നിൻ മിഴികളിൽ❤: ഭാഗം 8

nin mizhikalil

എഴുത്തുകാരി: മിഴി

""""സഖാവേ..... """ എന്തെന്ന അർത്ഥത്തിൽ അവൻ തിരിഞ്ഞു നോക്കി. അവളറിയാതിരിക്കാൻ ചുണ്ടിൽ തത്തികളിക്കുന്ന ചെറുപുഞ്ചിരി അവൻ സമർദ്ധമായി ഒളിപ്പിച്ചു.... "ഈ സഖാവിന്റെ സഖി ഞാനായിക്കോട്ടെ.... " പുച്ഛ ചിരിയോടെ അവൾക്കടുത്തേക്ക് അവൻ നടന്നടുത്തു... തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി.... 'ഇയാളിതെന്തിനുള്ള പുറപ്പാടാണാവോ 🙄. ദൂരോട്ട് നിന്ന് പറഞ്ഞാൽ എന്താ എനിക്ക് കേൾക്കാൻ പറ്റില്ലേ.... ദൈവമേ ഈ കലിപ്പന്റെ കൈയ്യിൽ നിന്നും എന്നെ കാത്തോണേ...' മനസ്സിൽ ദൈവത്തിനെ വിളിച്ചെങ്കിലും അവന്റെ മുന്നിൽ വീരശൂര പരാക്രമിയായ ധീര വനിതയെ പൊലെ ഒരൊറ്റ നിൽപ്പായിരുന്നു.... "എടീ ചുള്ളികമ്പേ.... എന്റെ സഖി ആയിട്ട് വരാനുള്ള എന്ത് യോഗ്യത ആണെടി നിനക്ക് ഉള്ളത്. അത് ഒന്ന് പറയ് കേൾക്കട്ടെ..... "

സൗമ്യമായി ആണ് പറഞ്ഞതെങ്കിലും അവളോടുള്ള പുച്ഛം അവന്റെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു... "അതിനെന്താ പറയാല്ലോ.... ഒരു ബുക്കും പേപ്പറും എടുത്ത് വെച്ചോ... ആദ്യം അങ്ങോട്ട് നീങ്ങി നിൽക്ക് മനുഷ്യാ... ഒരു പെൺകുട്ടിയോട് അടുത്ത് കേറി നിൽക്കുന്നത് കണ്ടില്ലേ കഞ്ചാവ്.... " അപ്പൊ തന്നെ അവൻ അവളിൽ നിന്നും അകന്ന് നിന്നു... "ഡീ നിന്നോട് പറഞ്ഞിട്ടുണ്ട്..... ഇനി ആവർത്തിച്ചാൽ ഉണ്ടല്ലോ... " അവൾക്ക് നേരെ കൈ ചൂണ്ടികൊണ്ട് അശ്വിൻ പറഞ്ഞതും പാറു അവന്റെ ചൂണ്ടിയ വിരലിൽ അവളുടെ ചൂണ്ടുവിരലുമായി ചേർത്തു.... "ഞാൻ ഇനിയും വിളിക്കും.... തനിക്ക് പറ്റിയ പേര് അതാണ്... വേറെ ഒരു പേരും കിട്ടിയില്ല.... ഇനി പുതിയത് കിട്ടുമ്പോ അത് വിളിക്കാം... Ok... " അവൾ കോർത്തു പിടിച്ച ചൂണ്ടുവിരൽ അപ്പൊ തന്നെ അവൻ പിടിച്ച് തിരിച്ചു.....

"ആാഹ്ഹ്.... എന്റെ വിരല്.... എടോ... കാലമാട... കണ്ണീചോര ഇല്ലാത്ത മഹാപാപി... ഒരു പെൺകൊച്ച് സ്നേഹത്തോടെ കൈ പിടിച്ചപ്പോ ഇങ്ങനെ ചെറ്റത്തരം കാണിക്കുന്നോ.... " വേദനയോടെ കൈകുടഞ്ഞു പറയുന്ന പാറുവിനെ അശ്വിൻ നോക്കിപുച്ഛിച്ചു കൊണ്ട് തിരികെ നടക്കാൻ രണ്ട് സ്റ്റെപ് വെച്ചതും പാറു അവന്റെ മുന്നിൽ കയറി നിന്ന് കൈ രണ്ടും മാറിൽ പിണച്ചുകെട്ടി അവനെ ഉറ്റു നോക്കി. എന്താ എന്നർത്ഥത്തിൽ ഒരു പുരികം പൊക്കി അവനും... "മറുപടി തന്നില്ല.... " "എന്ത് മറുപടി വഴീന്ന് മാറെഡി..... " "അങ്ങനെ ഇപ്പൊ മാറുന്നില്ല. ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നിട്ട് പോയാൽ മതി .ഈ സഖാവിന്റെ സഖി ഞാൻ ആയിക്കോട്ടെ എന്ന് " ഒന്നാഞ്ഞു ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവൻ ചുറ്റും നോക്കി.... കോളേജിന്റെ ഒരു സൈഡിൽ ഉള്ള സ്ഥലത്താണ് ഇരുവരും നിൽക്കുന്നത്.....

