നിൻ മിഴികളിൽ❤: ഭാഗം 5

nin mizhikalil

എഴുത്തുകാരി: മിഴി

"തനിക്കെന്താ.... വട്ടാണോ... " അത്രമാത്രം പറഞ്ഞുകൊണ്ട് പാറു മുഖമുയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന അശ്വിനെ കണ്ടതും മുഖത്ത് ദേഷ്യം നിറഞ്ഞു.. "എടോ താൻ എന്തിനാ എന്റെ പിറകെ വരുന്നേ... എല്ലാം കോളേജിൽ വച്ച് തന്നെ പറഞ്ഞു solve ആക്കിയതല്ലേ... " നടുവിന് കൈ ഊന്നി ഒരു പുരികം പൊക്കി പാറു പറഞ്ഞു തീർന്നതും അശ്വിൻ അവന്റെ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവൾക്കടുത്തേക്ക് വന്നു..... "സോൾവ് ആയെന്നോ എപ്പോ.... കാശി ഏട്ടൻ അല്ല കാശി സർ പറഞ്ഞത് കൊണ്ട് മാത്രം ആണ് sorry പറഞ്ഞത്....അല്ലാതെ നിന്നോട് ഒരു sorry പറഞ്ഞ് നിന്നെ അങ്ങനെ ഒഴിവാക്കാൻ എനിക്ക് തല്ക്കാലം ഉദ്ദേശമില്ല കേട്ടോടി.." അവളോട് ചേർന്ന് നിന്നുകൊണ്ട് അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. "ഓഹോ... അപ്പൊ ഈ കലിപ്പൻ എന്റെ kiss ൽ വീണോ... ശോ എനിച് ബയ്യ...🙈. അപ്പൊ എന്നോട് love തുടങ്ങിയോ.... അതിനാണോ ചേട്ടാ ഇപ്പൊ ഇങ്ങനെ ഈ നാട്ടുവഴിയിൽ ഈ പ്രണയിനിയെ ഇങ്ങനെ തടഞ്ഞു വെച്ച് സംസാരിക്കുന്നെ.... " ഇല്ലാത്ത നാണം ഒക്കെ വരുത്തിച്ച് അവന്റെ ഷർട്ടിൽ പിടിച്ച് കൊണ്ട് പെണ്ണ് പറയുന്നത് കേട്ട് അശ്വിൻ അയ്യേ എന്ന് പറഞ്ഞുകൊണ്ട് അവളിൽ നിന്ന് അകന്നു നിന്നു... "ഒരാണ് വന്ന് സംസാരിച്ചാൽ അത് ഉടനെ പ്രേമം ആവോ.. അയ്യേ.... അതും നിന്നെ.... പോടീ പുല്ലേ...

Love തോന്നാൻ പറ്റിയ ചരക്ക്... പിന്നെ ഇപ്പൊ വന്നത്.. ഇതിലെ പോയപ്പോ നീ കോപ്രായം കാണിച്ച് പോകുന്നത് കണ്ടു. ഒന്ന് ശെരിക്ക് കണ്ടിട്ട് പോകാമെന്ന് കരുതി.... അല്ലാതെ ഡീ കൂതറെ.... നിന്നോട് ഈ അശ്വിന് ഒരു മണ്ണാങ്കട്ടിയും ഇല്ല. " അവളെ കൈ പിറകിലേക്ക് തിരിച്ചു പിടിച്ചു അവൻ.. "കൂതറ തന്റെ പെണ്ണുമ്പിള്ളയെ പോയി വിളിക്ക്.... ദേ... എന്റെ കൈയ്യിൽ നിന്ന് മര്യാദയ്ക്ക് വിട്ടോ... ഇത് പബ്ലിക് പ്ലെയ്സ് ആണ്. ആരേലും കണ്ടാൽ തെറ്റിദ്ധരിക്കും... വിടെടോ.... " അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കും തോറും അവൻ അവളെ കൂടുതൽ അടുപ്പിച്ചു.... "നിനക്ക് എന്നെ എന്റെ കൂട്ട് കാരുടെ മുന്നിൽ വച്ച് കേറി ഉമ്മിക്കാൻ നാണക്കേട് ഇല്ലായിരുന്നല്ലോ.... പിന്നെന്തിനാ മോളെ ഇപ്പൊ ഇങ്ങനെ ചേർത്തു പിടിച്ചപ്പോ ഒരിളക്കം..... നിനക്ക് എന്നെ വളച്ചു കുപ്പിയിലാക്കണം അല്ലെ.... നീ പെണ്ണാണെങ്കിൽ,,, ഒരൊറ്റ തന്തക്ക് പിറന്നതാണെങ്കിൽ എന്നെ വളച്ചു കാണിക്ക്....... നിന്റെ ഈ കഴുത്തിൽ എന്റെ താലി നീ വീഴ്ത്തിക്ക് കാണട്ടെ ഞാനൊന്ന് നിന്റെ ധൈര്യം.. അങ്ങനെ എങ്ങാനും സംഭവിച്ചാൽ ഞാൻ നിന്റെ കാൽക്കൽ വീണ് മാപ്പ് ചോദിക്കും... ഇതെന്റെ വാക്കാണ്.... പറ്റുമെങ്കിൽ മോള് ചെയ്യ്... കേട്ടോ.. " അത്രയും പറഞ്ഞ ശേഷം അവൻ അവളിൽ നിന്ന് അകന്ന് മാറി...

