❤❤നിനക്കായ് ❤❤: ഭാഗം 20

ninakkay arya

രചന: ആര്യ നിധീഷ് 

പോലീസ് സ്റ്റേഷണിൽ നിൽക്കുമ്പോൾ പലരുടെയും നോട്ടവും അമ്മുവിനെ കുറിച്ചുള്ള സംസാരവും ഹരിയെ വല്ലാതെ നോവോച്ചിരുന്നു അവൻ ഉള്ളിലെ സങ്കർഷം മറച്ച് അവിടെ ബെഞ്ചിൽ ഇരുന്നു..... അതേ.... നിങ്ങളോട് അകത്തേക്ക് ചെല്ലാൻ സർ പറഞ്ഞു.... ഒരു കോൺസ്റ്റബിൾ വന്ന് അവരെ അകത്തേക്ക് കൂട്ടികൊണ്ട് പോയി..... ആ ഇരിക്ക് എന്താ പ്രശ്നം..... സർ... എന്റെ വൈഫ് മിസ്സിംഗ്‌ ആണ്..... എപ്പോഴാ കാണാതായെ ..... വൈകുന്നേരം..... എന്നിട്ട് ഇപ്പോഴാണോ ഇൻഫോം ചെയ്യുന്നേ... അത്‌ ഞാൻ എത്തിയപ്പോൾ ഇത്തിരി വൈകി.... നിങ്ങൾ തമ്മിൽ വഴക്ക് എന്തെങ്കിലും ഉണ്ടായിരുന്നോ...... മ്മ്മ്..... അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.... തന്റെ വൈഫിന്‌ എന്തെങ്കിലും അഫയർ ഉള്ളതായി അറിയാമോ...... നോ സർ.... അവൾ അങ്ങനെ ഒന്നും..... ഒക്കെ ഒക്കെ റിലാക്സ് ഞാൻ ചോദിച്ചൂന്നെ ഉള്ളു.... ഇയാൾ ഒരു കാര്യം ചെയ്യ് ഡീറ്റൈൽ ആയി ഒരു കംപ്ലയിന്റ് എഴുതി കൊടുത്തേക്ക് നമ്മുക്ക് അന്വഷിക്കാം..... കംപ്ലയിന്റ് കൊടുത്ത് ഇറങ്ങിയപ്പോൾ അപ്പു വെളിയിൽ തന്നെ ഉണ്ടായിരുന്നു.... ടാ എന്തായി..... കേസ് രജിസ്റ്റർ ചെയ്തു.... അന്വഷിക്കാം എന്ന് ഒരു പറച്ചിലും... ടാ ഇനി എന്താ ചെയ്യുക.... എവിടെ ആണെന്ന് ഒരു വിവരവും ഇല്ലാലോ.... അറിയില്ലെടാ.... ഒന്നും എനിക്ക് അറിയില്ല....കണ്ടുപിടിക്കണം ഈ ഭൂമിയിൽ എവിടെ ആണെങ്കിലും..... നീ വിഷമിക്കാതെ ഞാൻ ഉണ്ടാവും നിന്റെ കൂടെ എന്തിനും..... ഹരി..... മോനെ നീ വരുന്നില്ലേ...... ഇല്ല.....

