നിൻ മിഴികളിൽ❤: ഭാഗം 7

nin mizhikalil

എഴുത്തുകാരി: മിഴി

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... അത് കേട്ടിട്ട് നീ പൊയ്ക്കോ... Plz... " "ഹ്മ്... പറയ്...... " കാശി പറയുന്ന ഓരോ കാര്യവും ഓർത്തെടുക്കുമ്പോഴേല്ലാം അവൾക്ക് പോലും വിശ്വാസം വന്നിരുന്നില്ല ..... നീ plus one ന് പഠിക്കുമ്പോൾ താൻ പഠിച്ച സ്കൂളിന്റെ കീഴിലുള്ള കോളേജിലെ ഫൈനൽ ഇയർ സ്റ്റുഡന്റ് ആയിരുന്നു ഞാൻ......SFI യുടെ ചെങ്കൊടിയും ഏന്തി സമരത്തിൽ നിക്കുമ്പോൾ ഞാൻ മിന്നായം പൊലെ ഒരു പെൺകുട്ടിയെ കണ്ടു......എന്റെ മുന്നിലൂടെ അതിവേഗം പോയ അവളുടെ കണ്ണ് മാത്രം വെളിവാക്കി ബാക്കിയൊക്കെ മറച്ച് വെച്ച് ഒരു ഉമ്മച്ചികുട്ടി ........ മുന്നിലൂടെ പോയ അവളുടെ ആ സുറുമ എഴുതിയ കണ്ണുകൊണ്ടുള്ള നോട്ടം ക്യാമ്പസിലെ നേതാവിനെ, സഖാവിനെ തളർത്തിയിരുന്നു..... പ്രണയത്തിന് എന്ത് ജാതി എന്ത് മതം.... മനസ്സ് പലയാവർത്തി പറയുമ്പോഴും അവൻ പ്രണയത്തിൽ വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു.... ആ മിഴികൾ കാണാൻ..

അവന്റെ ഹൃദയം ഓരോ നിമിഷവും തുടി കൊട്ടി..... ക്യാമ്പസ്സിൽ ആണോ അതോ വേറെ വല്ല സ്കൂളിലും ആണോ എന്ന ചോദ്യം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.... കണ്ണടച്ചാൽ വരുന്നത് ആ മിഴികൾ ആയിരുന്നു.... പിന്നീട് ഒരു മാസത്തോളം ആ കണ്ണുകളോ അതിന്റെ ഉടമയെയോ കാണാൻ കഴിഞ്ഞിട്ടില്ല..... കോളേജിന് മുന്നിൽ കൂട്ട്കാരോടൊത്ത് സംസാരിച്ചിരിക്കുമ്പോൾ ആണ് കോളേജ് ട്രസ്റ്റ് ന്റെ കീഴിലുള്ള ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ വരിവരിയായി വരുന്നത് കണ്ടത്. "ഇന്നെന്താടാ പ്രത്യേകത....? " "അത് എന്തോ സമരം ആണ്.. വൃത്തിഹീനമായ ടോയ്ലറ്റ് പുതുക്കി പണിയാനുള്ള ആവിശ്യം ഇവിടുത്ത ട്രെസ്റ്റിനോട് ആവിശ്യപ്പെട്ടിട്ട് അവർക്ക് ഒരു കുലുക്കവും ഇല്ല. അതുകൊണ്ട് കോളേജിനുള്ളിൽ വന്ന് സമരം ചെയ്യാൻ പോകുന്നു എന്നൊക്കെ കേട്ടു. അതാണെന്ന് തോന്നുന്നു... " കാശിയുടെ ചോദ്യത്തിന് കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞു....

