നിൻ മിഴികളിൽ❤: ഭാഗം 20

nin mizhikalil

എഴുത്തുകാരി: മിഴി

"നിന്റെ ഈ ചുണ്ടുകൾ, അതെനിക്ക് വേണം....." അവളുടെ പിടക്കുന്ന കുസൃതി നിറഞ്ഞ കണ്ണുകളിലേക്കും വിറയാർന്ന ചുണ്ടുകളിലും അവന്റെ മിഴികൾ തങ്ങി നിന്നു..... പ്രണയമായിരുന്നു അവന്റെ കണ്ണുകളിൽ, അവളുടെയും.... "എന്ത്.... അതൊന്നും തരൂല മോനെ.... എല്ലാം കല്യാണം കഴിഞ്ഞിട്ട് മാത്രം.... ഇല്ലെങ്കിലേ അത് ശരിയാവില്ല...." അവളുടെ തോളിൽ വെച്ചിരുന്ന അവന്റെ കൈ പതിയെ തട്ടിമാറ്റി പറഞ്ഞു.. "ഇത് നീ പറയാതിരിക്കാൻ വേണ്ടിയാ ആദ്യമേ ഒരു താലി ചരടിൽ നിന്നെ ലോക്ക് ആക്കിയത്.... ഇപ്പോഴും അത് പറയുന്നോ..... നീ പൊട്ടിച്ചെറിഞ്ഞോ ഇല്ലയോ.. അതൊന്നും എനിക്കറിയണ്ട... നീ അന്നുമുതൽ എന്റെ കെട്ട്യോൾ ആണ്... ആ നിന്നെ കിസ്സ് ചെയ്യാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട..... കേട്ടോടി..... " അവൾക്കടുത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു....

പാറു ആദ്യം നോക്കിയത് അവർ നിൽക്കുന്ന ഇടമാണ്.... ഡോർ ലോക്ക് ആണോ എന്ന് നോക്കിയതും അത് ലോക്ക് അല്ല.... ലൈബ്രറിയുടെ ഒരു കോണിൽ ആണ് ഇരുവരും നിൽക്കുന്നത്.... അവളുടെ ചുണ്ടിനുമേൽ പതിഞ്ഞ അവന്റെ ചുടുനിശ്വാസമാണ് അവളെ ബോധത്തിലേക്ക് എത്തിച്ചത്.... "അയ്യടാ..... അങ്ങോട്ട് മാറിക്കെ..... വൃത്തികെട്ടവൻ..... " അവനെ അകത്തി നിർത്തി അവൾ കപട ദേഷ്യം നടിച്ചു.... "കൺട്രോൾ ഇല്ലാത്ത മനുഷ്യൻ ആണ് നിങ്ങൾ.... എനിക്ക് വയ്യ മോനെ.... ഞാൻ പോകുവാ.... നാദി വന്നോ ആവോ.... വിളിച്ചിട്ട് എടുക്കുന്നുമില്ല, കാശി സാറിനോട് ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.... " അവൾ പറയുന്നതൊന്നും അവൻ കേട്ടിരുന്നില്ല, തന്റെ സഖിയുടെ കണ്ണുകളിൽ ആയിരുന്നു അവന്റെ നോട്ടം മുഴുവൻ.... "പാറൂ..... ഡീ.... ഒരുമ്മ താ.... പ്ലീസ്.... " കെഞ്ചിക്കൊണ്ട് അവൻ ചോദിക്കുമ്പോൾ പാറുവിന് ചെറിയ ദേഷ്യം വന്നിരുന്നു......

