❤❤നിനക്കായ് ❤❤: ഭാഗം 16

ninakkay arya

രചന: ആര്യ നിധീഷ് 

അമ്മു ചെല്ലുമ്പോൾ വാതിൽ തുറന്നിട്ടിട്ടുണ്ട് എന്നാൽ ആരെയും കാണുന്നില്ല... അവൾ അകത്തേക്ക് ചെന്നു വല്യച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു.... വല്യച്ഛ...... വല്യച്ഛ...... വിളിച്ചെങ്കിലും ആളന്നക്കം കാണാതെ അവൾ അവിടെ നിന്നു അടുക്കളയിലേക്ക് നടന്നു..... അമ്മുവിന്റെ ശബ്ദം കേട്ടാണ് വിഷ്ണു ചിന്തകളിൽ നിന്നും ഉണർന്നത്.... അവൻ ചാടി എഴുന്നേറ്റ് താഴേക്ക് പോയി...... അവിടെ ചെല്ലുമ്പോൾ അവൻ കണ്ടു അടുക്കളയിലേക്ക് പോകുന്ന അമ്മുവിനെ..... അവൻ മെല്ലെ പോയി ഫ്രണ്ട് ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് നടന്നു.... പുറകിൽ കൽപെരുമാറ്റം കെട്ടവൾ തിരിഞ്ഞുനോക്കി വിഷുവിനെ കണ്ടതും ഒന്ന് പതറി എങ്കിലും അവൾ അത്‌ പുറത്തു കാട്ടാതെ അവനെ മറികടന്നു തിരികെ നടന്നു..... അതേ...... മേലേടതെ തമ്പുരാട്ടി എന്താ ഇവിടെ..... അവൻ പുച്ഛം കലർന്ന ചിരിയോടെ അവളുടെ മുന്നിൽ കേറി നിന്ന് ചോദിച്ചു.. വിഷ്ണുവേട്ട..... മാറ് ഞാൻ നിങ്ങളെ കാണാൻ അല്ല വന്നേ എന്റെ വല്യച്ഛനെ കാണാനാ.... എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല ഞാൻ പോകുവാ.....

അയ്യോ അങ്ങനെ പോവല്ലേ മോളെ എനിക്ക് അറിയാം അവൻ ആ ഹരി നിന്നെ തൊട്ടിട്ടുപോലും ഉണ്ടാവില്ലെന്ന്.... പറഞ്ഞു മുഴുവനാക്കും മുൻപ് അവൾ കൈ ഉയർത്തി അവനെ തടഞ്ഞു..... അതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല നിങ്ങൾ അതിൽ ഇടപെടുകയും വേണ്ട.... ഓക്കെ ഞാൻ ഇടപെടുന്നില്ല പക്ഷെ നീ ഇപ്പൊ ഇവിടുന്ന് പോവില്ല ഒരുപാട് നാളായി ഞാൻ മോഹിക്കുന്നതാ ഇങ്ങനെ ഒരു ദിവസം..... അവൻ അവളെ വലിച്ചു തന്നോട് ചേർത്തതു സർവശക്തിയും എടുത്തവൾ അവനെ ആഞ്ഞു തള്ളി ഹാളിലേക്ക് ഓടി..... എവിടെയാടി നീ ഈ ഓടുന്നെ.... രണ്ടു ഡോറും ലോക്ക് ആണ് നീ ഇനി എങ്ങനെ രക്ഷപെടും??? അവൻ വശ്യമായി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... എന്നെ തൊട്ടാൽ കൊല്ലും ഞാൻ..... അവൾ ടേബിളിൽ ഇരിന്ന ഫ്ലവർവേസ് കൈയിൽ എടുത്തു.... പേടിപ്പിക്കല്ലേ മോളെ ഈ വിഷ്ണു ഇതൊക്കെ ഒരുപാട് കണ്ടതാ.... നിന്റെ മറ്റവൻ ഇനി നിന്നെ കാണില്ലെടി എന്റെ ആഗ്രഹം തീർന്നുകഴിഞ്ഞു നിന്നെ ഞാൻ എത്തിക്കണ്ട അടുത്ത് എത്തിക്കും..... പിന്നെ ഏതായാലും ചവാൻ പോകുവല്ലേ അത്കൊണ്ട് ഒന്നകൂടി നീ കേട്ടോ അവൻ ആ ഹരി അവന് ഒന്നും അറിയില്ല ഒക്കെ ഒപ്പിച്ചത് അമ്മയാണ് നിന്നെ നാണം കെടുത്താൻ.......