ശങ്കരച്ഛൻ പൊക്കോ ഞാൻ..... എനിക്ക് അവിടെ വന്നു കിടന്നാൽ ഒരു സമാദാനം ഉണ്ടാവില്ല ഞാൻ ഒന്നകൂടി കറങ്ങി നോക്കട്ടെ.... എവിടെ എന്ന് വെച്ച ഹരി ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നെ നീ വാ വന്ന് ഒന്ന് കിടക്ക്.... ശങ്കരചൻ ചെല്ല് ഇവനെ ഞാൻ കൊണ്ടുവന്നോളാം.... മ്മ്... എങ്കി ശെരി...... ഹരി..... എന്താടാ ഉണ്ടായേ ഇറങ്ങി പോകാനും മാത്രം അവളെ എന്താ നോവിച്ചേ...... ടാ ഞാൻ.... ഞാൻ മാത്രാ ഒക്കെത്തിനും കാരണം അന്ന് വിഷ്ണു അവളെ ഉപദ്രവിക്കാൻ നോക്കിയപ്പോ ഉണ്ടായത് ഒക്കെ ഞാൻ നിന്നോട് പറഞ്ഞതല്ലേ.... അന്ന് ഞാൻ നന്നായി കുടിച്ചിരുന്നു..... നടന്നത് ഒന്നും ഇന്നും എനിക്ക് ഓർത്തെടുക്കാൻ പറ്റിട്ടില്ല എന്നാൽ അന്നുമുതൽ ആണ് എന്നെ കാണുമ്പോൾ ഒക്കെ അവളുടെ കണ്ണിൽ പേടി നിറയാൻ തുടങ്ങിയത്..... എന്റെ മുന്നിൽ വരാതെ ഒഴിഞ്ഞുമാറാൻ തുടങ്ങിയത്..... ഞാൻ അതിന്റെ കാരണം അറിയാൻ ഒന്ന് ശ്രെമിച്ചിരുന്നു എങ്കിൽ അവൾ ഇപ്പൊ എന്റെ കൂടെ ഉണ്ടാകുമായിരുന്നു...... ഡാ നീ ശെരിക്കും ഒന്ന് ഓർത്ത് നോക്ക്.... പറ്റുന്നില്ലടാ...... എന്തായാലും അത്‌ അവൾക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്ത എന്തോ ആണ് .... അത്കൊണ്ടാവാം അവൾ എന്നിൽനിന്നും അകന്ന് നിന്നത് അതിന്റെ കൂടെ വജ്രാ കൂടി അയ്യപ്പോ..... അവൻ പതിയിൽ നിർത്തി ഒന്ന് നെടുവീർപ്പിട്ടു.....

ടാ..... നീ അവളെ. .. എന്തെങ്കിലും...... ഇല്ല അപ്പു ....... എനിക്ക് അതിനു പറ്റില്ലടാ.... ആ മനസ്സ് എനിക്ക് സ്വന്തം ആയിട്ടേ ബാക്കി എന്തും ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചത ആ എനിക്ക് രണ്ടെണ്ണം അടിച്ചുന്നും വെച്ച് ഇങ്ങനെ ഒരു തെറ്റ് പറ്റുമോ... നോ.... നെവർ.... മ്മ്മ്.... നീ വാ... വീട്ടിൽ അമ്മ ഒറ്റക്കല്ലേ..... എനിക്ക് വയ്യട അമ്മയുടെ മുന്നിൽ പോയി നിൽക്കാൻ..... എന്ന് പറഞ്ഞാൽ എങ്ങനെയാ ഹരി.... അമ്മക്ക് നീ മാത്രം അല്ലെ ഉള്ളു..... അവൻ ഒന്ന് മൂളി വണ്ടിയുടെ അടുത്തേക്ക് പോയി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അമ്മു...... ടി അമ്മു നീ ഉണർന്നിരുന്നു സ്വപ്നം കാണുവാണോ.... ഇറങ്ങടി ഇങ്ങോട്ട്..... അതുവിന്റെ വിളി കേട്ടാണ് ചിന്തകളിൽ നിന്ന് സ്വബോധത്തിലേക്ക് വന്നത്.....അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു വെളിയിലേക്ക് ഇറങ്ങി.....അവരുടെ പിന്നാലെ നടന്നു..... കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു ഇരുന്നില വീട് മുറ്റത് ഒരുവശത്തായി ഭംഗിയുള്ള നീന്തൽ കുളം...... മറുവശത്തായി നിറയെ പൂക്കൾ ഉള്ള ഒരു പൂന്തോട്ടം....... എന്റെ അമ്മു...... നീ ഇങ്ങനെ നിൽക്കാൻ ആണോ പ്ലാൻ വന്നേ.... വന്ന് ഒന്ന് ഫ്രഷ് ആവ് അപ്പോഴേക്കും ഫുഡ്‌ എടുത്തു വെക്കാം.... ആതിര അവളുടെ കയ്യും പിടിച്ച് അകത്തേക്ക് പോയി ഒക്കെ കണ്ട് കാശിയും ഒരു ചിരിയോടെ അവന്റെ റൂമിലേക്ക് നടന്നു .....

