നിൻ മിഴികളിൽ❤: ഭാഗം 12

nin mizhikalil

എഴുത്തുകാരി: മിഴി

ശബ്ദം ഉണ്ടാക്കാതെ അവളുടെ വീടിന്റെ മുന്നിൽ ചെന്ന് നിന്ന് ഡോറിൽ തട്ടി.... ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവൻ അപ്പുറവും ഇപ്പുറവും നോക്കുന്നുണ്ട്.... വാതിൽ തുറക്കാതായതും നെറ്റിച്ചുളിച്ചുകൊണ്ട് പിന്നെയും തട്ടി.... കാല് കുഴഞ്ഞു പോകുന്നുണ്ട്.... ശരീരത്തിനു ബലം ഇല്ലാത്തതു പോലെ... കതകിൽ മുട്ട് കേട്ടതും പാറു ഞെട്ടി ഉണർന്നു.... സമയം 12 മണിയോട് അടുക്കുന്നു.... കുറേ നാളുകളായി അപ്പുറത്തെ വീട്ടിലെ അമ്മയാണ് കൂട്ടിനു വന്ന് കിടക്കാറ്... ഇപ്പോൾ 1 മാസം ആയി അവരും വരാറില്ല... മക്കൾക്കും ചെറുമക്കൾക്കും ഒപ്പം അവരുടെ തറവാട്ട് വീട്ടിൽ ആണ് ഇപ്പോൾ.... ഒറ്റക്ക് താമസിക്കുന്ന ഒരു പെണ്ണിന് ഉണ്ടാകുന്ന ഭയം അവളിലും ഉണ്ടായിരുന്നു... കഴുകൻ കണ്ണുകളിൽ നിന്നും തന്നെ സംരക്ഷിക്കാൻ കൂട്ടിനു ആരുമില്ല. അച്ഛന്റെയും അമ്മയുടെയും ഫ്രെയിം ചെയ്ത കല്യാണ ഫോട്ടോ നെഞ്ചോട് ചേർത്ത് പേടിയോടെ അവൾ ഇരുന്നു....

"പാറു.... ഡീ... തുറക്ക്... ഇത് ഞാനാ... ഡീ.." പരിചിതമായ ശബ്ദം കേട്ടതും ഫോട്ടോ മാറ്റി വെച്ച് വാതിലിന് അടുത്തേക്ക് അവൾ ചെന്നു...ചെറിയ ഹോളിൽ കൂടി നോക്കി... അശ്വിനെ കണ്ടതും കണ്ണ് നിറഞ്ഞു... പിന്നെ ദേഷ്യത്തോടെ തിരികെ ഇരുന്നിടത്ത് തന്നെ പോയി ഇരുന്നു... "പാറു.... Plzz... തുറക്ക്... നീ തുറന്നില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് പ്രശ്നം ഉണ്ടാക്കും.... ഡീ..... " തുടക്കം പതിഞ്ഞ സ്വരം ആയിരുന്നെങ്കിലും അവസാനം ഒരൽപ്പം ശബ്ദം ഉയർന്നു.... ദേഷ്യത്തോടെ ചെന്ന് വാതിൽ തുറന്നു.... ആടി കുഴഞ്ഞുള്ള ആ നിൽപ്പും മദ്യത്തിന്റെ രൂക്ഷ ഗന്ധവും കാരണം അവളുടെ മുഖത്ത് അറപ്പ് ഉളവായി.... പെണ്ണ് പിടിയൻ എന്ന് കേട്ടിട്ടുണ്ട്, കള്ള് കുടിക്കും എന്നും ആരും പറഞ്ഞു കേട്ടിട്ടില്ല.... ഇപ്പൊ അല്ലെ സ്വഭാവം തിരിച്ചറിയുന്നത്... കുടിച് കഞ്ചാവും അടിച്ച് പെണ്ണ് പിടിയൻ ആണെന്ന് ഇപ്പോൾ ബോധ്യമായി....

