❤❤നിനക്കായ് ❤❤: ഭാഗം 23

ninakkay arya

രചന: ആര്യ നിധീഷ് 

അതു പോയിട്ടും പിന്നെയും കുറച്ചു നേരം അവൾ അതേ ഇരിപ്പ് തുടർന്നു..... വീശിയടിക്കുന്ന തണുത്ത കാറ്റിൽ പല്ലുകൾ വിറച്ചു തുടങ്ങിയപ്പോൾ കൈകൾ കൂട്ടി തുരുമ്മി അവൾ റൂമിലേക്ക് നടന്നു..... ബാൽകാണി ഡോർ അടച്ച് ബെഡിലേക്ക് കിടക്കുമ്പോഴു മനസ്സിൽ പേരറിയാത്ത എന്തോക്കയോ വികാരങ്ങൾ നിറഞ്ഞു..... കണ്ണുകൾ മെല്ലെ അടച്ച് നെറ്റിക്ക് കുറുകെ കൈകൾ ചേർത്തു കിടന്നു.......മനസ്സ് ആസ്വസ്ഥം ആയതിനാൽ വളരെ വൈകിയാണ് ഒന്ന് ഉറങ്ങിയത്...... അതുവിന്റെ വിളിയിൽ ആണ് കണ്ണികൾ തുറന്നത്....... എന്റെ അമ്മു ഇത് എന്ത് ഉറക്കമാ....നി എഴുനേറ്റ് റെഡി ആയി ഫുഡ്‌ ഒക്കെ കഴിച്ചേ....ഞാൻ കോളേജിൽ പോകുവാ വൈകിട്ട് ഇത്തിരി വൈകും... ആറു മണി വരെ ശാന്തേച്ചി ഉണ്ടാവും അത്‌ കഴിയുമ്പോ കാശിയേട്ടൻ വരും... പിന്നെ എന്താവശ്യം ഉണ്ടെങ്കിലും ചേച്ചിയോട് പറഞ്ഞാൽ മതി.....അപ്പൊ ഞാൻ പോട്ടെ..... ബൈ... അവൾക്ക് ഒരു ചെറു ചിരി സമ്മാനിച്ച് അമ്മു എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു..... കുളിക്കഴിഞ്ഞു താഴെ ചെല്ലുമ്പോൾ ആതുവും കാശിയും പോയിരുന്നു..... ആ മോള് ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.... എന്നുപറഞ് ദൃതിയിൽ അടുക്കളയിലേക്ക് നടന്ന സ്ത്രീയേ ഒരു നിമിഷം അവൾ നോക്കി നിന്നു.... തന്റെ രേവമ്മയുടെ അതേ പ്രായം തോന്നിക്കുന്ന അതുപോലെ ഐശ്വരം നിറഞ്ഞു നിൽക്കിന്ന ഒരു സ്ത്രീ...... പാത്രത്തിലേക്ക് അപ്പവും കറിയും വിളമ്പി വെച്ച് അവർ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു....

