❤❤നിനക്കായ് ❤❤: ഭാഗം 31

ninakkay arya

രചന: ആര്യ നിധീഷ് 

കാശി അതുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ ബാത്‌റൂമിൽ നിന്നു വരുന്ന അതുവിനെ ആണ് കാണുന്നത്..... അവനെ കണ്ടതും അവൾ ദേഷ്യത്തോടെ അവനടുത്തേക്ക് നടന്നു...... എന്താ അതു എന്താ പറ്റിയെ നിനക്ക്....??. അവൻ സംശയത്തോടെ ചോദിച്ചു... ദേ ഏട്ടാ...... ആ കാലനെ ഉടനെ പറഞ്ഞു വിട്ടോ ഇല്ലേ അവന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും........ എന്ന് പറയുകയും മുഖം ഒന്ന് ചുളിച്ചവൾ വയറിൽ അമർത്തിപ്പിടിച്ചു വീണ്ടും ബാത്റൂമിലേക്ക് ഓടി...... എന്താ ഇവിടെ നടക്കുന്നത് എന്നറിയാതെ അവൻ സംശയത്തോടെ നെറ്റി തടവി തിരികെ നടന്നു....... ഹാളിൽ വരുമ്പോൾ അപ്പും വന്ന് ദൃതിയിൽ അകത്തേക്ക് കയറി....... കാശി..... അതു എവിടെ...... അവൻ വെപ്രാളത്തോടെ ചോദിച്ചു.... അവൾ റൂമിൽ..... അല്ല ബാത്‌റൂമിൽ പോയി...... അത് കേട്ടതും അവൻ പെട്ടന്ന് അവളുടെ റൂമിലേക്ക് നടന്നു അവൻ ചെല്ലുമ്പോൾ ബെഡിൽ തളർന്നിരിക്കുന്നവളെ ആണ് കണ്ടത്..... അത് കണ്ടപ്പോൾ വേണ്ടിരുന്നില്ല എന്ന് തോന്നി അവന്...... അവനെ കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.... പല്ല് കടിച്ചവൾ അവന്റെ നേരെ പാഞ്ഞടുത്തു....... ടോ..... എന്തധികാരത്തിലാ താൻ എന്നെ കിസ്സ് ചെയ്തേ..... അതു... ഞാൻ ചെയ്തത് തെറ്റാണ് സോറി....

പക്ഷെ ഇപ്പൊ നീ ഇത് കഴിച്ച് ഒന്ന് കിടക്ക് നീ ഒന്ന് ഓക്കേ ആവുമ്പോൾ ഞാൻ വന്ന് നിന്റെ മുന്നിൽ ഇതുപോലെ നിന്നു തരാം..... നിന്റെ ദേഷ്യം തീർക്കാൻ നീ എന്താന്നുവെച്ചാൽ ചെയ്തോ....... എന്ന് പറഞ്ഞവൻ ജഗിൽ നിന്നും വെള്ളം എടുത്ത് വന്ന് ടാബ്ലറ്റ് അവൾക്ക് നേരെ നീട്ടി...... എനിക്ക് എങ്ങും..... വേണ്ട.......പിന്നെ എന്റെ പേര് അതു എന്നല്ല അങ്ങനെ വിളിക്കാൻ ഞാൻ അവകാശം കൊടുത്തവർ മാത്രം അങ്ങനെ വിളിച്ചാൽ മതി..... നിനക്ക് ഞാൻ അത്‌ തന്നിട്ടില്ല യൂ ക്യാൻ കോൾ മി ആതിര...... അത്രം പറഞ്ഞവൾ അരിശത്തോടെ തിരിയവേ വയറ്റിൽ വീണ്ടും ഉരുണ്ട് കയറാൻ തുടങ്ങിയതും അതേപോലെ തിരിഞ്ഞു നിന്നവൾ അത്‌ വാങ്ങി കഴിച്ച് അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ബെഡിലേക്ക് കമിഴ്ന്നു കിടന്നു...... അവളുടെ പ്രവർത്തികണ്ട് അപ്പു ഒരു ചിരിയോടെ മുറിവിട്ടിറങ്ങി...... അപ്പു ഹാളിൽ ചെല്ലുമ്പോൾ കുട്ടിലടച്ച വെറുകിനെ പോലെ തെക്ക് വടക്ക് നടക്കുന്ന കാശിയെ ആണ് കണ്ടത്..... അവൻ ഒരു ചിരിയോടെ കാശിയുടെ അരികിലേക്ക് നടന്നു..... അടുത്തേക്ക് നടന്നു വരുന്ന അപ്പുവിനെ കണ്ടതും കാശി പുരികം ചുളിച്ചു അവനെ നോക്കി ശേഷം മാറിൽ കൈ പിണച്ചുകൊണ്ട് അവന് നേരെ നിന്നു..... എന്താടാ ഇവിടെ നടക്കുന്നെ..... ആർക്ക് വായുഗുളിക വാങ്ങാനാ നീ ഇത്ര ദൃതി വെച്ച് പോയത്.......