"എന്താ വേണ്ടത്.... കോളേജിൽ ശല്യം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ ഇവിടെയും വന്നേ..... ഇറങ്ങി പോടോ ഇവിടുന്നു...." ദേഷ്യത്തോടെ അവനെ പിടിച്ചു തള്ളിയതും അശ്വിൻ ഒന്ന് വീഴാൻ പോയി... എവിടെയോ പിടി കിട്ടി നേരെ നിന്നു.... മുഖത്ത് ദേഷ്യം നിറയുന്നുണ്ട്.... അവളുടെ ഇടുപ്പിലൂടെ ചുറ്റി പൊക്കി എടുത്തു ആ കുഞ്ഞു വീടിന് ഉള്ളിലേക്ക് കേറി വാതിൽ അടച്ചു കുറ്റിയിട്ടു..... ഒരക്ഷരം പോലും പ്രതികരിക്കാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല.... ചെവി പൊട്ടുന്ന ചീത്ത പറയണമെന്നുണ്ട് പക്ഷെ ഒരക്ഷരം പോലും തൊണ്ടകുഴിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല..... മദ്യലഹരിയിൽ ബോധം ഇല്ലാത്ത ഒരുവനോടൊപ്പം ഒറ്റക്ക് ഒരു വീട്ടിൽ.....ഇടുപ്പിലൂടെ അവന്റെ കൈ മുറുകുന്നുണ്ട്..... കണ്ണൊക്കെ അറിയാതെ നിറഞ്ഞു വന്നു... അവനോടു ചേർന്നു നിൽക്കുന്നതിനാൽ അശ്വിന് അവളുടെ ഹൃദയതാളം കേൾക്കാമായിരുന്നു....

കരയാൻ വെമ്പി നിൽക്കുന്ന അവളുടെ മിഴികളിലേക്ക് അവൻ ഉറ്റുനോക്കി.... സ്വയം ഇല്ലാതാകുന്നത് പോലെ... ചെയ്തത് തെറ്റായി പോകുന്നു എന്ന് തോന്നൽ അവനിൽ ഉടലെടുത്തു.... ഒരു പട്ടു പാവാട ആണ് വേഷം... മുടി ഒരു സൈഡിലേക്ക് പിന്നി ഇട്ടിരിക്കുന്നു... കാതിൽ ഒരു കുഞ്ഞികമ്മൽ മാത്രം.... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു..... ഇന്നേവരെ താൻ ശ്രെദ്ധിക്കാതെ വിട്ട അവളുടെ മേൽ ചുണ്ടിന് മുകളിൽ ഉള്ള കുഞ്ഞി കറുത്ത മറുക്.... വിറക്കുന്നുണ്ട് പെണ്ണിന്റെ അധരങ്ങൾ.... അവനോടുള്ള വെറുപ്പും പേടിയും കണ്ണുകളിൽ വ്യക്തമായി കാണാം... മുറുകെ പിടിച്ചിരുന്നതിൽ നിന്നും കൈ എടുത്ത് അവളുടെ മുഖം കൈകുമ്പിളിൽ ആക്കി..... "എന്തിനാ.... എന്തിനാ പെണ്ണെ നീ എന്റെ ജീവിതത്തിൽ വന്നത്.... ഇപ്പൊ... ഇപ്പൊ കണ്ടില്ലേ...കൈകൊണ്ട് തൊടില്ലെന്ന് വിചാരിച്ച മദ്യം..... എന്നെ നീ ഒരു മദ്യപാനി ആക്കീലേ.... പറയെടി.... എന്തിനാ വന്നേ.... "

ആർദ്രമായ അവന്റെ സ്വരം പിന്നീട്‌ ദേഷ്യത്തിൽ ആയി... പാറു ഞെട്ടി നിൽക്കുകയാണ്.... ഇടയ്ക്കിടെ മാറുന്ന അവന്റെ സ്വഭാവം.... "ഞാ... ഞാൻ..... " എന്തൊക്കെയോ പറയണം എന്നുണ്ട് അവൾക്ക്... പക്ഷെ വാക്കുകൾ കിട്ടുന്നില്ല..... അവന്റെ കത്തുന്ന കണ്ണുകളിലേക്ക് നോക്കാൻ ത്രാണി ആ അനാഥ പെണ്ണിന് ഉണ്ടായിരുന്നില്ല.... ""ഇങ്ങോട്ട് നോക്കെടി..... എത്ര ഇഷ്ട്ടത്തോടെയാ ആ താലി നിന്റെ കഴുത്തിൽ കെട്ടി തന്നത്..... എന്തിനാ പാറു നീ.... നീ അത് പൊട്ടിച്ചെറിഞ്ഞതെന്തിനാ.... ചങ്ക് പൊട്ടി പോകുന്നെടി.... അതാ.... അതാ ഞാൻ കുടിച്ചേ..... നിന്നെ.... നിന്നെ എനിക്ക് ജീവൻ ആണെടി.... നീ എന്റെ അല്ലെ പാറു.... പറയ്.... എന്റെ അല്ലെ..... ന്റെയാ.... ന്റെ മാത്രം..... ന്റെ...."" പിന്നെയും അവൻ അത് തന്നെ പുലമ്പി കൊണ്ടിരുന്നു.... തളർന്നവൻ അവളുടെ മേലേക്ക് ചാഞ്ഞു.... നിലത്തേക്ക് വീഴും മുന്നേ പാറു അവനെ പിടിച്ചിരുന്നു... എങ്ങനെ ഒക്കെയോ നിലത്തെ പായയിൽ അവനെ കിടത്തി....