"എന്തായാലും നന്നായി... സ്കൂൾ പിള്ളേര് ഒന്നുവിടാതെ എല്ലാം ഉണ്ടെന്ന് തോന്നുന്നു....നല്ല പെൺപിള്ളേർ ഉണ്ടോ എന്ന് നോക്കട്ടെ.... " കൂട്ടത്തിലെ കോഴി ചങ്ക് തലപൊക്കി... കാശിയും വെറുതെ.. പോകുന്ന കുട്ടികളെ നോക്കി.... അതിനിടയിൽ അവന്റെ കണ്ണുകൾ മറ്റൊരു ജോഡി കണ്ണുകളുമായി ഉടക്കി..... അതേ.. കണ്ണുകൾ, ഏറെ നാളുകളായി താൻ തിരയുന്ന കണ്ണുകൾ.. അന്ന് മുഖം കണ്ടിരുന്നില്ല. ഇന്നവൻ അത് ശെരിക്കും കണ്ടു. തലയിൽ നിന്നും അടർന്ന് വീഴുന്ന തട്ടം നേരെ ഇടുന്ന പെണ്ണിന്റെ മുഖത്താകെ അവന്റെ കണ്ണുകൾ ഓടി നടന്നു..... ത്രെഡ് ചെയ്യാത്ത കട്ടിയാർന്ന പുരിക കൊടികൾ... സുറുമ ഇട്ട കറുപ്പിച്ച അവളുടെ ഉണ്ട കണ്ണുകൾ അവന് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു.... അവളുടെ ചെറിയ റോസ് ചുണ്ടുകളും ചെറു ചിരിയും കാണാൻ തന്നെ ഒരു ചേലായിരുന്നു.....

"ഡാ....കാശി.... ഇതെന്താ ഇവന് പറ്റിയെ.. ബോധം പോയോ.... ഡാ... " ആരും പറയുന്നത് അവന്റെ കാതിൽ കേട്ടില്ല.... കണ്ണിൽ അവൾ മാത്രം ആയിരുന്നു... സ്റ്റുഡന്റസ് എല്ലാം സ്റ്റാഫ് റൂമിന് മുന്നിൽ തടിച്ചു കൂടിക്കൊണ്ട് മുൻ നിരയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും മുദ്രാ വാക്യം വിളിക്കുന്നുണ്ട്... കുറച്ച് മാറി നിന്ന് അവളെ തന്നെ അവൻ വീക്ഷിച്ചു.... ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന ഉണ്ടകവിളുകൾക്ക് എന്തോ ആകർഷണം ഉള്ളത് പൊലെ അവന് തോന്നി.....അവിടെ ഉണ്ടായിരുന്ന ഒരു കുട്ടിയോട് അവളുടെ പേര് ചോദിച്ചറിഞ്ഞു അവൻ... -Nadhiya jaleel..-....പിന്നീട് ഓരോ ദിവസവും സ്കൂളിന്റെ മുന്നിൽ അവനുണ്ടായിരുന്നു അവളെ കാണാൻ വേണ്ടി മാത്രം..... "എന്താണ് മോനേ..കാശി... കുറച്ച് ദിവസം ആയി ശ്രെദ്ധിക്കുന്നതാ.... ആകെ ഒരു മാറ്റം....

ഇപ്പോഴും ദേഷ്യം ഉള്ള ഈ മുഖം ഇപ്പൊ ഏത് സമയവും ചിരി തൂകി നിൽപ്പാണല്ലോ.... എന്താണ് വല്ല പ്രേമത്തിലും ചെന്ന് പെട്ടോ...." ഒരുവന്റെ ചോദ്യത്തിനുള്ള കാശിയുടെ മറുപടി അവന്റെ കണ്ണുകൾ സഞ്ചരിച്ച വഴി നോക്കിയപ്പോൾ അവർക്ക് മനസ്സിലായി ആരാണ് അവന്റെ മനം കവർന്ന പെൺകുട്ടി എന്ന്... ഉപ്പയുടെ കൂടെ സ്കൂട്ടിക്ക് പിന്നിൽ ഇരുന്ന് പോകുന്നവളിൽ ആയിരുന്നു അവന്റെ നോട്ടം.... "അമ്മാ.... ഞാൻ ഇറങ്ങുവാണേ....ഒരു ചെറിയ സമരം ഉണ്ട്... " പുറത്തേക്ക് ധൃതിയിൽ ഇറങ്ങി കൊണ്ട് അവൻ പറഞ്ഞതും അമ്മ അങ്ങോട്ടേക്ക് അവനുള്ള food കൊണ്ട് വന്നു... "മോനെ... ഇതൊന്ന് കഴിച്ചേച്ചും പോ.... " "ഞാൻ പോകുന്ന വഴിക്ക് കഴിച്ചോളാം.... ബൈ... " അവൻ വേഗതയിൽ ബുള്ളറ്റ് ഓടിച്ച് കോളേജിന് മുന്നിലേക്ക് വണ്ടി നിർത്തി... എല്ലാവരും അവിടെ ഹാജർ ആയിരുന്നു.... രണ്ട് പാർട്ടിക്കാരും അവിടെ redy ആയി നിന്നു..... "സഖാവേ.... ദേ നിക്കുന്നു സഖാവിന്റെ സഖി...."

കാശിയുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ഒരുവൻ പറഞ്ഞു.... കാശി അപ്പോഴാണ് അവളെ കാണുന്നത് പോലും.... തന്റെ സഖിയെ കാണാൻ വേണ്ടി മാത്രം എന്നും കോളേജിനു മുന്നിൽ വന്ന് നിന്നു....തന്റെ പ്രണയം അവളെ അറിയിക്കാൻ അവന് എന്തോ പേടിയായിരുന്നു........ കോളേജ് കഴിഞ്ഞ ശേഷം തന്റെ പേർസണൽ കാര്യങ്ങൾ ശ്രെദ്ധിക്കുന്നതിനിടക്ക് അവളുടെ കാര്യവും അവൻ ഓർക്കാതെ ആയി... കോളേജ് ലെക്ചർ ആയി കയറി ആറു മാസം കഴിഞ്ഞതും പുതിയ first ഇയർ സ്റ്റുഡന്റസിന്റെ കൂട്ടത്തിൽ ഏറെ പ്രിയപ്പെട്ട അവളുടെ മിഴികൾ കണ്ടതും വിശ്വസിക്കാൻ ആകുന്നുണ്ടായിരുന്നില്ല.... മനസ്സിൽ എന്തോ കുത്തി നോവിക്കുന്നു.... "സ്വന്തം സ്റ്റുഡന്റിനെ പ്രണയിക്കുന്നതിനോട് എനിക്ക് തീരെ യോജിപ്പ് ഉണ്ടായിരുന്നില്ല.... ഒരുപാട് തവണ മനസിനെ പറഞ്ഞു പഠിപ്പിച്ചു... ഇതൊന്നും ശെരിയാവില്ല നടക്കില്ല എന്നൊക്കെ...

പക്ഷെ എന്റെ ഹൃദയം തന്റെ കൈകളിൽ ആയിരുന്നു നീ പോലും അറിയാതെ നിന്റെ photo എടുത്തു വാൾപേപ്പർ ഇട്ടത് തെറ്റാണ്...നിന്റെ നമ്പർ wife എന്ന് save ചെയ്തത് നീ എനിക്ക് wife തന്നെയാണ്.... ഞാൻ അങ്ങനെയാ നിന്നെ കാണുന്നെ.... നിന്റെ വീട്ടിൽ വന്ന് ഞാൻ പെണ്ണ് ചോദിച്ചാൽ തരില്ല എന്നെനിക്കറിയാം... രണ്ടും രണ്ട് മതക്കാർ...എങ്കിലും വീട്ടിൽ വന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ട്.... അതിന് ആദ്യം നിന്റെ സമ്മതം അറിയണം.... എനിക്ക് നീ ഇല്ലാതെ പറ്റില്ല നാദി... Plz..... നോ പറയരുത്.... എനിക്ക് അത്രക്ക് ജീവനാണ് നിന്നെ.... I.. Love... You... Love u നാദി... " മനസിലെ ഭാരം ഇറക്കി വെച്ചത് പൊലെ അവന് തോന്നി.. പ്രതീക്ഷയോടെ അവളെ നോക്കുമ്പോൾ അവിടെ തികച്ചും മൗനം ആയിരുന്നു... "നാദി.... എന്താ ഒന്നും പറയാത്തെ.... " അവന്റെ ചോദ്യം അവളെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചു... "ഞാൻ ഒരിക്കലും സാറിനെ ആ രീതിയിൽ സങ്കല്പിച്ചിട്ടില്ല...