അമ്മുവിനെ റൂമിലാക്കി ആതിര വന്ന് ഫുഡ്‌ ഒക്കെ എടുത്തു വെച്ചു...... കാശിയുടെ അടുത്തേക്ക് ചെന്നു....... . . ദേ കാശിയേട്ട.....അവൾ ആകെ ഡിസ്റ്റർബ് ആണ് അതുകൊണ്ടാ ഞാൻ ഓരോന്ന് പറഞ്ഞു ഇളകുന്നെ അപ്പൊ അതിന് ഇടയിൽ കേറിയാൽ ഉണ്ടല്ലോ...... ഓ പിന്നെ നിന്റെ ഈ ചളി കെട്ടാൽ അവൾ വന്നപോലെ തിരിച്ചുപോകും..... ഇയാൾ കൂടുതൽ എനിക്കിട്ട് താങ്ങാതെ വന്ന് കഴിക്കാൻ നോക്ക്.... ഞാൻ അവളെ ഒന്ന് നോക്കട്ടെ...... ➖️➖️➖️➖️➖️➖️➖️➖️ ഫ്രഷ് ആവാൻ പറഞ്ഞിട്ട് അതു പോയപ്പോൾ അവൾ കട്ടിലിൽ ചെന്നിരുന്നു..... ഒക്കെ മറക്കാൻ ആണ് അവിടെ നിന്നും ഓടി പോന്നത് എന്നാൽ ഇപ്പൊ അവിടെ ഉള്ളതിനേക്കാൾ മനസ്സ് ആസ്വസ്തമാണ്..... താൻ ഒരിക്കലും ഹരിയേട്ടനോടൊത് ഒരു ജീവിതം ആഗ്രഹിച്ചിട്ടില്ല.... സ്നേഹിച്ചിട്ടില്ല..... എന്നിട്ടും എന്തിനാണ് ഒക്കെ ഉപേക്ഷിച്ചു പോന്നപ്പോൾ നെഞ്ച് വിങ്ങുന്നത്..... ഒരു രാത്രിയിൽ ഒരു ദയയും ഇല്ലാതെ താനെന്ന പെണ്ണിനെ അപമാനിച്ചവനോട് വെറുപ്പല്ലേ തോന്നേണ്ടത്.... എന്നിട്ടും എന്തിനാണ് മനസ്സ് ഹരിയെന്ന ബിന്ദുവിൽ ചുറ്റിതിരിയുന്നത്.. .. അറിയില്ല ഒന്നിനും അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല......... അവൾ കണ്ണാടിക്ക് മുന്നിലേക്ക് നിന്ന് കഴുത്തിലെ ആലില താലി കൈകളിൽ ചേർത്തുപിടിച്ചു....... ഹരികൃഷ്ണൻ എന്നാ തെമ്മാടിയുടെ താലി.... എന്തുകൊണ്ടോ ഊരി എറിയാൻ പറ്റുന്നില്ല തനിക്ക്...... മദ്യത്തിന്റെ പുറത്ത് എങ്കിലും തന്നോട് ചെയ്തത് ഈ ജന്മം അമ്മു എന്ന പെണ്ണിന് മറക്കാൻ കഴിയില്ല എങ്കിലും വെറുക്കാൻ പറ്റുന്നില്ല നിങ്ങളെ.....