"ഒറ്റ തന്തക്ക് പിറന്നത് തന്നെയാ... ഈ വെല്ലുവിളി ഞാൻ ഏറ്റെടുത്തിരിക്കുന്നു... തന്നെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിച്ചിരിക്കും ഉറപ്പ്..... " "കാണാം.... " ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കുന്നതിനിടയിൽ അവൻ പറഞ്ഞതും അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പാറു മുന്നോട്ട് നടന്നു... തിരിഞ്ഞു അവനെ നോക്കി കോഷ്ടി കാണിച്ചുകൊണ്ട് ഒരൊറ്റ ഓട്ടം ഓടി അവൾ... "ആ പരനാറിയെ കെട്ടുന്നതിലും ഭേദം വല്ല പുലിയെയും കെട്ടുന്നതാണ്. എന്ത് പറഞ്ഞാലും ചാടി കടിക്കാൻ നിക്കുവല്ലേ... വെല്ലുവിളിക്കേം ചെയ്തു. ഇനി എന്ത് ചെയ്യോ എന്തോ.... പെട്ടല്ലേ ദൈവമേ.... " കൈയ്യിൽ ബാഗ് മുറുകെ പിടിച്ച് മനസ്സിൽ പറഞ്ഞുകൊണ്ട് പാറു അവളുടെ കുഞ്ഞ് കൊട്ടാരത്തിലേക്ക് കയറി..... ചാവി എടുത്ത് dor തുറന്നു.... "അമ്മാ... അച്ഛാ.... ഞാൻ വന്നു.. " അകത്തേക്ക് കയറി പതിയെ വാതിൽ അടച്ചുകൊണ്ട് വിളിച്ചു പറഞ്ഞു... ശൂന്യമായ വീട് കാണുംതോറും കുസൃതി നിറഞ്ഞ അവളുടെ മുഖം കാർമേഘം വന്ന് മൂടി..... ❤______❤ നാദി പോയതും കാശി തന്റെ ഫോണിലേക്കും അവൾ പോയ വഴിയിലേക്കും മാറി മാറി നോക്കി... വാൾപേപ്പറിൽ ചിരിയോടെ നിൽക്കുന്ന തന്റെ സഖിയെ കണ്ടതും ചുണ്ടിൽ ചിരി വിരിഞ്ഞു.... Save ആക്കിയ അവളുടെ പേര് അവൻ ഒന്നുകൂടി നോക്കി ചിരിച്ചു.....

""""Sweet wife 😘😘😘"""" ഫോൺ പോക്കറ്റിൽ വച്ചുകൊണ്ട് അവൻ സ്റ്റാഫ് റൂമിലേക്ക് കയറി... "ഇനി സാർ എന്നുള്ള പരിഗണന പോലും അവൾ തരില്ലായിരിക്കും.... എന്നാലും ഫോൺ എങ്ങനെ അവിടെ വന്നു..... ഇത്രയും നാൾ പറയാതെ മറച്ചു വച്ച കാര്യം ഇന്ന് ഒരൊറ്റ നിമിഷം കൊണ്ട് തകർന്നുപോയില്ലേ.... ഇനി ഞാൻ അവളുടെ മുഖത്ത് എങ്ങനെ നോക്കും.... " കാശിയുടെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു..... തിരികെ വീട്ടിൽ ചെന്ന് ബെഡിലേക്ക് മറിയുമ്പോൾ അവളോട് ഇനി എന്ത് പറയും എന്നുള്ള ടെൻഷനിൽ ആയിരുന്നു കാശി... _______ പിറ്റേന്ന് കോളേജ് അവധി ആയിരുന്നതിനാൽ തന്നെ പാറു അമ്പലത്തിലേക്ക് നടന്നു.... തൊഴുത് പ്രസാദം വാങ്ങി കൊണ്ട് നടയിൽ നിന്ന് ഇറങ്ങാൻ നിന്നതും കണ്ടു ചുണ്ടിൽ നിറപുഞ്ചിരിയാലേ തൊഴുതിറങ്ങുന്ന അശ്വിനെ...... "ദൈവമേ.... ഇയാളോ.... ഞാൻ എവിടെ പോയാലും അയാളും കാണുമല്ലോ അവിടെ ഒക്കെ..... ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയോ.... ഹാ.. ദൈവത്തിനോട് kalipp കാണിക്കുന്നില്ലല്ലോ ഭാഗ്യം... ആ kalipp മുഖത്ത് കേറ്റിവെച്ചത് കാണുന്നതിനേക്കാൾ എന്ത് ഭംഗിയാണ് ആ മുഖത്ത് ചിരിയും കളിയും കാണാൻ... ഇപ്പൊ കണ്ടാൽ എന്തൊരു പാവം, എന്നെ കാണുമ്പോൾ മാത്രം വലിച്ചു കീറാൻ വന്നോളും വൃത്തികെട്ടവൻ....

