❤❤നിനക്കായ് ❤❤: ഭാഗം 12

ninakkay arya

രചന: ആര്യ നിധീഷ് 

അമ്മു അടുക്കളയിൽ ചെല്ലുമ്പോ രേവതി അവിടെ ഉണ്ട്......അവളെ കണ്ട് ആ അമ്മ കുറച്ചു നേരം നോക്കി നിന്നു..... ആഹാ സുന്ദരി ആയല്ലോ രേവമ്മേടെ അമ്മുസ്.... അല്ല എന്താ ഇപ്പൊ അടുക്കളയിൽ..... അത് പിന്നെ.... പാൽ..... അവൾ മടിച്ച് മടിച്ച് പറഞ്ഞു.... അയ്യോ ഞാൻ അത് മറന്നു മോൾ നിക്ക് ഞാൻ ഇപ്പൊ എടുക്കാം...... അവർ ദൃതിയിൽ പാൽ തിളപ്പിച്ച്‌ ആറ്റി ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് നേരെ നീട്ടി..... ദാ ഇത് കൊണ്ടുപോക്കോ അവൻ പറഞ്ഞു വിട്ടതാകും അല്ലെ കിടക്കും മുൻപ് നട്സ് ഉം സേഫ്‌രോണും ഇട്ട് പാൽ അവൻ നിർബന്ധം ആണ് അത് കിട്ടില്ലേ ഈ വീട് തിരിച്ചു വെക്കും ഇനി ഇതൊക്കെ മോൾ വേണം ചെയ്യാൻ..... അവൾ ഒന്നും മിണ്ടാതെ അതും വാങ്ങി തിരിഞ്ഞു നടന്നു...... കുങ്കുമപ്പൂ ഇട്ട പാലേ തൂച്ചു അല്ലെ നിങ്ങക്ക് വിം കലക്കി തരാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല അത് എന്നെകൊണ്ട് എങ്ങാനം കുടുപ്പിച്ചാൽ റിസ്ക്ക് ആണ്.... അവൾ റൂമിൽ ചെന്ന് പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ച് അവനെ ഒന്ന് നോക്കുക പോലും ചെയ്യാത്തെ ഒരു ബെഡ്ഷീറ് എടുത്ത് നിലത്തു വിരിച്ചു...... ഡി ......

ആ പാൽ അവിടെ അല്ല എന്റെ കൈയിൽ തരണം...... വേണേ പോയി എടുത്ത് കുടിക്ക് കൈക്ക് തളർവാദം ഒന്നും ഇല്ലാലോ.... ഓഹോ..... അപ്പൊ നീ രണ്ടും കല്പിച്ചാണല്ലേ.... അതെ...... എങ്കി ഞാനും അങ്ങനെ തന്നെയാ മര്യാദക്ക് എടുക്കുന്നോ അതോ..... ഹരി കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..... ഡോ..... താൻ എന്തിനാ എന്റെ അടുത്ത് വരുന്നേ..... അതുകൊള്ളാം ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ.... അടുത്ത് വരാതെ എങ്ങനെയാ കാര്യങ്ങൾ നടക്കുന്നെ.... നിനക്ക് ഇതൊന്നും അറിയില്ലേ....... അവൻ തടി ഉഴിഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചേർന്നു നിന്നു..... ദേ..... എന്നെ തൊട്ടാൽ തന്നേം കൊന്ന് ഞാൻ ജയിലിൽ പോകും..... ഓഹോ എങ്കി തൊട്ടിട്ടു തന്നെ കാര്യം......നീ തന്നെ അല്ലെ പറഞ്ഞെ ഞാൻ താന്തോന്നി ആണ് തെമ്മാടി ആണ് എന്നൊക്കെ....അപ്പൊ പിന്നെ ഇനി ഈ ഹരികൃഷ്ണൻ അങ്ങനെ തന്നെ ആയിരിക്കും..... ഒരിക്കൽ നിനക്ക് തന്ന വാക്കിന്റെ പുറത്ത് ഉപേക്ഷിച്ച ശീലങ്ങൾ ഒക്കെ ഞാൻ ഇനി തുടങ്ങാൻ പോകുവാ അതും നീ കാരണം തന്നെ അത്കൊണ്ട് പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ...... അറിയാല്ലോ നിനക്ക് ആ പഴയ തെമ്മാടിയെ........ അവൻ അത്രേം പറഞ്ഞു പാൽ ഗ്ലാസ്‌ എടുത്ത് ചുണ്ടോട് ചേർത്തു......

