നിൻ മിഴികളിൽ❤: ഭാഗം 17

nin mizhikalil

എഴുത്തുകാരി: മിഴി

""I love you.. "" അശ്വിന് നേരെ നീട്ടികൊണ്ട് പ്രണയത്തോടെ അവൾ പറഞ്ഞു.... അശ്വിൻ കൈ മാറിൽ പിണച്ചുകെട്ടി പുരികമുയർത്തി അവളെ നോക്കി... "ഹാ... ജാഡ കാണിക്കാതെ വാങ്ങു സഖാവേ.... ഈ സഖിയെ ഇഷ്ടമാണെങ്കിൽ.... Love u സഖാവേ..... " ചുറ്റും കൈയ്യടികൾ കേൾക്കാം... അജു പൊടിയും തട്ടി എണീറ്റു... അവനും കൈയ്യടിച്ചു..... അശ്വിൻ കുറച്ചു ജാഡ ഇട്ടു നിന്നു... "ഓഹ്.... ഇഷ്ട്ടമല്ലായിരിക്കും അല്ലെ... ഓക്കേ.... ഇത് ഞാൻ വേറെ ആർക്കെങ്കിലും കൊടുത്തേക്കാം..... " അത് പറഞ്ഞിട്ടും അവന് കുലുക്കം ഇല്ല... അവൾ അങ്ങനെ ചെയ്യില്ല എന്നുള്ള വിശ്വാസം അവനുണ്ടായിരുന്നു.... "ഇവിടെ ആരുണ്ട് എന്റെ പ്രണയം സ്വീകരിക്കാൻ... " ആൾക്കൂട്ടത്തിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞതും ഒരു കൂട്ടം ചെറുപ്പക്കാർ ഓടി വന്നു.... "ഞങ്ങളുണ്ടേയ്..... " അശ്വിന്റെ മുഖത്ത് നോക്കാനായി അവൾ തിരിഞ്ഞത് അവൻ മുന്നിൽ ഉണ്ടായിരുന്നു.... അവളുടെ കൈ പിടിച്ചു മുകളിലേക്ക് ആക്കി അവൻ...അവളുടെ കൈകൊണ്ട് തന്നെ ആ പൂവ് അവളുടെ വായിലേക്ക് വെച്ചുകൊടുത്തു... "കടിച്ചു പിടിക്ക്..."

അവന്റെ നിർദ്ദേശ പ്രകാരം പാറു ഒന്നും മനസ്സിലാവാതെ പൂവിന്റെ തണ്ട് കടിച്ചു പിടിച്ചു.മിക്കവരും ഫോൺ ക്യാമറ ഓൺ ആക്കി എന്താണ് നടക്കുന്നതെന്ന് നോക്കുന്നുണ്ട്.... അവളുടെ കൈയ്യിൽ പിടിച്ച അവന്റെ കരം വിട്ടുകൊണ്ട് ഇടുപ്പിലൂടെ പിടിച്ച് അവനോടടുപ്പിച്ചു.... അവിടമാകെ നിശബ്ദം ആണ്.... പ്രകൃതിയിൽ ഉണ്ടാകുന്ന ശബ്ദം മാത്രം കേൾക്കാം..... അശ്വിൻ അവളുടെ മിഴികളിലേക്ക് നോക്കി..... ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു.... ഒരു ചിരിയോടെ അവൻ മുഖം കുനിച്ചു.... അവളുടെ അധരങ്ങൾക്കടുത്തേക്ക് മുഖം ചലിച്ചു.... അവളുടെ ഹൃദയം അതിന്റെ ഇണയുടെ സാനിധ്യത്താൽ പെരുമ്പറ കൊട്ടുന്നുണ്ട്..... ചുറ്റുമുള്ളവരും അജുവും ഉൾപ്പടെ എല്ലാവരും കണ്ണിമ വെട്ടാതെ നടക്കാൻ പോകുന്നത് നോക്കുന്നുണ്ട്....

ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അശ്വിൻ അവളുടെ വായിൽ കടിച്ചു പിടിച്ചിരിക്കുന്ന പൂവ് കടിച്ചെടുത്തു.... പൂവിനോടൊപ്പം അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു.... ഒരു മിന്നൽ പിണർ അവളുടെ ശരീരത്തിലൂടെ കടന്നു പോയി.... കിരൺ തന്റെ ക്യാമറയിൽ ഈ ചിത്രം പകർത്തിയിരുന്നു..... വായിൽ ആക്കിയ റോസാപൂവ് കൈയ്യിൽ എടുത്ത് കൊണ്ട് അവളിൽ നിന്നും അകന്നു മാറി..... അവൾ നേരത്തെ ഇരുന്ന അതേ രീതിയിൽ അവനും ഇരുന്നു... അവൾക്കു നേരെ റോസ് നീട്ടി.... "ഇതെന്റെ സഖിക്ക്.... Love u di കെട്ട്യോളെ....... " ഒരുപാട് കേൾക്കാൻ കൊതിച്ച വാക്കാണ്.... ബോധത്തോടെ ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് പറയുന്നത് കേട്ട് അവന് സന്തോഷം അടക്കാൻ ആയില്ല.... മുട്ടുകുത്തി ഇരുന്നവൾ അവന്റെ കൈയ്യിൽ നിന്നും പൂവ് വാങ്ങി അവനെ മുറുകെ കെട്ടിപിടിച്ചു..... "എനിക്ക്.... എനിക്ക്.... ആരും... ഇ.. ഇല്ല.... എന്നെ വിട്ട് പോകല്ലേ ഏട്ടാ..... അത്രക്ക് ഇഷ്ട്ടാണ് എനിക്ക്....."

കരയുന്നുണ്ട് പെണ്ണ്.... അവൻ അവളെ കൂടുതൽ ചേർത്തു നിർത്തി.... വിട്ടുപോകില്ലെന്ന ഉറപ്പ് പോലെ.... അക്ഷമയോടെ നിന്നവരെല്ലാം ആർത്തു കയ്യടിച്ചു..... ❣️❣️സഖാവിനും അവന്റെ സഖിക്കും വേണ്ടി..... ❣️❣️ ______ "നിന്നെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്.... അതുകൊണ്ട് ആണ് നേരത്തെ വരാൻ പറഞ്ഞത്......" സ്പീക്കറിൽ ഇട്ടിരുന്ന ഫോണിൽ നിന്നും കേട്ട വാർത്ത രണ്ടാളെയും ഞെട്ടിപ്പിച്ചിരുന്നു...... "ഉപ്പാ.... എന്താ ഇത്.... ഞാൻ പഠിക്കുവല്ലേ..... പെട്ടെന്ന് എന്തിനാ ഇതൊക്കെ.... " ശബ്ദം ഇടറാതിരിക്കാൻ അവൾ നന്നേ പാടു പെടുന്നുണ്ട്... "അതിന് കല്യാണം ഇപ്പോഴൊന്നും ഇല്ല. ഉറപ്പിച്ചു വെക്കാം.... രണ്ട് വർഷം കഴിഞ്ഞിട്ട് കല്യാണം നടത്താം.... നീ വേഗം വരാൻ നോക്ക്.... ബാക്കിയൊക്കെ പിന്നീട്‌ സംസാരിക്കാം.... കറങ്ങി തിരിഞ്ഞു നിൽക്കാതെ വേഗം വാ.... " അവളോട് അത്രയും മാത്രം പറഞ്ഞുകൊണ്ട് ഉപ്പ കാൾ കട്ട് ആക്കി....

