❤❤നിനക്കായ് ❤❤: ഭാഗം 2

ninakkay arya

രചന: ആര്യ നിധീഷ് 

ഹരി പോയതും അമ്മു കണ്ണുകൾ അടച്ചു ബെഡിൽ ചാരി ഇരുന്നു കണ്ണിൽ ശ്രീയുടെ മുഖം മായാതെ നിൽക്കുന്നു നെഞ്ച് നീറുമ്പോഴും ഒന്ന് കരയാൻ പോലും പറ്റുന്നില്ല ഒരുതരം മരവിപ്പ്... അവളുടെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു ➖️➖️➖️➖️➖️ ഒരുപാട് സന്തോഷത്തോടെ ആണ് അമ്മുവും അമ്മയും അച്ഛനും ഏട്ടനും വയനാട് ഒരു യാത്ര പോയത് തിരികെ വരുവഴി ഒരു ആക്‌സിഡന്റ്. അമ്മയും അച്ഛനും ഏട്ടനും തന്നെ വിട്ട് പോയി എന്ന് പോലും അറിയാതെ അവൾ ആ വീട്ടിൽ ഓടി നടന്നു ഒരു മൂന്ന് വയസുകാരിക്ക് അത്രേ ആയുള്ളൂ.... പിന്നീട് അങ്ങോട്ട് യാദനകൾ മാത്രം ആയിരുന്നു അമ്മമ്മയും അമ്മയുടെ ആത്മ സുഹൃത്തായ രേവതി അമ്മയും ആയിരുന്നു ആകെ ഒരു ആശ്വാസം.... സ്നേഹം എന്താണെന്ന് അറിഞ്ഞത് അവരിലൂടെ മാത്രം ആണ്, അശ്രീകരം എന്നല്ലാതെ ഒന്നും വല്യമ്മ വിളിച്ച് ഓർമയില്ല.... മുത്തശ്ശിയുടെ നിർബന്ധം കൊണ്ട് മാത്രം പഠിപ്പ് മുടങ്ങീല്ല.... ഹരിയേട്ടൻ ആയിരുന്നു എന്നും തനിക്ക് കൂട്ട് തന്നെ സ്കൂളിൽ കൊണ്ടുപോകുന്നതും വിളിച്ചോണ്ട് വരുന്നതും ഒക്കെ ഹരിയേട്ടൻ ആയിരുന്നു...

രക്ഷപെടാൻ ഒരേ ഒരു മാർഗം പഠിപ്പായതുകൊണ്ട് തന്നെ നല്ലപോലെ പഠിച്ചു.... എന്നും ഒന്നാമതായി ഹരിയേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയപ്പോ ഒരാശ്വാസം തോന്നി... ഏട്ടന്റെ കൈയും പിടിച്ചു ആദ്യമായി കോളേജിൽ പോയി സീനിയർസ് ഒക്കെ ഏട്ടന്റെ ഫ്രണ്ട്സ് ആണ് അത്കൊണ്ട് റാഗിങ് ഒന്നും ഉണ്ടായില്ല എങ്കിലും കൂട്ടത്തിൽ ഒരുവന്റെ കണ്ണുകളിലെ തിളക്കം അന്നേ തന്നെ ആകർഷിച്ചിരുന്നു കാറ്റിൽ പറിനടക്കുന്ന ചെമ്പൻ മുടിയും കട്ട താടിയും നീല കണ്ണുകളും താനും അയാളെ അറിയാതെ നോക്കിയിരുന്നു..... ദിവസങ്ങൾ കടന്നുപോയി ഒരിക്കൽ ലൈബ്രറി യിൽ ഇരിക്കുമ്പോഴാണ് ഓപ്പോസിറ്റ് സൈഡിൽ അതെ ആളെ കണ്ടത് തന്നെ നോക്കി പുഞ്ചിരിച്ച അവന് അവളും ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു... അമ്മു.... അത്രമേൽ ആർദ്രമായിരുന്നു അവന്റെ സ്വരം അവൾ ബുക്കിൽ നിന്നു തലയുയർത്തി അവനെ നോക്കി തന്റെ പേര് ആമയ എന്നാണ് എന്നാൽ അമ്മു എന്നാ പേര് എങ്ങനെ.... ഏയ്... ആലോചിച്ചു തല പുകക്കേണ്ട ഹരി വിളിച്ചു കേട്ടതാ എനിക്ക് അങ്ങനെ വിളിക്കണം എന്ന് തോന്നി മ്മ്മ്....

