നിൻ മിഴികളിൽ❤: ഭാഗം 16

nin mizhikalil

എഴുത്തുകാരി: മിഴി

"എന്തിനു..... അതിനും വേണ്ടി എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്.... ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത് എന്ന് പറയാൻ ആണ് വിളിച്ചത്... നിങ്ങളുടെ സൈഡിലേക്ക് നോക്ക്.... ഞാൻ അവിടെ ഉണ്ട്.... " അവൻ നോക്കിയതും അവൾക്കടുത്തേക്ക് നടന്നു വരുന്ന ഒരു പയ്യനെയും അവളെയും കണ്ടു.... അതേ സമയം തന്നെ പാറു എന്തൊക്കെയോ പറയുന്നുണ്ട്.... ഇഷ്ട്ടമല്ലന്നൊക്കെ.... ആ പയ്യൻ അടുത്ത് വന്നു അവൾക്കായി റെഡ് റോസ് നീട്ടി പിടിച്ചു.... "I love u പാറു... " ഫോണിലൂടെ ആ പയ്യൻ പറയുന്നത് കേട്ടതും അശ്വിന് ദേഷ്യം ഇരച്ചുകയറി..... "പാറു.... നീ എങ്ങാനും ആ പ്രൊപോസൽ അംഗീകരിച്ചാൽ.... പൊന്നുമോളെ നീ ഒരു ശവപ്പെട്ടിയും കൂടി ഓർഡർ ചെയ്തോ.... എന്നെ ചൂടാക്കാൻ വേണ്ടി ആണെങ്കിൽ പോലും ആ പൂവ് വാങ്ങിയാൽ..... "

ഫോണിലൂടെ അവന്റെ ദേഷ്യമുള്ള സ്വരം ഉയർന്നതും പാറു ഫോണിനെയും എതിർവശത്ത് നിൽക്കുന്ന അശ്വിനെയും നോക്കി. അവസാനം നോക്കിയത് മുന്നിൽ അഭിനയിച്ചു തകർക്കുന്ന അജുവിനെയും ആണ്... പൂ വാങ്ങിയാൽ ആ കലിപ്പൻ കൊല്ലും, വാങ്ങി ഇല്ലെങ്കിൽ എല്ലാ നാടകവും കുളമാകും.... കുളമായാൽ അജു അവളെ കൊല്ലും.... എല്ലാം കൊണ്ട് പെട്ട് നിൽക്കുന്നത് പാറു ആണ്.... അവൾ പൂ വാങ്ങാതെ ഇരിക്കുന്നത് കണ്ട് അജുവിന് ദേഷ്യം വന്നു... പൂവും നീട്ടിപിടിച്ചു നിൽക്കുന്നത് കൊണ്ട് അവന് കൈ വേദനിക്കുന്നുണ്ട്.... "ഇവളെന്താ ഇങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ.... കോപ്പ്... കൈയ്യും വേദനിക്കുന്നു.... " അജു മനസ്സിൽ അവളെ ഒരു നൂറു ചീത്ത വിളിച്ചു കാണും.... "ഞാൻ എന്തിനാ അയാളെ പേടിക്കുന്നെ... പൂ വാങ്ങിയാലെ പ്ലാൻ നടക്കു....