ആരും അങ്ങോട്ടേക്ക് ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും അശ്വിൻ അവൾക്കടുത്തേക്ക് നീങ്ങി നിന്നു. അവളെ കൈയ്യിൽ പിടിച് വലിച്ച് നെഞ്ചിലോട്ട് ഇട്ടു. "നേരത്തെ പറഞ്ഞില്ലേ യോഗ്യത.. ഞാൻ ഉദ്ദേശിച്ചത് എന്താന്ന് അറിയോ നിനക്ക്... ഏഹ്... അറിയോടി..., ഞാൻ ആഗ്രഹിക്കുന്ന പെൺകുട്ടി എങ്ങനെ എന്നാൽ ഒറ്റ വാക്കിൽ പറഞ്ഞ നിന്നെ പൊലെ ആവരുത്. നല്ല അച്ചടക്കം ഉണ്ടാവണം... നല്ല നീളമുള്ള ഇടതൂർന്ന മുടി വേണം, എന്നെ അനുസരിക്കുന്നവൾ ആയിരിക്കണം. ഇതിൽ ഒന്ന് പോലും നിനക്കില്ലല്ലോ.. പിന്നെ എങ്ങനെ നീ എന്റെ പെണ്ണാവും പറയ്.... " അവളുടെ കൈയ്യിൽ പിടിമുറുകി വന്നു.... അവൾ ചുറ്റും നോക്കികൊണ്ട് അവനിൽ നിന്നും എങ്ങനെ ഒക്കെയോ വിട്ട് മാറാൻ നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല....

"അടങ്ങി നിക്കെടി അവിടെ.... നീ ആരാന്നാ നിന്റെ വിചാരം... വെറും പീറ പെണ്ണായ നിന്നോട് തോൽക്കാൻ എനിക്ക് തീരെ മനസ്സില്ലാ...നീ എന്ത് കണ്ടിട്ടാ എന്റെ പിറകെ കൂടിയേക്കുന്നെ.... നിനക്കൊക്കെ നല്ല റേറ്റ് കാണുമല്ലോ... നിന്റെ തൊഴിൽ അതാണ് എന്ന് എനിക്കറിയാം.... എത്രയാ നിന്റെ റേറ്റ്? എന്റെ ഒരു പരിചയക്കാരൻ ഉണ്ട്‌.. സ്ത്രീ വിഷയത്തിൽ പുള്ളിക്കാരന് വല്ലാത്തൊരു താല്പര്യം ആണ്.... നിനക്ക് സമ്മതം ആണേൽ ഇന്ന് തന്നെ ഞാൻ റെഡി ആക്കാം.... എന്ത് പറയുന്നു.... " അവൻ അത് പറയുമ്പോൾ അവളുടെ സകല നിയന്ത്രണങ്ങളും വിട്ടു പോയിരുന്നു... അവനെ ശക്തിയിൽ തള്ളിമാറ്റി കൊണ്ട് കൊടുത്തു ഒന്ന് ചെകിട് നോക്കി... പ്രതീക്ഷിച്ച അടി ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഞെട്ടൽ ഒന്നും അവന്റെ മുഖത്ത് ഉണ്ടായില്ല...... "മിണ്ടാതെ പോവാൻ നിന്ന എന്നെ പിടിച്ചു തടഞ്ഞു വെച്ചിട്ട് ഇപ്പൊ നീ എന്നെ അടിക്കുന്നോടി പരട്ട കിളവി... "