ആതിര മോളുടെ കൂട്ടുകാരി ആണല്ലേ..... മോള് പറഞ്ഞു ഇനി കുറച്ചുനാൾ മോളും കാണും എന്ന്...മോള് കഴിക്ക് എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി കേട്ടോ..... അവൾ അവർക്ക് തെളിച്ചം ഇല്ലാത്ത ഒരു ചിരി സമ്മാനിച്ചുകൊണ്ട് .. അപ്പം കറിയിൽ മുക്കി വായിലേക്ക് വെച്ചു..... വായ്യിൽ ആകെ കയ്പ്പ് തോന്നിയവൾ എന്തോക്കയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു...തിരികെ മുറിയിലേക്ക് നടന്നു...... ചുവരിൽ തൂകിയ കലണ്ടറിൽ.കണ്ണുകൾ ഉടക്കിയതും അവൾ താഴേക്ക് നടന്നു..... ശാന്തേച്ചി.... എന്താ മോളെ..... ഇവിടെ അടുത്ത് മെടിക്കൽ ഷോപ്പ് ഉണ്ടോ.... ദേ ഈ ഗേറ്റിന് വലതുവശത്തുണ്ട്... എന്തേലും വാങ്ങാൻ ആണേൽ ഞാൻ വാങ്ങി തരാം.... വേണ്ട ചേച്ചി ഞാൻ വാങ്ങിക്കോളാം അടുത്തല്ലേ ചേച്ചി ബുദ്ധിമുട്ടണ്ട... എങ്കി ശെരി മോളെ.... ശ്രദ്ധിച്ചു പോണേ.... ശെരി ചേച്ചി ....... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കുളിക്കഴിഞ്ഞു വന്ന് അലമാര തുറക്കുമ്പോൾ അവന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ വിവാഹസാരിയിൽ ആണ് അവൻ അത്‌ കൈയിൽ എടുത്ത് അതിൽ മെല്ലെ തലോടി.... എന്തിനാ അമ്മു ഇങ്ങനെ എന്നെ നി നോവിക്കുന്നെ അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ.... ജീവനേക്കാൾ നിന്നെ സ്നേഹിച്ചതോ.... പ്രാണൻ പറിഞ്ഞുപോകുന്ന വേദന സഹിച്ചും നിന്റെ ഇഷ്ടം മനസിലാക്കി നിന്നെ ശ്രീക് വിട്ട്കൊടുത്തതോ....

അതോ നിനക്ക് എന്നും കാവലായി ഇരിക്കാൻ ശ്രീക് കൊടുത്ത വാക്കിന്റെ പേരിൽ താലി കെട്ടി കൂടെ കൂട്ടിയതോ.... എന്താ ഞാൻ നിന്നോട് ചെയ്തേ...... അതെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകരുന്നില്ലേ നിനക്ക്.... ആ സാരി നെഞ്ചോട് ചേർത്തവൻ ബെഡിലേക്ക് ഇരുന്നു..... പറ്റുന്നില്ലടി എനിക്ക് നിന്നെ കാണാതെ.... നിന്റെ വിവരം ഒന്നും അറിയാതെ ഇങ്ങനെ.... ചങ്ക് പൊട്ടി പോകുവാ.... ഹരി.... അമ്മയുടെ വിളി ആണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..... കണ്ണുകൾ അമർത്തി തുടച്ച് സാരി തിരികെ വെച്ചവൻ താഴേക്ക് ചെന്നു....അമ്മക്ക് വേണ്ടി മാത്രം വിളമ്പി വെച്ചത് എന്തോക്കയോ കഴിച്ചെന്നു വരുത്തി അവൻ ഇറങ്ങുമ്പോൾ മുറ്റത്ത്‌ തന്നെ ഉണ്ടായിരുന്നു വജ്രാ.... ഹരിയേട്ടാ..... മ്മ്മ്...... അവൻ തിരിഞ്ഞു നോക്കാതെ ഒന്ന് മൂളുക മാത്രം ചെയ്തു..... ഹരിയേട്ടൻ എന്തിനാ എന്നോട് മിണ്ടാതെ നടക്കുന്നെ.... വജ്രാ... നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല... അമ്മു ഇവിടുന്ന് പോയതിനു പിന്നിൽ നിന്റെ പങ്ക് ചെറുതല്ല എന്ന് എനിക്ക് അറിയാം.... എന്നിട്ടും നിന്നെ അടിച്ചിറക്കി വിടാത്തത് എന്റെ കഴിവ്കേട് ആയി നി കാണണ്ട.... നിനക്കുള്ള ശിക്ഷ നടപ്പാക്കുമ്പോ ഈ ഹരിയുടെ കൂടെ ഞാൻ താലി കെട്ടിയ എന്റെ പെണ്ണ് ഉണ്ടാവണം അത്കൊണ്ട് മാത്രം ആണ് ഇന്നും നി ഇവിടെ തുടരുന്നത്... അത്‌ ഓർത്താൽ നിനക്ക് കൊള്ളാം.... അത്രേം പറഞ്ഞവൻ ബൈക്കും എടുത്ത് പുറത്തേക്ക് പോയി..... ➖️➖️➖️➖️➖️➖️➖️➖️ കാശി തിരികെ വരുമ്പോൾ ശാന്തേച്ചി പോകാൻ ഇറങ്ങിയിരുന്നു ആ ചേച്ചി ഇറങ്ങിയോ....