അവനിൽ നിന്ന് വീണ വാക്കുകൾ കേൾക്കവേ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നിപോയി അവൾക്ക്...കൈയിൽ ഇരുന്ന ഫ്ലവർ വേസ് താഴേക്ക് ഊർന്നു വീണു ചിന്നി ചിതറി കണ്ണുകൾ നിറഞ്ഞൊഴുകി കൈകൾ അറിയാതെ നെഞ്ചോട് ചേർന്നുകിടക്കുന്ന താലിയിൽ മുറുകി..... ഒന്നും അറിയാത്ത ഒരു പാവത്തിനെ ഇത്രയും ദിവസം നോവിച്ചതിന് അവൾക്ക് സ്വയം വെറുപ്പ് തോന്നി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഹരി വീട്ടിൽ വരുമ്പോൾ അമ്മ മുറ്റത്തുണ്ട്... അമ്മേ..... അവൾ എവിടെ അമ്മു..... അവൾ വല്യച്ഛനെ കാണാൻ പോയി ഇപ്പൊ കുറച്ചു നേരം ആയി.... അതിന് ശങ്കരാച്ഛനും അവരും കൂടി ഹോസ്പിറ്റലിൽ പോയല്ലോ... ആ തള്ളയുടെ കാലിന് എന്തോ വയ്യാന്നു പറയുന്ന കേട്ടു.... എന്താ ഹരി മുതിർന്നവരെ ഇങ്ങനെ ഒക്കെ പറയാമോ..... പിന്നെ അവരെ ഇതിലും വലുതാ പറയണ്ടേ.... അല്ലാ അവിടെ ആരും ഇല്ലെങ്കിൽ പിന്നെ ഈ കുട്ടി ഇത് എവിടെ പോയി..... നീ ഒന്ന് ചെന്ന് നോക്ക് ഹരി.... മ്മ് ഞാൻ നോക്കിട്ട് വരാം.... ഹരി ചെല്ലുമ്പോൾ കതക് അടച്ചിരിക്കുവാണ് തിരികെ പോകാൻ തിരിഞ്ഞതും അകത്തു എന്തോ വീണുടയുന്ന ശബ്ദം കെട്ടും ഒപ്പം വിഷ്ണുവിന്റെ ശബ്ദവും..,. ഒന്നുകൂടി അടുത്തുചെന്ന് കാതോർത്തപ്പോ ഒരു എങ്ങൽ കേൾക്കുന്നുണ്ട്... രണ്ടും കല്പിച്ചവൻ കതക് ചവിട്ടി തുറന്നു.... ➖️➖️➖️➖️

ഒരു വലിയ ശബ്ദത്തോടെ കതക് തുറന്നതും അമ്മുവും വിഷ്ണുവും ഞെട്ടിതിരിഞ്ഞു നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളും നിലത്ത് ചിതറി കിടക്കുന്ന ഫ്ലവർവെസും വിഷ്ണുവിന്റെ മുഖത്തെ പത്തർച്ചെയും കാണെ എന്താ അവിടെ നടന്നത് എന്ന് അവന് മനസിലായിരുന്നു.... അമ്മു...... നീ വീട്ടിലേക് പോ...... അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നു കുറുകിയിരുന്നു കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞുവന്നു..... ഹരി.... ഞാൻ..... ടാ അവൾ ഇങ്ങോട്ട് വന്നതാ ഞാൻ ഒരു തെറ്റും ചെയ്തില്ല..... ച്ചി...... നിർത്തട നായെ..... എനിക്ക് അറിയാം എന്റെ അമ്മുവിനെ നിന്നെ എന്നല്ല വേറെ അരുത്തനെയും തേടി അവൾ പോകില്ല അത്‌ ഇനി ആര് പറഞ്ഞാലും എനിക്ക് അവളെ വിശ്വസം ആണ്.... ഹരി..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... ഇനി ഒരക്ഷരം നീ മിണ്ടരുത്.... എന്റെ പെണ്ണിനെ തൊട്ട ഈ കൈ നിനക്ക് ഇനി വേണ്ട.... ഹരി അവനെ കൈ തിരുച്ചൊടിച്ചു അവൻ അലറി കരഞ്ഞു നിലത്തേക്കിരുന്നു.... അമ്മു അപ്പോഴും ഹരിയുടെ വാക്കുകളിൽ കിടുങ്ങി കിടക്കുവായിരുന്നു....

