❤❤നിനക്കായ് ❤❤: ഭാഗം 25

ninakkay arya

രചന: ആര്യ നിധീഷ് 

അമ്മു........നീ ഫുഡ് കഴിക്കാൻ വരുന്നില്ലേ.... ദേ വരുന്നു അതു...... അതുവിന്റെ വിളി കേട്ട് അവൾ വീർത്ത വയറും പിടിച്ചു മെല്ലെ ഡൈനിങ് ഏരിയായിലേക്ക് നടന്നു..... അമ്മു നിനക്ക് എന്തേലും ബുദ്ദിമുട്ട് ഉണ്ടോ.... കുറെ നേരം ആയല്ലോ കിടക്കുന്നു.... ഇല്ല കാശിയേട്ട.... ഒരു ചെറിയ ക്ഷീണം പോലെ അതാ ഞാൻ പോയി കിടന്നേ..... മ്മ്.... പിന്നെ നാളെ അല്ലെ നിന്റെ ചെക്കപ്പ്.... അതേ..... രാവിലെ ടോക്കൺ എടുത്തിട്ടുണ്ട് .....നീ റെഡി ആയി നിക്കണം ഓഫീസിൽ ഒന്ന് തലകാണിച്ചു ഞാനും വരാം..... അത്‌ സാരില്ല കാശിയേട്ട ഞാൻ പൊക്കോളാം.... അല്ലെ തന്നെ എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.... എന്റെ അമ്മു.... നീ എനിക്ക് അതുവിനെ പോലെ അല്ലെ അപ്പൊ നിന്നെ നോക്കണ്ടത് എന്റെ കടമ അല്ലെ.... എന്നാലും എനിക്ക് വേണ്ടി ഇത്രേം ഒക്കെ വേണ്ടായിരുന്നു.... ഞാൻ പറഞ്ഞതല്ലേ ഞാൻ എന്തേലും ജോലിക്ക് പോകാം എന്ന്.... ദേ അമ്മു... എനിക്ക് ദേഷ്യം വരും കേട്ടോ.... നിനക്ക് കഴിക്കാൻ ആഹാരവും ഇടാൻ ഡ്രെസ്സും പിന്നെ നിന്റെ ഹോസ്പിറ്റൽ ചെലവും നോക്കി എന്ന് വെച്ച് ഞാൻ മുടിഞ്ഞുപോകതൊന്നുമില്ല ഇനി അഥവാ പോയാലും ഞാൻ അങ്ങ് സഹിച്ചു... ഇനി അതല്ല മറ്റൊരാളുടെ ഔദര്യം ആണല്ലോ എന്ന ചിന്ത ആണെങ്കിൽ ഞാൻ നിനക്ക് വേണ്ടി മുടക്കുന്നത് മുഴുവൻ നീ എഴുതി വെച്ചോ ജോലി കിട്ടിയിട്ട് കുറേശെ തന്നുതീർത്താൽ മതി....

അവൻ ഒരു ചെറു ചിരിയാലേ പറഞ്ഞു... എന്താ രണ്ടാളും കൂടി..... അത്‌ സ്ഥിരം പല്ലവി തന്നെ.... എന്റെ അതുവേ ഈ കൊച്ചിനോട് ഈ ഡയലോഗ് എങ്കിലും ഒന്ന് മാറ്റിപ്പിടിക്കാൻ പറ.... ബോർ അടിക്കുന്നു.... അവൻ കുറുമ്പോടെ പറഞ്ഞു.... അവൾ ചപ്പാത്തി പത്രത്തിലേക്ക് വിളമ്പി കൊണ്ട് അമ്മുവിനെ നോക്കിയപ്പോ അവൾ അതുവിനെ നോക്കി ഒരു തെളിച്ചമില്ലാത ചിരി സമ്മാനിചു...... അതു.... ഇന്ന് തൊട്ട് നീ അമ്മുവിന്റെ കൂടെ കിടന്നാൽ മതി കേട്ടോ..... അതെന്താ??? ഞാൻ ഒറ്റക്ക് കിടന്നാൽ.....അമ്മു ചോദ്യഭാവത്തിൽ കാശിയെ നോക്കി.... അതോ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ.... അത്‌ വേണോ അതു..... വേണം ഇനി ഒറ്റക്ക് കിടക്കേണ്ട... നിന്റെ കണ്ണ് കണ്ടാൽ അറിയാം നിനക്ക് ഉറക്കം ഇല്ലെന്ന്... ഒറ്റക്കായത്കൊണ്ട് എന്തും ആവാല്ലോ ഇനി അത്‌ നടക്കില്ല..... കഴിഞ്ഞ ചെക്കപ്പിനും ബിപി ഹൈ ആയിരുന്നു.... ഉറക്കം നിക്കരുത് എന്ന് dr പറഞ്ഞത് അല്ലെ... അല്ല എന്തുവാ മോള് ഈ ഉറക്കം ഉളച്ചിരുന്നു ചിന്തിച്ചു കൂട്ടുന്നെ.... ശാസനയോടെ പറഞ്ഞവൻ കഴിച്ചെഴുനേറ്റു.... പത്രത്തിൽ വിരൽ ഇട്ടിളക്കി എന്തോക്കയോ കഴിച്ചെന്നു വരുത്തി അവളും എഴുനേറ്റു പൊന്നു.... ➖️➖️➖️➖️➖️ ദേവ് ഇതുവരെ ആയിട്ടും അവളുടെ വിവരം ഒന്നും ഇല്ലേ.... ഒക്കെ ആ ഹരിയുടെ കൈയിൽ ആകുമോ..... എനിക്ക് ചില സൂചനകൾ കിട്ടിയിട്ടുണ്ട് അച്ഛാ.... അവളുടെ അടുത്ത് എത്തും മുൻപ് ആദ്യം ആ ഹരി ഇല്ലാതെ ആവണം....

