നിൻ മിഴികളിൽ❤: ഭാഗം 2

nin mizhikalil

എഴുത്തുകാരി: മിഴി

"""ഡാ...... "" അടികൊണ്ടവൻ തറയിൽ നിന്നും എങ്ങനെയോ എഴുനേറ്റുകൊണ്ട് ആ ചെറുപ്പക്കാരനെ അടിക്കാനായി പോയതും കാശി വന്ന് അയാളെ ചവിട്ടിവീഴ്ത്തി......... "അടിപിടി ഒക്കെ പുറത്ത്.... കോളേജിന്റെ ഉള്ളിൽ അത് വേണ്ട..... എണീറ്റ് പോടോ... എന്ത് കാണാൻ നിക്കുന്നതാ എല്ലാവരും പിരിഞ്ഞു പോവാൻ നോക്ക്... പോയെ എല്ലാരും ക്ലാസ്സിലേക്ക്....." എല്ലാവരോടും ആയി പറഞ്ഞ ശേഷം കാശി സെക്യൂരിറ്റിയെ വിളിച്ച് അയാളെ പുറത്താക്കി ക്ലാസ്സിലേക്ക് പോയി.. "നാദി... എടോ ഈ ബുക്ക്‌ താൻ സൂക്ഷിക്കണം... ഞാൻ ചോദിക്കുമ്പോൾ തന്നാൽ മതി... Ok... ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ.... " ക്ലാസ്സ്‌ കഴിഞ്ഞ് പോകാൻ നിക്കുന്നതിനിടയിൽ കാശി നാദിയെ നോക്കി പറഞ്ഞു.... ക്ലാസ്സിലെ മിക്ക പെൺപിള്ളേരും അവളെ അസൂയയോടെ നോക്കി.... "ഏയ് no പ്രോബ്ലം sir.... ഞാൻ വച്ചോളാം...." നാദിയെ നോക്കി ഒന്ന് ചിരിച്ച ശേഷം അവൻ ക്ലാസ്സ്‌ വിട്ട് ഇറങ്ങി.... "കൊള്ളാം.... നിന്നോട് ഈ പേരിൽ സംസാരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ്.... കാശി sir അല്ലേലും പൊളി ആണ്.... " പാർവതി പറഞ്ഞതും നാദി അവളുടെ കൈയ്യിൽ നുള്ളി.... "ആഹ്... കുരിപ്പേ.... എന്തിനാടി നുള്ളുന്നെ.... "

"എടീ... നീ കേട്ടിട്ടില്ലേ മാതാ പിതാ ഗുരു ദൈവം എന്ന്..... അതുകൊണ്ട് sir ഇന് അങ്ങനെ ഒന്നും കാണില്ല... നീ ഒരു pic കണ്ടു എന്ന് വച്ച് വെറുതെ ഓരോന്ന് ആലോചിക്കേണ്ട കേട്ടോ.... " "Ho.. നിന്നോട് പറഞ്ഞുപറഞ്ഞു എന്റെ തൊണ്ടയിലെ വെള്ളം വറ്റി..... Sir വന്ന് പറയുമ്പോ നീ വിശ്വസിക്കുമല്ലോ... ഇന്ന് തന്നെ ഞാൻ ചോദിക്കും.... ബെറ്റ് വെക്കുന്നുണ്ടോ നീ... " പാറു പറഞ്ഞതും നാദി അവളെ അടിമുടി നോക്കി....ഒരു കാര്യം ഉറപ്പിച്ചാൽ അത് നേടിയേ പാറു അടങ്ങു.... ഹൈ school മുതലുള്ള കൂട്ടാണ് രണ്ടാളും... സാറിനെ കൊണ്ട് പാറു ഇഷ്ട്ടം പറയിപ്പിച്ചേ അടങ്ങു ഇനി.... എങ്ങനെ എങ്കിലും അവളെ പറഞ്ഞു തിരുത്തി ഇല്ലെങ്കിൽ പണി ആവും എന്നറിയാവുന്നത് കൊണ്ട് നാദി അവളെ സോപ്പിട്ട് നോക്കി.... പക്ഷെ എവടെ കേൾക്കാൻ... "എന്റെ പൊന്നല്ലേ.... കാശി sir ഇന് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ വന്ന് പറയട്ടെ..... നീ ഇനി ചോദിക്കാൻ പോകണ്ട... Plz ഡി... " "ഇല്ല മോളെ നാദി..... നീ ഇത് എവിടേലും കുറിച്ചിട്ടോ....ഞാൻ കാശി സാറിനോട് പോയി ചോദിക്കും.. അപ്പൊ sir ok ആണ് പറയുന്നതെങ്കിൽ നീയും sir ഇനോട് ok പറയണം....

