❤❤നിനക്കായ് ❤❤: ഭാഗം 10

ninakkay arya

രചന: ആര്യ നിധീഷ് 

ഹരി... മോനെ.... നീ ഒക്കെ ആലോചിച്ചാണോ ഈ പറയുന്നേ... ആണ് ശങ്കരാച്ചാ.... നിങ്ങൾ ആലോചിക്ക് ഞാൻ വീട്ടിൽ ഉണ്ടാവും.... അത്രേം പറഞ്ഞു രേവതിയുമായി അവൻ വെളിയിലേക്ക് നടന്നു.... ഒക്കെ കേട്ട് ഒരുനിമിഷം ഒരു ശീലകണക്കെ തറഞ്ഞുനിന്നുപോയി അവൾ.... മോളെ...... വല്യഛാ..... ഞാൻ.... ഒരു തെറ്റും ചെയ്തിട്ടില്ല..... ഒരേങ്ങലോ ടെ അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു..... വേണ്ട കരയണ്ട എന്റെ കുട്ടി,ഒക്കെ നല്ലതിന് വേണ്ടിയാ എന്ന് കരുതിയ മതി.... ഹരി നല്ലവനാ നിന്നെ പൊന്ന് പോലെ നോക്കും എന്റെ കുട്ടി എതിർപ്പ് ഒന്നും പറയരുത് ഈ വല്യച്ഛന്റെ അപേക്ഷ ആണ്..... വല്യച്ഛ എനിക്ക് പറ്റില്ല അയാളെ..... ഈ വല്യച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ എന്റെ മോൾ ഇതിനു സമ്മതിക്കും.... അത്രേം പറഞ്ഞു നടന്നകലുന്ന ആ മനുഷ്യനെ അവൾ നിറക്കണ്ണോടെ നോക്കി നിന്നു..... ഇല്ല.... വെറുപ്പാ എനിക്ക് അയാളെ.... സ്നേഹിച്ചു കൂടെ നിന്ന് എന്നെ ചതിക്കുവായിരുന്നു.... അയാളുടെ താലിക്ക് തലകുനിക്കിന്നതിലും നല്ലത് മരിക്കുന്നതാ.... പക്ഷെ വല്യച്ഛൻ ആ പാവം മനുഷ്യൻ താൻ കാരണം ഒരുപാട് സഹിക്കുന്നുണ്ട് ഇനിയും വിഷമിപ്പിക്കാൻ ആവുന്നില്ല..... കുറച്ചു നേരം അവൾ അതെ ഇരുപ്പ് തിടർന്നു കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു....

ബാഗിൽ നിന്ന് ശ്രീയുടെ ഫോട്ടോ എടുത്തവൾ നെഞ്ചോടു ചേർത്തു..... എന്തിനാ ശ്രീയേട്ടാ എന്നെ ഒറ്റക്കാക്കി പോയെ ഈ അമ്മുവിന് ഇപ്പൊ ആരും ഇല്ല ഏട്ടൻ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടിട്ടും ആ ദുഷ്ടൻ നമ്മളെ ഒക്കെ ചതിക്കുവായിരുന്നു... ശ്രീയേട്ടൻ ഇതൊക്കെ അറിയുന്നുണ്ടോ..... ഞാൻ ഇനി എന്താ വേണ്ടേ.... ➖️➖️➖️➖️➖️➖️➖️ അമ്മേ...... അമ്മ എന്ത് പണിയ ഈ കാണിച്ചേ ഇതിപ്പോ അവൾക്ക് ലോട്ടറി അടിച്ചപോലെ ആയില്ലേ..... വിഷ്ണു ഞാൻ അവളെ ഒന്ന് നാണംകെടുത്താൻ ചെയ്തതാ ആ ഹരി കേറി അവളെ കെട്ടും എന്ന് ഞാൻ അറിഞ്ഞോ..... ശേ..... ഒക്കെ കൈവിട്ടു പോകുവാണല്ലോ അവൾ ഇതിനു സമ്മതിച്ചാൽ എല്ലാ കണക്കുകൂട്ടലും തെറ്റും.... അമ്മ അവളുടെ അടുത്ത് ഒന്ന് ചെല്ല്.... ഞാൻ ചെന്നിട്ട് എന്ത് പറയാൻ ആട.... ആ എങ്കി ഇവിടെ ഇരുന്നോ, മേലേടതെ തമ്പുരാട്ടി ആയി അവൾ വാഴുന്നത് കാണാം അപ്പൊ സന്തോഷം ആകും... ആ അവൾ പോട്ടെ നിനക്ക് ഈ ജന്മം പെണ്ണ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.... പിന്നെ ഈ വിഷ്ണു ഒന്ന് വിരൽ ഞൊടിച്ചാൽ ഒന്ന് അല്ല ഒൻപതെണം വരും പക്ഷെ അവൾ ഇങ്ങനെ ഉള്ളിൽ കിടന്ന് ഉറക്കം കെടുത്തുവ നല്ലോണം ഒന്ന് മൂത്ത് പഴുത്തു വന്നപ്പോ ശ്രീ അവളെ കൊണ്ടുപോയി ഇപ്പൊ ദേ പിന്നേം കൈയിൽ വന്നപ്പോ അമ്മയായിട്ട് അത് തുലച്ചു.....

