നിൻ മിഴികളിൽ❤: ഭാഗം 26

nin mizhikalil

എഴുത്തുകാരി: മിഴി

ടെക്സ്റ്റ് മേശമേൽ വെച്ചു തിരിയാൻ ഒരുങ്ങും മുന്നേ പിറകിൽ വന്നാരോ കെട്ടിപിടിച്ചതും അവൻ തന്നെ മുറുകെ പിടിച്ച കൈ തട്ടിമാറ്റി ആളെ നോക്കി.... "നാദി....... " കണ്ണുകളെ അവന് വിശ്വസിക്കാൻ ആയില്ല.....ഒരു നിമിഷം അവൻ തറഞ്ഞു നിന്നു.... "സർ.... ഹലോ.... ഇതെന്താ മാഷേ ഇങ്ങനെ നോക്കുന്നെ..... ഞാൻ തന്നെയാ ഇത്... " ചിരിയോടെ അവൾ അത് പറയുമ്പോഴും അവന് തന്റെ കണ്ണുകളെയോ കാതുകളെയോ വിശ്വസിക്കാൻ ആയില്ല..... ഉറക്കമില്ലാത്തതിനാൽ കൺപോള വീർത്ത അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..... അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് നാദി അവന്റെ അടുത്തേക്ക് നടന്നു ചെന്നു, ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കി.... ക്ലാസ് time ആയതുകൊണ്ട് തന്നെ ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അവൾക്ക്... അവനോട് ചേർന്നു നിന്നിട്ടും കാശി ഏതോ സ്വപ്നലോകത്തെന്ന പോലെ അവളുടെ മിഴികളിൽ തന്നെ നോക്കി നിൽപ്പാണ്.... അവന്റെ അടുത്തായി നിന്ന് കൈകൾ ഉയർത്തി കാശിയുടെ കഴുത്തിലൂടെ ചുട്ടിപിടിച്ചു.... അവനെക്കാൾ ഉയരം കുറവായതുകൊണ്ട് നാദി കാലുകൾ തറയിൽ നിന്നും ഉയർത്തി കാശിയുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു..... അവനപ്പോഴാണ് ബോധം വന്നത്....

അന്ധം വിട്ട് അവളെ നോക്കുമ്പോൾ അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു....മുഖത്ത് നോക്കാൻ ആവാതെ നാണത്തോടെ അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി... കാശിയുടെ കണ്ണിൽ നിന്നും ഇറ്റുവീണ ഒരുതുള്ളി കണ്ണുനീർ അവളുടെ ഉടലിൽ പതിച്ചു.... നിയന്ത്രണം വിട്ടവൻ പൊട്ടികരഞ്ഞുകൊണ്ട് തന്റെ നെഞ്ചിൽ കിടക്കുന്ന പെണ്ണിനെ ചേർത്തു പിടിച്ചു കരഞ്ഞു..... എത്ര പുണർന്നിട്ടും മതിവരാത്തത് പോലെ അവളെ പിന്നെയും പിന്നെയും ചേർത്തു പിടിച്ചു... "നി....നിനക്കു സുഖാണോ നാദി.... " പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു... കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, നഷ്ടപ്പെട്ടെന്ന് തോന്നിയ തന്റെ പ്രണയത്തെ മുന്നിൽ കണ്ടിട്ടാകാം.... "മ്മ്.... ഇങ്ങൾക്കോ... " കണ്ണീരിന്റെ വക്കത്ത് എത്തിയിരുന്നു അവളും, "മ്മ്... " നേർമയായി അവനൊന്നു മൂളി,രണ്ടാൾക്കും ഒന്നും പറയുവാനോ ചോദിക്കുവാനോ ആയില്ല.... തൊണ്ടകുഴിയിൽ വാക്കുകൾ കെട്ടി കിടക്കുന്നത് പോലെ... മൗനം മാത്രം.... കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു, അവളുടെ കണ്ണുകളിലേക്ക് നോക്കി, തന്റെ മനം കവർന്ന മിഴികൾ, ചുവന്നകൊടിയേന്തി സമരത്തിൽ മുൻ നിരയിലൂടെ നടക്കുമ്പോൾ കണ്ണിലുടക്കിയ, ഹൃദയം കവർന്ന മിഴികൾ....

