❤❤നിനക്കായ് ❤❤: ഭാഗം 14

ninakkay arya

രചന: ആര്യ നിധീഷ് 

മുറിയിലേക്ക് ചെന്നവൻ അമ്മുവിനും തനിക്കും അത്യാവശ്യം വേണ്ട ഡ്രെസ്സും സാധനങ്ങളും രണ്ടു ബാഗുകളിൽ ആക്കി എടുത്തു...... ഒന്ന് ഹരിയും മറ്റേത് ശ്രീയും കൈയിൽ എടുത്ത് താഴേക്ക് ഇറങ്ങി.... അപ്പോഴേക്കും ശ്രീയുടെ അച്ഛനും എത്തിയിരുന്നു..... ശ്രീ..... നി ഇത് എങ്ങോട്ടാ....... ഞാൻ ഔട്ട്‌ഹൗസിലേക്ക് മറുവാണ് അച്ഛാ..... അതിനുംമാത്രം ഇവിടെ എന്താ ഉണ്ടായേ...... ഉണ്ടായത് എന്താണെന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്...... അല്ലെങ്കിൽ ദേ ഇരിക്കുന്നവനോട് ചോദിക്ക്...... അത്രേം പറഞ്ഞവൻ ആ പടികൾ ഇറങ്ങി.... തങ്ങളോട് മറുത്ഒരക്ഷരം മിണ്ടാതവനിൽ വന്ന മാറ്റം അവരെ ഓരോരുത്തരെയും അസ്വസ്ഥമാക്കി...... നേടിയെടുത്ത് ഒക്കെ കൈവിട്ട് പോകുമ്പോലെ തോന്നി അവർക്ക്...... അങ്ങനെ ശ്രീയും അമ്മുവും ഔട്ട്‌ഹൗസിലേക്ക് മാറി പിനീടുള്ള അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു..... മാസങ്ങൾ കടന്നുപോയി ഒരിക്കൽ വീട്ടിലേക്ക് കേറി വന്ന ശ്രീ വല്ലാതെ ആസ്വസ്ഥൻ ആയിരുന്നു..... അമ്മു കാര്യം അന്വഷിച്ചു എന്നാൽ ഒന്നുമില്ല എന്ന് പറഞ്ഞവൻ ഒഴിഞ്ഞുമാറി.... കളിയും കുസൃതിയുമായി എന്നും തന്റെ പിന്നാലെ നടക്കുന്നവനിലെ മാറ്റങ്ങൾ അവളെയും അസ്വസ്ഥയാക്കി ശ്രീയിലെ മാറ്റത്തിന്റെ പൊരുൾ അവൾക്ക് അവ്യക്തം ആയിരുന്നു......

തങ്ങൾക്ക് ഇടയിലേക്ക് ഒരു കുഞ്ഞദിത്തി കൂടി വരാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖത്ത് വീണ്ടും സന്തോഷം നിറഞ്ഞെങ്കിലും പിനീടത് പരിഭ്രമത്തിലേക്കും ഭയത്തിലേക്കും മാറുന്നതാണ് അവൾ കണ്ടത് അന്ന് ഹരിയോടൊപ്പം ആ പടികൾ ഇറങ്ങുമ്പോൾ തന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ മൂത്തുമ്പോൾ എന്തോ മനസ്സ് വല്ലാതെ വിങ്ങുന്ന പോലെ തോന്നി അവൾക്ക്.... എങ്ങോട്ടാ.... എന്ന അവളുടെ ചോദ്യത്തിന് തിരികെ വരുമ്പോൾ നിന്റെ ചോദ്യങ്ങൾക്ക് ഒക്കെ ഉള്ള മറുപടി തരാം എന്ന് പറഞ്ഞവൻ കൈയിലെ പിടി വിടുവിച്ച് നിലത്തേക്ക് മുട്ടകുതി ഇരുന്നു അവളുടെ ഉദരത്തിൽ ചുണ്ടുകൾ ചേർത്തു..... തന്നിൽ നിന്ന് അവൻ നടന്നകലുതോറും നെഞ്ച് പിടച്ചു അകാരണമായ ഒരു ഭയം അവളെ വന്നു മൂടി.... പിന്തിരിഞ്ഞു അവളെ നോക്കി കാറിലേക്ക് കേറുമ്പോൾ ആ കണ്ണുകളിൽ നീർത്തിളകം അവൾക്ക് കാണാമായിരുന്നു..... കൺനിറച്ച് അവനെ നോക്കി നിൽക്കുമ്പോൾ അവൻ നടന്നിറങ്ങുന്നത് തന്റെ ജീവിതത്തിൽ നിന്ന് ആണെന്ന് അവൾ അറിഞ്ഞില്ല........ ഹരിയോടൊപ്പം കാറിൽ കേറിയ ശ്രീ എന്തോക്കയോ ചിന്തകളിൽ ആയിരുന്നു അത് അറിഞ്ഞപോൽ ഹരി വണ്ടി ഒതുക്കി നിർത്തി അവന്റെ തോളിൽ കൈ ചേർത്തുവെച്ചു.....

