പോൾ ഞാൻ എന്നാണ് വരേണ്ടത് ഇന്റർവ്യൂവിന് വേണ്ടി.. " അതിനു പ്രത്യേകം ഒരു ദിവസം വേണ്ട, നമുക്ക് ഇപ്പോൾ തന്നെ നടത്താം.... " പക്ഷേ ഇപ്പോൾ ഞാൻ സർട്ടിഫിക്കറ്റ് ഒന്നും കൊണ്ടുവന്നിട്ടില്ല.... " സർട്ടിഫിക്കറ്റ് ഒക്കെ പിന്നെ കാണിച്ചാൽ മതി... ഇതിൽ വിജയിക്കുമോന്ന് നോക്കട്ടെ... " ഒക്കെ സാർ ചോദിച്ചോളൂ, അങ്ങനെ ജികെ ക്വസ്റ്റ്യൻസ് ഒന്നും ഞാൻ ചോദിക്കുന്നില്ല.... പെട്ടെന്ന് അവൻ മൊത്തത്തിൽ ഒന്നു നോക്കി, അതിനുശേഷം തന്റെ അരികിലിരുന്ന കപ്പ് ചൂണ്ടി അവളോട് പറഞ്ഞു, ഈ കപ്പ് തന്റെ കൈ ഉപയോഗിക്കാതെ എടുക്കണം, എടുത്ത് എന്റെ കൈയ്യിൽ തരണം... അവൻ തനിക്ക് ആ പോസ്റ്റ് തരാതെ ഇരിക്കാൻ വേണ്ടി നടത്തിയ ഇന്റർവ്യൂ ആണെന്ന് അവൾക്ക് മനസ്സിലായി, വിട്ടുകൊടുക്കാൻ അവളും തയ്യാറായില്ല... "

ഏതു കപ്പ് ആണ് സാർ...? അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി.. ! അവൻ വീണ്ടും അരികിലിരുന്ന ഒരു ഗ്ലാസ് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു, " ഞാൻ ഇവിടെ ഒന്നും കാണുന്നില്ലല്ലോ.... " അപ്പോൾ തന്റെ കണ്ണ് ഒക്കെ അല്ലേ...?തന്റെ മുന്നിലിരിക്കുന്ന ഈ കപ്പ് കാണുന്നില്ലേ...? " ഞാൻ ഇവിടെ ഒന്നും കാണുന്നില്ല.... വെറുതെ പറഞ്ഞതല്ല സർ സത്യായിട്ടും എനിക്ക് ഇവിടെ ഒന്നും കാണാൻ പറ്റുന്നില്ല.... രണ്ടുമൂന്നു വട്ടം അവൾ ഇതേ മറുപടി തന്നെ ആവർത്തിച്ചപ്പോൾ സഞ്ചയിക്കും അത്ഭുതം തോന്നിയിരുന്നു... പെട്ടെന്ന് അവൻ ആ കപ്പ് എടുത്ത് അവൾക്കുനേരെ നീട്ടി കൊണ്ട് ചോദിച്ചു.... " ഈ കപ്പ് താൻ കാണുന്നില്ലേ...? " ഞാനിതാ എന്റെ കൈ ഉപയോഗിക്കാതെ ആ കപ്പ് എടുത്ത് സാറിന്റെ കയ്യിൽ തന്നിരിക്കുന്നു..... അവളുടെ മറുപടിയിൽ സഞ്ജയ് ആണ് ഈ വട്ടം വിളറി പോയത്.... അത്ഭുതത്തോടെ അവൻ അവളെ തന്നെ നോക്കി.... ഗൗരവം മാത്രം തിളങ്ങിനിന്ന മുഖത്ത് ഒരു ചെറിയ പുഞ്ചിരി സ്ഥാനംപിടിച്ചു........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story