അഥവാ അല്ലെങ്കിൽ..... അല്ലെങ്കിൽ... ഇന്ന് രാവിലെ ഒരുത്തൻ അടി ഉണ്ടാക്കീലേ... അവനെ ഞാൻ വളച്ചെടുക്കും..... ഇത് എന്റെ വാക്കാണ്...ഞാൻ ബെറ്റ് വെക്കുന്നു...." പാറു അത് പറഞ്ഞതും നാദി വയർ പൊത്തി ചിരിക്കാൻ തുടങ്ങി...... "എന്തേടി എരപ്പെ ചിരിക്കണേ... "(പാറു) "നിന്റെ അവസ്ഥ ഓർത്ത് ചിരിച്ചതാ...അങ്ങോട്ട് ചെല്ല് ആ ചേട്ടൻ നിന്നെ തൂക്കി എടുത്ത് കളയും... കണ്ടാൽ തന്നെ അറിയാം കട്ട കലിപ്പൻ ആണെന്ന്... പിന്നെ ഒടുക്കത്തെ മസിലും.... നീ അങ്ങോട്ട് ചെല്ല് ഇപ്പൊ നിന്റെ മുന്നിൽ സാഷ്ട്ടാങ്കം പ്രണമിക്കാൻ പോവുവല്ലേ...."(നാദി) "Ee 😁.. അതെനിക്കറിയാം... അതിന് ഇട ഉണ്ടാവില്ല... നിന്റെ sir ഇഷ്ട്ടം ആണെന്ന് പറഞ്ഞോളും... അപ്പൊ ബെറ്റ്ൽ ഞാൻ ജയിക്കും പിന്നെ എനിക്ക് ആ ചേട്ടനെ വളക്കേണ്ടി വരില്ലല്ലോ..."(പാറു) "ഇതാരെ വളക്കുന്ന കാര്യമാ നിങ്ങൾ പറയുന്നേ..." ദേ നിക്കുന്നു നമ്മുടെ കാശി sir... നാദി അപ്പൊ തന്നെ വലിയാൻ നോക്കിയെങ്കിലും പാറു അവളെ പിടിച്ചു വച്ചു.... "അത് sir... ഒന്നൂല്ല.... ഞങ്ങൾ വെറുതെ ഓരോന്ന്.... Sir എന്താ പിന്നെയും വന്നേ...." പാറു വിക്കികൊണ്ട് പറഞ്ഞതും കാശിയും എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു പോയിരുന്നു... "അത്.... ഞാൻ.... ആ... ആഹ് അത് എന്റെ പേന എടുക്കാൻ വന്നതാ.... പിന്നെ വളക്കുന്ന കാര്യം പറഞ്ഞല്ലോ...

ആരെയാ... ആർക്ക് വേണ്ടി... നദിയാക്ക് വേണ്ടി ആണോ... " നാദിയും പാറുവും ഒരേപോലെ മുഖത്തോട് മുഖം നോക്കി...പാറു ആണേൽ ചിരി പൊട്ടി നിൽക്കുവാണ്... "അവൾക്കല്ല sir... അതിന് മുൻപ് ഒരു കാര്യം ചോദിച്ചാൽ sir സത്യം പറയോ.... " പാറു ചോദിക്കാൻ പോയതും നാദി അവളോട് കണ്ണുകൊണ്ട് വേണ്ടന്ന് ആംഗ്യം കാണിച്ചെങ്കിലും എവിടെ... ആരു കാണാൻ.. "അതിനെന്താ ചോദിച്ചോളൂ... "(കാശി) "അത്...സാർ.. സാറിന്... സാറിന് ഇവളെ ഇഷ്ട്ടാണോ... I mean love " പാറുവിന്റെ ആ ചോദ്യത്തിൽ കാശി ഞെട്ടികൊണ്ട് നാദിയെ നോക്കി... തന്റെ പ്രണയം തുറന്ന് പറയണോ വേണ്ടയോ എന്ന ചിന്ത അവനെ വേട്ടയാടി..അവന്റെ ഉത്തരം കേൾക്കാൻ നാദി അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.... പിടക്കുന്ന ആ മിഴികളിൽ എന്താണ്...? എന്താണ് മറക്കുന്നത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു അവൾക്ക്... "എന്തെ നിങ്ങൾക്ക് അങ്ങനെ തോന്നാൻ കാരണം.... ആർക്കാ അങ്ങനൊരു ഡൌട്ട് തോന്നിയെ.... " കാശി പറഞ്ഞതും നാദി പാറുവിനെ ചൂണ്ടി കാണിച്ചു... "ഓഹോ.... എടോ... ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന sir അല്ലെ.... അങ്ങനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ല... ഇനി തോന്നിയാൽ പറയാം ... Ok ഇപ്പൊ സംശയം തീർന്നില്ലേ....