ശ്രീ...... എന്താടാ എന്താ നിനക്ക് പറ്റിയെ എന്തിനാ നി എന്നെ കാണണം എന്ന് പറഞ്ഞെ..... ഹരി..... നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അമ്മുവിനെ നി നോക്കിക്കോണെ..... ശ്രീ...... അതിനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ...??. ടാ ഒക്കെ ഞാൻ പറയാം ഇപ്പോഴല്ല ഈ യാത്ര കഴിഞ്ഞ്... ഞാൻ പോയി വരും വരെ അവളെ നി ഒറ്റക്ക് ആക്കല്ലേ എന്റെ കുഞ്ഞ് അവളിൽ വളരുന്നു എന്ന് ആരും അറിയരുത് അത് അറിഞ്ഞാൽ അത് അവൾക്കും എന്റെ കുഞ്ഞിനും ആപത്താണ്.... അവരെ ഞാൻ നിന്നെ ഏല്പിക്കുവാ..... ടാ.... നി ഈ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവുന്നില്ല..... സ്വന്തമെന്ന് കരുതിയവർ ഒക്കെ എന്നെ തോൽപിച്ചു കളഞ്ഞടാ ഇനി എനിക്ക് അവൾ മാത്രേ ഉള്ളു..... നി സമാദാനം ആയി പോയിട്ട് വാ.... ഞാൻ നോക്കിക്കോളാം അവളെ.... നി വരുംവരെ ഞാൻ കാവൽ ഇരുന്നോളാം...... അപ്പോഴേക്കും ശ്രീയുടെ ഫോൺ ബെൽ അടിച്ചു അവൻ അതെടുത്ത് നോക്കി സ്‌ക്രീനിൽ നോക്കുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നു കുറുകിയിരുന്നു....അവൻ അതെടുത്ത് ചെവിയോട് ചേർത്തു.....

ഹലോ...... ആ പറയ്..... അല്ല ഞാൻ ഹരിയോടൊപ്പം ആണ്..... ഒക്കെ.... ചെവിൽ നിന്ന് ഫോൺ മാറ്റി അവൻ ഹരിക്ക് നേരെ തിരിഞ്ഞു.... ടാ ഒരു 10മിനിറ്റ് ഞാൻ ഒന്ന് സംസാരിക്കട്ടെ നി വെയിറ്റ് ചെയ്യ്..... അത് പറഞ്ഞ് ഡോർ തുറന്നു വെളിയിലേക്ക് നടന്നവനെ ഒരു ലോറി വന്ന് തട്ടി തെരുപ്പിക്കുന്നതാണ് ഹരി കണ്ടത് ഓടി അടുക്കുമ്പോഴേക്കും ആളുകൾ കൂടിയിരുന്നു അവനോടൊത്തു ആബുലൻസിൽ പോകുമ്പോൾ അവൻ തന്നോട് ഒന്നേ പറഞ്ഞുള്ളു അമ്മു..... അവളെ കൈപിടിച്ച് കൂടെ കൂട്ടണം എന്ന് ആ കുഞ്ഞിനെ സ്വന്തമായി കണ്ട് സ്നേഹിക്കണം എന്ന് രക്തത്തിൽ പൊതിഞ്ഞ ആ കൈകളിൽ അടിച്ചു സത്യം ചെയ്യുമ്പോൾ ഹരി ആകെ മരവിച്ച അവസ്ഥ ആയിരുന്നു....... ആദ്യം icu വിലും പിനീട്‌ വെന്റിലേറ്റട്ടറിലും ആയി ഒരു മാസം എല്ലാ പ്രാർത്ഥനകൾക്കും ഒടുവിൽ ഒരുനാൾ അവൻ ഈ ലോകം വിട്ട് പോയി അപ്പോഴും അവന് കൊടുത്ത വക്കിൽ കുടുങ്ങി കിടക്കുവായിരുന്നു ഹരി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ Past കഴിഞ്ഞു ഇനി അവരുടെ present life മാത്രം ആണ്,