ഇനി ഒട്ടും സങ്കൽപ്പിക്കുകയും ഇല്ല.... നമ്മൾ തമ്മിൽ പ്രണയിച്ചിട്ടും കാര്യമില്ല.. എന്റെ ഉപ്പ ഒരിക്കലും സമ്മതിക്കില്ല ഈ ബന്ധം... അവരെ സങ്കടപ്പെടുത്തി എനിക്ക് ഒരു ജീവിതം വേണ്ട.... സർ എന്നെ മറക്കണം മറന്നേ പറ്റു... Sorry " തിരികെ നടക്കാൻ ഒരുങ്ങവേ നാദിയെ അവൻ പിന്നിൽ നിന്നും വിളിച്ചു.... "നഷ്ട്ടപെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് എന്ന് മാധവികുട്ടി പറഞ്ഞിട്ടുണ്ട്....അതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. നിന്റെ ഏറ്റവും പ്രിയപ്പെട്ട കവി അല്ലെ മാധവിക്കുട്ടി.... അങ്ങനെയുള്ള നീ ആ വാക്കുകളെ തള്ളി കളയുവാണോ....? " എന്തോ ആലോചനയിൽ ആയിരുന്നു അവൾ.... "വെറുതെ ഈ മോഹങ്ങൾ എന്നറിയിമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം....." ഒ.എൻ.വി കുറിപ്പിന്റെ വരികൾ അവളെ നോക്കി ചൊല്ലി കണ്ണടച്ച് കാണിച്ച് അവൻ തിരികെ നടന്നു.... നാദിയുടെ മനസ്സ് ഞെട്ട് പൊട്ടിയ പട്ടം കണക്കെ പോയികൊണ്ടിരുന്നു.... ______

"ഡാ..... നമ്മുടെ കൊടി അവള്‌ അവിടുന്ന് എടുത്തു കളഞ്ഞെടാ.... " ബൈക്കിന് മുകളിൽ ഇരുന്ന് ഫോണിൽ കളിക്കുന്ന അശ്വിനോടും മറ്റുള്ളവരോടും ആയി മനു ഓടി വന്ന് പറഞ്ഞു.. "ആര്?.. നീ ഇത് ആരുടെ കാര്യമാ പറയുന്നേ ....അവളോ.... " അശ്വിൻ ബുള്ളറ്റിൽ നിന്നും എഴുനേറ്റ് അവനോടായി ചോദിച്ചു... "എടാ ഒരു first ഇയറിലെ പെൺകൊച്ചാണ്.... നീ വേഗം വന്നേ....'' മനുവിന്റെ കൂടെ മുണ്ടും മടക്കി കുത്തി അശ്വിൻ അങ്ങോട്ടേക്ക് പോയി... "ചേട്ടാ.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... ഇത് ഞാൻ വന്നപ്പോഴേ ഒടിഞ്ഞു കിടക്കുവാ.... അതിനെ നേരെ കുത്തി വെക്കാന്നും പറഞ്ഞ ഞാൻ അത് എടുത്തത്. അപ്പൊ തന്നെ നിങ്ങൾ വരുകയും ചെയ്തു.എന്നെ തെറ്റിദ്ധരിച്ചതാ നിങ്ങൾ എല്ലാവരും... സത്യം ഒന്ന് വിശ്വസിക്ക് plzz " അവൻ അങ്ങോട്ടേക്ക് ചെല്ലുമ്പോൾ അവിടെ കൂടി നിൽക്കുന്ന സീനിയേഴ്‌സിനോട് പറഞ്ഞു മനസ്സിലാക്കുന്നവളെ കണ്ടതും ചുണ്ടിൽ അറിയാതെ ചിരി വിരിഞ്ഞു..