ഇനി പറ ഇവിടെ ആരെ വളച്ചെടുക്കുന്ന കാര്യമാ പറഞ്ഞെ.... " അവന്റെ മറുപടി കേട്ടതും അത്രയും നേരം ശ്വാസം അടക്കി പിടിച്ചു നിന്ന നാദിക്ക് അപ്പോഴാണ് ജീവൻ തിരിച്ചു കിട്ടിയത്.... പാറു ആണേൽ അവിടെ എന്തോ പോയ അണ്ണാനെ പൊലെ നിക്കുന്നുണ്ട്.... "അത് ഞാൻ പറയാം സർ... ഇവളെ ബെറ്റ് വച്ചായിരുന്നു.. സാറിന് എന്നോട് love ഇല്ലന്ന് പറഞ്ഞാൽ ഇന്ന് അടി ഉണ്ടാക്കിയ ആ ചേട്ടനില്ലേ... ആ ചേട്ടനെ ഇവൾ വളച്ചെടുക്കും എന്ന്..... ഇപ്പൊ പാവം പെട്ട് പോയി.. 🤭" സന്തോഷത്തോടെ പറയുന്ന നാദിയെ നോക്കി ഒന്ന് വേദനയിൽ കുതിർന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പാറുവിന് നേരെ തിരിഞ്ഞു.... പാറു ആണേൽ പെട്ടല്ലോ ദൈവമേ എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കുന്ന കണ്ടിട്ട് കാശി പൊട്ടി ചിരിച്ചു... "എടോ പ്രാർത്ഥന.... താൻ ഇത്രക്കും വലിയ ബെറ്റ് വെക്കേണ്ടായിരുന്നു..... അവന് ആകെ ഒരു പെണ്ണിനെയെ കണ്ണിൽ കാണാവൂ.... അത് അവന്റെ അമ്മയാണ്... കുഞ്ഞു നാൾ മുതൽ സ്ത്രീകളെ അവന് കണ്ടൂടാ.... പിന്നെ ദേഷ്യത്തിന് ഒരു കുറവും ഇല്ല.... നീ അവന്റെ മുന്നിൽ പോയിട്ട് തിരിച്ചു വന്നാൽ നമുക്ക് ഇനി കാണാം... കേട്ടോ.... വെറുതെ അശ്വിന്റെ മുന്നിൽ പോയി നിക്കണ്ട.... " ചിരിയോടെ പാറുവിനെ നോക്കി പറഞ്ഞുകൊണ്ട് കാശി പുറത്തേക്ക് നടന്നു...