രണ്ടും കൂടി മിക്സ്‌ ചെയ്ത് എഴുതിയിട്ട് കൺഫ്യൂഷൻ ആയി തോന്നി എന്ന് പലരും പറഞ്ഞു അതാ past അങ്ങ് ഓടിച്ചു തീർത്തത്... ബോർ ആയെങ്കിൽ സോറി 😜😜) വാതിലിൽ തട്ടിവിളിക്കുന്ന രേവതിയുടെ ശബ്ദം കേട്ടാണ് അമ്മു കണ്ണ് തുറന്നത് കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ മയങ്ങി പോയിരുന്നു.... അവൾ ഒരു വെപ്രാളത്തോടെ ബാൽകാണിയിലേക്ക് നോക്കി ഹരി അവിടെ ഉണ്ടായിരുന്നില്ല.... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി.... ഒരിക്കൽ ഈ അമ്മയുടെ കണ്ണീര് കാണാൻ വയ്യാതെ ആണ് താന്തോന്നിയും തെമ്മാടിയും ആയ ഹരികൃഷ്ണന് ഒരു മൂക്ക്കയർ ഇടാൻ താൻ തന്നെ മുന്നിട്ട് ഇറങ്ങിയത് എന്നാൽ ഒക്കെ നിർത്തണം എന്ന തന്റെ ഒരു വാക്ക് മതിയായിരുന്നു ആ ചെകുത്താനെ അനുസരിപ്പിക്കാൻ എന്നാൽ ഇന്ന് താൻ കാരണം വീണ്ടും അയാൾ അതെ അവസ്ഥയിൽ എത്തി എന്നറിഞ്ഞാൽ അവർ സഹിക്കില്ല ഒന്നുമില്ലേലും സ്വന്തം മകനോടൊപ്പം തനിക്ക് സ്ഥാനം തന്നതല്ലേ..... മോളെ..... അമ്മു..... ഈ കുട്ടികൾ ഇത് എന്താ വാതിൽ തുറക്കാത്തെ എന്റെ കണ്ണാ..... ആ അമ്മയുടെ വിളി ആണ് അവളെ ചിന്തായിൽ നിന്നും ഉണർത്തിയത് കണ്ണുകൾ അമർത്തി തുടച്ചവൾ കതക് തുറന്നു......

എന്താ... മോളെ ഇത് എത്ര നേരമായി അമ്മ വിളിക്കുന്നു..... ഞ.... ഞാൻ ഒന്ന് ഉറങ്ങി പോയി...... മ്മ്മ് അല്ല അവൻ എവിടെ...... കുളിക്കുവാ.... മോള് വാ ഫുഡ്‌ കഴിക്കണ്ടേ.... രാവിലെയും ഒന്നും കഴിച്ചില്ല.... എനിക്ക് വിശപ്പില്ല..... അങ്ങനെ പറയല്ലേ അമ്മു.... രേവമ്മ അല്ലെ വിളിക്കുന്നെ..... മോള് വാ..... കൈതണ്ടിൽ മുറുകിയ കൈകളെ വേർപെടുത്തി അവൾ തിരികെ നടന്നു..... അവർ ഒന്നും പറയാതെ തിരികെ പോയി എന്നാൽ ഒക്കെ കണ്ടുകൊണ്ടാണ് ഹരി ഇറങ്ങി വന്നത്..... അമ്മു....... എന്താ നിന്റെ ഉദ്ദേശം..... അത് നിങ്ങൾ എന്തിനാ അറിയുന്നേ..... നി ഇവിടെ പട്ടിണി കിടന്ന്‌ എന്തേലും വന്നാൽ സമാദാനം പറയേണ്ടത് ഞാനാ....മര്യാദക്ക് എഴുന്നേറ്റു വാടി.... എനിക്ക് വേണ്ടെന്നല്ലേ പറഞ്ഞെ..... ടി.... നി കൂടുതൽ ഷോ കാണിക്കല്ലേ ഇതുവരെ ഞാൻ താന്നു തന്നത് നിന്റെ മനസ്സ് അറിയാവുന്നത്കൊണ്ട എന്ന്‌വെച്ച് നിന്റെ സകല തോന്യവാസവും കണ്ടില്ല എന്ന് വെക്കാൻ പറ്റില്ല....എഴുനേറ്റു വരാനാ ഞാൻ നിന്നോട് പറഞ്ഞെ.... എനിക്ക് വേണ്ട ഞാൻ വരില്ല.... കഴിക്കില്ല പട്ടിണി കിടന്ന് ഞാൻ ചത്താൽ നിങ്ങക്ക് എന്താ നഷ്ട്ടം..... അത് എന്തോരു ചോദ്യം ആടി.... ഇത്രേം കഷ്ടപ്പെട്ട് നിന്നെ സ്വന്തമാക്കിയത് നി എന്റെ കൂടെ ജീവിക്കാൻ ആണ് അല്ലാതെ ചാകാൻ അല്ല എന്റെ മോള് വേഗം വന്നേ ചേട്ടന് വിശക്കുന്നു.....