അയ്യോ ഞാൻ മറന്നു ദാ ഇത് കുടിക്ക് ......അവൻ ബാക്കി അവൾക്ക് നേരെ നീട്ടി.... എനിക്ക് വേണ്ട..... നിന്നോട് വേണോ എന്നല്ല ചോദിച്ചത് കുടിക്കാൻ ആണ് പറഞ്ഞത്..... മര്യാദക്ക് കുടിക്കടി..... എനിക്ക് വേണ്ടെന്നല്ലേ പറഞ്ഞെ..... അമ്മു നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..... എനിക്ക് വേണ്ട.... കൊണ്ടുപോ.....ഈ ജന്മം നിങ്ങളെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല..... എന്റെ മനസ്സിൽ എന്നും എന്റെ ശ്രീയേട്ടൻ മാത്രേ ഉള്ളു ഇനി ഉണ്ടാവുകയും ഉള്ളു..... അവൾ ആ ഗ്ലാസ്‌ തട്ടിയെറിഞ്ഞു ബാൽകാണിയിലേക്ക് നടന്നു..... ഡി..... കുറെ ആയി ഞാൻ ഇത് കേൾക്കിന്നു ദേ ഇപ്പൊ ഈ കഴുത്തിൽ കിടക്കുന്നത് ഈ മേലേടത്തെ ഹരികൃഷ്ണൻ കെട്ടിയ താലി ആണ് ഇപ്പൊ എനിക്ക് ആണ് നിന്നിൽ ഏറ്റവും കൂടുതൽ അവകാശം...... ഇത് എനിക്ക് വെറും ഒരു ആഭരണം മാത്രം ആണ് ഇപ്പോൾ വേണേലും അഴിച്ചുമാറ്റാൻ പറ്റുന്ന ഒന്ന് അതിന്റെ പേരിൽ അവകാശം സ്ഥാപിക്കാൻ വന്നാൽ.... ഇത് പൊട്ടിച്ചെറിയാൻ എനിക്ക് ഒരു മടിയുമില്ല കാണണോ നിങ്ങക്ക്...... അവളുടെ കൈ താലിയിൽ മുറുകിയതും ഹരിയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.....കഴുത്തിൽ കുത്തിപിടിച്ചവളെ ബെഡിലേക്ക് തള്ളി...... ഇനി ഒരിക്കൽക്കൂടി ഇങ്ങനെ ഒരു ചിന്ത നിന്റെ മനസ്സിൽ വന്നാൽ കൊല്ലും ഞാൻ......

ഇത് കെട്ടിയത് ഹരി ആണെങ്കിൽ ഇത് അഴിച്ചുമാറ്റാനും എനിക്ക് മാത്രമേ അവകാശം ഉള്ളു. അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവനെ അവൾ വിളിച്ചു...... അതെ..... ഒന്ന് നിന്നെ.... ഇത് അഴിച്ചു മാറ്റാൻ അവകാശം ഇല്ലായിരിക്കാം പക്ഷെ ഈ ജീവിതം വേണ്ടാന്ന് വെക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട..... ഈ താലിയുടെ പേരും പറഞ്ഞ് എന്നിൽ അധികാരം സ്ഥാപിക്കാൻ വന്നാൽ.....എന്നെ തന്നെ ഞാൻ ഇല്ലാതാകും ........ ഹരി ഒന്നും മിണ്ടാതെ മുറിവിട്ടിറങ്ങി....... ശ്രീ..... എന്തിനാടാ നീ എന്നോട്...... പറ്റണില്ലടാ അവളുടെ അവസ്ഥ കണ്ടിരിക്കാൻ...... നിനക്ക് തന്ന വാക്ക് അത് ഇപ്പൊ എന്നെ തന്നെ നോവിക്കുവാ.... ഞാൻ പറഞ്ഞതലേ നിന്നോട് അവൾക്ക് ഒരിക്കലും എന്നെ ഉൾകൊള്ളാൻ പറ്റില്ല എന്ന്.... അന്ന് നീ എന്താ പറഞ്ഞെ അവൾ പാവം ആണ് ആരേം നോവിക്കാൻ അറിയില്ല എന്ന് എന്നിട്ടിപ്പോ ഈ ഭൂമിയിൽ അവൾ ഏറ്റവും വെറുക്കുന്നത് എന്നെയ സഹിക്കുന്നില്ലടാ..... ദേഷ്യത്തിൽ ആണെങ്കിലും ഓരോ തവണ അവളെ നോവിച്ചപ്പോഴും അവളെക്കാൾ ഏറെ എനിക്കാ നോവുന്നത്...... അവൾ ഒരുപാട് മാറിപ്പോയി..... അവൻ ആരോടെന്നില്ലാതെ സിറ്റ് ഔട്ടിൽ ഇരുന്നു പറഞ്ഞു...... സമയം ഒരുപാട് ആയി റൂമിൽ ചെല്ലുമ്പോൾ അമ്മു നിലത്തു ചുരുണ്ടു കൂടി കിടപ്പുണ്ട്....

