❤❤നിനക്കായ് ❤❤: ഭാഗം 28

ninakkay arya

രചന: ആര്യ നിധീഷ് 

കാശി പോയതും ഹരി അപ്പുവിന്റെ നേരെ തിരിഞ്ഞു..... നിനക്ക് ഇപ്പൊ എന്തിന്റെ കേടായിരുന്നു.... മനുഷ്യൻ ഇവിടെ തീ തിന്നിരിക്കുവാ അപ്പോഴാ അവന്റെ കല്യാണആലോചന....... അതിന് ഞാൻ എന്താ ചെയ്തേ മനസ്സിൽ തോന്നി ചോദിച്ചു അത്രേ ഉള്ളൂ ഇഷ്ടം ആയില്ലെങ്കിൽ വേണ്ട ഞാൻ സോറി പറഞ്ഞേക്കാം..... പോരെ.... അത്രേം പറഞ്ഞവൻ കാശിയുടെ അടുത്തേക്ക് നടന്നു..... അവൻ ചെല്ലുമ്പോൾ ഷെൽഫിൽ നിന്നും എന്തോ തിരയുന്ന കാശിയെ ആണ് കാണുന്നത്..... അപ്പു അവനരികിൽ ചെന്ന് തോളിൽ കൈകൾ വെച്ചു..... കാശി..... എന്തായാലും ഒരാളെ കൂടെ കൂട്ടണം അപ്പോ അത്‌ അവളെ പോലെ ഒരു കുറുമ്പി ആയാൽ ലൈഫ് ഒന്ന് കളർ ആകും എന്ന് തോന്നി തനിക്ക് ഇഷ്ട്ടമല്ല എങ്കിൽ വിട്ടേക്കടോ.... ഞാൻ അത്‌ മറന്നു.... അല്ലേലും കാശിനാഥന്റെ പെങ്ങളെ കെട്ടാൻ എന്ത് യോഗ്യതയാ എനിക്ക് ഉള്ളെ....... അവൻ തെല്ലു നിരാശയോടെ പറഞ്ഞു തിരിഞ്ഞു നടന്നു.... അപ്പു.... ഒന്ന് നിന്നെ....... . തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവനെ തടഞ്ഞു നിർത്തിയവൻ കൈയിലേക്ക് ഒരു ആൽബം വെച്ചുകൊടുത്തു.....

അതിൽ അതുവും ഒരു ചെറുപ്പക്കാരനും ഒത്തുള്ള ഫോട്ടോസ് കണ്ടതും അവൻ ചോദ്യഭാവത്തിൽ കാശിയെ നോക്കി...... ഇതാണ് യുവാൻ പ്രഭാകർ..... ഞങ്ങളുടെ അച്ഛന്റെ ഉറ്റ മിത്രം പ്രഭാകർ അങ്കിൾ ഇന്റെ മകൻ.... പെട്ടന്ന് ഒരു ആക്‌സിഡന്റിൽ അപ്പയെയും അമ്മയെയും നഷ്ട്ടമായപ്പോൾ ഞങ്ങൾക്ക് കൈത്താങ് ആയ മനുഷ്യൻ അന്നത്തെ 10 വയസ്സ് കാരന് ആകെ ഉണ്ടായിരുന്ന കൂട്ട് ആയിരുന്നു യുവാൻ വളരുന്തോറും ഒരു കളികൂട്ടുകാരനിൽ ഉപരി ഒരു കൂടപ്പിറപ്പായി മാറി അവൻ പിനീടുള്ള എന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ചത് അവൻ ആണ്..... കുഞ്ഞിലേ തൊട്ട് ഞാൻ പറയുമായിരുന്നു അതുവിനെ നീ എടുത്തോ എന്ന് അപ്പൊ അവൻ പറയും അതിനെ കെട്ടുന്നതിലും നല്ലത് ഞാൻ വല്ല ട്രെയിനിന്നും തലവെക്കുന്നത് അല്ലെ എന്ന്.... അതിനു കാരണവും അവൾ തന്നെ ആണ്...ഇപ്പൊ നിന്നോട് ഉള്ളപോലെ അവനോടും വെറുതെ അടി ഉണ്ടാക്കും നേരെ നോക്കിയാൽ കീരിയും പാമ്പും ആയിരുന്നവർ പിന്നീട് എപ്പോഴോ പരസ്പരം പിരിയാൻ ആവാത്തവിധം അടുത്തു......

