നിൻ മിഴികളിൽ❤: ഭാഗം 24

nin mizhikalil

എഴുത്തുകാരി: മിഴി

കുറച്ചു കഴിഞ്ഞ് ആരോ അടുത്ത് വന്നിരുന്നത് അവൾ അറിഞ്ഞു.... അശ്വിൻ ആണെന്നറിഞ്ഞിട്ടും അങ്ങോട്ടേക്ക് നോക്കിയില്ല.... കാണാത്തതു പോലെ ഇരുന്നു.... അവൾ ആദ്യം മിണ്ടുമെന്ന് അവനും അവൻ മിണ്ടുമെന്ന് അവളും... അവിടെയും വാശി തന്നെ സ്ഥാനം പിടിച്ചു..... അവനെ നോക്കാതിരിക്കാൻ അവൾ നന്നേ ശ്രമിച്ചു.... ഇണയെ തേടി അവളുടെ മിഴികൾ പാഞ്ഞു....അവളെ ഇമവെട്ടാതെ നോക്കുന്ന അവന്റെ കണ്ണുകളിൽ മിഴികൾ ഉടക്കി.... വേഗം തന്നെ അവൾ നോട്ടം മാറ്റി.... പിന്നെയും നീണ്ട മൗനം.... വാശി തന്നെ രണ്ടാൾക്കും.. "ഇതൊരു നടക്ക് പോകൂല.... ഇനി ഞാൻ തന്നെ താഴ്ന്നു കൊടുത്തേ പറ്റു.....അല്ലെങ്കിലും തെറ്റ് എന്റെ ഭാഗത്ത് ആണല്ലോ.... ഈ നശിച്ച ദേഷ്യം കാരണം... " അവസാനം ഒന്ന് തീരുമാനിച്ചുകൊണ്ട് അശ്വിൻ തന്നെ വാശിക്ക് വിരാമം ഇട്ടു.... അവൾക്കടുത്തേക്ക് ചേർന്നിരുന്നു....

അവൻ തന്റെ ശരീരത്തോട് ചേർന്നതും പാറു കുറച്ച് നീങ്ങി ഇരുന്നു.... പിന്നെയും അവൻ അവൾക്കടുത്തേക്ക് നീങ്ങി ഇരുന്നു... എവിടെ പെണ്ണ് വാശിയിൽ ആണ്.... കുറ്റം പറയാനും പറ്റില്ല.. അത്രക്ക് വേദനിച്ചിട്ടുണ്ട് അവൾ... പിന്നെയും അവൾക്കടുത്തേക്ക് അവൻ നീങ്ങി വരും എന്ന് വിചാരിച്ച പാറു ശശി ആയി.... മറുസൈഡിൽ അനക്കം ഇല്ല.... "അയ്യോ....ഇങ്ങേര് പോയോ..ഇനി പോയി കാണില്ലെങ്കിലോ.... പറ്റിക്കാൻ വേണ്ടി ഇരിക്കുന്നതാണെങ്കിലോ.... നോക്കിയാലോ... അല്ലെങ്കിൽ വേണ്ട.... കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാം.... " മനസ്സിൽ ചിന്തിച്ചു കൂട്ടികൊണ്ട് അങ്ങോട്ടേക്ക് നോക്കാതെ തന്നെ അവൾ ഇരുന്നു... 🎶🎶തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി..... നിന്നെകട്ടെടുത്തു പറക്കാൻ കൊതിയായി.....

മുല്ലമൂടി ചുരുളിൽ മുകിലായ്..... ഒന്നുമൂടിപുതച്ചിരുന്നാൽ മതിയായി.....🎶🎶 അടുത്ത് നിന്നും അവന്റെ സ്വരം കേട്ടതും പാറു അറിയാതെ നോക്കിപ്പോയി... ഒരുനിമിഷം കണ്ണുകൾ തമ്മിൽ ഉടക്കിയോ....അവന്റെ കണ്ണിൽ പ്രണയവും കുസൃതിയും... എന്നാൽ അവളുടെ കണ്ണുകളിലെ തിളക്കം അവന് ഊഹിക്കാൻ ആയില്ല.... "പോടാ.....മിണ്ടണ്ട എന്നോട്..." പരിഭവത്തോടെ അവൾ മുഖം തിരിച്ചു... 🎶🎶എന്നാളും എന്നാളും എന്റേതല്ലേ നീ.... എന്താണീ കണ്ണിൽ പരിഭവം...... ആ ആ ആ.. മറ്റാരും കാണാ കൗതുകം.....🎶🎶🎶 അവൻ പിന്നെയും പാടിയെങ്കിലും അവൾ നോക്കുന്നു പോലുമില്ല.... "എന്താണ് ഈ കണ്ണിൽ പരിഭവം എന്ന് ചോദിച്ച കേട്ടില്ലേ..... " അശ്വിൻ അവൾക്കടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് ചോദ്യഭാവത്തിൽ ചോദിച്ചതും പാറു അവന്റെ അടുത്ത് നിന്നും എണീക്കാൻ നോക്കിയെങ്കിലും അവന്റെ കൈപിടിയിൽ ആണ് അവളുടെ കൈ...