തന്നെകൊണ്ട് ഞാൻ ക്ഷ, ത്ര, ഞ്ഞ വരപ്പിക്കുമെടോ.... കുറച്ചു നാൾ ഞാൻ നടന്നത് പോലെ എന്റെ പിറകെ നടക്ക്...." രണ്ടും കല്പിച്ച് പൂവ് വാങ്ങാൻ ആയി കൈ നീട്ടിയതും ഫോണിലൂടെ അവന്റെ കടുത്ത സ്വരം ഉയർന്നു..... "പാറൂ.... നിന്നോട് ആണ് വേണ്ടന്ന് പറഞ്ഞത്..... വെറുതെ നീ എന്റെ കൈയ്യിൽ നിന്ന് വാങ്ങരുത്.... പാറു.... വേണ്ടാ..... " അവളുടെ കൈ ഒന്ന് വിറച്ചെങ്കിലും കണ്ണ് ഒന്ന് അടച്ചു തുറന്നുകൊണ്ട് ഒരു ചിരിയോടെ അവൾ ആ പൂവ് വാങ്ങി... അശ്വിന്റെ മുഖവും കണ്ണും ചുവന്നു തുടുത്തിട്ടുണ്ട്.... പൂവ് വാങ്ങിയ ആ നിമിഷം തന്നെ കാൾ കട്ട് ആയിരുന്നു..... ഇനിയെന്താണ് ഉണ്ടാവുന്നത് എന്ന് അറിയാതെ പേടിച്ച് വിറച്ചാണ് നിൽപ്പ്... അജു cool ആയി നിക്കുന്നുണ്ട്..... ഷർട്ടിന്റെ കൈ മടക്കിവെച്ചുകൊണ്ട് അശ്വിൻ അവർക്കടുത്തേക്ക് പാഞ്ഞു വന്നു.....

എന്തോ ചവിട്ടി വീഴ്ത്തിയത് അറിഞ്ഞാണ് ഞെട്ടലോടെ പാറുവും അജുവും അങ്ങോട്ടേക്ക് നോക്കിയത്.... കലി തുള്ളി നിക്കുവാണ് അശ്വിൻ.... "🤬🤬🤬മോനെ.... നീ ആരാടാ.....ഞാനും ഇവളും തമ്മിലുള്ളത് ഈ കോളേജിലെ ഒട്ടുമിക്കവർക്കും അറിയാം.... എന്നിട്ടും നീ എന്തിനാടാ എന്റെ പെണ്ണിന്റെ പുറകെ നടക്കുന്നത്..... പറയെടാ... 🤬🤬" അശ്വിൻ അജുവിനെ ചവിട്ടാൻ ആയി കാലുയർത്തിയതും പാറു നിലത്ത് കിടക്കുന്ന അജുവിന്റെ മുന്നിലായി നിന്നു.... അശ്വിനെ തള്ളി മാറ്റി.. അജുവിനെ പിടിച്ച് എഴുനേൽപ്പിച്ചു.... പാറു അവനെ തൊടുന്നതോന്നും അശ്വിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... "ഓഹ് എന്തൊരു സ്നേഹം, എന്തോരു കെയർ.... അതിനും വേണ്ടി ഇവൻ നിന്റെ ആരാടി.....ഇതുപോലെ എത്രെണ്ണം ഉണ്ട് നിനക്ക് ഇവിടെ.... "

അവളുടെ കവിളിൽ കുത്തി പിടിച്ചുകൊണ്ടുള്ള ചോദ്യം കേട്ടതും പാറു അവനെ തള്ളി മാറ്റി.... അവന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ട് അജുവിനോട് ചേർന്നു നിന്നു.... "ഇവൻ എന്റെ ബെസ്റ്റി ആണ്. അല്ല ആയിരുന്നു. കുറച്ചു മുൻപ് വരെ.... ഇപ്പൊ മുതൽ ഇവൻ ഞാൻ പ്രണയിക്കുന്ന പുരുഷൻ ആണ്.....തന്നോട് ഞാൻ പറഞ്ഞല്ലോ എനിക്ക് ഇയാളെ ഇഷ്ട്ടല്ലന്ന്... പിന്നെ ഞാൻ ആരെ പ്രേമിച്ചാലും നിങ്ങൾക്കെന്താ.......ഇനിയെങ്ങാനും ഇതിന്റെ പേരിൽ ഇവന്റെ മേൽ തന്റെ കൈ പതിഞ്ഞാലുണ്ടല്ലോ.... " അവന് നേരെ ദേഷ്യത്തോടെ കൈചൂണ്ടി ആണ് അവൾ സംസാരിച്ചത്. അത് കൂടി ആയപ്പോൾ അവന്റെ നിയന്ത്രണം വിട്ടു പോയിരുന്നു... കൈനീട്ടി അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു. വീഴാൻ പോയതും അവളെ അജു നേരെ പിടിച്ചു നിർത്തി....