ഇത്രേം ക്ലെവെർ ആയി കാര്യങ്ങൾ ചെയ്‌ത ശ്രീ ഒക്കെ അവർ അറിയാനും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും അത്‌ അവർ അറിയുന്നതിന് മുൻപ് ഒക്കെ പ്ലാൻ പോലെ നടന്നിരിക്കണം..... മ്മ് അച്ഛൻ ടെൻഷൻ ആവാതെ.... ഒക്കെ നമ്മൾ ഉദ്ദേശിച്ചത് പോലെ നടക്കും ഇല്ലെങ്കിൽ നടത്തും ഈ ശ്രീദേവ്...... അവന്റെ സ്വത്തും അവന്റെ പെണ്ണും എനിക്ക് സ്വന്തം ആകുന്നത് മുകളിൽ ഇരുന്ന് അവൻ കാണട്ടെ..... ➖️➖️➖️➖️➖️➖️➖️➖️➖️ രാവിലെ 9 മണിയോടെ ഹരിയും അപ്പുവും മുംബൈ എത്തി അവർ ഗസ്റ്റ്ഹൌസിൽ പോയി ഫ്രഷ് ആയി ഒന്ന് റെസ്റ്റ് ചെയ്തു.... അപ്പു.... എന്താടാ നിനക്ക്.... വന്നപ്പോ മുതൽ ഒരു വയ്യായ്ക.... അറിയില്ലെടാ തല ഒക്കെ പൊട്ടിപൊളിയുന്ന വേദന ഇങ്ങനെ പോയാൽ മീറ്റിംഗ് കുളമായതു തന്നെ.... എങ്കി നീ റെഡി ആവ് നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം... ഒരു ഇൻജെക്ഷൻ എടുക്കുമ്പോ പെയിൻ കുറയും..... മ്മ് ഞാൻ ദേ വരുന്നു നീ ഒരു ടാക്സി വിളിക്ക്..... ➖️➖️➖️➖️➖️➖️ അമ്മു..... നമ്മുക്ക് പോകാം മ്മ്.... അവൾ ഒന്ന് മൂളി അവനോടൊപ്പം ഇറങ്ങി..... ഹോസ്പിറ്റലിൽ വന്ന് dr ഏ കണ്ട് തിരിച്ചിറങ്ങുമ്പോൾ ബ്ലഡ്‌ എടുത്തത് കൊണ്ട് തലചുറ്റിയ അമ്മുവിനെ കാശി ചേർത്തുപിടിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു..... ➖️➖️➖️➖️ അപ്പുവിനെ dr ഏ കാണിച്ച് ഇറങ്ങുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വരുന്നവൾ ഹരിയുടെ കണ്ണിൽ ഉടക്കിയത്.... ആ മുഖം കണ്ട മാത്രയിൽ വിടർന്ന കണ്ണുകൾ പെട്ടന്ന് ചുവന്നു കുറുകി....

കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞുവന്നു.... അവൻ മുഷ്ടി ചുരുട്ടി കാറിന്റെ ബൊണാറ്റിൽ ആഞ്ഞിടിച്ചു.... കഴുത്തിൽ താലിയും നെറുകിൽ സിന്ദൂരവും വീർത്ത വയറുമായി കാശിയോടൊപ്പം നടന്നു വരുന്നവളെ കാണെ അവൻ ദേഷ്യം കൊണ്ട് വിറകൊണ്ടു..... പെട്ടെന്നുണ്ടായ ഹരിയുടെ ഭവമാറ്റത്തിൽ ഒരു പകപ്പോടെ അപ്പു അവൻ നോക്കുന്നിടത്തേക്ക് ദൃഷ്ടി പതിപ്പിച്ചു.... കാശിയോടൊപ്പം വരുന്നവളെ കാണെ അവനും തറഞ്ഞു നിന്നുപോയി..... അവളെ ചേർത്തുപിടിച് കോഡ്രൈവിംഗ് സീറ്റിലേക്ക് ഇരുത്തി വണ്ടി എടുത്തു പോകുന്ന കാശിയെ ഹരി ജ്വലിക്കുന്ന കണ്ണുകളാൽ നോക്കി നിന്നു ഹരി...... അപ്പുവിന്റെ വിളിയിൽ അവൻ തലചാരിച്ചൊന്നു നോക്കി..... ചതിക്കുവായിരുന്നു അവൾ എന്നെ.... ഇത്രേം നാൾ അവൾക്ക് വേണ്ടി കരഞ്ഞു കാത്തിരുന്ന ഞാൻ മണ്ടൻ.... അവൾ ഇവിടെ മറ്റൊരുവനെ കെട്ടി അവന്റെ കുഞ്ഞിന് ജന്മം നൽക്കാൻ ഒരുങ്ങുന്നു.... ഹരി.... ടാ.... വേണ്ടടാ... നമ്മുക്ക് ഈ ഡീൽ വേണ്ട നമ്മുക്ക് തിരിച്ചു പോകാം..... അവന്റെ ഭവമാറ്റത്തിൽ തെല്ലു ഭയത്തോടെ അവൻ പറഞ്ഞു പോകാം.... പക്ഷെ പോകുമുൻപ് എനിക്ക് ഒന്ന് കാണണം അവളെ.... എന്നോട് ഇത്ര വലിയ ചതി എന്തിന് ചെയ്തു എന്ന് എനിക്ക് അറിയണം.... അവൾ എന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിച്ചു ഒരു കത്തും എഴുതിവെച്ച് പോയത് എന്തിനാ എന്ന് എനിക്ക് അറിയണം.... വാ വണ്ടിയിൽ കേറ്.... ഹരി അതിപ്പോ... വേണോ...

അവൾ ഈ സിറ്റുവേഷനിൽ..... നിന്നോട് കേറാൻ ആണ് പറഞ്ഞത് ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് പോകും.... അത്‌ വേണ്ട ഞാനും വരാം... ➖️➖️➖️➖️➖️➖️ കാശി അമ്മുവിനെ ആക്കി പോകാൻ ഇറങ്ങുമ്പോൾ ആണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നത്..... അതിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറിയവന്റെ മുഖഭാവം കണ്ട് അവൻ ഹരിക്ക് കുറുകെ നിന്നു.... കാശി..... എന്റെ മുന്നിൽ നിന്ന് മാറ്.... ആ സമയം അവൻ കോപത്താൽ ജ്വലിച്ചിരുന്നു.... എന്തിന്?? എനിക്ക് അവളെ കാണണം.... ഇവിടെ ആരും ഇല്ല ഹരി..... നീ ഇനിയും കള്ളം പറയരുത് ഒക്കെ കണ്ടിട്ടാ ഞാൻ വന്നേ..... നീ എന്തു കണ്ടു... ആരെ കണ്ടു??? കാശി ചെറു കുറുമ്പോടെ പറഞ്ഞു... അമ്മുവിനെ.... നിന്റെ കൂടെ അവൾ ഉണ്ട്.... നിന്റെ കൂടെ ജീവിക്കാൻ ആയിരുന്നു എങ്കിൽ ഒരു വാക്ക് പറയരുന്നില്ലേ അവൾക്ക് എന്നോട്... ഇതിപ്പോ എന്നെ പൊട്ടൻ ആക്കിയത് എന്തിനാ.... ഇത്രേം നേരം കാശിയുടെ മുഖത്ത് ഉണ്ടായിരുന്ന കുസൃതി മാഞ്ഞു അവൻ പകപ്പോടെ ഹരിയെ നോക്കി..... ഹരി.... നീ.... ഇത് എന്തറിഞ്ഞിട്ട.... വേണ്ട.... അവളുടെ റൂം എവിടെയാ.... മുകളിൽ.... മ്മ്മ്.... അവൻ ഒന്ന് മൂളി അകത്തേക്ക് പോയി ➖️➖️➖️➖️➖️ ജഗിൽ നിന്നും വെള്ളം കുടിച്ചു മെല്ലെ ബെഡിലേക്ക് ഇരിക്കുമ്പോൾ ആണ് കാറ്റ്‌പോലെ റൂമിലേക്ക് വരുന്നവനെ അവൾ കണ്ടത്.....

