നിൻ മിഴികളിൽ❤: ഭാഗം 15

nin mizhikalil

എഴുത്തുകാരി: മിഴി

"Sorry ചേട്ടാ... അറിയാതെ പറ്റിയതാ... " അജു അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും വലിഞ്ഞു.... "ശേ.... ഫസ്റ്റ് പ്ലാൻ ചീറ്റി പോയി.... ഇനി നെക്സ്റ്റ് പ്ലാൻ നോക്കാം...." പാറു മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ കാണാതെ ഒളിച്ചു നിന്നു..... അവൻ പോയതും പാറു ക്ലാസ്സിലേക്ക് പോയി ഓരോന്ന് ആലോചിച്ചു നിന്നു... "എടീ..... അവളുടെ ഒരു കൂറ ഐഡിയ... ഇത് കേട്ടപ്പോ തന്നെ തോന്നി സംഭവം കുളമാകുമെന്ന്.... ഛെ... എന്നാലും.... അല്ലെങ്കിൽ തന്നെ നിനക്ക് അയാളുടെ ഫോൺ പൊട്ടിച്ചിട്ട് എന്തിനാ.... " അജു അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞതും പാറു അവനെ നോക്കി നന്നായി ഇളിച്ചുകൊടുത്തു... "അത്ര ഊള ഐഡിയ ഒന്നുമല്ല.... അങ്ങേർക്ക് ഇത്ര ബുദ്ധി ഇല്ലായിരുന്നെങ്കിൽ സംഭവം പൊളിച്ചേനെ.... പിന്നെ ആ ഫോണിന് നല്ല വിലയുണ്ട്.... പോരാഞ്ഞിട്ട് അങ്ങേര് എനിക്കിട്ട് പണിതത് അല്ലെ.... അങ്ങേർടെ ഒരു പൊണ്ടാട്ടി.... ഹും... അതുകൊണ്ട് എനിക്ക് ആ ഫോൺ ഇഷ്ട്ടല്ല....

"(പാറു) "എന്റമ്മോ..... നിന്റെ ഒരു കാര്യം.... എന്തായാലും നിന്റെ കെട്ട്യോന് ഒടുക്കത്തെ ബുദ്ധി ആണ്... അങ്ങേരു നിന്നെ പോലെ ബുദ്ധി ഇല്ലാത്ത ആളല്ലാ.... ഇനി എന്താ പ്ലാൻ..." അജുവിന്റെ സംസാരം കേട്ട് പാറു അവനെ കൂർപ്പിച്ചു നോക്കി... എന്നിട്ട് ഒരു ഒരു റെഡ് റോസ് അവന് കൊടുത്തു... "ഇത് വച്ചിട്ട് ഒരു പണി ഉണ്ട്.... നീ കുറച്ചു സമയത്തേക്ക് ഒന്ന് അഭിനയിക്കണം.... പറ്റുമോ... " അജുവിന് നേരെ ഒരു റോസപ്പൂവ് കൊടുത്തു കൊണ്ട് പറഞ്ഞതും അജു വലിയ ഗമയിൽ അത് വാങ്ങി.... "അല്ലെങ്കിലും.... ഈ അർജുന്റെ ഉള്ളിലെ കലാകാരനെ നീ എങ്കിലും തിരിച്ചറിഞ്ഞല്ലോ.... ഇത് മതിയെടി എനിക്ക്...... Thanks നൻബി.... " "ഓഹ്.... മതി മതി.... നീ ആദ്യം ഞാൻ പറയുന്നത് കേട്ട് അതുപോലെ ചെയ്യ്..... വള്ളി പുള്ളി തെറ്റാതെ അങ്ങ് അഭിനയിച്ചോണം.... " "Ok മോളെ സെറ്റ്... " അവനെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി പാറു പ്ലാൻ പറഞ്ഞു കൊടുത്തു....