"ഡോ.... താൻ എന്താ ഈ കാണിക്കുന്നേ.... ഇവൾ തന്റെ അടിമ ഒന്നുമല്ല.....ആ ഒരു താലിയുടെ ബന്ധം പോലും നിങ്ങൾ തമ്മിൽ ഇപ്പോ ഇല്ല. അവളുടെ മനസ്സിൽ താനില്ല.... അതുകൊണ്ടാണ് താലി പൊട്ടിച്ചെറിഞ്ഞതും.... ഞാനും അവളും ആയിട്ട് ഉള്ളത് ഒരു സൗഹൃദം ആയിരുന്നു.... ഇപ്പൊ പ്രണയവും.... ഇനി ഇവളുടെ പിറകെ നടന്നാൽ ചോദിക്കുന്നത് ഞാൻ ആയിരിക്കും.... താൻ തന്റെ പണി നോക്കി പോടോ.... " അജു ദേഷ്യത്തോടെ പറയുന്നത് കേട്ട് പാറു അന്തം വിട്ട് അവനെ നോക്കി.... ഇതൊന്നും സ്ക്രിപ്റ്റിൽ പറയാത്ത കാര്യങ്ങൾ ആണ്... "അഭിനയിക്കാൻ പറഞ്ഞപ്പോ ഇവൻ അങ്ങ് അവസരം മുതലാക്കുന്നോ...മിക്കവാറും എന്റെ ജീവിതം കുഴിയിൽ ആക്കും... " പാറു മനസ്സിൽ പറഞ്ഞു കൊണ്ട് നേരെ അശ്വിനെ നോക്കി.... അവിടെ ഫുൾ കലിപ്പ്... അജു പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.... പിന്നെ കണ്ടത് അവന്റെ ഒരൊറ്റ ചവിട്ടിന് തെറിച്ചു വീണ അജുവിനെ ആണ്.... "ഇവളെന്റെയാണ്..... താലി പൊട്ടിച്ചെറിഞ്ഞെന്നും വെച്ച് ആ ബന്ധം തീരുവോ.... പറയെടാ 🤬.....

ഇവളെ പ്രണയിക്കാൻ നീ ഇനി ജീവനോടെ ഉണ്ടായാൽ അല്ലെ.... നിന്നെ..... " ദേഷ്യത്തോടെ അവൻ ചുറ്റും പരതി.... ഒരു പാറ കല്ല് കണ്ടതും അതെടുത്തു അജുവിന് നേരെ പാഞ്ഞു വന്നു.... ദൈവമേ.... എന്നും വിളിച്ചു അജു കണ്ണ് പൊത്തി.... അവനെ തടഞ്ഞില്ലെങ്കിൽ എന്തെങ്കിലും നടക്കും എന്നുള്ളത് കൊണ്ട് പാറു എന്ത് ചെയ്യും എന്ന ആലോചനയിൽ ആയിരുന്നു.... പറഞ്ഞാൽ കേൾക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ മുന്നും പിന്നും ചിന്തിക്കാതെ അവനെ മുന്നിലൂടെ ചെന്ന് ഇറുകെ കെട്ടിപിടിച്ചു..... അവൻ അപ്പോൾ തന്നെ ബ്രേക്ക് ഇട്ടപോലെ നിന്നു.... ശരീരത്തിലൂടെ എന്തോ ഒന്ന് മിന്നി മറഞ്ഞ പോലെ.... പാറു പേടിച്ച് കരയുന്നുണ്ട്.... എത്ര കാന്താരി ആണെങ്കിലും പെണ്ണ് അവന്റെ ദേഷ്യത്തിന് മുന്നിൽ പൂച്ച കുഞ്ഞാണ്.... അവന്റെ കൈയ്യിൽ നിന്നും കല്ല് താഴെ വീണു....ഒന്നും നടക്കുന്നില്ല എന്ന് അറിഞ്ഞത് പേടിയോടെ അജു കണ്ണ് തുറന്നു നോക്കി....