ദേഷ്യത്തിൽ അവൻ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു.... ടാ..... നീ ഒന്ന് അടങ്ങ്, നമ്മുക്ക് വഴി ഉണ്ടാക്കാം... ആ ഉണ്ടാക്കിയാൽ മതി അവൻ എങ്ങാനം അവളെ കെട്ടിയ പിന്നെ അവളുടെ നിഴൽ വെട്ടത്തിൽ ചെല്ലാൻ പറ്റില്ല അറിയാലോ അമ്മക്ക് ആ ഹരിയുടെ സ്വഭാവം.... തനി തെമ്മാടി ആണ്..... മ്മ് ഞാൻ ഒന്ന് നോക്കട്ടെ..... അവർ എന്തോക്കയോ കണക്ക് കൂട്ടി റൂമിലേക്ക് ചെന്ന്..... അമ്മു...... അവൾ കൈമുട്ടിൽ നിന്ന് തല ഉയർത്തി നിറകണ്ണോടെ അവരെ നോക്കി..... നീ കരയല്ലേ അമ്മു അവന് നിന്നെ ഇഷ്ടമായിരിന്നോ?? മ്മ്മ്..... മോളെ ശ്രീ അവൻ മരിക്കുമ്പോ കൂടെ ഹരി മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു..... മ്മ്മ്..... ഇനി ഹരി ആണോ അവനെ..... വല്യമ്മേ...... അവൾ ഒരു അലർച്ചയോടെ ചാടിഎഴുന്നേറ്റു.... അല്ല ഇനി നിന്നെ കിട്ടാൻ വേണ്ടി അവൻ ആണ് അങ്ങനെ ചെയ്തത് എങ്കിൽ നീ ആ ദുഷ്ട്ടന്റെ കൂടെ ഇനിയുള്ള കാലം കഴിയേണ്ടി വരും അത്കൊണ്ട് ആലോചിക്ക് നല്ലോണം ആലോചിക്ക്.... ആരും ഇല്ലേലും എന്റെ വിഷ്ണു നിന്നെ സ്വീകരിക്കും നീ തീരുമാനിക്ക്...... അവളുടെ മനസ്സിൽ തീക്കോരി ഇട്ട് ഒരു വിജയചിരിയോടെ അവർ ആ മുറി വീട്ടിറങ്ങി..... എന്റെ ശ്രീയേട്ടനെ അയാൾ ആയിരിക്കുമോ... എന്നെ സ്വന്തം ആക്കാൻ ഇത്രേം തരംതാഴമെങ്കിൽ പിന്നെ എന്തുകൊണ്ട് ആയികൂടാ.....

എന്റെ ശ്രീയേട്ടനെ എന്നിൽനിന്ന് അകറ്റി നിങ്ങൾ സ്വസ്ഥം ആയി ജീവിക്കില്ല അതിനു ഞാൻ സമ്മതിക്കില്ല ഞാൻ കരഞ്ഞു തീർത്ത ഓരോ തുള്ളി കണ്ണുനീരിന്നും നിങ്ങളെ കൊണ്ട് ഞാൻ കണക്ക് പറയിപ്പിക്കും . .. അവൾ മനസ്സിൽ ഉറപ്പിച്ചു മുറിവിട്ടിറങ്ങി..... വല്യച്ഛ........ എന്താ അമ്മു നീ എന്ത് തീരുമാനിച്ചു..... എനിക്ക് സമ്മതം ആണ് എന്ന് അയാളോട് പറഞ്ഞേക്ക്..... അത്രേം പറഞ്ഞവൾ തിരികെ പോയി അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അയാൾക്ക് തിരിച്ചറിയാൻ പറ്റിയില്ല...... പിന്നെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ആയിരുന്നു നിമിഷങ്ങൾ കൊണ്ട് വീട്ടുമുറ്റത് ഒരു കല്യാണപന്തൽ ഉയർന്നു പാചകം ഒക്കെ താകൃതിയായി നടന്നു.... മേലെടാതെ ഏക ആനന്ദരവകാശി യുടെ കല്യാണം അല്ലെ മോശം ആക്കാൻ പറ്റില്ലാലോ എല്ലാ ചിലവുകളും ഹരി തന്നെ ആണ് ചെയ്തത് രാത്രി ആയപ്പോ രേവതി അവൾക്കുള്ള സാരിയും ആഭരണങ്ങളും ആയി വന്നു അവൾ അവരോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല..... കൊണ്ടുവന്ന കവർ അവിടെ വെച്ച് നിറകണ്ണോടെ അവർ ആ വീടിന്റെ പടികൾ ഇറങ്ങി..... അമ്മേ...... അമ്മു അമ്മയെ എന്തെങ്കിലും പറഞ്ഞോ?? ഇല്ല ഹരി.... പിന്നെ എന്താ കണ്ണു നിറഞ്ഞെ...... അത് അവൾ ആകെ വല്ലാത്ത ഒരു അവസ്ഥയില ആ ഇരിപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല......