"നിങ്ങളുടെ ഒരു ആക്രാന്തം......എങ്ങനെ ജീവിക്കോ എന്തോ കൂടെ.... " അവനെ ദേഷ്യത്തിൽ തള്ളി മാറ്റി അവൾ പുറത്തേക്ക് നടന്നു... പെണ്ണ് പോയ വഴിയേ നോക്കി നിരാശയോടെ നിൽക്കാനേ അവന് ആയുള്ളൂ.... "ഏത് സമയത്താണോ എന്തോ....എന്റെ തലേൽ എഴുത്ത്... അല്ലാതെന്ത്.. " ചിരിയോടെ പറഞ്ഞുകൊണ്ട് അവനും പുറത്തേക്ക് ഇറങ്ങി.... ക്ലാസ്സിൽ കേറാതെ അവൻ നേരെ പാർക്കിങ് ഏരിയയിലേക്ക് പോയി.... ഒരു മരത്തിനു ചുവട്ടിൽ ആയി ചെന്നു നിന്നു, ഫോൺ എടുത്ത് ഓരോന്ന് കുത്തി കുത്തി നിന്നതും ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും call വന്നു.... ആദ്യം ഒന്ന് ചിന്തിച്ചെങ്കിലും അവൻ അത് കട്ട് ആക്കി വിട്ടു.... പിന്നെയും വിളിച്ചതും call എടുത്തു ചെവിയിൽ വെച്ചു... "ഹലോ.... ആരാ..... ഹലോ...." മറുപടി ഒന്നും ഇല്ലാതായതും ദേഷ്യത്തോടെ call കട്ട് ആക്കി... "മനുഷ്യനെ വട്ടാക്കാൻ ഓരോന്ന് ഇറങ്ങിട്ടുണ്ട്.... "

മനസ്സിൽ പറഞ്ഞുകൊണ്ട് പിന്നെയും ഫോണിൽ കുത്തി നിന്നതും അതേ നമ്പർ പിന്നെയും വിളിച്ചു... "ഹലോ... ഏത് &#$#& 🤬ആണെടാ ഇത്....ഇങ്ങോട്ട് വിളിച്ചിട്ട് മിണ്ടാതിരിക്കുന്നോ.... " പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിൽ ആയതുകൊണ്ട് അശ്വിൻ ഫോൺ ചെവിയിൽ വെച്ചുകൊണ്ട് കലിപ്പിൽ ചോദിക്കുന്നുണ്ട്, മറുതലക്കൽ മൗനം മാത്രം.... "ഹലോ.... ഹലോ.... നിനക്കൊക്കെ എന്താടാ..... 🤬🤬.. വിളിച്ചു പറ്റിക്കാൻ നിനക്കു എന്റെ നമ്പറെ കിട്ടിയുള്ളോ....നീ ആണാണെങ്കിൽ വാ തുറന്നു സംസാരിക്കെടാ.... ഡാ...." ദേഷ്യം കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു...അപ്പോഴേക്കും call കട്ട് ആയി... അശ്വിന് വിളിച്ചവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു...ഒന്നും നോക്കിയില്ല അങ്ങോട്ട് വിളിച്ചു.... ആദ്യമൊക്കെ കട്ട് ആക്കി വിട്ടു... അശ്വിന് വിട്ട് കൊടുക്കാൻ ഉദ്ദേശം ഇല്ലായിരുന്നു.... പിന്നെയും പിന്നെയും വിളിച്ചു....

പത്താമത്തെ വിളിയിൽ മനസ്സിലായി അവന്റെ നമ്പർ വിളിച്ചവൻ ബ്ലോക്ക് ആക്കി... "ഓഹോ.... അത്രക്ക് ആയോ.... വിടമാട്ടേൻ....ആരാണെന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം..." അവൻ രണ്ടും കല്പിച്ചിറങ്ങിയിരിക്കുവാണ്.... പോക്കറ്റിൽ ഉണ്ടായിരുന്നു വേറൊരു ചെറിയ മൊബൈലിന്റെ സിം എടുത്ത് അവന്റെ ഫോണിൽ ഇട്ടു.... അതിൽ നിന്നും അങ്ങോട്ട് വിളിച്ചു... രണ്ട് റിങ് അടിച്ചപ്പോഴേക്കും call എടുത്തു.... പകരത്തിനു പകരം വീട്ടണം എന്നാണല്ലോ.... അശ്വിനും മിണ്ടാതെ നിന്നു... "ഹലോ.... ആരാ.... ഹലോ..... ഹലോ... ഇതെന്താ ആളെ കളിയാക്കുന്നോ.... ഹലോ.... " മറുതലക്കൽ ഒരു പെണ്ണിന്റെ ശബ്ദം....അശ്വിന് ആളെ പിടി കിട്ടിയില്ല.... പിന്നെയും അവൻ മിണ്ടാതെ നിന്നു..... "ഹലോ.... ഇതാരാ.... വെച്ചിട്ട് പോടോ.... " അപ്പൊ തന്നെ call കട്ട് ആയി..... "ഇതാരാ..... എന്നെ വിളിക്കാൻ ഒരു പെണ്ണോ....