അമ്മു എവിടെ??? എന്റെ കുഞ്ഞേ ആ കുട്ടി രാവിലെ കഴിക്കാൻ വന്നിരുന്നും കുറച്ചൊക്കെ കഴിച്ച് എഴുനേറ്റ് പോയി.... പിന്നെ താഴോട്ട് കണ്ടിട്ടില്ല ഉച്ചക്ക് ഞാൻ കഴിക്കാൻ വിളിക്കാൻ ചെന്നു വിശപ്പില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു ഇത്തിരി മുന്നേ ഞാൻ ചെല്ലുമ്പോഴും അതേ ഇരിപ്പാ.... മുഖം കണ്ടാൽ അറിയാം നല്ലപോലെ കരഞ്ഞിട്ടുണ്ട്..... എന്താ മോനെ ആ കുട്ടി ഇങ്ങനെ കണ്ടപ്പോൾ മുതൽ ഞാൻ ശ്രദ്ധികുന്നു ആ കുട്ടിക്ക് എന്തോക്കയോ വിഷമം ഉണ്ട്..... അത്‌ വീട്ടിൽ നിന്ന് മാറി നിക്കുന്നതിന്റെ ആവും..... ശാന്തേച്ചി ചെല്ല് ഞാൻ ഒന്ന് നോക്കട്ടെ...... കാശി അകത്തുകേറി ബാഗ് വെച്ച് അമ്മുവിന്റെ റൂമിലേക്ക് നടന്നു ......... ആകെ ഇരുട്ട് പടർന്ന മുറിയിൽ കയറി ലൈറ്റ് ഓൺ ചെയ്തവൻ അവളുടെ അടുത്തേക്ക് ചെന്നു .... എന്നാൽ ഇതൊന്നും അറിയാതെ ശീലപ്പോൽ ഇരിക്കുന്നവൾ അവനിൽ നേരിയ ഭയം നിറച്ചു.... കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ നെഞ്ചോന്നു പിടഞ്ഞു ...... അമ്മു...... അവൻ തോളിൽ തട്ടി വിളിച്ചതും ഒരു പകപ്പോടെ അവൾ അവനെ നോക്കി..... എന്താടോ ഇത് താൻ എനിക്ക് കറന്റ്‌ ചാർജ് ലഭിക്കാൻ ആണോ ഇങ്ങനെ ഇരുട്ടത് ഇരിക്കുന്നെ..... അവളിലെ പിരിമുറുക്കത്തിന്‌ ഒരു അയവു വരുത്താൻ എന്നോണം അവൻ കളിയാലേ പറഞ്ഞു.... എന്നാൽ ഒരു തേങ്ങൽ ആയിരുന്നു അതിനു മറുപടി.... എന്താടോ.... എന്താ ഉണ്ടായേ..... വലം കൈയിൽ ചുരിട്ടിപിടിച്ച പ്രെഗ്നനാൻസി ടെസ്റ്റ്‌ അവന് നേരെ നീട്ടവേ ആ കണ്ണുകൾ തോരാതെ പെയ്തു തുടങ്ങിയിരുന്നു..... അതിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടു ചുവന്ന വരകൾ കാണെ അവൻ വ്യദാ ആഗ്രഹിച്ചുപോയി താൻ ഹരിയായി പിറന്നിരുന്നെങ്കിൽ എന്ന്....................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story