മുന്നിൽ കാണുന്നത് കിളി പോയി നിൽക്കുന്ന അശ്വിനെയും കെട്ടിപിടിച്ചു നിൽക്കുന്ന പാറുവിനെയും ആണ്....അജുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഒപ്പം തടി കേടാവാത്തത്തിലുള്ള സന്തോഷവും.... "Plzz... അവനെ ഒന്നും ചെയ്യല്ലേ... അവനും ഞാനും തമ്മിൽ ഒന്നുമില്ല... നിങ്ങൾക്ക് ഒരു പണി തരാൻ വേണ്ടി ഞാനാ അവനോടു ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറഞ്ഞത്... ഇതിന്റെ ശിക്ഷ ആയിട്ട് വേണേൽ എന്നെ കൊന്നോ.... എന്നെ കുറേ പറ്റിച്ച കൊണ്ടല്ലേ... കരയിപ്പിച്ചത് കൊണ്ടല്ലേ.... Sorry.... ഇനി ഇങ്ങനെ ചെയ്യൂല.... ഈ ദേഷ്യം ഒന്ന് മാറ്റോ.... പേടിയാവുന്നു.... Plzzz...." ഒരു കുഞ്ഞിനെ പോലെ അവനെ അള്ളിപിടിച്ചുകൊണ്ട് പറയുന്ന പെണ്ണിനെ അവൻ ചേർത്തു പിടിച്ചു....പ്രണയാർദ്രമായ, വാത്സല്യം നിറഞ്ഞ ചിരിയോടെ..,,

അവിടമാകെ കൈയ്യടി ഉയർന്നതും അശ്വിൻ ചുറ്റും നോക്കി... ചമ്മലോടെ അവളെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും പെണ്ണ് മാറുന്നില്ല.... അവൾക്ക് ആ സമയം അവിടം ശൂന്യമായിരുന്നു.... ചുറ്റും മുഴങ്ങുന്ന കൈയ്യടി ശബ്ദമൊന്നും അവൾ കേട്ടതും ഇല്ല..... "ഡീ... എണീറ്റെ.... എല്ലാരും നോക്കുന്നു...." എവിടെ പെണ്ണ് അതേപടി നിൽപ്പാണ്.... അവളുടെ തോളിൽ പിടിച്ചു കുലുക്കി അശ്വിൻ തന്നെ അവളെ അടർത്തി മാറ്റി... അപ്പോഴാണ് ചുറ്റും ഉള്ളവരുടെ കളിയാക്കിയുള്ള നോട്ടവും കൈയ്യടിയും കേൾക്കുന്നത്..... "ഇന്ന് പാറുവിന് അറിയാത്ത ഒരു പ്രത്യേകത ഉണ്ട്.... എന്താണെന്ന് അറിയോ.... അശ്വിൻ അത് മറന്നതാണെന്നു തോന്നുന്നു...

" കിരൺ പറയുമ്പോൾ അശ്വിനും പാറുവും ഒരുപോലെ ചിന്തയിൽ ആണ്ടു... "എന്താണെന്ന് ഞങ്ങൾ തന്നെ പറയാം... ഇന്ന് അശ്വിന്റെ Birthday ആണ്..... എന്തായാലും ഇന്ന് കാണാൻ പറ്റിയ നല്ല കാഴ്ച തന്നെയാ ഇപ്പൊ കണ്ടത്...." അത് കേട്ടതും അശ്വിൻ സ്വയം തലക്കടിച്ചു... അവൻ ഇന്നത്തെ ദിവസം തന്നെ മറന്നിരുന്നു.... പാറു ഒരു ചിരിയോടെ നിലത്ത് കിടന്ന പൂവ് എടുത്ത് മുട്ട് കുത്തി ഇരുന്നു.... ""I love you.. "" അശ്വിന് നേരെ നീട്ടികൊണ്ട് പ്രണയത്തോടെ അവൾ പറഞ്ഞു.... അശ്വിൻ കൈ മാറിൽ പിണച്ചുകെട്ടി പുരികമുയർത്തി അവളെ നോക്കി... "ഹാ... ജാഡ കാണിക്കാതെ വാങ്ങു സഖാവേ.... ഈ സഖിയെ ഇഷ്ടമാണെങ്കിൽ.... Love u സഖാവേ..... " ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story