ഇനി ആ ചുള്ളികമ്പിന്റെ പണി ആയിരിക്കോ.... ഏയ് ഇത് അവളുടെ നമ്പർ അല്ല.... നമ്പർ മാറ്റി വിളിച്ചതായലും ആ കൂതറ സൗണ്ട് കേട്ടാൽ എനിക്കറിയില്ലേ.... എന്നാലും ഇതാരാ ഇപ്പൊ...." കോളേജ് ഗ്രുപ്പിലും സ്കൂൾ ഗ്രൂപ്പിൽ വരെ അവൻ തപ്പി നോക്കി.... അതിലൊന്നിലും ഈ നമ്പർ ഇല്ല...... പിന്നെയും call വന്നു, ദേഷ്യത്തോടെ നോക്കിയപ്പോൾ ആണ് സ്ക്രീനിലെ പേര് കണ്ടത്...ഒരു ചിരിയോടെ കാൾ എടുത്തു... "ഹലോ.... ഡാ.... നീ എവിടെയാ... കോളേജിൽ ഉണ്ടോ.... " ഒരു ഹലോ പോലും പറയാനനുവദിക്കാതെ കാശി പറഞ്ഞു തുടങ്ങി.... ഒറ്റശ്വാസത്തിൽ വെപ്രാള പെട്ട് പറയുകയാണ് കാശി..... എന്തോ പ്രശ്നം ഉണ്ടെന്ന് അപ്പോൾ തന്നെ അശ്വിന് മനസ്സിലായി.... "എന്താ സർ..... എന്തേലും പ്രശ്നം ഉണ്ടോ... ഞാൻ കോളേജിൽ തന്നെ ഉണ്ട്...." 'നീ വേഗം ഒന്ന് പുറത്തേക്ക് വരോ.... അവിടെ അടുത്തുള്ള പാർക്കിൽ.... അത്യാവശ്യം ആണ് ....വേഗം വാ.. "

കാശി പറഞ്ഞു കൊണ്ട് കാൾ കട്ട് ആക്കി...അശ്വിൻ പാറുവിന് msg ഇട്ട ശേഷം ഒതുക്കി വെച്ചിരുന്ന അവന്റെ ബുള്ളറ്റ് എടുത്തുകൊണ്ടു കാശികരികിലേക്ക് പോയി. ______ ''എന്ത് കണ്ടിട്ടാണെടി നീ ഒരു അന്യമതക്കാരനെ സ്നേഹിച്ചത്... ഏഹ്... പറയാൻ..... മര്യാദയ്ക്കല്ലേ നിന്നെ പഠിപ്പിച്ചതും വളർത്തിയതും ഒക്കെ, നാട്ടിക്കാരെ കൊണ്ട് പറയിപ്പിക്കാനായി ഓരോന്ന് ഉണ്ടാക്കി വെച്ചോളും.... ഇതിനി ആരൊക്കെ അറിഞ്ഞിട്ടുണ്ടാവുമോ എന്തോ......എല്ലാം നിർത്തിക്കോണം പഠിത്തവും പ്രേമവും കൂട്ട്കെട്ടും എല്ലാം.... ഞങ്ങൾ പറയുന്ന, ഇപ്പൊ ഉറപ്പിച്ചു വെച്ചവനെ കെട്ടി ജീവിച്ചോണം. എനിക്ക് ജീവനുള്ളിടത്തോളം കാലം ഒരു ഹിന്ദു ചെക്കന്റെ കൂടെ നീ ജീവിക്കില്ല.... ഉടനെ കല്യാണം വേണമെന്ന് ചെറുക്കന്റെ വീട്ടുകാരോട് ഞാൻ പറഞ്ഞിട്ടുണ്ട്.....'' നാദിയെ നോക്കി അയാൾ ആക്രോഷിച്ചു.... കരയാൻ അല്ലാതെ അവൾക്ക് ഒന്നിനും കഴിഞ്ഞില്ല...... പുറത്ത് ഒരു കാറു വന്നതും അങ്ങോട്ടേയ്ക്ക് ആയി എല്ലാവരുടെയും നോട്ടം......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story