❤❤നിനക്കായ് ❤❤: ഭാഗം 21

ninakkay arya

രചന: ആര്യ നിധീഷ് 

അമ്മുവിന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നതും താഴെ സോഫയിൽ ഇരിക്കുന്ന അതുവിനെ ആണ് അവൻ കണ്ടത് അവൻ സ്റ്റയർ ഇറങ്ങി അവളുടെ അടുത്ത് ചെന്നിരുന്നു...... കാശിയേട്ട....... ഹരിയെ അറിയിക്കണ്ടേ അവൾ ഇവിടെ ഉണ്ടെന്ന്.... ഇല്ലെങ്കിൽ അവർ ആകെ ആതി പിടിക്കില്ലേ...... അതു.... ഇപ്പൊ അതൊന്നും വേണ്ട അവൾ ഈ മൂഡ് ഒക്കെ മാറി ഒന്ന് ഒക്കെ ആവട്ടെ എന്നിട്ട് നമ്മുക്ക് ശെരിയാക്കാം..... അതും പറഞ്ഞു തിരിഞ്ഞു നടന്നവന്റെ കൈയിൽ അവൾ പിടിച്ചു വെച്ചു അവൻ എന്താഎന്ന് പുരികം ഉയർത്തി ചോദിച്ചു...... കാശിയേട്ടന് ഇപ്പോഴും അമ്മുവിനെ ഇഷ്ടം ആണോ??? അതു.... അത്‌... ഞാൻ...വാക്കുകൾക്കായി പരതുന്നവനെ കണ്ട് അവൾ തന്നെ തുടർന്നു .... അത്‌ വേണ്ട ഏട്ടാ.... അവൾ എത്ര വേണ്ട എന്ന് പറഞ്ഞാലും അവളുടെ മനസ്സിൽ ഇപ്പൊ ഹരി ഉണ്ട്... അത്‌ ദിവസം കഴിയുംതോറും ആഴത്തിൽ അവളിൽ പതിയുകയേ ഉള്ളു അറിഞ്ഞുകൊണ്ട് വീണ്ടും ആഗ്രഹിക്കണ്ട കാശിയേട്ടൻ നിരാശനാവുകയെ ഉള്ളു..... അതു..... അവൾക്ക് ഹരിയേ ഇഷ്ടം ആണോ.... നിന്നോട് പറഞ്ഞോ..... അവളുടെ മനസ്സ് എനിക്ക് അറിയാം... അത് ഇപ്പൊ ഒരുപാട് നോവുന്നുണ്ട്..... അവൾ പോലും അറിയാതെ അവൾ ഹരിയെ സ്നേഹിക്കുന്നുണ്ട്.... അവന്റെ ഓർമ്മകളിൽ ആണ് അവൾ എപ്പോഴും.....

ജീവിതത്തിൽ സ്നേഹിച്ചവരെ ഒക്കെ നഷ്ടമായത് കൊണ്ട് സ്നേഹിക്കാൻ അവൾക്ക് ഭയം ആണ് അത്‌ മാത്രം ആണ് ഈ ഒളിച്ചോട്ടത്തിന്റെ കാരണവും ..... അതു.... ഞാൻ.... കണ്ടപ്പോൾ അറിയാതെ.... വേണ്ട എനിക്ക് മനസിലാവും ഏട്ടനെ.... അതുകൊണ്ടാ ഞാൻ പറഞ്ഞെ ആഗ്രഹിക്കരുത് എന്ന്.... ഇല്ല അതു.... എനിക്ക് അറിയില്ലായിരുന്നു അവൾ ഹരിയെ സ്നേഹിച്ചു തുടങ്ങി എന്ന്.... ഇനി ഞാൻ..... ഇല്ല അവർക്കിടയിൽ വരില്ല മോളെ..... മതി ഏട്ടാ അത്‌ മതി..... ഏട്ടനേക്കാൾ എത്രയോ വർഷങ്ങൾ പഴക്കം ഉണ്ട് ഹരിക്ക് അവളോട് ഉള്ള ഇഷ്ടത്തിന് എന്നും അവളുടെ സന്തോഷത്തിന് വേണ്ടി മാറി നിന്നവൻ ആണ് ഇനി നമ്മളായിട്ട് നോവിക്കാൻ പാടില്ല..... മ്മ്മ്..... അവൻ ഒന്ന് മൂളി വെളിയിലേക്ക് ഇറങ്ങി..... ➖️➖️➖️➖️➖️➖️➖️➖️➖️ അപ്പു..... എന്തായി ഞാൻ പറഞ്ഞ ഡീറ്റൈൽ കിട്ടിയോ..... മ്മ്മ് അവളുടെ ലാസ്റ്റ് കാൾ മുംബൈക്ക് ആണ് ഒരു ആതിര..... മ്മ്..... ഞാൻ ഊഹിച്ചിരുന്നു അവൾക്ക് ആകെ ഉള്ള ഒരു ഫ്രണ്ട് ആണ് ആതു സന്തോഷവും ദുഖവും ഒരുമിച്ചു പങ്കുവെക്കുന്നവർ.....അമ്മുവിനെ പോലെ 3 ആം വയസ്സിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ടു അനാഥ ആയവൾ ഒന്ന് മാത്രം ആണ് വെത്യാസം അവൾക്ക് ഒരു ഏട്ടൻ ഉണ്ട് കാശിനാഥൻ.....

ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തം കഴിവ് കൊണ്ട് മാത്രം എല്ലാം നേടി എടുത്തവൻ ദേവകി ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് ഇന്റെ എംഡി..... ടാ ആ കമ്പനിയും ആയി നമ്മുക്കും ഡീൽസ് ഉണ്ടല്ലോ മ്മ്മ് അവരുമായി ഡീൽസ് ഇല്ലാത്ത കമ്പനികൾ ചുരുക്കം അല്ലേടാ..... എങ്കി നീ അവളെ ഒന്ന് വിളിക് ദാ ഇതാ നമ്പർ .... ഹരി ഫോൺ എടുത്ത് ഡയൽ ചെയ്തു ചെവിയോട് ചേർത്തു....... ഹലോ....... ഹലോ... ആതിര അല്ലെ??? അതേ ആരാ......... ഞാൻ ഹരികൃഷ്ണൻ.... അമ്മുവിന്റെ ഹസ്ബൻഡ് .... ഓ എന്താ ഹരി....വിളിച്ചേ എന്തെങ്കിലും വിശേഷം ഉണ്ടോ.... അല്ല അവൾ എവിടെ ആ അമ്മു... എടുത്തടിച്ച പോലെ ഉള്ള ആ ചോദ്യത്തിൽ തന്നെ അവന്റെ പ്രേതീക്ഷകൾ അസ്തമിച്ചിരുന്നു... ആതിര അവൾ...... മിസ്സിംഗ്‌ ആണ് അവിടെ വന്നോ... എന്ന്.... അറിയാന ഞാൻ..... അത്‌ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.... ഇല്ല ഹരി വിളിച്ചിരുന്നു.... ഒരുപാട് കരഞ്ഞിരുന്നു കാര്യം പറഞ്ഞില്ല.... പിന്നെ ഞാൻ വിളിച്ചിട്ട് കിട്ടുന്നും ഇല്ല........ മ്മ്..... എങ്കി ശെരി.... എന്തെങ്കിലും വിവരം കിട്ടിയാൽ പറയണേ ഹരി..... മ്മ്മ്.... ഒരു മൂളലിൽ ആ സംഭാഷണം അവസാനിപ്പിച്ചു ഫോൺ മാറ്റി വെച്ചവൻ പുഴക്കരയിൽ പറയുടെ മുകളിലേക്ക് നിവർന്നു കിടന്നു.... എന്തായാടാ..... ഇല്ലടാ അപ്പു അവൾ... അവിടെയും .....