ഡോ.... അപ്പൊ ഒക്കെ തന്റെ അഭിനയം ആയിരുന്നല്ലേ.... അതേടി.... നി തന്നെ അല്ലെ പറഞ്ഞെ നിന്നെ ഞാൻ ചതിച്ചത് ആണെന്ന്.....അങ്ങനെ തന്നെയാ.... അതിന് നി പ്രതികാരം ചെയ്യാൻ വന്നതല്ലേ.... അതേടോ.... അതിന് തന്നെയാ വന്നേ താൻ നോക്കിക്കോ അനുഭവിക്കും താൻ.... നമ്മുക്ക് കാണാം ആരാ അനുഭവിക്കാൻ പോകുന്നത് എന്ന്.... നി ആരാടി.... ഉണ്ണിയാർച്ചയോ?? പ്രതികാരം ചെയ്യും പോലും നിന്നെ പേടിച്ചിട്ട് ഒന്നും അല്ലാ ഞാൻ മാറി നടക്കുന്നെ ഞാൻ മനസ്സ് വെച്ചിരുന്നെങ്കിൽ ഇന്നലത്തെ ഒരു രാത്രി മതിയായിരുന്നു എനിക്ക് നിന്നെ സ്വന്തമാക്കാൻ... എന്നിട്ട് എന്തെ ചെയ്തില്ല അതും കൂടി ആവമായിരുന്നില്ലേ.... അങ്ങനെ കൂടി എന്നെ തകർക്കുമ്പോൾ സമാദാനം കിട്ടുമായിരുന്നല്ലോ..... അയ്യോ.... എന്റെ മോളെ ഇങ്ങനെ ഒന്നും പറയല്ലേ.... Dr നിനക്ക് റെസ്റ്റ് പറഞ്ഞിട്ടുണ്ട് അത്കൊണ്ടാ അല്ലാതെ നിന്നോടുള്ള സഹതാപം കൊണ്ടൊന്നും അല്ലാ മര്യാദക്ക് എഴുന്നേറ്റ് വാടി ചുമ്മാ മനുഷ്യന്റെ കൈ മെനക്കെടുത്താതെ....

ഞാൻ വരില്ല..... ഓഹോ എങ്കി ഞാൻ പൊക്കി എടുത്ത് കൊണ്ടുപോകും അത് വേണോ..... ഒന്ന് കൊന്ന് തരുമോ പ്ലീസ്..... അങ്ങനെ എങ്കിലും ഞാൻ ഒന്ന് രക്ഷപെടട്ടെ ഈ നരകത്തിൽ നിന്ന്..... അയ്യോ ഇപ്പോഴേ മടുത്തോ.... എങ്കി കേട്ടോ ഈ ഹരിയുടെ മരണത്തിന് അല്ലാതെ നിനക്ക് എന്നിൽനിന്നും മോചനം ഉണ്ടാവില്ല..... അത് നി ആഗ്രഹിക്കുകയും വേണ്ട.... ഇനി രക്ഷപെട്ടെ പറ്റു എന്നാണെ എന്റെ ആയുസ്സ് വേഗം ഒടുങ്ങാൻ പ്രാർത്ഥിച്ചോ.... അല്ലെങ്കിൽ ഉറങ്ങി കിടക്കുമ്പോൾ ഒരു കത്തി എടുത്ത് ഈ ചങ്കിൽ കുത്തി ഇറക്കിക്കോ സന്തോഷത്തോടെ പൊക്കോളാം ഞാൻ കുഞ്ഞുനാൾ തൊട്ട് ചങ്കിൽ കൊണ്ട് നടന്ന എന്റെ പെണ്ണിന്റെ കൈകൊണ്ടല്ലേ..... അത്രേം പറഞ്ഞ് നടന്നകലുന്നവനെ നിർവികരതയോടെ അവൾ നോക്കി നിന്നു...................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story