പോകുന്ന വഴിക്ക് നാദി അറിയാതെ അവളെ ഒന്ന് നോക്കാൻ അവൻ മറന്നില്ല.... "ഹോ... രക്ഷപെട്ടു... ഇവർക്കെങ്ങനെ അറിയാം എനിക്ക് നദിയോടുള്ള ഇഷ്ട്ടം.... ഇനി ഒന്ന് സൂക്ഷിക്കണം.... ശേ... എന്നാലും..... " സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിയിൽ കാശി നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.... "ഇനി എന്താണാവോ മഹതിയുടെ തീരുമാനം.... ഞാൻ പറഞ്ഞില്ലേ സാറിന് എന്നോട് ഒന്നും ഇല്ലന്ന്.... ഇപ്പൊ എന്തായി....പറഞ്ഞാൽ വാക്ക് പാലിക്കണമെടി... നീ പോയി നിന്റെ ആ കലിപ്പനോട് ഇഷ്ട്ടം പറയ്.... ഇല്ലെങ്കിൽ നീ തോറ്റു.... 🤭" നാദിയുടെ പറച്ചിൽ കേട്ടതും ദേഷ്യത്തോടെ അവളുടെ കൈയ്യും പിടിച്ച് പുറത്തേക്ക് നടന്നു.... "Dee നീ ഇതെങ്ങോട്ടാ എന്നെയും വിളിച്ചുകൊണ്ട് പോകുന്നെ.... " കൈ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും പാറു വിട്ടില്ല.... കോളേജിന്റെ മിക്ക ഭാഗങ്ങളും അവളെയും വലിച്ചുകൊണ്ട് പാറു നടന്നു.... അവസാനം അധികം ആരും ഇല്ലാത്ത ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ആ നടത്തം നിന്നത്..... ക്ലാസ്സിന്റെ ഉള്ളിൽ ബെഞ്ചിന്റെ മുകളിൽ ഇരിക്കുന്നവനെ കണ്ടതും നാദിയുടെ മുട്ട് കാൽ വിറക്കാൻ തുടങ്ങി.... "എടീ നീ ശെരിക്കും ആ ചേട്ടനെ വളച്ചെടുക്കാൻ പോകുവാണോ😧...

എടീ വാ നമുക്ക് പോകാം.. സീനിയെഴ്സിന്റെ ക്ലാസ്സിൽ വന്ന് നമ്മൾ പ്രശ്നം ഉണ്ടാക്കിയാൽ ശെരിയാവില്ല... വാ പോവാം... Plzz " നാദി കെഞ്ചി പറഞ്ഞിട്ടും പാറു തന്റെ നിലപാടിൽ നിന്നും മാറിയില്ല.... "പറഞ്ഞ വാക്ക് ഞാൻ പാലിച്ചിരിക്കും.... നീ ഇവിടെ നിക്ക്.... ഞാൻ സംസാരിചിട്ട് വരാം..... " രണ്ടും കല്പിച്ചുകൊണ്ട് പാറു ക്ലാസ്സിലേക്ക് കയറി.... "Hi ചേട്ടാ... ചേട്ടന്റെ പേരെന്താ... " ആവിശ്യത്തിലധികം വിനയം വരി വിതറി കൊണ്ട് പറയുന്ന പാറുവിനെ അവനും മറ്റുള്ളവരും പിന്നെ നാദിയും അന്ധം വിട്ട് നോക്കി... "ഏതാടി നീ..... " അവൻ നല്ല കലിപ്പിൽ ചോദിച്ചതും പാറു തല താഴ്ത്തി കൊണ്ട് പറഞ്ഞു... "ഞാനെ...ഏട്ടന്റെ ഭാവി വധു ആണ്.... " "എന്താ..... ഈ പെണ്ണിനെന്താ വട്ടാണോ... പൊന്ന് മോളെ.... ഇതുപോലത്തെ കുറെ ഞാൻ കെട്ടിട്ടുള്ളത് തന്നെയാ..... വിളച്ചിലെടുക്കാതെ ക്ലാസ്സിൽ പോടീ... " "നീ പോടാ.... ഞാൻ നിന്നെയും കൊണ്ടേ പോകു.... " പാറു പറഞ്ഞതും അവന്റെ കൂട്ട്കാർ എന്തേലും ഇവിടെ നടക്കും എന്നുള്ള ഭാവത്തിൽ നിക്കുന്നുണ്ട്... "ഡീ........ " അവൻ ചാടി എണീറ്റ് കൊണ്ട് അലറിയതും കൂടെ ഉണ്ടായിരുന്നവർ വന്ന് അവനെ തടഞ്ഞു.... "അശ്വിൻ.... ഡാ... വേണ്ട... ആ പെണ്ണ് വെറുതെ ഓരോന്ന് പറയുന്നതാ... നീ ഇങ്ങോട്ട് വാ.. " ഒരുവൻ അവനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു.... "ഞാൻ വെറുതെ പറഞ്ഞതല്ല.... ശെരിക്കും പറഞ്ഞതാ... ഈ കലിപ്പനെ എനിക്ക് വേണം..... I love u കലിപ്പാ.... Ummaaaa 😘😘😘😘" ചുണ്ട് കൊണ്ട് ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞതും അശ്വിൻ അവൾക്കടുത്തേക്ക് പാഞ്ഞു വന്നു... കവിളിൽ കുത്തി പിടിച്ച് ഭിത്തിയോടടുപ്പിച്ചു വച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story