കാണും തോറും പ്രണയം കൂടുന്നതല്ലാതെ ഒരിറ്റുപോലും കുറയുന്നില്ല.... കൈകൾ പതിയെ ഉയർത്തി തള്ളവിരലാൽ അവളുടെ മിഴിനീർ തുടച്ചു.. നെറുകയിൽ പതിയെ ചുംബിച്ചു..... "ഉപ്പ..... ഉപ്പ...കല്യാണത്തിന് സമ്മതിച്ചു, അത് പറയാനാ ഞാൻ വന്നേ...." ഒത്തിരി സന്തോഷത്തോടെ അവൾ അതുപറയുമ്പോൾ കാശി വിശ്വസിക്കാൻ ആവാതെ അവളെ നോക്കി.... "ശരിക്കും.... അതോ... അതോ നീ എന്നെ പറ്റിക്കാൻ പറയുന്നതോ....പറയ് പെണ്ണെ..." അല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി... "എന്താടി ഉണ്ടായേ.... ഇത്രയും നാൾ സമ്മതിക്കാത്ത ഉപ്പ എങ്ങനെ.... ഇത്ര പെട്ടെന്ന്.... എനിക്കെന്തോ വിശ്വസിക്കാൻ പറ്റണില്ല... " അവന് ആകെ സംശയമായിരുന്നു, ഇനി അവളുടെ ഉപ്പയുടെ ചതിയാണോ എന്നവൻ സംശയിച്ചു... "ഞാൻ ആദ്യമേ പറഞ്ഞില്ലേ ഉപ്പ കുറച്ചു വൈകി ആയാലും സമ്മതിക്കുമെന്ന്, എനിക്കുറപ്പുണ്ടായിരുന്നു... ഒരു നേരം ഞാൻ food കഴിച്ചില്ലെങ്കിൽ സങ്കടപെടുന്ന ഉപ്പയാണ്, ഇപ്പോ കുറെ ദിവസമായി സമയത്തിന് ഞാൻ കഴിക്കാതെ ആയിട്ട്, കഴിച്ചാലും എന്തെങ്കിലും ഒന്ന് കാണിക്കാൻ വേണ്ടി കഴിച്ചിട്ട് പോകും....ചിരിച്ചു കളിച്ചു നടന്ന ഞാൻ ഇപ്പൊ മൗനമായി മുറിയിൽ ചുരുണ്ടു കൂടി, ഉപ്പാനോട് മിണ്ടാതെ ആയി, കണ്ടാലും മുഖം തിരിച്ചു നടക്കും... ഇതൊന്നും പാവം ന്റെ ഉപ്പാക്ക് താങ്ങാൻ ആവില്ലന്ന് അറിയാരുന്നു, മെനിങ്ങാന്ന് ഞാൻ...