ഒരുപാട് കേൾക്കാൻ കൊതിച്ച വാക്കുകൾ..... പക്ഷെ ഇങ്ങനെ അല്ല... ബോധത്തോടെ... പ്രണയത്തോടെ, വാത്സല്യത്തോടെ..... അറിയാം എല്ലാം വെറും സ്വപ്നമാണെന്ന്.... നിഷ്കളങ്കമായ അവന്റെ മുഖത്തേക്ക് അവൾ ഉറ്റുനോക്കി....അവൻ അപ്പോഴും പുലമ്പുന്നുണ്ട്... ""ന്റെയാ.... ഈ അശ്വിന്റെയാ പാറു.... എന്റെ മാത്രം.... "" "ഈ പറഞ്ഞതൊക്കെ സത്യമാണോ..... അപ്പൊ പിന്നെ ഞാൻ അറിഞ്ഞതോ.... എന്നോട് നിങ്ങൾ തന്നെ പറഞ്ഞതൊക്കെയോ.... തെറ്റാണ് എന്നറിയാം താലി പൊട്ടിച്ചത്.... പ്രണയത്തോടെ ആണ് അതെന്റെ കഴുത്തിൽ വീണതെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു.... പക്ഷെ.... എന്നോട് എന്താ പറഞ്ഞെ... ഒരിക്കലും സ്നേഹം ഉണ്ടാവില്ലെന്നല്ലേ.... ശെരിയാ... നിങ്ങൾക്ക് പറ്റിയ പെണ്ണല്ല ഞാൻ... അനാഥയാണ്.... ജീവനും മാനവും എന്നുവേണമെങ്കിലും തീരാം എന്ന് ഉറപ്പുണ്ട്.... ആരുടെ ഒക്കെയോ കരുണകൊണ്ട് മാത്രം ജീവിക്കുന്നു....

നിങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല.... കണ്ടാൽ തന്നെ അറിയാം ഏതോ വലിയ വീട്ടിലെ പയ്യനാണെന്നു.... അങ്ങനെ ഉള്ള നിങ്ങൾക്ക് ഞാൻ ചേരില്ല..... ഇഷ്ട്ടാണ് എന്ന് പറഞ്ഞല്ലോ ഇപ്പൊ.... അങ്ങനെ ആണെങ്കിൽ പിന്നെ ആദ്യ ആരാ.... എന്തിനാ അവളെ സ്നേഹിക്കുന്നത്.... അതോ എല്ലാരും കൂടി എന്നെ പറ്റിക്കുന്നതോ.... " അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..... അശ്വിൻ പാതി മയക്കത്തിൽ ആണെങ്കിലും ഒന്നും കേൾക്കുന്നില്ല.... അവനെ നന്നായി പുതപ്പിച്ചു കൊടുക്കുന്നതിനിടയിൽ അശ്വിൻ അവളെ കയറി പിടിച്ചു തന്നോടടുപ്പിച്ചു.... ബാലൻസ് കിട്ടാതെ അവന്റെ മേലേക്ക് വീണതും അശ്വിൻ കണ്ണുകൾ ചിമ്മി തുറന്നു.... കുടിച്ചതിന്റെ കേട്ട് ഇറങ്ങിയിട്ടില്ല...... വേഗം തന്നെ പാറു അവന്റെ കൈ വിടുവിപ്പിച്ച് എഴുനേറ്റു.... കലപില വഴക്കിടുന്ന കാന്താരി പെണ്ണ് ഇന്ന് മൗനമാണ്.... തലയ്ക്ക് കൈ താങ്ങി കൊണ്ട് അവനും എണീറ്റു.....