ഇനി അങ്ങേരുടെ കണ്മുന്നിൽ പോയി നിന്നാൽ ചിലപ്പോ എനിക്ക് തന്നെ പണി ആവും.... തൽകാലം ഒളിച്ചു നിൽക്കാം.... " തൊഴുത് വരുന്ന അവനെ നോക്കികൊണ്ട് പാറു പിറുപിറുത്തു.. അവൻ തന്നെ കണ്ടാലോ എന്ന് പേടിച് തൊട്ടടുത്തു നിന്നിരുന്ന ഒരൽപ്പം പ്രായം ചെന്ന സ്ത്രീയുടെ പിറകിൽ ആയി അവൾ ഒളിച്ചു... "എന്താ മോളെ പറ്റിയെ.... എന്തിനാ കുട്ടി ഇങ്ങനെ ഒളിക്കുന്നെ.... പ്രശ്നം വല്ലതും ഉണ്ടോ...? " ആ സ്ത്രീ ഓരോന്ന് ചോയിച്ചു കൊണ്ടിരുന്നു..... "അത് അമ്മേ.... ചെറിയ ഒരു പ്രോബ്ലം ഉണ്ട്... കുറച്ചു നേരം അങ്ങനെ തന്നെ ഒന്ന് നിൽക്കാമോ plzz..... ദേ അവിടെ ഫോൺ വിളിച്ചുകൊണ്ട് നിൽക്കുന്ന ആൾ ഇല്ലേ.. അവൻ ഒന്ന് പോകുന്നത് വരെ അയാളുടെ കണ്ണിൽ പെടാതെ ഇരുന്നേ പറ്റു അമ്മേ... ഒന്ന് സഹായിക്ക്‌.... " അവൻ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് പാറു ആ സ്ത്രീയോടെ പറഞ്ഞു.... "ഏത് ആ മോനോ.... കണ്ടാൽ അറിയാല്ലോ അവൻ പാവമാണെന്നു..... മോൾക്ക് ആള് മാറിയതാവും.... " അവർ പറഞ്ഞതും പാറു അവരെയും കൊണ്ട് ഒരൽപ്പം മാറി നിന്നു....

"പാവമോ അയാളോ..... ഇതുപോലൊരു ദുഷ്ട്ടനും കലിപ്പനും വൃത്തികെട്ടവനും മഹാ ഫ്രോടും ആയ വേറെ ഒരെണ്ണത്തിനെ ഞാൻ ഇതുവരെകണ്ടിട്ടില്ല... അമ്മക്കറിയോ ഈ തെമ്മാടി എന്നെ കയറി പിടിച്ചിട്ടുണ്ട്.....ഞാൻ പെണ്ണാണെങ്കിൽ അവന്റെ താലി എന്റെ കഴുത്തിൽ വീഴ്ത്തി കാണിക്ക് എന്ന് എന്നോട് വെല്ലു വിളിച്ചേക്കുവാ.... ഇപ്പൊ ഞാൻ മുന്നിൽ ചെന്നാൽ അയാൾ എന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കും.... " "മോളിത് അശ്വിന്റെ കാര്യം തന്നെയാണോ പറയുന്നേ..... " അവർ അവളെ അന്ധം വിട്ട് ചോദിച്ചതും പാറു അതേ എന്ന് തലയിട്ടി കൊണ്ട് പറഞ്ഞു...... "അമ്മക്കറിയോ ഈ ഫ്രോടിനെ.... "(പാറു) "പെറ്റ തള്ള അല്ലെ മോളെ...." ആ സ്ത്രീയുടെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുമ്പോൾ ആണ് """അമ്മേ....."" എന്ന് ഉള്ള അശ്വിന്റെ വിളി കേൾക്കുന്നത്..... ആ സ്ത്രീയെ നോക്കി പാറു നന്നായി ഇളിച്ചുകൊടുത്തു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story