ഞാൻ ഒന്നും കഴിക്കാതെ നടന്ന് അവസാനം തലച്ചുറ്റി വീണു... അന്ന് മുതൽ ആണ് ഉപ്പാക്ക് ഈ മാറ്റം." അവൾ പറഞ്ഞു നിർത്തിയതും കാശി അവളുടെ തലയിലും മുഖത്തുമൊക്കെ ആശങ്കയോടെ അവൻ തൊട്ട് നോക്കി.... "ഇപ്പൊ... ഇപ്പൊ എങ്ങനുണ്ട് നിനക്ക്... നീ എന്തിനാ നാദി ഒന്നും കഴിക്കാതെ ഇരുന്നേ.... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.... " ആശങ്കയും പേടിയും നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ... "എനിക്കൊന്നൂല്ല മാഷേ.... ഇങ്ങനെയൊക്കെ ഇച്ചിരി ബുദ്ധിമുട്ടിയാലേ പ്രയോജനം ഉണ്ടാവു... എന്തായാലും കഷ്ടപ്പാടിന് ഫലം ഉണ്ടായല്ലോ, ഉപ്പ സമ്മതിച്ചല്ലോ.... ഇപ്പോഴാ ശരിക്കും മനസ്സ് തുറന്നൊന്ന് ചിരിക്കുന്നെ... " ചിരിയോടെ അവൾ അവനെ ഇറുകെ പുണർന്നു... തിരികെ അവനും.. ______ അവന്റെ കൈ വിടുവിപ്പിക്കാൻ നോക്കുന്നുണ്ട് പാറു, അശ്വിൻ അവളെ വാതിലിനോട് ചേർത്തു നിർത്തി കൈ ഉയർത്തി ഡോർ അകത്തു നിന്ന് കുറ്റി ഇട്ടു..... വായ പൊത്തിപിടിച്ചിരിക്കുന്നത് കൊണ്ട് പാറു വിളിക്കുന്ന തെറികളൊന്നും അവൻ കേൾക്കുന്നില്ല,ചെറിയ മൂളൽ മാത്രം.... "അടങ്ങി നിക്കെടി കോപ്പേ.... എന്തോന്നാടി ഈ പറയുന്നേ..... മിണ്ടാതിരിക്കാനാ നിന്നോട് പറഞ്ഞെ.... എടീ.... മിണ്ടല്ലെന്ന്..ആരെങ്കിലും കേൾക്കും.... Plzz.... ഒന്ന് മിണ്ടാതിരിക്കോ.... '

വായ പൊത്തിപിടിച്ചിട്ടു പോലും എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട് പാറു,അവൻ കേൾക്കേ ചീത്ത വിളിച്ചാൽ പിന്നെ വായ്ക്കുള്ളിൽ പല്ല് ഉണ്ടാവില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട് അവനോടുള്ള മുഴുവൻ ദേഷ്യവും കേൾക്കാൻ പറ്റാത്ത സാഹചര്യം അവൻ തന്നെ ഉണ്ടാക്കി കൊടുത്തത് കൊണ്ട് അവന്റെ മുഖത്ത് നോക്കി തെറി വിളിക്കുവാണ് പാറു,അടങ്ങി നിക്കാൻ പറയുന്നത് ഒന്നും അവൾ ശ്രദ്ധിക്കുന്നില്ല, പെണ്ണ് അവസരം പരമാവധി മുതലാക്കുന്നുണ്ട്....അവസാനം അശ്വിൻ തന്നെ താഴ്ന്നു കൊടുത്ത്, കെഞ്ചി പറഞ്ഞതും പാറു ഒന്ന് അടങ്ങി നിന്നു..... "ഞാൻ കൈവിടാം, but ബഹളം വെക്കരുത്, ok ആണോ..." അവന്റെ ചോദ്യത്തിന് അവൾ തലകുലുക്കി,പാറുവിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അശ്വിൻ ഒരു പേടിയോടെ ആണ് അവളുടെ വായിൽ നിന്നും കൈ എടുത്തത്.... കൈ എടുത്തിട്ടും അവനെ തുറിച്ചു നോക്കുന്നതല്ലാതെ അവൾ വിളിക്കുന്നില്ല എന്ന് കണ്ടതും അശ്വിൻ ആശ്വാസത്തോടെ നേരെ നിന്നു, "എന്താടി തുറിച്ചു നോക്കുന്നെ.... എന്തൊരു ജാഡയാണ് നിനക്ക്, sorry പറഞ്ഞിട്ടും ക്ഷമിക്കാൻ ഉദ്ദേശമില്ലല്ലേ, നീ എന്താ വിചാരിച്ചേ.. ഞാൻ നിനക്ക് തന്നതൊക്കെ എന്റെ മുഖത്ത് വലിച്ചെറിഞ്ഞിട്ട് എന്നെ വേണ്ടന്ന് പറഞ്ഞു പോയാൽ ഞാൻ അത് വഴി പോകുമെന്നോ.... ഏഹ്.... പറയ്...,