"എടീ.... ഇതൊന്നും ശെരിയാവില്ല.... നിന്റെ കെട്ട്യോൻ ഇത് കണ്ടാൽ ഉറപ്പായും എനിക്ക് പണി കിട്ടും... കൂടെ നിനക്കും... അവസാനം അങ്ങേർക്ക് കലിപ്പ് ആയി നിന്നെ എങ്ങാനും വേണ്ടന്ന് വെച്ചാലോ..." "എങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ.... ഹോ ഇങ്ങനെയും ഉണ്ടോ സാധനങ്ങൾ... നീ എന്റെ കൂടെ അഭിനയിക്കണം.. അഭിനയിച്ചേ പറ്റു.... " _____ കാശിയുടെ കൈയ്യും പിടിച്ചുകൊണ്ട് മലമുകളിലേക്ക് അവൾ കേറി... മുകളിലെ പാറയിൽ നല്ല വെയിൽ ഉണ്ട്.അവളെ അങ്ങോട്ടേക്ക് ഇരിക്കാൻ വിളിച്ചതും നാദി മടിച്ചു നിന്നു... "എടീ.. അവിടെ വെയിൽ ഉണ്ടെന്നേ ഉള്ളു ചൂട് ഉണ്ടാവില്ല.... നീ വാ " അവളെയും വിളിച്ചുകൊണ്ട് ആ പാറയിൽ ഇരുന്നു... പ്രതീക്ഷിച്ച പോലെ ചൂട് ആ പാറയിൽ ഉണ്ടായിരുന്നില്ല.... പോരാത്തതിന് വെയിലിനെ മറച്ചുകൊണ്ട് തണുത്ത കാറ്റും..... അവന്റെ തോളിൽ ചാരി കൈകോർത്തിരിക്കുമ്പോൾ അവൾ ഏറെ സന്തോഷത്തിൽ ആയിരുന്നു...

ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ, ജീവിതകാലം വരെ അവളുടെ കാശി സാറിനൊപ്പം ജീവിക്കാൻ ഭാഗ്യം തരണേ എന്ന് സർവശക്തനായ ദൈവത്തോട് പ്രാർത്ഥിച്ചു... "നാദി..... Love you ഡി പെണ്ണെ.... എന്നെ വിട്ട് പോകുമോ നീ.... " അവൻ വെറുതെ അവളോട് ചോദിച്ചതും പെണ്ണ് അവനിൽ നിന്നും നീങ്ങി ഇരുന്നു... "ഞാൻ പോകും... ഉറപ്പല്ലേ.... എന്തായാലും വീട്ടിൽ സമ്മതിക്കില്ല. വീട്ടുകാരെ വെറുപ്പിച്ചു ഞാൻ ഇറങ്ങി വരുകയും ഇല്ല... അപ്പൊ നമ്മൾ പിരിയും... രണ്ടാളും രണ്ട് വഴിക്കാവും.... ഇങ്ങള് എന്നേം ഓർത്ത് നടക്കും... ഞാൻ വേറെ കെട്ടി സുഖം ആയിട്ട് ജീവിക്കും..." തമാശ രൂപത്തിൽ ആണ് പറഞ്ഞതെങ്കിലും കാശിക്ക് അത് എന്തുകൊണ്ടോ നെഞ്ചിൽ കൊണ്ടു... ശെരിയാണ് അവൾ പറഞ്ഞത്... ചിലപ്പോ അങ്ങനെ നടന്നാലോ..... ഇല്ല.... ഒരിക്കലും ഇല്ല.... എന്റെ നാദി എനിക്ക് ഉള്ളതാ.... അവന്റെ മനസ്സ് ഓരോ നിമിഷവും പറഞ്ഞു കൊണ്ടിരുന്നു....

അവന്റെ ഭാവം അറിയാനായി നോക്കിയ നാദിക്ക് അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. അവന് വേദനിച്ചിട്ടുണ്ടെന്ന്.... "അയ്യേ.... സാർ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... സാർ മുൻപ് പറഞ്ഞതുപോലെ എല്ലാം വിധി പോലെ നടക്കട്ടെ..... ഒന്ന് ചിരിച്ചേ..... പഠിപ്പിക്കുന്ന സാർ ആണോ ഇങ്ങനെ ശോകം അടിച്ചിരിക്കുന്നത്.... മോശം തന്നെ.... " അവനെ ചിരിപ്പിക്കാൻ വേണ്ടി നാദി പലതും പറഞ്ഞു.... ചെറു ചിരിയോടെ അവളെ അവൻ ചേർത്തു പിടിച്ചു നെറ്റിയിൽ അധരം പതിപ്പിച്ചു...... "നീ എന്നും എന്റെ കൂടെ വേണം പെണ്ണെ.... ഒരിക്കലും നമ്മൾ പിരിയില്ല.... അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം..... " ഇരുവരുടെയും കണ്ണിൽ പ്രണയം അലതല്ലി..... മലമുകളിൽ നിന്ന് നോക്കിയാൽ അവർ സഞ്ചരിച്ച റോഡ് കാണാം.... അവിടേക്ക് നോക്കി പ്രകൃതിയുടെ മനോഹാരിതയിൽ ഇണകുരുവികളെ പോലെ തൊട്ടി ഉരുമ്മി അവർ ഇരുന്നു.......