ദേഷ്യത്തോടെ അവനെ തള്ളി മാറ്റി അവൾ എഴുനേറ്റു... "പരിഭവം എന്താണെന്ന് പറഞ്ഞിട്ട് പോ മാഡം.... " "കുന്തം... " എടുത്തടിച്ച പോലെ മറുപടി പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ അവൾ മുന്നിലേക്ക് നടന്നു.... പ്രണയത്തോടെ പിറകെ അവനും. "അതാണോ പ്രശ്നം....ഞാനിനി കുന്തം കൊണ്ട് വരാൻ ലുട്ടാപ്പീടെ അടുത്ത് പോയി കെഞ്ചേണ്ടി വരോ ആവോ... " കളിയാലേ അവൻ പറഞ്ഞതും പാറു നടത്തം നിർത്തി അവനെ തുറിച്ചു നോക്കി... "ഹഹഹ.... നല്ല തമാശ, ഞാൻ ചിരിച്ചു മടുത്തു... ചളി അടിക്ക് ഒരു കുറവും ഇല്ലല്ലോ.....അതിനു മാത്രം കൊള്ളാം... വലിയ എന്തോ സംഭവം ആണെന്ന വിചാരം..." അവനെ നോക്കി കളിയാക്കി പിറുപിറുത്തുകൊണ്ട് അവൾ നടന്നകന്നു.... "പാറു.... ഒന്ന് നിൽക്ക് നീ.... എനിക്ക് സംസാരിക്കാൻ ഉണ്ട്... നിക്കെടി ഒന്ന്.... എന്ത് വാശിയാണ് പെണ്ണെ.... " "സംസാരിക്കാൻ ആവിശ്യം ഉള്ളപ്പോ ഞാൻ ശല്യം ആയിതോന്നുമല്ലോ....

പിന്നെ ഇപ്പൊ എന്ത് സംസാരിക്കാൻ ആണ്... എനിക്കൊന്നും കേൾക്കണ്ട... നിങ്ങളും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല.... നിർത്തിക്കോ എല്ലാം.... മറ്റൊരാളുടെ ശല്യം ആവാൻ എനിക്ക് താല്പര്യം ഇല്ല.... നിങ്ങളെ എനിക്ക് വേണ്ടാ.... ദാ പിടിക്ക് നിങ്ങൾ എനിക്ക് വാങ്ങി തന്ന ഫോൺ, dress ഒക്കെ പിടിച്ചോ....ഇനി ഇതിന്റെ പേരിൽ പോലും എന്നോട് അടുക്കാൻ വരരുത്...." ഫോൺ അവന്റെ കൈയ്യിലും ബാക്കിയുള്ളവ അവന്റെ മുഖത്തേക്കും വലിച്ചെറിഞ്ഞു പാറു.... അവൻ പ്രതികരിച്ചില്ല....പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും അത് രണ്ട് സോറിയിൽ തീർന്നിട്ടുണ്ട്... ഇതിപ്പോ അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് അവൻ തീരെ പ്രതീക്ഷിച്ചില്ല.... "ഗുഡ് ബൈ " കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നില്ല.... അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞുകൊണ്ട് നടന്നു.... അശ്വിൻ ദേഷ്യത്താൽ കൈയ്യിൽ ഇരുന്ന ഫോൺ ഇറുകെ ഞെരിക്കുന്നുണ്ട്....

. "ഒന്ന് നിന്നെ.... ഇത്രേം നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്തെങ്കിലും ചെയ്യണമല്ലോ.... ഇങ്ങനെ എല്ലാം ഇട്ടറിഞ്ഞു പോകാനും മാത്രം തെറ്റൊന്നും ചെയ്തതായിട്ട് എനിക്ക് തോന്നുന്നില്ല....സമ്മതിച്ചു അന്ന് അങ്ങനെയൊക്കെ പറഞ്ഞു പോയി.... നീ വിളിച്ചത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു, അതുപോലെ ഞാൻ ഉണ്ടായിരുന്ന സാഹചര്യം നിനക്കും, നീ അത് ഇതുവരെ ഒന്ന് അറിയാൻ പോലും ശ്രമിക്കാതെ എന്നെ കുറ്റപ്പെടുത്തുന്നു... നീ ചോദിച്ചില്ലെങ്കിലും പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ടല്ലോ....ഞാൻ അന്ന് കാശി സാറിന്റെ അടുത്തായിരുന്നു,സർ ആകെ ടെൻഷനിലായിരുന്നു, ഇനി എന്ത് ചെയ്യുമെന്ന് ആകെ വട്ടായി നിക്കുമ്പോൾ ആണ് നിന്റെ call,

സംസാരിച്ച ശെരിയാവില്ലന്ന് അറിയാവുന്നത് കൊണ്ടാണ് അറ്റൻഡ് ചെയ്യാത്തത്, പിന്നേം നീ വിളിച്ചുകൊണ്ടിരുന്നപ്പോ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.... Sorry.... നൂറുവട്ടം sorry....ഒന്ന് ക്ഷമിച്ചൂടെ നിനക്ക്... ഇതൊക്കെ തിരികെ തന്ന് എല്ലാം നിർത്താൻ തന്നെ ആണോ തീരുമാനം, " അവൾക്ക് മുൻപിൽ വന്ന് നിന്നു പറയുമ്പോഴും പാറുവിന്റെ മുഖത്ത് വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല..... "നിർത്താം... " പതറാതെ അവൾ മറുപടി പറഞ്ഞു.... "പാറു നിനക്കെന്താ, വട്ടായോ....ഒരു ചെറിയ കാര്യത്തിന് ഇങ്ങനെ ഒക്കെ..." . പാറു വാശിയിൽ ആണ്... അശ്വിന് ദേഷ്യം വരുന്നുണ്ട്..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story