❤❤നിനക്കായ് ❤❤: ഭാഗം 15

ninakkay arya

രചന: ആര്യ നിധീഷ് 

അയ്യോ ഇപ്പോഴേ മടുത്തോ.... എങ്കി കേട്ടോ ഈ ഹരിയുടെ മരണത്തിന് അല്ലാതെ നിനക്ക് എന്നിൽനിന്നും മോചനം ഉണ്ടാവില്ല..... അത് നി ആഗ്രഹിക്കുകയും വേണ്ട.... ഇനി രക്ഷപെട്ടെ പറ്റു എന്നാണെ എന്റെ ആയുസ്സ് വേഗം ഒടുങ്ങാൻ പ്രാർത്ഥിച്ചോ.... അല്ലെങ്കിൽ ഉറങ്ങി കിടക്കുമ്പോൾ ഒരു കത്തി എടുത്ത് ഈ ചങ്കിൽ കുത്തി ഇറക്കിക്കോ സന്തോഷത്തോടെ പൊക്കോളാം ഞാൻ കുഞ്ഞുനാൾ തൊട്ട് ചങ്കിൽ കൊണ്ട് നടന്ന എന്റെ പെണ്ണിന്റെ കൈകൊണ്ടല്ലേ..... അത്രേം പറഞ്ഞ് നടന്നകലുന്നവനെ നിർവികരതയോടെ അവൾ നോക്കി നിന്നു..... അവന്റെ ആ വാക്കികൾ അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു..... താൻ ചെയ്തു കൂട്ടിയതൊക്കെ തെറ്റായിപോയോ..... ശ്രീയേട്ടന്റെ കാര്യം വെറും സംശയം ആണ് എന്നാൽ അന്ന് വല്യമ്മയുടെ വീട്ടിൽ വെച്ച് നടന്നതൊക്കെ തനിക്ക് നല്ല ഓർമ്മയുണ്ട്....

അയാൾ അറിയാതെ അതൊന്നും നടക്കില്ല... അപ്പൊ താൻ ചെയ്തത് എങ്ങനെ തെറ്റാവും..... അവളുടെ മനസാക്ഷി അവളോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി എന്നാൽ ഹരിയെ ഒന്ന് പരികണിക്കാൻ പോലും അവളുടെ മനസ്സ് തയ്യാറായിരുന്നില്ല.... ➖️➖️➖️➖️➖️➖️➖️➖️➖️ അനുസരണ ഇല്ലാതെ നിറയുന്ന കണ്ണുകളെ തുടച്ചു നീക്കി അവൻ ബാൽകാണിയിലെ ഹാങ്ങിങ് ചെയറിൽ ഇരുന്നു കണ്ണുകൾ അടച്ചു.... മുറ്റത്തെ തൈമാവിൽ ചുറ്റിപടർന്ന മുള്ളവള്ളിയിലെ പൂക്കളുടെ സുഗന്ധവും പേറി വരുന്ന കുളിർകാട്ടിനുപോലും അവന്റെ ഉള്ളിലെ തേങ്ങൽ അടക്കാൻ കഴിഞ്ഞില്ല..... ഇറുക്കി അടച്ച കണ്ണുകൾക്ക് മുന്നിൽ ചെറു ചിരിയോടെ നിൽക്കുന്ന ശ്രീയുടെ മുഖം തെളിയവേ ഉള്ളൊന്നു പിടിച്ചു...... വേണ്ടിയിരുന്നില്ല ഒന്നും.....

നിനക്ക് പകരമാവാൻ ഒരിക്കലും എനിക്കാവില്ല ശ്രീ..... അവളിൽ നി അത്രമേൽ പതിഞ്ഞുപോയി..... നി ഇനി ഇല്ലായെന്നറിഞ്ഞിട്ടും ആ പെണ്ണിന്റെ ഹൃദയം ഇന്നും മിടിക്കുന്നത് നിനക്കുവേണ്ടിയാണ്.... നിദ്രയിൽ പോലും ആ ചുണ്ടുകളിൽ തങ്ങി നിക്കുന്നത് നിന്റെ നാമം ആണ്..... പിടിച്ചു വെക്കാൻ ശ്രെമിക്കുന്തൊറും അവൾ കൂടുതൽ കൂടുതൽ എന്നെ വെറുക്കുവാണ്.... പറ്റുന്നില്ലടാ.... തളർന്നുപോകുന്നു ഞാൻ അവളുടെ അവകണനയിൽ.... ആരോടെനില്ലാതെ പറഞ്ഞവൻ വിദൂരതയിലേക്ക് നോക്കി നിന്നു.... ഒഴുകാൻ തുടങ്ങിയ കണ്ണീറിനെ ശാസനയോടെ തടഞ്ഞു നിർത്തി അവൻ അമ്മുവിനടുത്തേക്ക് നടന്നു... അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ ആ കൈകളിൽ പിടിച്ചവൻ താഴേക്ക് പാഞ്ഞു...