നാദിയുടെ ഫോൺ ബെല്ലടിച്ചതൊന്നും അവരാരും കേട്ടില്ല.... അവൾ തിരികെ ബൈക്കിൽ കയറുന്നത് വരെയും ഫോൺ എടുത്ത് നോക്കിയതും ഇല്ല....കോളേജ് എത്താറായതും നാദി ഫോൺ വെറുതെ എടുത്തു നോക്കി..... ഉപ്പാടെ കുറേ missed calls... കോളേജിൽ നിന്നും കുറച്ചു മാറി ബൈക്ക് നിർത്തി അവളെ ഇറക്കി.... കാശി നോക്കുമ്പോൾ ആകെ ടെൻഷനിൽ ആണ് അവൾ.... "ഡോ.... എന്ത് പറ്റി.... ആകെ ടെൻഷൻ..." "അത് സർ.... ഒരു പ്രശ്നം ഉണ്ട്...ഉപ്പ കുറേ ആയി വിളിക്കുന്നു.... ഞാൻ ആണേൽ കേട്ടതും ഇല്ല.... ഇനി കോളേജിൽ എങ്ങാനും വിളിച്ചു ചോദിക്കുകയോ വന്ന് നോക്കുകയോ ചെയ്തെങ്കിലോ.... പേടി ആവുന്നു.... " പേടിയോടെ ഇടക്ക് ഇടക്ക് ഫോണിലേക്ക് നോക്കുന്നുണ്ട്.... "ഏയ് ഒന്നും ഉണ്ടാവില്ല.... നീ ഇപ്പൊ കാൾ അങ്ങോട്ട് വിളിക്ക്.....എന്തിനാ വിളിച്ചത് എന്ന് അറിയാല്ലോ..... നോർമൽ ആയിട്ട് സംസാരിക്ക്. അവർക്ക് സംശയം തോന്നരുത്..... " അവൻ പറയുന്നത് കേട്ട് നാദി വീട്ടിലേക്ക് വിളിച്ചു.... "ഹലോ.... ഉപ്പ.... വിളിച്ചായിരുന്നോ..... ഞാൻ ക്ലാസ്സിൽ ആയിരുന്നത് കൊണ്ട് ആണ് എടുക്കാത്തത്....

"(നാദി) "ഹാ.... എന്തായാലും ശെരി... നീ വേഗം വരാൻ നോക്ക്...." "അത് എന്തിനാ.... "(പാറു) "നിന്നെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്.... അതുകൊണ്ട് ആണ് നേരത്തെ വരാൻ പറഞ്ഞത്......" സ്പീക്കറിൽ ഇട്ടിരുന്ന ഫോണിൽ നിന്നും കേട്ട വാർത്ത രണ്ടാളെയും ഞെട്ടിപ്പിച്ചിരുന്നു...... ______ "പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ നിനക്ക്.... അതുപോലെ അങ്ങ് അഭിനയിച്ചോണം.... Ok... " അജുവിനോട് പറഞ്ഞ ശേഷം പാറു ഫോൺ എടുത്ത് അശ്വിനെ വിളിച്ചു.... പാറു നിൽക്കുന്നതിന് എതിർവശത്ത് അവൻ ഉണ്ട്.... അവളുടെ നമ്പർ കണ്ടതും ഒരു ചിരിയോടെ കാൾ എടുത്തു..... "ഹലോ.... കെട്ട്യോളെ.... ഇങ്ങോട്ടൊക്കെ വിളിക്കാൻ അറിയോ നിനക്ക്.... ഞാൻ അങ്ങോട്ട് കാണാൻ വരുവാൻ ഇരിക്കുവായിരുന്നു...."

"എന്തിനു..... അതിനും വേണ്ടി എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്.... ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത് എന്ന് പറയാൻ ആണ് വിളിച്ചത്... നിങ്ങളുടെ സൈഡിലേക്ക് നോക്ക്.... ഞാൻ അവിടെ ഉണ്ട്.... " അവൻ നോക്കിയതും അവൾക്കടുത്തേക്ക് നടന്നു വരുന്ന ഒരു പയ്യനെയും അവളെയും കണ്ടു.... അതേ സമയം തന്നെ പാറു എന്തൊക്കെയോ പറയുന്നുണ്ട്.... ഇഷ്ട്ടമല്ലന്നൊക്കെ.... ആ പയ്യൻ അടുത്ത് വന്നു അവൾക്കായി റെഡ് റോസ് നീട്ടി പിടിച്ചു.... "I love u പാറു... " ഫോണിലൂടെ ആ പയ്യൻ പറയുന്നത് കേട്ടതും അശ്വിന് ദേഷ്യം ഇരച്ചുകയറി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story