ഒരു നിമിഷം അവൾ നിശ്ചലമായി നിന്നുപോയി.... അകത്തേക്ക് കയറി ഡോർ അടച്ചവൻ തന്നെത്തന്നെ നോക്കി നിൽക്കുന്നവളുടെ അടുത്തേക്ക് നടന്നു.... അമ്മു..... ആ വിളിയിൽ ആ മുറി പോലും ഒന്ന് വിറച്ചിരുന്നു.... തന്റെ അച്ഛനെ തിരിച്ചറിഞ്ഞ പോലെ ആ കുഞ്ഞു ജീവൻ ഉദരത്തിൽ ഒന്ന് തുടിച്ചു അതറിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു..... നീ എന്തിനാടി ഇങ്ങനെ കണ്ണീർ ഒഴുകുന്നെ എന്നെ ഇട്ടിട്ട് പോരുമ്പോൾ നിനക്ക് പറയരുന്നില്ലേ ഇവന്റെ കൂടെ ജീവിക്കാൻ ആണെന്ന്.... പൂർണ്ണ മനസ്സോടെ പറഞ്ഞയക്കില്ലായിരുന്നോ ഞാൻ..... നിന്നെ ഓർത്ത് കരഞ്ഞു തീർത്ത ദിവസങ്ങൾ ഓർക്കുമ്പോ എനിക്ക് പുച്ഛം തോന്നുന്നു.....ഞാൻ അവിടെ നിനക്ക് വേണ്ടി ഉരുകി തീരുമ്പോൾ നീ ഇവിടെ ഇവനോടൊത്..... ഹരിയേട്ടാ....... ഇനി ഒരക്ഷരം മിണ്ടരുത് നിങ്ങൾ..... ഇറങ്ങി പോ എന്റെ മുറിയിൽ നിന്നും.... അവൾ ഇരുന്നിടത്തു നിന്നും എഴുനേറ്റ് അവന് നേരെ ചീറി.... ഓഹോ ഞാൻ പറഞ്ഞപ്പോ നിനക്ക് പൊള്ളിയോ ഇത്രയും പൊള്ളാൻ ഞാൻ അനാവശ്യം ഒന്നും പറഞ്ഞില്ലാലോ.... സത്യം അല്ലെ പറഞ്ഞെ.... അതിന് തെളിവ് അല്ലെ നിന്റെ ഉള്ളിൽ ഉള്ള അവന്റെ കുഞ്ഞ്...... ക്ഷേമയുടെ നെല്ലിപ്പലക്ക കണ്ട് നിൽക്കുവാ ഞാൻ ഇനി എനിക്ക് നിങ്ങളോട് ഒന്നും പറയാനും കേൾക്കാനും ഇല്ല ഇവിടെ എങ്കിലും എനിക്ക് ഇത്തിരി സമാദാനം വേണം....