അവർ ഉള്ളിലെ സങ്കടം മറച്ചു അവനോട് അപ്പോ തോന്നിയ നുണ പറഞ്ഞു... അകത്തേക്ക് പോയി.... ഹരി വീണ്ടും കുറച്ചു നേരം അവിടെ ഇരുന്നു പിന്നെ പോയി കിടന്നു.... അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ശ്രീയുടെ ഫോട്ടോ നെഞ്ചോടു ചേർത്തവൾ ഇരുന്നു നേരം പുലരുവോളം കണ്ണീർവാർത്തു.... രാവിലെ ആരൊക്കയോ ചേർന്ന് അവളെ ഒരുക്കി ചുറ്റും നടക്കുന്നതൊന്നും അവൾ അറിഞ്ഞില്ല കൈയിൽ മുറുകെ പിടിച്ച ശ്രീയുടെ ഫോട്ടോ തന്നിൽ നിന്ന് അടർത്തി മാറ്റുമ്പോൾ ആ കണ്ണുകൾ പെയ്തു തുടങ്ങി..... കതിർമണ്ഡപത്തിൽ ഹരിയുടെ അരികിൽ ഇരിക്കുമ്പോ ഒരിക്കൽ പോലും അവൾ അവനെ നോക്കീല്ല.... ഹരികൃഷ്ണൻ എന്ന പേര് കൊതിയ താലിയിലേക്ക് അവൾ എരിയുന്ന കണ്ണോടെ നോക്കി.... അത് പറ്റിച്ചേർന്ന് കിടക്കുന്നിടം ചുട്ട്പൊള്ളുന്നപോലെ തോന്നി അവൾക്ക് ഒരിക്കൽ നിറകണ്ണോടെ തന്നിലേക്ക് ചേർത്തുവെച്ച ആ സിന്ദൂരചുവപ്പിന് പകരം ഇന്ന് ഒരു നീച്ചന്റെ കൈയാൽ സിന്ദൂരം അണിയേണ്ടി വന്ന തന്റെ ഗത്തികേട് ഓർത്തവളുടെ നെഞ്ച് വിങ്ങി...... ഹരിയോടൊപ്പം മേലെടത്തേക്ക് കയറുമ്പോൾ വലതിന് പകരം ഇടംകാൽ വെച്ചവൾ അകത്തുകയറി ....... അമ്മു......മോൾ ഹരിയുടെ റൂമിലേക്ക് ചെല്ല് അവിടെ ഡ്രെസ്സ് ഒക്കെ ഉണ്ട് ചെന്ന് ഫ്രഷ് ആയി ഒന്ന് കിടക്ക്.....