അത്രമേൽ തന്നെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ഒരുവനെ താൻ അവിശ്വസിച്ചില്ലേ.... വിഷ്ണുവിന്റെ അലർച്ചയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്..... ഹരിയുടെ കാൽകീഴിൽ കിടന്നു ശ്വാസത്തിനായി പിടയുന്നവനെ അവൾ ദയനീയമായി നോക്കി നിന്നു.... ഹരി..... പ്ലീസ്..... ഞാൻ ഇനി ഒന്നിനും വരില്ല..... എത്ര തല്ലിയിട്ടും കലിഅടങ്ങാതെ കസേര എടുത്തു വിഷ്ണുവിനെ തല്ലാൻ പോയ ഹരിയുടെ മുന്നിൽ അമ്മു കേറി നിന്നു....... അമ്മു ....... മുന്നിന്നു മാറഡി..... ഇല്ല ഞാൻ മാറില്ല...... ഡി..... നിന്നോടാ പറഞ്ഞെ മാറാൻ.... ഇല്ല മാറില്ല നിങ്ങൾ ആരാ എന്റെ കാര്യത്തിൽ ഇടപെടാൻ ..... എന്നെ ആര് എന്ത് ചെയ്താലും നിങ്ങൾ അതിൽ ഇടപെടേണ്ട.... അമ്മു...... അതേ അമ്മു തന്നെ എനിക്ക് നിങ്ങളും ദേ ഈ കിടക്കുന്നവനും ഒക്കെ ഒരുപോലെയാ എന്തിനും മടിക്കാത്ത ചില ജന്മങ്ങൾ....... ഓഹോ..... അപ്പൊ ഞാനും ഇവനും ഒരുപോലെ ആണല്ലേ.... എങ്ങനെ തോന്നിയടി നിനക്ക് എന്നോട് ഇങ്ങനെ ഒക്കെ പറയാൻ..... വേണ്ട അമ്മു ഇനി ഇല്ല..... ഞാൻ പോകുവാ..... സോറി ഹരിയേട്ടാ.....ഇനി തല്ലിയാൽ ഇവൻ ചത്തുപോകും ഏട്ടന്റെ കൈകൊണ്ട് അത്‌ വേണ്ട ഞാൻ കാരണം ഇനി ആ പേര് കൂടി വേണ്ട.... നോവിക്കാൻ പറഞ്ഞതല്ല പിന്തിരിപ്പിക്കാൻ അതേ ഉണ്ടായിരുന്നുള്ളു ഒരു വഴി......