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു... ഞാൻ ശ്രീനാഥ്‌ വിശ്വനാഥൻ ഇവിടെ ലാസ്റ്റ് ഇയർ എം ബി ഏ സ്റ്റുഡന്റ് ആണ് എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമായി കണ്ടപ്പോ മുതൽ പറയണം എന്ന് ഉണ്ട് ഇപ്പോഴാ ഒരു അവസരം കിട്ടിയേ പെട്ടന്ന് ഒരു ഉത്തരം വേണ്ട നല്ലപോലെ ആലോചിക്ക് ഇത് വെറുതെ ഒരു ടൈം പാസ്സ് ആയി കാണണ്ട എനിക്ക് ശെരിക്കും ഇഷ്ട്ടമാണ്.... താൻ ആലോചിക്ക്... അത്രേം പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു.... ഒന്ന് നിൽക്ക് ഇയാൾക്ക് എന്നെ പറ്റി എന്തറിയാം ഹരിയേട്ടൻ പറഞ്ഞ് എനിക്ക് അറിയാം നിങ്ങളെ ശ്രീനാഥ്‌ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഇന്റെ ഏക അവകാശി ആ തനിക്ക് ചേരുന്നവൾ ആണോ ഞാൻ എന്ന് ഒന്ന് അന്വഷിക്ക് എന്നിട്ട് പറ ഇഷ്ടമാണോ എന്ന്.... അമ്മു.... എനിക്ക് അറിയാം തന്നെ ആരോരും ഇല്ലാത്ത ഒരുവളോട് തോന്നിയ സിമ്പതി അല്ല ശെരിക്കും ഇഷ്ട്ടമാണ്.... പ്രാണൻ ആണ് രണ്ട് വർഷം മുൻപ് ഹരിയുടെ വീട്ടിൽ വന്നപ്പോൾ കണ്ടിരുന്നു തന്നെ ഞാൻ..... അന്നുമുതൽ താൻ അറിയാതെ തന്റെ പിന്നാലെ ഉണ്ട് ഞാൻ ഇനിയെങ്കിലും പറയണം എന്ന് തോന്നി... അത്രേം പറഞ്ഞ് അവൻ പൊയി....

അർഹിക്കുന്നില്ല എന്ന് മനസ്സിനെ ഒരുപാട് പറഞ്ഞ് പഠിപ്പിച്ചിട്ടും ആ സ്നേഹം കണ്ടില്ല എന്ന് വെക്കാൻ അവൾക്കായില്ല ഏതോ ഒരു നിമിഷം അവളും അവനെ സ്നേഹിച്ചു തുടങ്ങി ആരും ഇല്ലാത്തവൾക്ക് അവൻ എല്ലാം ആയി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഓർക്കുന്തോറും സമനില തെറ്റുന്നപോലെ തോന്നി അവൾക്ക് കൺമ്മുന്നിൽ ഇപ്പോഴും ഉണ്ട് ശ്രീ അത്പോലെ തന്നെ ചിരിച്ചു കൊണ്ട് ഒന്ന് പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു കണ്ണാടിയിൽ കാണുന്ന തന്റെ പ്രേധിഭിമ്പതോട്പോലും അവൾക്ക് പുച്ഛം തോന്നി ശപിക്കപ്പെട്ടവൾ ആണ് താൻ അവൾ ടേബിളിൽ ഉള്ളതൊക്കെ തട്ടിയെറിഞ്ഞു അമ്മൂ....എന്തു ഭ്രാന്താ നീ ഈ കാണിക്കുന്നേ??? ഹരിയേട്ടൻ പോയില്ലേ ഞാൻ പറഞ്ഞില്ലേ പൊക്കോളാൻ.... ഞാൻ പോയിട്ട് നിനക്ക് ഫുഡും കൊണ്ട് വന്നതാ.... എനിക്ക് ഒന്നും വേണ്ട ഒന്ന് പോയി തരുമോ....

നിനക്ക് വേണ്ടായിരിക്കും പക്ഷെ നിന്റെ ഉള്ളിൽ ഒരു ജീവൻ ഉണ്ട് അത് എനിക്ക് കണ്ടില്ല എന്ന് വെക്കാൻ പറ്റില്ലാലോ നീ പോയി മുഖം കഴുകി വന്ന് ഫുഡ് കഴിക്ക്... എനിക്ക് വേണ്ട ഹരിയേട്ടാ.... അമ്മു നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എനിക്ക് അറിയാം നിന്റെ അവസ്ഥ പക്ഷെ ഇങ്ങനെ കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ നിന്റെ കുഞ്ഞിന്നെ ആണ് അത് ബാധിക്കുന്നത് ആ കുഞ്ഞിന് എന്തേലും വന്നാൽ നിനക്ക് അത് സഹിക്കാൻ പറ്റുവോ ഇല്ല ഹരിയേട്ടാ.... ആ കുഞ്ഞിന് വേണ്ടിയാ ഇന്ന് ഞാൻ ജീവിക്കുന്നത് പോലും മ്മ് അതാ ഞാൻ പറഞ്ഞെ പോയി മുഖം കഴുകി വാ ഞാൻ ഫുഡ് എടുക്കാം... .... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story