മ്മ്മ്മ്..... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.... റൂമിൽ കണ്ണാടിക്ക് മുൻപിൽ നിൽക്കുബോ അവൾക്ക് അവളോട് തന്നെ വെറുപ് തോന്നി.... തന്റെ താലി ആറുതവൻ ആണ് ഇന്ന് തന്റെ ഭർത്താവ് എന്നോർക്കുന്തോറും അവളുടെ കണ്ണുകളിൽ പക നിറഞ്ഞു.... കണ്ണാടിക്ക് മുൻപിൽ നിൽക്കുന്ന അമ്മുവിനെ കണ്ട് ഹരി അടുത്തേക്ക് ചെന്നു അവളുടെ തോളിൽ അമർന്ന അവന്റെ കൈകൾ അവൾ തട്ടി എറിഞ്ഞു..... തൊട്ട്പോകരുത് നിങ്ങൾ എന്നെ..... അമ്മു..... ഞാൻ..... നിങ്ങൾ എന്താ കരുതിയെ നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് എന്നോ.... എങ്കിൽ നിങ്ങൾക്ക് തെറ്റി.... വെറുപ്പാണ് എനിക്ക് നിങ്ങളെ അതിനപ്പുറം മറ്റൊരു വികാരവും എനിക്ക് നിങ്ങളോട് ഇല്ല ഇനി ഉണ്ടാവാത്തും ഇല്ല..... അമ്മു..... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് ഒന്നും അറിയില്ല ഞാൻ നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല..... മതി.... ഇത്രേം കാലം ഞാൻ നിങ്ങളെ വിശ്വസിച്ചു അതിനുള്ള കൂലി എനിക്ക് കിട്ടി ഇനി ഇല്ല ഈ ജന്മം നിങ്ങൾ സമാദാനത്തോടെ ജീവിക്കില്ല അതിന് വേണ്ടിയാ ഞാൻ നിങ്ങൾക്ക് കഴുത്തു നീട്ടി തന്നത്.... ഇത്രക്കും വെറുക്കാൻ ഞാൻ എന്താ നിന്നോട് ചെയ്തേ.... അതുകൂടി ഒന്ന് പറയാമോ.... എന്നെ സ്വന്തമാക്കാൻ വേണ്ടി അല്ലെ നിങ്ങൾ അങ്ങനെ ഒരു നാടകം കളിച്ചേ എന്നിട്ട് ഇപ്പൊ ഒന്നും അറിയാതെ പോലെ അഭിനയം.... എനിക്ക് ഇപ്പൊ സംശയം ഉണ്ട് നിങ്ങൾ തന്നെ ആണോ എന്റെ ശ്രീയേട്ടനെ ഇല്ലാതാക്കിയെ എന്ന..... അമ്മു .......

ഒന്ന് നിർത്തുന്നുണ്ടോ നീ ഈ ഭ്രാന്ത് പറച്ചിൽ...... നീ എന്ത് വേണേ ആയിക്കോ എന്നെ ഈ ജന്മം നീ അംഗീകരിക്കണ്ട എന്നോടൊപ്പം ജീവിക്കുകയും വേണ്ട പക്ഷെ ഒക്കെ ഈ മുറിക്കുള്ളിൽ ഒതുങ്ങണം അമ്മയെ നോവിക്കരുത്..... ആ കണ്ണ് നീ കാരണം നിറഞ്ഞാൽ പിന്നെ നീ ആ പഴയെ ഹരിയെ വീണ്ടും കാണും അറിയാല്ലോ നിനക്ക് എന്നെ.... അറിയാം നല്ലപോലെ അറിയാം തെമ്മാടി ആണെന്നും അറിയാം പക്ഷെ ആരുടെ മുന്നിലും ഞാൻ അഭിനയിക്കാൻ തീരുമാനിച്ചിട്ടില്ല അല്ലേലും മകന്റെ തോന്യവാസത്തിനു കൂട്ട് നിൽക്കുമ്പോ കുറച്ചൊക്കെ അനുഭവിക്കേണ്ടി വരും... വെളിയിലേക്ക് പോകാൻ തിരിഞ്ഞവൻ കാറ്റ്‌പോലെ തിരികെ വന്നവളുടെ കവിളിൽ കുതിപിടിച്ചു ചുവരോട് ചേർത്തു..... അമ്മു..... നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ ആയിട്ട് ഒന്നിനും വരില്ല പക്ഷെ ഈ ജന്മം മുഴുവൻ എനിക്ക് വേണ്ടി ജീവിച്ച ആ പാവത്തിനെ നോവിച്ചാൽ നീ അതിന്റെ ഇരട്ടി കരയും അത് നീ ഓർത്തോ നിങ്ങൾ എന്നെ എന്തു ചെയ്യാനാ ഇതിൽ കൂടുതൽ എനിക്ക് ഒന്നും വരാനില്ല നിങ്ങളെ പോലെ ഒരുത്തന്റെ താലി വീണപ്പോഴേ കഴിഞ്ഞു ഒക്കെ ഇനി ഞാൻ എന്തിനാ പേടിക്കുന്നെ.... കൊല്ലുന്നെങ്കിൽ കൊല്ല്... ജീവിക്കാൻ ഉള്ള മോഹം ഒക്കെ എന്നേ നഷ്ടപ്പെട്ടവൾക്ക് മരണം ഒരു രക്ഷപ്പെടൽ ആണ്..... ഹരി മുഷ്ഠിച്ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു വെളിയിലേക്ക് ഇറങ്ങി പോയി.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story