കൈ വിടുവിക്കാൻ ഉള്ള അവളുടെ ശ്രെങ്ങൾ ഒക്കെ വിഭലമാക്കികൊണ്ട് അവൻ അവളെ ഊണ് മേശക്കരികിൽ കൊണ്ടിരുത്തി.....അവനും ഇരുന്നു അമ്മേ....... അമ്മേ....... ദേ വരുന്നു ഹരി..... എന്തിനാ ഇങ്ങനെ ഒച്ചയിടുന്നെ?? അവർ കറികൾ മേശമേൽ വെച്ചുകൊണ്ട് പറഞ്ഞു... ഞാൻ ഫുഡ്‌ എടുക്കാൻ വിളിച്ചതാ.... അതിന് അവർ ഒന്ന് മൂളിയ ശേഷം .... രണ്ടുപേർക്കും ആഹാരം വിളമ്പി വെച്ച് അടുക്കളയിലേക്ക് പോയി... അമ്മു...... വാശിയും ദേഷ്യവും ഒക്കെ എന്നോട് ആവാം എന്നോട് മാത്രം അല്ലാതെ ആ അമ്മയോടോ ഈ വിളമ്പി വെച്ച അന്നത്തോടൊ കാണിക്കരുത് അത് എനിക്ക് ഇഷ്ടമല്ല.... അവൾ ഒന്നും പറയാതെ എന്തോക്കയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു..... താൻ ഒന്ന് പറഞ്ഞാൽ തിരിച്ച് പത്തു പറയുന്നതാണല്ലോ ഇവൾ ഇത്ര പെട്ടന്ന് നന്നായോ???

ഹരി അവളെ നോക്കി ചെറു ചിരിയോടെ കഴിച്ചെഴുനേറ്റു.... പിന്നെ അവൻ അമ്മുവിന്റെ അടുത്തേക്ക് പോയില്ല കുറച്ചു നേരം അമ്മയുടെ കൂടെ ഇരുന്നു.... എന്നിട്ട് പുറത്തേക്ക് പോയി.... ഹരി പോയ പുറകെ അമ്മു താഴേക്ക് വന്നു.... അല്ല മോൾ ഇത് എങ്ങോട്ടാ?? അത് രേവമ്മേ.... ഞാൻ ഒന്ന് വീടുവരെ.... വല്യച്ഛനെ ഒന്ന് കാണാൻ തോന്നി.... മ്മ് മോൾ ചെന്നിട്ട് വാ..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ വിഷ്ണുവിന്റെ ഫോൺ റിങ് കെട്ടവൻ അതെടുത്ത് ചെവിയോട് ചേർത്തു..... ഹലോ..... വിഷ്ണു അല്ലെ?? അതെ നിങ്ങൾ ആരാ....?? അതൊക്കെ പറയാം നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം അത് ഒന്നാണ് അതുകൊണ്ടാ ഇപ്പൊ ഞാൻ തന്നെ വിളിച്ചേ... ഇയാൾ ആരാ.... താൻ എന്തോക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല... വിഷ്ണുവിന് അമ്മുവിനെ വേണ്ടേ???

അവളെ തന്നെയാ എനിക്കും വേണ്ടത് ... അവൾ ഇനി ജീവിച്ചിരിക്കാൻ പാടില്ല അത് എനിക്ക് ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടാക്കും.... നി എന്റെ കൂടെ നിന്നാൽ നി ചോദിക്കുന്നത് എന്തും ഞാൻ തരും ഒപ്പം നിന്റെ ആശ തീർക്കാൻ അവളെയും.... എന്താ ഒക്കെ ആണോ... ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം.... ഓക്കെ.... പറഞ്ഞത് ഓക്കെ ആണെങ്കിൽ ഇന്ന് വൈകിട്ട് നേരിൽ കാണാം ഇനിയുള്ള ഡീലിങ് നേരിട്ട് സ്ഥലം ഞാൻ മെസ്സേജ് ചെയ്യാം.... ഫോൺ കട്ട്‌ ചെയ്തയാൾ ഊറി ചിരിച്ചു.... നി എന്താ കരുതിയത് ഒക്കെ ആ പിഴച്ചപെണ്ണിന് എഴുതിവെച്ചാൽ ഞങ്ങൾ അടങ്ങി ഇരിക്കുമെന്നോ.... നിന്നെ ഇല്ലാതാക്കാം എങ്കിൽ ആ പീറ പെണ്ണിനെ ഒതുക്കാൻ ആണോ പാട്.... ടേബിളിലെ ശ്രീയുടെ ഫോട്ടോ തട്ടി എറിഞ്ഞുകൊണ്ടായാൾ അലറി.... ➖️➖️➖️➖️➖️➖️➖️➖️➖️