നിനക്ക് എന്നെ മടുത്തത് കൊണ്ടാണോ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കിയത്, " അവന്റെ ചോദ്യത്തിന് അവൾ ഒരു മറുപടിയും പറഞ്ഞില്ല,കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് അവളുടെ, പിന്നീട് കൂടുതലൊന്നും ചോദിക്കാൻ പോയില്ല അവൻ... അവളെ ഒന്ന് നോക്കിയ ശേഷം തറയിൽ മുട്ട് കുത്തി ഇരുന്നു..... പാറു ഇതൊന്നും അറിയുന്നില്ല. അവൾ മറ്റൊരു ലോകത്താണ്, കാലിൽ കരസ്പർശം തട്ടിയതും പാറു താഴേക്ക് നോക്കി, തറയിൽ ഇരുന്ന് അവളുടെ കാലിൽ പിടിച്ചു മാപ്പ് പറയുന്ന അശ്വിനെ കണ്ട് പാറു ഞെട്ടി പിറകിലേക്ക് നീങ്ങി വാതിലിൽ തട്ടി നിന്നു..... "Sorry പാറു, നീ ഒന്ന് ക്ഷമിക്ക്, ഇനി ആവർത്തിക്കൂലടി.... Plzzz... നീയില്ലാതെ പറ്റണില്ലടി.... " ശബ്ദം ഇടറിയിരുന്നു അവന്റെ, പതിയെ എണീറ്റു നേരെ നിന്നുകൊണ്ട് കൈരണ്ടും ഇരുചെവിയിലും പിടിച്ചു sorry പറഞ്ഞതും പാറു ഒരു പൊട്ടികരച്ചിലോടെ അവനെ വന്ന് ഇറുകെ പുണർന്നു.....മുഖമാകെ ചുംബനങ്ങളാൽ മൂടി.... "Love u..... Sorry, അങ്ങനെ.... അങ്ങനെയൊക്കെ പറഞ്ഞ....പ്പോ... സഹിക്കാൻ പറ്റിയില്ല.. അതാ ഞാൻ... " പൊട്ടികരയുകയായിരുന്നു അവൾ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട്....അവനും അവളെ ഇറുകെ പുണർന്നുകൊണ്ട് കരഞ്ഞു... ഇരുവരുടെയും പിണക്കം ആ ഏറ്റുപറച്ചിലിൽ അലിഞ്ഞില്ലാതായി....

കാശിയുടെ നെഞ്ചോരം ചേർന്ന് നാദിയും, അശ്വിന്റെ നെഞ്ചിൽ പാറുവും....❤ ***** "നിങ്ങൾ ഇത് എന്തൊക്കെ പറഞ്ഞാലും ശരി ഇത് അംഗീകരിക്കാൻ പറ്റില്ല, നിങ്ങളൊരു നല്ല മനുഷ്യൻ ആണെന്നാ ഞങ്ങളെല്ലാം വിചാരിച്ചേ.... ഇപ്പൊ അല്ലെ ഓരോരുത്തരുടെ സ്വഭാവ ഗുണങ്ങൾ പുറത്തു വരുന്നത്,അന്യമതത്തിൽപെട്ട ഒരുത്തന്റെ കൂടെ മോളെ കെട്ടിച്ചു വിടാൻ വന്നേക്കുന്നു.... ഛെ.... " കല്യാണത്തിനെ സംബന്ധിച്ചു നാട്ടിലെ മുതിർന്ന കർണവരോട് പറഞ്ഞതിന് എല്ലാവർക്കും എതിർ അഭിപ്രായം ആയിരുന്നു... നാദിയുടെ ഉപ്പാക്ക് ആ നാട്ടിൽ നല്ല പേരായിരുന്നു, എന്നാൽ ഈ ഒരു കാര്യത്തോടെ ആ പേര് നഷ്ട്ടപെട്ടു... എല്ലാവർക്കും മുന്നിൽ തലകുനിച്ചിരിക്കാനെ ആ പിതാവിന് ആയുള്ളൂ, ആരൊക്കെ എതിർത്താലും തന്റെ പൊന്നോമന മകളുടെ സന്തോഷം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.... അപമാനം സഹിക്കേണ്ടി വന്നാലും ഇത് നടത്തുമെന്ന വാശി ആയിരുന്നു അയാൾക്ക്... "എന്തൊക്കെ പറഞ്ഞാലും ഇതിന് ഞങ്ങൾ സമ്മതിക്കില്ല... ഒന്നുമില്ലെങ്കിലും നമ്മുടെ മതത്തിന്റെ കാര്യമെങ്കിലും നിങ്ങളും മോളും ചിന്തിച്ചോ? നിങ്ങൾ ഒരു പണ്ഡിതനല്ലേ.... ഇങ്ങനെയാണോ മക്കളെ വളർത്തുന്നെ....18 വയസുകഴിഞ്ഞാൽ മക്കളെ കെട്ടിച്ചുവിടണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്, ഇല്ലെങ്കിൽ ഇങ്ങനത്തെ ഓരോ പ്രേമത്തിൽ ചെന്ന് ചാടും....അഥവാ വല്ലവനെയും പ്രേമിച്ചിട്ട് കണ്ടടതൊക്കെ നിരങ്ങീട്ട് വരുന്നവരെ വീട്ടിൽ കേറ്റരുത്, ഇറക്കി വിടണം.."