കരഞ്ഞു കൺതടം നല്ലപോലെ വീങ്ങിയിട്ടുണ്ട് വെളുത്ത കവിളിൽ തിണിർത്തു കിടക്കുന്ന വിരൽപാടിൽ അവൻ മൃദുവായി തൊട്ടു വേദനകൊണ്ട് ആ മുഖം ഒന്നു ചുളിഞ്ഞു..... അവൻ അവളെ കോരി എടുത്ത് ബെഡിൽ കിടത്തി പുതച്ചുകൊടുത്തു.... ആ നെറ്റിയിൽ ചുംബിച്ചു... എന്തിനാടി എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചു തല്ല് വാങ്ങുന്നെ നിന്നെക്കാൾ ഏറെ എനിക്ക് നോവുന്നുണ്ട് ഈ മുഖം കാണുമ്പോ.... കുറച്ചു നേരം അവളുടെ അരികിൽ ഇരുന്ന് അവൻ അവൾ വിരിച്ച ഷീറ്റിൽ നിലത്തു കിടന്നു..... രാവിലെ അമ്മു ഉണരുമ്പോൾ നിലത്തു കിടക്കുന്ന ഹരിയെ ആണ് കണ്ടത് അവൾ അവനെ നോക്കാതെ ഡ്രെസ്സും എടുത്ത് ഫ്രഷ് ആയി വന്നു നിലകണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതി ഇട്ടവൾ അടുത്തിരുന്ന സിന്ദൂരചെപ്പ് കൈയിൽ എടുത്തു...... എന്തോ തന്റെ പ്രാണനായി കണ്ടവന്റെ ആയുസ്സിന് വേണ്ടി ചുവപ്പിച്ചിരുന്ന സീമന്ദരേഖയെ ഇന്ന് താൻ ഏറ്റവും വെറുക്കുന്നവന്റെ ആയുസ്സിന് വേണ്ടി വീണ്ടും ചുവപ്പിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.... ഹരി ഉണരുമ്പോൾ സിന്ദൂരചെപ്പിൽ നോക്കി സംശയിച്ചു നിൽക്കുന്ന അമ്മുവിനെ ആണ് കാണുന്നത് അവൻ എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു..... അമ്മു ആ ചെപ്പ് തിരിച്ചു ടേബിളിൽ വെച്ച് തിരിയുമ്പോൾ തന്നോട് ചേർന്ന് നിൽക്കുന്ന ഹരിയെ ആണ് കാണുന്നത് അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുമ്പോൾ പൊള്ളുന്ന പോലെ തോന്നി അവൾക്ക്..... എന്താ.....മാറിനിക്ക് എനിക്ക് പോകണം....