കണ്ണ് താനെ നിറഞ്ഞു അവളുടെ.... കാശിയെ നോക്കിയപ്പോൾ മുഖം താഴ്ത്തി എന്തോ ആലോചനയിൽ ആണ്.... "സർ..... ഞാൻ.... ഞാൻ എന്താ ചെയ്യേണ്ടത്... " വിക്കികൊണ്ട് പറയുന്ന തന്റെ പ്രാണനോട് എന്ത് പറയും എന്ന ആശങ്കയിൽ ആയിരുന്നു കാശി.... "നീ പൊക്കോ.... ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.... ന്തായാലും വരുന്നിടച്ചു വെച്ച് നോക്കാം.... വിധി ഉണ്ടേൽ നിന്നെ എനിക്ക് തന്നെ കിട്ടും.....അവര് വന്ന് കണ്ടിട്ട് പോകട്ടെ... ഇന്നിപ്പോ നീ ഒന്ന് നിന്ന് കൊടുക്ക്.... നാളെ ഞാൻ വീട്ടിൽ വരാം.... നിന്നെ തരുമോ എന്ന് ചോദിക്കാം..... " സങ്കടം മറച്ചുവെച്ചുകൊണ്ട് അവൻ അത്രയും പറഞ്ഞൊപ്പിച്ചു..... "വീട്ടിൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ....സമ്മതിച്ചില്ലെങ്കിൽ.... വീട്ടിൽ നിന്നും സാറിനെ ഇറക്കിവിട്ടാലോ.... എനിക്ക് ആകെ പേടിയാവുന്നുണ്ട് "

"ഏയ് ഒന്നുല്ലാ.....നീ പേടിക്കാതെ പോയിട്ട് വാ..... " അവനോട് യാത്ര പറഞ്ഞ ശേഷം വീട്ടിലേക്ക് എത്തിയതും മുറ്റത്ത്‌ കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾക്ക്... തീരേ താല്പര്യമില്ലാഞ്ഞിട്ട് കൂടി നാദി അകത്തേക്ക് പോയി.... ആരെയും നോക്കാതെ നേരെ മുറിയിലേക്ക്..... ഉമ്മ വന്നു അവളെ വഴക്ക് പറഞ്ഞപ്പോഴാണ് നാദി എണീറ്റ് അവർക്കുമുന്നിലായി പോയി നിന്നത്....... ഒരു പാവയെ പോലെ അവൾ നിന്നു കൊടുത്തു..... ചെറുക്കന്റെ മുഖത്തോ, അവളുടെ മുന്നിൽ ഇരിക്കുന്നവരെയോ അവൾ കാണുന്നുണ്ടായിരുന്നില്ല.... ചെക്കനും പെണ്ണിനും സംസാരിക്കാനുള്ള സമയം കൊടുത്തതും എല്ലാം വിളിച്ചു പറയണമെന്നുണ്ട് അവൾക്ക്. പക്ഷെ മൗനം പാലിച്ചു.... വന്നയാൾ എന്തൊക്കെയോ പറയുന്നുണ്ട്... എല്ലാത്തിനും മൂളൽ മാത്രം മറുപടി കൊടുത്തു...

"എടൊ... തനിക്ക് എന്നെ ഇഷ്ട്ടാണോ... " അയാളുടെ ചോദ്യമൊന്നും അവൾ കേട്ടില്ല.... മനസ്സിൽ തന്റെ കാശി സാറും ഓർമകളും മാത്രം... "എടൊ... തന്നോടാണ്.... ഇഷ്ട്ടാണോ എന്നെ.... " പിന്നെയും ചോദ്യം ഉയർന്നതും അതിനും അവൾ മൂളി.... ഏറെ സന്തോഷത്തോടെ രണ്ടുവീട്ടുകാരും വാക്കുറപ്പിച്ചു വെച്ചു..... ഉപ്പയോ ഉമ്മയോ അവളുടെ സമ്മതം ചോദിച്ചില്ല.... ഒരുകുകയായിരുന്നു അവൾ.... എന്നും വിളിക്കുന്ന പതിവ് വിളി ഉണ്ടായില്ല അന്ന്... രാത്രി കാളും ഉണ്ടായില്ല, msg ഉം ഉണ്ടായില്ല.... പിറ്റേന്ന് 10 മണി ആയപ്പോഴേക്കും കാശി അവളുടെ വീട്ടിലേക്ക് വന്നു.... പേടിയുണ്ട് അവന്... എന്താവുമെന്ന് അറിയില്ല... മുന്നിൽ അവളുടെ മുഖം മാത്രം...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story