അവളുടെ കൈ ശക്തിയിൽ പിടിച്ച് തിരിച്ച് പാറുവിനെ നന്നായി വേദനിപ്പിച്ചു അവൻ.. "ആഹ്.... വിട്.... എടോ... വിടാൻ.... ആഹ്... " വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞതും അശ്വിൻ പാറുവിന്റെ കൈകളെ മോചിപ്പിച്ചു... വേദനയുടെ കഠിന്യത്താൽ ആകണം കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി.. അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നത് പൊലെ... പ്രിയപ്പെട്ടവളെ കാണാൻ കണ്ണ് തുടിച്ചത് പൊലെ അവന് തോന്നി... പാറുവിൽ നിന്നും ദൃഷ്ടി മാറ്റി ചുറ്റിനും നോക്കി.. അവനെന്ന സഖാവിന്റെ സഖിക്കായി.... അവരുടെ എതിർവശത്തായി ഉള്ള വരാന്തയിൽ കൂടി നടന്നു പോകുന്ന പെൺകുട്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കി.... അവന്റെ മനസ്സിൽ ഏറെ സംതൃപ്തി ആയിരുന്നു. തന്റെ പെണ്ണിനെ കണ്ടെത്തിയതിൽ ഉള്ള സന്തോഷം... മറ്റെങ്ങോട്ടോ നോക്കി ലയിച്ചു നിൽക്കുന്ന അശ്വിനെ കണ്ടതും പാറു അങ്ങോട്ടേക്ക് നോക്കി. ഒരുനിമിഷം അവളും ആ പെൺകുട്ടിയുടെ ഭംഗിയിൽ ലയിച്ചു പോയിരുന്നു...

ഏതൊരു ആണും നോക്കിപോകുന്ന സൗന്ദര്യം... പാറു അശ്വിന്റെ കണ്ണുകളിൽ നോക്കി.. ഇന്നേവരെ അവന്റെ കണ്ണിൽ കണ്ടിട്ടില്ലാത്ത തിളക്കം.. പ്രണയം നിറയുന്ന അവന്റെ കാപ്പി കണ്ണുകൾ... അവന്റെ കാലടികൾ മുന്നോട്ട് ചലിച്ചു... അവന്റെ സഖിയുടെ അടുത്തേക്ക്... പാറുവിന്റെ കൈകൾ അവൾ പോലും അറിയാതെ മുന്നോട്ട് പോകാൻ നിന്ന അശ്വിന്റെ കൈ തണ്ടയിൽ മുറുകി.... ആ പെൺകുട്ടിയിൽ മയങ്ങി നിന്ന അവൻ പാറുവിലേക്ക് നോട്ടം തിരിച്ചു... നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ പാടുപെട്ട് നിയന്ത്രിക്കുകയാണ് അവൾ.. "ആ.... ആ കുട്ടിയെ അറിയോ.. ആരാ.. ആരാ അവൾ.... " തൊണ്ട ഇടറുമ്പോഴും ചുണ്ടിൽ അവളുടെ ആയുധമായ പുഞ്ചിരി ഉണ്ടാക്കി എടുത്തു അവൾ.... "അതറിഞ്ഞിട്ട് നിനക്കെന്തിനാ... മാറ് എനിക്ക് പോണം.. " ആ പെൺകുട്ടിയിൽ ആയിരുന്നു അവന്റെ നോട്ടം അപ്പോഴും... "പറഞ്ഞിട്ട് പൊക്കോളൂ.. " അവളുടെ നിസ്സഹായത അതിൽ വ്യക്തമായിരുന്നു.

. "എന്റെ പെണ്ണ്... ഞാൻ സ്നേഹിക്കുന്ന എന്റെ സഖി.... *Aadhya*..... "" ആർദ്രമായ അവന്റെ സ്വരം കാതിൽ മുഴങ്ങിയതും കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊരുകി. അവന്റെ കൈത്തണ്ടയിൽ മുറുകി ഇരുന്ന അവളുടെ കൈ താനേ അയഞ്ഞു.... """ആദ്യാ...... """ അശ്വിൻ അവിടെ നിന്ന് ഉറക്കെ വിളിച്ചു..... ഏറെ പരിചിതമായ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി. അശ്വിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. പതിയെ അവ നിറഞ്ഞു തുടങ്ങി... പരിസരം മറന്നുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് ഓടി... "ആച്ചി..... " അവൾ അവനെ വിളിച്ചുകൊണ്ട് ഓടി വന്ന് കെട്ടിപിടിച്ചു... ഏറെ നാളത്തെ പരിഭവം അതിൽ ഉണ്ടായിരുന്നു.... അവന്റെ കണ്ണും നിറഞ്ഞിരുന്നു.... "Miss you ആച്ചി... എത്ര നാളായി കണ്ടിട്ട്..." "Miss you to di ആദി...." അവനും അവളെ ചേർത്തു നിർത്തി പറഞ്ഞു...