അതെന്തോരു പോക്കാ ഭാര്യേ.....നിനക്ക് എന്താ അത് തൊടാൻ ഇത്ര മടി.... നിങ്ങളെ പോലെ ഒരുത്തന്റെ ആയുസ്സിന് വേണ്ടി ഈ സീമന്ദരേഖ ചുവപ്പിക്കാൻ എനിക്ക് തോന്നിയില്ല...... ഓഹോ എങ്കി ഞാൻ തന്നെ ചെയ്യാം ഹരി ഒരു നുള്ള് കുംങ്കുമം എടുത്ത് അവളുടെ നെറുകയിൽ തൊട്ടു അവൾ കണ്ണുകൾ ഇറുക്കെ അടച്ചു കണ്ണുകൾ നിറഞ്ഞു അവന്റെ കൈത്തൊട്ടിടം നീറുംപോലെ തോന്നി അവൾക്ക്..... ഹരി അൽപ്പനേരം അവളെ നോക്കി നിന്നു...... ഇനി ഈ ഹരിയുടെ ചിത എരിയുന്ന കാലം വരെ ഈ ചുവപ്പ് ഇവിടെ ഇത്പോലെ ഉണ്ടാവണം കേട്ടല്ലോ...... അത്രേം പറഞ്ഞു തന്നിൽ നിന്ന് നടന്നകലുന്നവനെ അവൾ ഒരു പകപ്പോടെ നോക്കി നിന്നു...... വേണ്ടിയിരുന്നില്ല ഒന്നും.....നോവിക്കാൻ വേണ്ടി ആണ് ആ താലിക്ക് മുന്നിൽ കീഴടങ്ങിയത് എന്നാൽ ഓരോ പ്രാവിശ്യവും താൻ തന്നെ ആണ് തോറ്റു പോകുന്നത്.... എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജന്മം എനിക്ക് തന്നെ.....തൊണ്ടകുഴിയിൽ കുരുങ്ങി നിന്ന സങ്കടം ഒരു തേങ്ങലായി പുറത്തേക്ക് വന്നു.... ഹരി കുളിച്ചു വരുമ്പോഴും അമ്മു അതെ നിൽപ്പ് തുടർന്നു കണ്ണുകൾ ഇടക്ക് തുടക്കുന്നുണ്ട്..... അവൻ അവളെ ഒന്ന് നോക്കി വെളിയിലേക്ക് ഇറങ്ങി...... ഹരി.... അമ്മു എവിടെ....... അവൾ മുറിയിൽ ഉണ്ട് അമ്മേ.....ഇത്തിരി കഴിയുമ്പോ വരും...... മ്മ്മ്...

ഹരി നിങ്ങൾ തമ്മിൽ എന്താ പ്രശ്നം..... അമ്മേ.... അത്.... വേണ്ട മോനെ എനിക്ക് മനസ്സിലാവും അവളെ.... ഇതേ അവസ്ഥയിൽ കടന്നുപോയവളാ ഈ ഞാനും അന്ന് എനിക്ക് ഇതേ പ്രായം ആണ് നിന്റെ അച്ഛൻ കൂടെ ഇല്ല എന്ന് ഇന്ന് ഈ നിമിഷവും എനിക്ക് വിശ്വസിക്കാൻ പറ്റിട്ടില്ല അപ്പൊ സ്നേഹിച്ചു വിവാഹം കഴിച്ച അവളുടെ കാര്യം ഞാൻ പറയാതെ തന്നെ നിനക്ക് ഊഹിക്കാമല്ലോ.... എന്റെ മോനായിട്ട് അവളെ നോവിക്കരുത് ആ കണ്ണ് നിറക്കരുത് അവക്ക് ഒക്കെ ഉൾകൊള്ളാൻ സമയം വേണ്ടി വരും അതുവരെ ഈ ദേഷ്യവും വാശിയും ഒക്കെ നി അങ്ങ് കണ്ടില്ല എന്ന് കരുതിയ മതി..... അമ്മേ.... എന്നോട് അവൾ എന്തും ആയിക്കോട്ടെ പക്ഷെ അമ്മയോട് കയർത്തു സംസാരിക്കുമ്പോൾ അമ്മയുടെ കണ്ണ് അവൾകരണം നിറയുമ്പോ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അമ്മേ..... അതാ ഞാൻ പറഞ്ഞെ ഈ അമ്മക്ക് വേണ്ടി എന്റെ മോൻ ഇനി അവളോട് വഴക്കിടണ്ട അമ്മക്ക് അവൾ പറയുന്നത് ഒന്നും നോവില്ല അവൾ എന്റെ കുട്ടിയല്ലേ നിന്നോട് ഒപ്പം ഈ നെഞ്ചിലെ ചൂടിൽ ഞാൻ വളർത്തിയ എന്റെ മോള്..... ഇല്ല... ഞാൻ ഇനി ഒന്നും പറയില്ല പോരെ.... മതി നി ഇരിക്ക് ഞാൻ ഫുഡ്‌ എടുക്കാം...... എനിക്ക് വേണ്ട അമ്മേ.... ഞാൻ ഇറങ്ങുവാ..... മ്മ്...... അവർ ഒന്ന് മൂളി അകത്തേക്ക് പോയി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഡാ.... അപ്പു... ഞാൻ പറഞ്ഞ കാര്യം നി തിരക്കിയോ..... തിരക്കി.... അന്ന് ലാസ്റ്റ് ശ്രീക് വന്ന കാൾ അവന്റെ അച്ഛന്റെ ആണ്..... ഡാ...... അതെ ഹരി..... പിന്നെ നി പറഞ്ഞ നമ്പറിൽ ഒരു വണ്ടി ഇല്ലടാ അത് ഫേക്ക് നമ്പർ ആണ്..... അപ്പൊ എന്റെ സംശയം തെറ്റിയില്ല ശ്രീയുടേത് വെറും ഒരു ആക്‌സിഡന്റ് അല്ല ഇറ്റ്സ്സ് എ വെൽ പ്ലാൻട് മർഡർ.... പക്ഷെ ആര്?? എന്തിന്??..... അത് അറിയണം എങ്കിൽ അവൻ ഇല്ലാതെ ആയാൽ ആർക്കാണ് ഗുണം എന്ന് അറിയണം.... നി പറഞ്ഞത് അവനെ കാൾ ചെയ്ത ആള് പറഞ്ഞിട്ട് ആണ് അവൻ വെളിയിൽ ഇറങ്ങിയത് എന്നല്ലേ..... അതെ..... അപ്പൊ ശ്രീയുടെ അച്ഛന് ഇതിൽ പങ്കുണ്ട് എന്നാണോ...... അറിയില്ല കണ്ട് പിടിക്കണം.....ആരായാലും..... അത് എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം അല്ല.... കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചവന്റെ ജീവന് പകരം ചോദിക്കാൻ വേണ്ടി കൂടെ ആണ്... പക്ഷെ എങ്ങനെ കണ്ടുപിടിക്കും..... അറിയില്ല.... പിന്നെ അമ്മു പറയുംപോലെ അവൻ ഇവിടെ ഒക്കെ ഉണ്ട്.... അവൻ തന്നെ നമുക്ക് വഴി കാണിച്ചു തരും...... മ്മ് അമ്മു ഇപ്പൊ എങ്ങനെ ഉണ്ട്.....