അവൾ തൊഴുതുകൊണ്ട് പറഞ്ഞു..... ഓ നിനക്ക് വേണ്ടതൊക്കെ തരാൻ ഇപ്പോൾ അവൻ ഉണ്ടല്ലോ അപ്പൊ ഞാൻ വേണ്ട പക്ഷെ എനിക്ക് അറിയണം എന്നെ എന്തിനായിരുന്നു ഈ കോമാളിവേഷം കെട്ടിച്ചത് എന്ന്.... അത്‌ അറിഞ്ഞിട്ട് ഞാൻ പൊക്കോളാം..... ഞാൻ നിങ്ങളെ ആണോ അതോ നിങ്ങൾ എന്നെ ആണോ ചതിച്ചത്.... ഹരി തന്റെ പോക്കറ്റിൽ നിന്നും അവളുടെ ഫോൺ എടുത്തു ഓൺ ചെയ്തു.... ഇതുകണ്ടോ... ഇത് നിന്റെ ഫോൺ അല്ലെ നിന്റെതായ ഓർമ്മകൾ എന്തെങ്കിലും കൂടെ എന്നും വേണമായിരുന്നു എനിക്ക് അതിന് വേണ്ടിയാ ഇത് കൊണ്ട് നടന്നത്.... ഇതിൽ ഉള്ള വാൾപേപ്പർ എന്റെ പിക് ആണ് അത്‌ എനിക്ക് ഒരു പ്രേതീക്ഷ ആയിരുന്നു നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നുള്ള പ്രേതീക്ഷ.... പിന്നെ ആ ലെറ്റർ അതിലും ഉണ്ടായിരുന്നു നിനക്ക് എന്നോടുള്ള ഇഷ്ടം എന്നാൽ ഇപ്പോൾ എനിക്ക് അറിയാം ഒക്കെ നിന്റെ നാടകം ആയിരുന്നു എന്ന്.... അത്‌ എന്തിനായിരുന്നു എന്നാ എനിക്ക് അറിയേണ്ടത്.... നാടകം കളിക്കാനും അഭിനയിക്കാനും നിങ്ങൾക്കേ അറിയൂ എനിക്ക് അത്‌ അറിയില്ല.... പിന്നെ നിങ്ങൾ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ ഞാൻ നിങ്ങളെ ചതിച്ചു എന്ന്... അപ്പൊ നിങ്ങളോ?? ചങ്കിൽ തൊട്ട് പറയാമോ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു എന്ന്....

പറയാൻ കഴിയില്ല നിങ്ങൾക്ക് അങ്ങനെ സ്നേഹിച്ചിരുന്നു എങ്കിൽ ഒരിക്കലും നിങ്ങൾ വജ്രയെ തേടി പോവില്ലായിരുന്നു.... അമ്മു...... ഞാൻ പല തവണ നിന്നോട് അത്‌ പറയാൻ ശ്രെമിച്ചതല്ലേ.... അത്‌ അന്ന് അവൾ വീഴാൻ പോയപ്പോ.... അല്ലാതെ നീ ഉദ്ദേശിച്ചത് പോലെ ഒന്നുമില്ല.... ഓ... ഇപ്പോ അങ്ങനെ ആയോ..... അത്‌ മാത്രം ആണോ നിങ്ങൾക്കിടയിൽ ഉള്ളത്.... ഒക്കെ അറിഞ്ഞു തന്നെയാ ഞാൻ ഇറങ്ങി പോന്നത്.... പിന്നെ എന്തിനാ ഈ അഭിനയം?? അതോ ഇനി അവളെ മടുത്തത് കൊണ്ടാണോ എന്നെ തേടി വന്നത്..... പറഞ്ഞു മുഴുവനാക്കും മുൻപ്പ് അവൻ അവളുടെ കവിളിൽ കുതിപിടിച്ചു.... ഹരി....... കാശിയുടെ അലർച്ച കെട്ടവൻ ഒന്ന്‌ തിരിഞ്ഞു നോക്കി....വീണ്ടും അമ്മുവിലേക്ക് തിരിഞ്ഞു... നാവിന് എല്ലില്ല എന്ന് വെച്ച് ആരെപ്പറ്റിയും എന്തും പറയാമെന്നാണോ..... നിന്റെ തെറ്റ് മറക്കാൻ നീ എന്നിൽ പഴിചാരണ്ട..... നിങ്ങൾക്ക് കാണിക്കാം എനിക്ക് പറയാൻ പാടില്ലേ.... മറ്റൊരു പെണ്ണിനോടൊപ്പം കിടക്കപങ്കിടാൻ പോകുന്ന ഒരുവനെ എനിക്ക് ഭർത്താവായി ആവശ്യം ഇല്ല..... ഡീ...... ഒരലർച്ചയോടെ വായുവിൽ ഉയർന്ന അവന്റെ കൈയിൽ കാശിയുടെ പിടി വീണിരുന്നു...... അമ്മുവിനെ മാറ്റി നിർത്തി അവൻ ഹരിയുടെ മുന്നിൽ കേറി നിന്നു................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story