ക്ഷമിക്ക്...... അവൻ നടന്നകലുന്നതും നോക്കി അവൾ മനസ്സിൽ പറഞ്ഞു ....... ➖️➖️➖️➖️➖️➖️➖️➖️➖️ അമ്മു ചെല്ലുമ്പോൾ ഹരി ഉണ്ടായിരുന്നില്ല അമ്മയോട് ചോദിച്ചപ്പോൾ വണ്ടിയും എടുത്ത് പോയി എന്ന് പറഞ്ഞു ....... അവൾ അകത്തുപ്പോയി ഒരുപാട് നേരം കിടന്നുകരഞ്ഞു ഓരോന്നും ഓർക്കുമ്പോൾ ചങ്ക് പൊടിയുന്ന പോലെ... കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു..... കുറ്റബോധം കാരണം ആരുടേയും മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ..... ഹരിയേട്ടന്റെ അമ്മാവൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞിട്ട് അമ്മയും അങ്ങോട്ട് പോയി..... ഏറെ വൈകിയിട്ടും ഹരിയെ കാണാതെ അവൾ ഹാളിൽ ചെന്നിരുന്നു.... അറിയാതെ ഉറങ്ങി പോയി.... പുറത്ത് ബൈക്കിന്റെ ശബ്ദം കെട്ടവൾ ചെന്നു വാതിൽ തുറക്കുമ്പോൾ കാലു നിലത്തുറക്കാതെ വരുന്ന ഹരിയെ ആണ് കണ്ടത്.... അവൻ അവളെ ഒന്ന് നോക്കുകകൂടി ചെയ്യാത്തെ അകത്തേക്ക് പോയി..... അവൾ കതകടച് റൂമിലേക്ക് ചെല്ലുമ്പോൾ കാബോർഡിൽ ഇരുന്ന മദ്യക്കുപ്പിയുമായി നിൽക്കുന്ന ഹരിയെ ആണ് കണ്ടത്.... അവൾ ഓടി അടുത്ത് അത്‌ പിടിച്ചു വാങ്ങി...... ഡി...... നീ ആരാടി... എന്റെ കൈയിൽ നിന്നും കുപ്പി പിടിച്ചു വാങ്ങാൻ.... ആർക്കുവേണ്ടിയാ ഹരിയേട്ടാ ഇങ്ങനെ സ്വയം നശിക്കുന്നെ.... ഞാൻ നശിച്ചാൽ നിനക്ക് എന്താ.....

ഞാൻ നിന്റെ ആരാ.... ഹരിയേട്ടാ..... ഞാൻ.... ദേ പൊക്കോ എന്റെ കണ്മുൻപിൽ നിന്ന് ഇല്ലേ ഞാൻ വല്ലതും ചെയ്തുപോകും...... ഞാനും ആ %@*#മോനും ഒരുപോലെ ആണല്ലേ..... ഹരിയേട്ടാ . ... നീയെന്ന പെണ്ണിന് ഞാൻ തന്ന ബഹുമാനം ഇനി എന്നിൽ നിന്നും ഉണ്ടാവില്ല അമ്മു നിനക്ക് കാണണോ ഇപ്പൊ ഈ നിമിഷം നീ എന്റേതാവുന്നത്..... കാണിച്ചു തരാം ഞാൻ നിന്നെ ....... അവൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ടു ചേർത്തുപിടിച്ചു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിൽ ചേർത്തു..... ഒരു ഞെട്ടലോടെ അവൾ അവനെ തള്ളി മാറ്റി.... അവളുടെ കവിളിൽ കുത്തിപിടിച്ചവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി..... മദ്യത്തിന്റ ചവർപ് അവൾ അറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി ശരീരം തളർന്നു കൂതറൻ ശ്രെമിക്കുന്നതോറും അവൻ അവളിലേക്ക് കൂടുതൽ കൂടുതൽ അടുത്തുവന്നു..... അവളിലെ എതിർപ്പുകൾ വകവെയ്കാതെ മദ്യലഹരിയിൽ അവൻ അവളിൽ പടർന്നു കയറി....വസ്ത്രങ്ങൾ അഴിഞ്ഞുവീഴുന്നതും അവൻ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നതും ഒരു നോവോടെ അവൾ അറിഞ്ഞു ........ ഒടുവിൽ ബോധം മറഞ്ഞു കിടക്കുന്നവനെ കാണെ കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു ഏതൊരു പെണ്ണിനും സഹിക്കാൻ ആവാത്ത നിമിഷങ്ങൾ സ്വയം ജീവൻ വെടിയാൻ ആണ് അവൾക്ക് തോന്നിയത്...... ഹരിയോട് ചെയ്തത് ഒക്കെ തെറ്റാണ് എങ്കിലും തന്റെ അനുവാദം ഇല്ലാതെ തന്നിലെ പെണ്ണിനെ കീഴ്പ്പെടുത്തിയ അവനോട് അവൾക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയുമായിരുന്നില്ല....ഒരു തേങ്ങലോടെ ആ മുറിവിട്ടിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story