അത്‌ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു തൊണ്ടകുഴിയിൽ തങ്ങി വാക്കുകൾ പുറത്തേക്ക് വരാതെ നിന്നു ..... നീ വിഷമിക്കാതെ നമ്മുക്ക് ഒന്നുകൂടെ ശ്രെമിക്കാം...... ➖️➖️➖️➖️➖️➖️➖️ വിഷ്ണു എന്തായാടോ..... അവളുടെ വിവരം വല്ലോം ഉണ്ടോ???? എന്റെ പൊന്ന് സാറെ ഇല്ല.... വല്ലോം അറിഞ്ഞാൽ ഞാൻ വിളിച്ചു പറഞ്ഞോളാം ഇടക്ക് ഇങ്ങനെ വിളിച്ചു ചോദിക്കണം എന്നില്ല... അവൻ ഈർഷ്യയോടെ പറഞ്ഞു.... ടാ പുല്ലേ നിയാ ഒക്കെത്തിനും കാരണം എവിടേലും പോയി ചത്ത് തുലഞ്ഞാലും നഷ്ടം എനിക്കാ.... സൊ കണ്ടുപിടിക്കണ്ടത് എന്റെ ആവശ്യമാ.... എങ്കി താൻ പോയി അങ്ങ് കണ്ടുപിടിക്ക്..... ഓഹോ എന്റെ കൈയിൽ നിന്ന് കാശും കള്ളും പെണ്ണും ഒക്കെ ചോദിച്ചു വാങ്ങാൻ വല്യ മിടുക്ക് ആയിരുന്നല്ലോ എന്നിട്ടിപ്പോ കാലുമാറുന്നോ @##@മോനെ എനിക്ക് വയ്യ തന്റെ കൂടെ നടന്ന് ആ ഹരിയുടെ തല്ല് കൊള്ളാൻ...... മ്മ് ശെരി നിനക്കുള്ളത് ഞാൻ തരാം കേട്ടോ.... നീ സൂക്ഷിച്ചോ.... നീ പിണക്കിയത് ഈ ദേവിനെ ആണ് നീ അത് ഓർത്തോ..... ചുമ്മ പേടിപ്പിക്കാതടോ എനിക്ക് അറിയാം താൻ ഇപ്പൊ ആരാണെന്നും എന്താണെന്നും നിയൊക്കെ ഇപ്പൊ ഞെളിഞ്ഞു നിന്ന് പറയുന്ന ശ്രീനാഥ് ഗ്രൂപ്പിൽ ഒരു പുൽക്കോടിക്ക് പോലും നിനക്കൊന്നും അവകാശം ഇല്ലന്നും അറിയാം നീ താമസിക്കുന്ന വീട് ഉൾപ്പടെ എല്ലാം അമ്മുവിന്റെ പേരിലാണ് എന്നെ ചോറിയാൻ വന്നാൽ ഒക്കെ ഞാൻ അങ്ങ് വിളിച്ചുപറയും കേട്ടൊടോ ശ്രീദേവ് സറേ .... ഡാ....... അലറാതെ വെച്ചിട്ട് പോടോ.....

ദേവ് ഫോൺ കട്ട്‌ ചെയ്തു മുഷ്ട്ടി ചുരുട്ടി ചുവരിൽ ഇടിച്ചു ദേഷ്യത്തിൽ ബാൽകണിയിലേക് നടന്നു..... ➖️➖️➖️➖️➖️➖️ അമ്മു..... എന്താ നീ ഒന്നും കഴിക്കാതെ ഇരിക്കുന്നെ.......??? വിശക്കുന്നില്ല അതു..... എനിക്ക് വേണ്ട നിങ്ങൾ കഴിച്ചോ...... ദേ നീ കളിക്കല്ലേ പെണ്ണേ മര്യാദക്ക് കഴിച്ചോ ഇല്ലെങ്കിൽ ഞാൻ ഹരിയോട് വിളിച്ചു പറയും നീ ഇവിടെ ഉണ്ടെന്ന്.... അതിന് നിന്റെ കൈയിൽ ഹരിയേട്ടന്റെ നമ്പർ ഇല്ലാലോ 🙄🙄🙄... എന്നാരു പറഞ്ഞു ഹരി ഇത്തിരി മുന്നേ എന്നെ വിളിച്ചിരുന്നു... നീ ഇവിടെ ഉണ്ടോ എന്ന് ചോദിച്ചു.... എന്നിട്ട്.... നീ.... എന്ത് പറഞ്ഞു......???? ഇവിടെ വന്നില്ല എന്ന് പറഞ്ഞു.... എന്താ ഇനി മാറ്റി പറയണോ..... വേണ്ട..... മ്മ് എങ്കി ഇരുന്ന് കഴിക്ക്.... മ്മ്...... അവൾ ഒന്ന് മൂളി അവിടെ ഇരുന്ന് എങ്ങനെ ഒക്കെയോ കഴിച്ച് എഴുന്നേറ്റു..... കാശി അപ്പോഴും മൗനം ആയിരുന്നു അവൻ ഹരി എന്ന പേര് കേൾക്കുമ്പോൾ അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ ഒപ്പി എടുക്കുകയായിരുന്നു..... ആ കണ്ണുകളിലെ തിളക്കം... ചുണ്ടിൽ ഒളിച്ചുവെച്ച പുഞ്ചിരി പതിയെ അവ നിരാശക്ക് വഴിമാറുമ്പോൾ അവൻ അറിയുകയായിരുന്നു അവൾ പോലും അറിയാതെ അവളിൽ വേരൂന്നി വളരുന്ന ഹരിയെ................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story