പഴയതിലും ജ്വലിച്ചു നിൽക്കുന്നു എന്നെ ചുട്ടെരിക്കാൻ കാത്തിരിക്കുന്നു...... എന്റെ ആയുസ്സ് ഒടുങ്ങാൻ പ്രാർത്ഥിച്ചിരിക്കുന്നു...... എന്താടാ ഇതൊക്കെ എന്തിനാടാ ഇഷ്ടമില്ലെങ്കിൽ അവൾ അവളുടെ വഴിക്ക് പോകോട്ടെ എന്ന് കരുതിക്കൂടായിരുന്നോ.... ഇതിപ്പോ ആർക്ക് വേണ്ടിയാ ഇങ്ങനെ ഉരുകി ഒരു ജീവിതം....... എന്റെ ശ്രീക്കുവേണ്ടി....... ശ്രീക്കോ..... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല നി ഒന്ന് തെളിച്ചു പറ...... ഇപ്പൊ നി ഇത്രേം മാത്രം അറിഞ്ഞാൽ മതി..... പിന്നെ അപ്പു നി എനിക്ക് ഒരു സാദനം ഒപ്പിച്ചു തരുമോ??? ഹരി..... അത് വേണോടാ ഒരിക്കൽ ഒക്കെ നിർത്തിയത് അല്ലെ ഇനി വീണ്ടും എന്തിനാടാ വെറുതെ...... വേണമെടാ.... എനിക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങണം...... രണ്ടെണ്ണം അടിച്ചാലേ ഇനി അതിനു പറ്റു...... മ്മ് നി ചെല്ല് ഞാൻ ഒന്ന് നോക്കട്ടെ...... ആകെ കൈവിട്ടു നിക്കുവാടാ ഞാൻ പഴയ പോലെ ഒന്നിനെയും ഫേസ് ചെയ്യാൻ പറ്റുന്നില്ല ആ പഴയ ഹരി ആവണം മനസ്സിലെ ആ ഫയർ അതുണ്ടെങ്കിലേ ഇനി മുൻപോട്ട് പോകാൻ പറ്റു...... അത്രേം പറഞ്ഞ് ഒരു നോവ് കലർന്ന ചിരി സമ്മാനിച്ചു നടന്നകലുന്നവനെ അപ്പു ദയനീയമായി നോക്കി നിന്നു.................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story