ബോധം മുഴുവൻ പോയത് പോലെ, കാലുകൾ നിലത്തുറയ്ക്കാതെ ആടുന്നുണ്ട്.... പേടിച്ച് വിറച്ചു നിൽക്കുന്ന പെണ്ണിനെ അവൻ അടിമുടി നോക്കി.... എന്തൊക്കെയോ മാറ്റം ശരീരത്തിന്റെ ഓരോ അണുവിലും ഉണ്ടാകുന്നുണ്ട് അവന്റെ... അവളെ വലിച്ച് നിലത്തേക്ക് ഇട്ടു.... വീണ വീഴ്ചയിൽ കാൽ ഇടിച്ചു വേദനയാൽ എഴുനേൽക്കാൻ പോലും അവളെ കൊണ്ടായില്ല.... ഒരു പ്രത്യേക നോട്ടത്തോടെ അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ബഡ്ഡൻ ഓരോന്നായി അഴിച്ചു... ഷർട്ട് ഊരി മാറ്റി.... വേദനയോടെ അനങ്ങാൻ ആവാതെ കിടക്കുന്ന പാറുവിന്റെ മേൽ കൈകുത്തി അവൻ നിന്നു.... കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു... ദയനീയമായിരുന്നു അവളുടെ നോട്ടത്തിൽ, അവന്റേതിൽ പ്രണയവും.. കൈകൊണ്ട് തടയാൻ പോയ പാറുവിന്റെ കൈകൾ അവൻ ബലമായി പിടിച്ചുവെച്ചു.... പ്രണയത്തോടെ അവൻ അവളുടെ നെറുകയിൽ അധരം പതിപ്പിച്ചു... പിന്നെ കണ്ണുകളിൽ....

അവളുടെ അധരങ്ങളിൽ തങ്ങി നിന്ന കണ്ണുകളിൽ പെട്ടെന്ന് തന്നെ ഇരുട്ട് കയറി.... അവളുടെ മാറിലേക്കവൻ ചാഞ്ഞു....... അവളുടെ ദേഹം ചുട്ടുപോള്ളുന്നത് പോലെ തോന്നി...... അവനിൽ നിന്നും മാറാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല... അവസാനം ക്ഷീണിച്ച് എപ്പോഴോ ഉറങ്ങി പോയി.... ................ ................ ................ ______ ഇന്നലെ രാത്രി അശ്വിൻ മറന്നുവെച്ച ഫോൺ കൊടുക്കാനായി അവനെ തപ്പി നടന്നെങ്കിലും കണ്ടില്ല.... അവസാനം ഗ്രൗണ്ടിലേക്ക് പോയി നോക്കാം എന്നുറപ്പിച്ചു നടക്കാൻ തുടങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തു... ''''ആദ്യ ❤pondatti calling...''''' സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ദേഷ്യംവന്നു... Call എടുത്തില്ല...

പിന്നെയും വിളിച്ചുകൊണ്ടിരിക്കുന്നു... ദേഷ്യത്തോടെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.... പിന്നീട്‌ കേട്ട കാര്യങ്ങൾ അവൾക്ക് ഉൾകൊള്ളാൻ ആയില്ല.... നിന്നിടത്തു തന്നെ തറഞ്ഞു നിന്നു... കവിളിലൂടെ കണ്ണുനീർ ചാലിട്ടെഴുകി.... "ഹലോ... അശ്വിനേട്ടാ.... ഞാൻ... ഞാൻ പ്രഗ്നന്റ് ആണ്.... ഇനി നമ്മൾ എന്ത് ചെയ്യും..... എനിക്ക് പേടി ആവുന്നു.... എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.... ഓർമയില്ലേ അന്ന്... ആ രാത്രി.... ഏട്ടാ.... എന്താ ഒന്നും പറയാത്തത്.... ഹലോ.... " മറുതലക്കൽ നിന്ന് കരച്ചിൽ കേൾക്കാം... ബാക്കി കേൾക്കാൻ കഴിവില്ലാതെ പാറു call കട്ട് ആക്കി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story