"ഹേ.... ചുള്ളികമ്പോ....ഇവളിതെന്താ ചെയ്തേ..." "എന്താ.... ചുള്ളികമ്പോ അതാരാ...? " കൂടെ നിന്ന മനുവിന്റെ ചോദ്യം കേട്ടപ്പോഴാണ് പറഞ്ഞത് കുറച്ച് ഉറക്കെ ആണെന്ന് അവന് പിടികിട്ടിയത്.... "എന്താ ഇവിടെ..... നീ എന്താടി ഇവിടെ.... എന്നോടുള്ള പക ഈ കൊടിയോട് തീർത്തതാണോ നീ... ഏഹ്... പറയ്.. " അവൾക്കടുത്തേക്ക് ചെന്ന് അവൻ ചോദിച്ചു... "പിന്നെ........ എനിക്ക് തന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് ഈ പാവം കൊടിയോടു തീർക്കേണ്ട ആവിശ്യം ഒന്നുമില്ല. വേറെ ആരോ ചെയ്തത് ഇനി എന്റെ മേലേക്ക് കെട്ടിവെക്ക്... Hoh.. ഞാനൊന്നും ചെയ്തിട്ടില്ല... ഒന്ന് മനസ്സിലാക്ക്.... " "നീ അല്ലെ... അപ്പൊ പിന്നെ ആരാ ചെയ്തേ.... ആരാണ് ചെയ്തത് എന്ന് തുറന്ന് പറഞ്ഞാൽ നിന്നെ വെറുതെ വിടാം.... പിന്നെ സത്യം പറയാൻ പേടിക്കേണ്ട ആവിശ്യം ഇല്ല. ഇതിന്റെ പേരിൽ നിനക്ക് ഒന്നും സംഭവിക്കില്ല.. പറയ് ആരാണെന്നു? " അവന്റെ ചോദ്യത്തിന് മറുപടിയായി ഒരു ഭയവും ഇല്ലാതെ അവൾ ആൾക്കൂട്ടത്തിലേക്ക് ചൂണ്ടി കാണിച്ചു....

"ദേ... ആ black shirt ഇട്ട ചേട്ടനാ ഇത് ഈ ചെങ്കൊടി ഊരി കളഞ്ഞേ.... " എല്ലാവരുടെയും നോട്ടം അവൾ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് ആയി.. ഇനി അവിടെ നിൽക്കുന്നത് ആപത്താണ് എന്നറിഞ്ഞതും അയാൾ കുട്ടികളെ വകഞ്ഞു മാറ്റികൊണ്ട് ഓടാൻ നോക്കിയെങ്കിലും ആരൊക്കെയോ ചേർന്ന് അവനെ പിടിച്ചുകൊണ്ട് വന്ന് ചെങ്കൊടിയുടെ അടുത്തായി നിർത്തി..... "നിന്നോട് പലതവണ പറഞ്ഞതാണ് വിഷ്ണു വെറുതെ പ്രശ്നം ഉണ്ടാക്കി ക്യാമ്പസ്സിൽ പ്രേക്ഷോഭം ഉണ്ടാക്കരുതെന്ന്..... ഇപ്പൊ നിന്നെ തല്ലാതെ വിടുന്നത് ഇനി ഇതിന്റെ പേരിൽ പ്രശ്നം വേണ്ടെന്ന് വെച്ചിട്ട് മാത്രം ആണ്..... മേലിൽ.... മേലിൽ ഇതാവർത്തിക്കരുത്... " അവന്റെ കോളറിൽ പിടിച്ച് തള്ളിക്കൊണ്ട് അശ്വിൻ പറഞ്ഞു...

വിഷ്ണു shirt നേരെ ആക്കുന്നതിനിടയിൽ പാറുവിനെ അടിമുടി ഒന്ന് നോക്കി... അപ്പൊത്തന്നെ അശ്വിൻ അവളെ വലിച്ച് പിറകിലേക്ക് നിർത്തി..... "പോകാൻ നോക്കെടാ.... " ഇത്തവണ ശബ്ദം ഇണ്ടാക്കിയത് മനുവാണ്.... സ്റ്റുഡന്റസ് എല്ലാം അവരവരുടെ വഴിക്ക് പോയി.... പാറുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അശ്വിനും പോവാൻ നിന്നതും പിറകിൽ നിന്നും വിളി കേട്ട് ഒരുനിമിഷം നിന്നു.... """"സഖാവേ..... """ എന്തെന്ന അർത്ഥത്തിൽ അവൻ തിരിഞ്ഞു നോക്കി. അവളറിയാതിരിക്കാൻ ചുണ്ടിൽ തത്തികളിക്കുന്ന ചെറുപുഞ്ചിരി അവൻ സമർദ്ധമായി ഒളിപ്പിച്ചു.... "ഈ സഖാവിന്റെ സഖി ഞാനായിക്കോട്ടെ.... "...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story