കൂട്ടത്തിൽ മൂത്ത കാർന്നോർ പറഞ്ഞതും അതുവരെ ദേഷ്യം കടിച്ചമർത്തിയിരുന്ന അവളുടെ ഉപ്പ ഇരുന്നിരുന്ന കസേര ത്തട്ടിത്തെറിപ്പിച്ചുകൊണ്ട് എഴുനേറ്റു... കുറേ മതവും പൊക്കികൊണ്ട് വന്നിരിക്കുന്നു, വളർത്തേണ്ട രീതിക്ക് തന്നെയാ വളർത്തിയത്, അതുകൊണ്ട് തന്നെയാ അവൾ വളർത്തി വലുതാക്കിയവരെ ഉപേക്ഷിച്ചു ഇറങ്ങി പോവാത്തതും... പ്രേമിച്ചത് അന്യമതക്കാരനെ ആവും പക്ഷെ തന്റേടം ഉള്ള ഒരു ആണിനെയാ സ്നേഹിച്ചതു.... വിളിച്ചിറക്കി കൊണ്ട് പോവാൻ അറിയാഞ്ഞിട്ടല്ല അവന് അത് ചെയ്യാതിരുന്നതും വീട്ടിൽ വന്ന് മാന്യമായിട്ട് പെണ്ണ് ചോദിച്ചതും അവന്റെ മര്യാദ... പിന്നെ നിങ്ങൾ പറഞ്ഞല്ലോ കെട്ടിച്ചു വിടുന്ന കാര്യം, അതെന്താ അവർക്ക് പഠിക്കാനുള്ള അവകാശം ഇല്ലേ.... ഏത് മതം ആണ് പറഞ്ഞിട്ടുള്ളത് പെണ്മക്കളെ 18 വയസ്സിൽ തന്നെ കെട്ടിച്ചയക്കണം എന്ന്, പ്രേമിക്കുന്നത് പെണ്ണ് ഒറ്റക്കല്ലല്ലോ, ഒരു ആണും കൂടി ഉണ്ടാവുമല്ലോ... അതിന് കുഴപ്പമില്ലല്ലേ... പയ്യൻ ആണ് ചെയ്തതെങ്കിൽ ക്ഷമിച്ചു വിടുന്നു, പെണ്ണാണെങ്കിൽ അവളെ നിർബന്ധിച്ച് വേറെ ആരുടെ എങ്കിലും തലയിൽ കെട്ടിവെക്കുന്നു.... അവരുടെ സന്തോഷം ആർക്കും നോക്കണ്ട.... എനിക്ക് അങ്ങനെ ഒരു ത്യാഗം ചെയ്ത് പ്രശംസ നേടാൻ ആഗ്രഹമില്ല.... ഏറ്റവും വലുത് എനിക്ക് ന്റെ കുട്ടീടെ സന്തോഷം ആണ്... അതിന് വേണ്ടി ആരെതിർത്തലും ഇത് നടത്തും.... " .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story