എന്താ ഹരി നി എന്നെ കാണണം എന്ന് പറഞ്ഞത്..... ശ്രീ യുടെ കാര്യം പറയാൻ ആണ്..... എന്താടാ നി പറ..... ടാ ഞാൻ അന്ന് പറഞ്ഞില്ലേ അവൻ മരിച്ചാൽ ആർക്കാണ് ഗുണം ആവരാകും ഇതിന് പിന്നിൽ എന്ന്.... മ്മ് അതെ.... അതറിയാൻ ഞാൻ ഒരു അന്വേഷണം നടത്തി... അപ്പൊ ശ്രീനാഥ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന് ഒരവകാശിയെ ഉള്ളു..... അത് ശ്രീ ആണ് ..... അതെങ്ങനെ അപ്പൊ ദേവ് ഓ..... അതാണ് എനിക്കും മനസ്സിലാവാത്തത്.... ആ വീട്ടിൽ എന്തോക്കയോ ഒളിഞ്ഞിരിപ്പുണ്ട് അപ്പു.... ഒരുപക്ഷെ ശ്രീ അത് അറിഞ്ഞിരിക്കണം അതാണ് അവൻ അന്ന് അത്രമേൽ ആസ്വസ്ഥൻ ആയത്... അവൻ അറിയാമായിരുന്നു അവന്റെ ജീവൻ അപകടത്തിൽ ആണെന്ന്..... അവന്റെ മാത്രം അല്ലാ അമ്മുവിന്റെയും..... ടാ അപ്പൊ... അമ്മു.....

എന്റെ കൈയിൽ ഏല്പിച്ചിട്ട് ആട ശ്രീ പോയത് ശ്വാസത്തിന് വേണ്ടി പിടയുമ്പോഴും അവൻ പറഞ്ഞത് അവളെ കൈപിടിച്ച് കൂടെ കൂട്ടണം എന്നാ അന്ന് കൊടുത്ത ആ വാക്കിന്റെ പുറത്ത ഇന്ന് ഞാൻ ഇങ്ങനെ..... പോട്ടെടാ ഒരിക്കൽ ഒക്കെ അവൾ അറിയും ഇന്ന് നിന്നെ വെറുക്കുന്നതിന്റെ നൂറിരട്ടി അന്ന് അവൾ നിന്നെ സ്നേഹിക്കും.... അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒന്നും ഇപ്പൊ ഇല്ലടാ.... ആഗ്രഹിച്ചാൽ അല്ലെ കിട്ടാതെ വരുമ്പോൾ ദുഃഖം ഉണ്ടാകൂ ഇതിപ്പോ അത് വേണ്ടല്ലോ ഇപ്പൊ ഒന്നേ ഉള്ളു മനസ്സിൽ ശ്രീയെ ഇല്ലാണ്ടാക്കിയവരെ കണ്ടുപിടിക്കണം അവരുടെ നോട്ടം പോലും അമ്മുവിൽ എത്താതെ നോക്കണം...... ഹരി.... നീയും സൂക്ഷിച്ചോണെ.... എന്നെക്കുറിച് എനിക്ക് പേടി ഇല്ലടാ....ഞാൻ ഇല്ലാണ്ടായാൽ അത് എന്റെ പെണ്ണിന് പോലും ഒരു ആശ്വാസം ആണ് പിന്നെ ആർക്ക് വേണ്ടിയാടാ ഇങ്ങനെ ജീവിക്കുന്നെ..... തകർന്ന മനസ്സും നിറഞ്ഞ മിഴികളുമായി തലകുനിച്ചു നിൽക്കുന്നവനെ അപ്പു ചേർത്തുപിടിച്ചു ഒരാശ്വാസം എന്നോണം അവൻ ആ തോളിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story