വെറുക്കാൻ ശ്രമിക്കുന്തോറും ആഴത്തിൽ എന്നിൽ വെരുറപ്പിക്കുന്നപോലെ...... ഇല്ല.... ഹരിയേട്ടന് ചേർന്നത് വജ്രാ ആണ്....ഞാൻ എന്തോക്കെയാ ഈ ചിന്തിച്ചു കൂട്ടണെ.... ഒക്കെ വേണ്ടെന്നുവെച്ചു പോന്നതല്ലേ പിന്നെയും എന്തിനാ ഒക്കെ ഓർത്ത് ഇരിക്കുന്നെ.... ഇല്ല ഇനി അമ്മുവിന് ആരും വേണ്ട..... അവൾ കണ്ണുകൾ അമർത്തി തുടച്ചു തിരിഞ്ഞതും നെഞ്ചത് കൈ പിണച്ചു നിക്കുന്ന ആതുവിനെ ആണ് കണ്ടത്.... എന്താടി ഇത് നീ ഇവിടെ കണ്ണീർ കായൽ ആക്കുവോ....... ഇങ്ങനെ ഈ താലിയും പിടിച്ചു കരയാൻ ആണേ നിനക്ക് അവിടെ അവന്റെ കൂടെ നിന്നാൽ പോരായിരുന്നോ.... അവൾ ഒന്നും മിണ്ടാതെ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു....... അമ്മു...... എന്തിനാടി ഇതൊക്കെ.... നിന്റെ മനസ്സ് എനിക്കറിയാം നീ ഒളിച്ചോടുന്നത് ഹരിയെ ഇഷ്ട്ടപെട്ടു പോകുമോ എന്ന് പേടിച്ചാണ്.... അല്ലാതെ അവനെ വെറുത്തിട്ടല്ല..... ആരോടാടി ഈ വാശി........ ആതു.... പേടിയാടി എനിക്ക് സ്നേഹിക്കാൻ ഞാൻ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഉള്ളു ഇനിയും വയ്യടി..... എത്ര എളുപ്പം പറഞ്ഞുകഴിഞ്ഞു..... ഈ ഒരു ജന്മം മുഴുവൻ അവൻ നിന്നെ കാത്തിരുന്നാലോ..... അപ്പൊ നീ എന്ത് ചെയ്യും തിരികെ കൊടുക്കാൻ പറ്റുമോ നിനക്ക് ഈ കടന്നുപോകുന്ന ദിവസങ്ങൾ..... ഹരിയേട്ടന് ഇപ്പൊ കാത്തിരിക്കാനും സ്നേഹിക്കാനും വേറെ അവകാശികൾ ഉണ്ടടി അത്‌ എന്റെ കണ്മുന്നിൽ ഞാൻ കണ്ടതാണ് പിന്നെ എന്തിനാ ഒരു അധികപ്പറ്റായി ഞാൻ അവിടെ..... അമ്മു.....

ഇതും ഒരു തെറ്റധരണ ആണെങ്കിലോ??? നിനക്ക് ഞാൻ ഒരു ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ പൊക്കോളാം ആതു..... ആതു....... കാശിയുടെ വിളി കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്...... കാശിയേട്ട.... ഞാൻ..... വേണ്ട നീ താഴേക്ക് ചെല്ല് ആതു.... ഞാൻ കൊണ്ടുവന്നോളാം അമ്മുവിനെ...... ആതിര ഇറങ്ങിയതും കാശി അമ്മുവിനടുത്തേക്ക് ചെന്നു... അമ്മു..... അവൾ പറഞ്ഞത് ഒന്നും ഓർക്കണ്ട നിനക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക.... എത്രനാൾ വേണമെങ്കിലും നിനക്ക് ഇവിടെ നിൽക്കാം തത്കാലം അതിന് നിനക്ക് എന്റെ അനുവാദം മാത്രം മതി.... പിന്നെ ഇങ്ങനെ കരഞ്ഞിവിടെ ഇരിക്കരുത് നിനക്ക് പഠിക്കണം എങ്കിൽ അതുവിന്റെ കൂടെ അഡ്മിഷൻ ശെരിയാക്കാം അല്ല ജോലിക്ക് പോകണം എങ്കിൽ ഞങ്ങളുടെ ഓഫീസിലേക്ക് പോര്.... എന്താന്നു വെച്ചാൽ നിനക്ക് തീരുമാനിക്കാം..... വേഗം കുളിച്ചു കഴിക്കാൻ വാ ഞങ്ങൾ വെയിറ്റ് ചെയ്യാം....... അത്രേം പറഞ്ഞു ഇറങ്ങിപോകുന്നവനെ അവൾ അത്ഭുദത്തോടെ നോക്കി നിന്നു..... എന്നാൽ ആ മുറിവിട്ടിറങ്ങുമ്പോൾ അവന്റെ ചൊടിയിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു..... നീ അറിയുന്നുണ്ടോ അമ്മു നിന്റെ കണ്ണ് നിറയുമ്പോൾ എന്റെ ഉള്ളു പൊള്ളുന്നത്.....നിന്നിലേക്ക് ഒഴുകാൻ കൊതിക്കുന്ന എന്റെ പ്രണയത്തെ നീ എന്ന് മനസ്സിലാക്കും..,...നിനക്ക് വേണ്ടി മാത്രം ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിച്ചത് കൊണ്ടാകും ദൈവം എനിക്ക് നിന്നെ തിരികെ തന്നത്.... ഇനി വിട്ട്കൊടുക്കില്ല ഞാൻ ആർക്കും.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story