വഴക്കും കുസൃതിയും ഉണ്ടെങ്കിലും അതിനിരട്ടി പരസ്പ്പരം സ്നേഹിച്ചു.... ഞങ്ങൾ മുൻകൈ എടുത്ത് എൻഗേജ്മെന്റ് നടത്തി.... അവളുടെ കോഴ്സ് കഴിഞ്ഞിട്ട് വിവാഹം എന്നും തീരുമാനം ആയി.... എന്നാൽ ദൈവം അവിടെയും ഞങ്ങളെ തോൽപിച്ചു..... പെട്ടന്നൊരിക്കൽ കോഴ്സ് ഡ്രോപ്പ് ചെയ്ത് അവൾ പോരാൻ ഉള്ള കാരണം എന്താണെന്ന് ആരോടും അവൾ പറഞ്ഞിട്ടില്ല എന്നാൽ അതിന്റെ കാരണം അവൻ ആണ് എന്റെ യുവി.... അവളുടെ യുവിഏട്ടൻ...... എന്റെ അതുവിന്റ പ്രാണൻ...... ഒരു ആക്‌സിഡന്റ് ഇന്റെ രൂപത്തിൽ അവനെയും ദൈവം തിരികെ വിളിച്ചപ്പോൾ തകർന്നുപോയിരുന്നു അവൾ എപ്പോഴും കലപില കൂട്ടുന്ന പെണ്ണ് ഒന്ന് മിണ്ടാത്തെ ഒന്ന് കരയാതെ ദിവസങ്ങൾ ഒരു മുറിക്കുള്ളിൽ പിന്നീട് ഒരു സൂയിസൈഡ് അറ്റെപ്റ്റ് കൗൺസിലിങ്ങും മരുന്നിമായി വർഷങ്ങൾ വേണ്ടി വന്നു ഇപ്പൊ കാണുന്ന അതുവിലേക്ക് തിരികെ എത്താൻ..... എന്നാൽ ഇന്ന് നിന്നെ കണ്ടപ്പോൾ നിന്നോട് അവൾ അടി ഉണ്ടാക്കിയപ്പോൾ എനിക്ക് ആ പഴയ അതുവിനെ ആണ് ഓർമ്മ വന്നത്........

അത് കണ്ടപ്പോൾ ഞാനും ആഗ്രഹിച്ച കാര്യം ആണ് നീ എന്നോട് പറഞ്ഞത്..... ഒക്കെ അറിഞ്ഞിട്ടും സ്നേഹിക്കാൻ നീ തയ്യാറാണെങ്കിൽ അവളും സമ്മതിച്ചാൽ.... ഞാൻ നിറഞ്ഞ മനസ്സോടെ കൈപിടിച്ച് തരും...... കുറച്ചു നേരത്തെ പരിചയമേ ഉള്ളു എങ്കിലും നിന്റെ കൂടെ അവൾ ഹാപ്പി ആയിരിക്കും എന്നൊരു തോന്നൽ.... അവൻ നിറഞ്ഞ മിഴികൾ അമർത്തി തുടച്ച് വെളിയിലേക്ക് നടന്നു.... എന്നാൽ അവനിൽ നിന്ന് അറിഞ്ഞ വാർത്തയുടെ ഞ്ഞെട്ടലിൽ ആയിരുന്നു അപ്പു.....എന്നും കലപില കൂട്ടി തന്നെ ശല്യം ചെയ്തിരുന്നവൾ.... അവളിൽ ഇത്ര ആഴത്തിൽ ഒരു പ്രണയം ഉണ്ടെന്ന് ഒരിക്കലും താൻ അറിഞ്ഞിരുന്നില്ല...... ഇത്രമേൽ ഭ്രാന്തമായി പ്രണയിച്ചിട്ടും അവളെ നോവിച്ച ദൈവത്തോട് പോലും വെറുപ്പ് തോന്നി അവന്... ആ ആൽബം തിരികെ ഷെൽഫിൽ വെച്ചവൻ ഹാളിലേക്ക് ചെന്നു..... ഹരി...... കാശി എവിടെ...... വെളിയിൽ ഗാർഡനിലേക്ക് പോകുന്നത് കണ്ടു.... എന്താടാ എന്താ പറ്റിയെ അവന്റെ കണ്ണ് കലങ്ങിയിരുന്നു ഇപ്പൊ നിന്റെയും എന്താ.... ഉണ്ടായേ..... കാശി പറഞ്ഞതൊക്കെ അവൻ ഹരിയോടും പറഞ്ഞു.....