പെട്ടെന്ന് തന്നെ ആദ്യ അവനിൽ നിന്ന് അകന്നു മാറി. നാണത്തോടെ മുഖം താഴ്ത്തി.... അവരുടെ ഓരോ മധുര നിമിഷവും മുന്നിൽ വെച്ച് കണ്ട് നിൽക്കുവാൻ ഉള്ള ശേഷി പാറുവിന് ഉണ്ടായിരുന്നില്ല.. ഹൃദയം നുറുങ്ങുന്നത് പോലെ.. പ്രാണനായി സ്നേഹിച്ചവൻ മറ്റൊരുവൾക്ക് സ്വന്തം എന്ന് ആണെന്ന് അപ്പോൾ മുതൽ അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. "ഒരിക്കൽ പോലും തന്നോടുള്ള പ്രണയം അവനിൽ കണ്ടിട്ടില്ല. വെറുപ്പ് മാത്രം. അല്ലെങ്കിലും എന്ത് അർഹതയാണ് ഉള്ളത്. അവനെ ആഗ്രഹിക്കാനുള്ള ഒരു യോഗ്യത പോലും ഇല്ല... നീളൻ മുടി ഇല്ല, ആ കുട്ടിയുടെ അത്ര ഭംഗിയില്ല. നല്ല സ്വഭാവവും ഇല്ല. വീണ്ടും സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ചത് നീ അല്ലെ.. ആശ തന്നത് നീ അല്ലെ... എന്റെ മാത്രം തെറ്റായിരുന്നു എല്ലാം... മറ്റൊരാളുടെ ആണെന്ന് അറിഞ്ഞില്ല. സ്വന്തം ആണെന്ന് കരുതി സ്നേഹിച്ചു.

ഓരോ നിമിഷവും നിന്നോട് അടികൂടുമ്പോൾ എന്നോട് നീ ദേഷ്യത്തിൽ ആണെങ്കിൽ കൂടി സംസാരിക്കുമ്പോൾ കണ്ടെത്തിയ സന്തോഷം അതെനിക്ക് മാത്രമേ അറിയൂ.... നഷ്ടപ്പെടുത്താനോ വിട്ട് കൊടുക്കാനോ മനസ്സ് ഉണ്ടായിട്ടല്ല... പക്ഷെ...... " മനസ്സിൽ പറഞ്ഞു പൂർത്തിയാക്കാൻ അവൾക്ക് ആയില്ല... പ്രണയം ഇന്ന് മറ്റൊരാൾക്ക് മുന്നിൽ.... നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവനായി കൊണ്ട് വെള്ളി ചെയിൻ അവൾ നിലത്തേക്ക് എറിഞ്ഞു... മുന്നോട്ട് രണ്ട് ചുവടു വെച്ചിട്ടും മനസ് അനുവദിക്കാത്തതിനാൽ തിരികെ വന്ന് ചെയിൻ എടുത്ത് കണ്ണീരോടെ അവൾ സ്വയം കഴുത്തിൽ ഇട്ടു... 🍁_____🍁 "ഇവളിത് എവിടെ പോയി കിടക്കുവാണോ എന്തോ.... കുറേ നേരം ആയല്ലോ പോയിട്ട്... " പാറുവിനെ കാണാതെ ആയതും നാദി ക്ലാസ്സിൽ നിന്നും പുറത്തേക്ക് തപ്പി ഇറങ്ങി..

ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നതും 3rd year ക്ലാസ്സിന്റെ മുന്നിൽ നിന്ന് ഒരു പെൺകുട്ടിയുമായി അടുത്ത് നിന്ന് സംസാരിക്കുന്ന കാശിയെ കണ്ട് നെറ്റി ചുളിച്ചു അവൾ.... പുറമേ നിന്ന് നോക്കുന്ന ആൾക്ക് കാശിയും ആ പെണ്ണും കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്ന ആയിട്ടേ തോന്നുള്ളു..... "ഇങ്ങേര് ഇതെന്തുവാ കാണിക്കുന്നേ... കുറച്ച് നീങ്ങി നിന്ന് സംസാരിചൂടെ... ചേർന്ന് അങ്ങ് നിൽക്കുവല്ലേ... " അവനോടു ആ സമയം നാദിക്ക് ദേഷ്യം തോന്നി... തോളിൽ ആരോ തട്ടിയതും വേഗം അവൾ തിരിഞ്ഞു നോക്കി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story