പറഞ്ഞു നിർത്തുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു..... ടാ.... അപ്പു.... ഇത്രമേൽ ആഴത്തിൽ ഒരുവനെ സ്നേഹിച്ചവൾ നിന്നെ ഇഷ്ടപ്പെടുമോ.... അറിയില്ല ഹരി.... ഒന്നുമാത്രം അറിയാം എനിക്ക് ഇഷ്ടമാണ് അവളെ..... ഒക്കെ അറിഞ്ഞിട്ടും അത്‌ കൂടിയത് അല്ലാതെ ഒരു തരിമ്പ് പോലും കുറഞ്ഞിട്ടില്ല പിന്നെ അവൾക്ക് വേണ്ടി നീറി കഴിയുന്നവന് ഇങ്ങനെ ഒരു സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ അതല്ലേ ഒക്കെതിനേക്കാളും വലുത്...... മ്മ്മ് നിന്റെ ഇഷ്ടം.... അതാണ് എനിക്ക് വലുത് നീ എന്ത് തീരുമാനം എടുത്താലും ഞാൻ ഉണ്ടാവും കൂടെ...... മ്മ്മ്......നിന്നെ എന്നും കുറ്റപ്പെടുത്തിയിരുന്നു ഞാൻ മറ്റൊരുവനെ ഭ്രാന്തമായി സ്നേഹിക്കുന്ന അമ്മുവിനെ നിനക്ക് മറന്നൂടെ എന്ന് അന്ന് നിന്നിൽ ഉണ്ടായ നോവ് ഇന്ന് ഞാൻ അറിയുന്നുണ്ട് ഹരി അലിവോടെ ഒരു നോട്ടം പോലും ഈ ജന്മം കിട്ടിയില്ല എങ്കിലും ഞാൻ കാത്തിരിക്കും അവൾക്ക് മാത്രം വേണ്ടി.... അത്രയും പറഞ്ഞവൻ കാശിയുടെ അടുത്തേക്ക് നടന്നു..... അവൻ നടന്നകലുന്നതും നോക്കി ഹരി ഒരു ചെറു ചിരിയോടെ സോഫയിൽ ഇരുന്നു..... ➖️➖️➖️➖️➖️➖️➖️➖️➖️

അമ്മു....... നിന്റെ ഹരിയേട്ടൻ വന്നല്ലോ...... ഒരു കുസൃതിയോടെ അമ്മുവിന്റെ കവിളിൽ നുള്ളി അതു അവളുടെ അടുത്തിരുന്നു....... അതിന് ഇപ്പൊ ഞാൻ എന്താ വേണ്ടേ..... ഇവിടെ നിന്ന് ഡാൻസ് കളിക്കണോ???? അവൾ അരിശത്തോടെ മുഖം തിരിച്ചു....... ഓഹോ..... എന്റെ മക്കളെ നിങ്ങളുടെ അമ്മ വല്യ ദേഷ്യത്തിൽ ആണല്ലോ മക്കൾ കണ്ടോ അച്ഛനെ..... അവൾ അമ്മുവിന്റെ വയറിൽ തലോടി പറഞ്ഞതും അമ്മു അവളെ തുറിച്ചു നോക്കി.... നീ എന്തിനാ കണ്ണുരുട്ടുന്നെ നിനക്ക് വേണ്ടെങ്കിലും അവർക്ക് വേണം അവരുടെ അച്ഛനെ..... ദേ അതു..... നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് പോകുന്നുണ്ടോ..... എന്റെ അമ്മുസേ..... വന്ന പാടെ ഞാൻ കണ്ടു അവന്റെ കവിളിലേ സീൽ അത്‌ വേണ്ടിയിരുന്നില്ല.... എത്രയൊക്കെ ആയാലും നിന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ അല്ലെ..... ഓഹോ അപ്പൊ അതാണോ കുഴപ്പം.....

ഞാൻ തല്ലി എന്ന് നീ പറഞ്ഞു എന്തിനാ എന്ന് ചോദിച്ചോ?? ഇല്ല..... ചോദിക്കാതെ തന്നെ ഞാൻ പറയാം നീ ഇപ്പൊ പറഞ്ഞ എന്റെ കുഞ്ഞിങ്ങളുടെ അച്ഛൻ ഇവിടെ വന്നത് എന്റെ കുഞ്ഞുങ്ങൾക്ക് പുതിയ അച്ഛനെ കണ്ടുപിടിച്ചോണ്ടാ..... വേറെ ഏത് അച്ഛൻ.... അവൾ തടക്ക് കൈ വെച്ച് ചോദിച്ചു.... നിന്റെ കാശിയേട്ടൻ അല്ലാതെ ആരാ..... അമ്മു..... നീ കണ്ണ് മിഴിക്കണ്ട കാശിയേട്ടൻ ആണ് ഈ കുഞ്ഞുങ്ങളുടെ അവകാശി എന്ന് പറഞ്ഞപ്പോ ഞാൻ തല്ലിപ്പോയി..... ഇനി പറഞ്ഞാൽ ഇനിയും തല്ലും....... അവൾ ദേഷ്യത്തോടെ പറഞ്ഞു എഴുന്നേറ്റു.. . ഞാൻ ഇല്ലാതിരുന്ന സമയത്ത് ഇവിടെ എന്തോക്കെയാ ദൈവമേ നടന്നത്......അവൾ നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടു.... ഡീ മര്യാദക്ക് അങ്ങേരെ ഇവിടുന്ന് പറഞ്ഞു വിട്ടോ ഇല്ലേ ന്റെ കൈയിൽ നിന്ന് നീ മേടിക്കും..... അങ്ങാടി തോറ്റാൽ അമ്മയോട് എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ കെട്ടിയോനോട് തോറ്റാൽ കൂട്ടുകാരിയോട് എന്നായല്ലോ ഭഗവാനെ..... 🙄🙄🙄 അവൾ സ്വയം പറഞ്ഞു ഡ്രെസ്സ് എടുത്തു കുളിക്കാൻ കേറി............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story