അതിനവൻ ഒന്ന് ഇളിച്ചു എന്നിട്ട് സോഫയിൽ ചെന്നിരുന്നു ശ്വാസം വല്ലിച്ചുവിട്ടു....... പറയടാ പുല്ലേ നിന്റെ വായിൽ എന്താ പഴം ആണോ......കാശി ദേഷ്യത്തോടെ തിരിഞ്ഞതും അപ്പു ഒന്നകൂടി ഇളിച്ചു...... നിർത്തട നിന്റെ ഇളി മനുഷ്യൻ ഇവിടെ എന്താ നടക്കുന്നെ എന്ന് അറിയാതെ കിളി പോയി നിക്കുമ്പോഴാ അവന്റെ ഒടുക്കത്തെ ഒരു ഇളി..... ച്ചിൽ അളിയാ ച്ചിൽ ...... നിന്റെ പുന്നാര പെങ്ങൾ എനിക്ക് ഒരു വേല വെച്ചു ഞാൻ അത്‌ അവക്ക് തന്നെ കൊടുത്തു...... ഒന്ന് തെളിച്ചു പറയടാ....... കാശി ഒന്ന് മനസ്സിലാവാതെ അവനോട് അലറി...... ഓ..... എന്റെ പൊട്ടാ അവൾ എന്റെ ചായയിൽ ഇത്തിരി വിം കലക്കി ഞാൻ അത്‌ കയ്യോടെ അവളെ കൊണ്ട് കുടിപ്പിച്ചു....... ടാ സാമാദ്രോഹി..... കെട്ടിച് തരാന്ന് പറഞ്ഞുന്ന് വെച്ച് നീ അതിനെ കൊല്ലുവോ...... ആഹാ അപ്പൊ അത്‌ ഞാൻ കുടിച്ചിരുന്നെങ്കിലോ......അവൻ ചുണ്ട് കൊട്ടി.... നിന്നെപ്പോലെ ആണോ അവൾ...... അല്ല.... എന്നെപോലെ അല്ല അവൾ..... ഞാൻ പാവം ആയത്കൊണ്ട് അപ്പൊ തന്നെ പോയി മരുന്ന് വാങ്ങി കൊടുത്തു പകരം തിരിച്ചായിരുന്നെങ്കിൽ അവൾ ഇവിടെ സന്തോഷം കൊണ്ട് പാർട്ടി നടത്തിയേനെ.......

അവൻ നിഷ്ക്കു ആയി പറഞ്ഞു.... ആ അതും ശെരിയാ അല്ലടാ ഇത്ര ആദി പിടിച്ചു പോയി മരുന്ന് വാങ്ങി കൊടുക്കാൻ ആയിരുന്നേൽ പിന്നെ നീ എന്തിനാ അത് അവളെക്കൊണ്ട് കുടിപ്പിച്ചേ...... കാശി സംശയത്തോടെ അവനെ നോക്കി.... അത് ഇനി എനിക്ക് പണി തരാൻ തോന്നുമ്പോൾ അവൾ ഒന്ന് മടിക്കണം അതിന് ചെയ്തതാ പിന്നെ ഓർത്തപ്പോൾ പാവം തോന്നി....... അല്ല അപ്പൊ നീ അവളെ കിസ്സ് ചെയ്തതോ.........കാശി വീണ്ടും തിരിഞ്ഞു നിന്നു..... അത്‌ സത്യം പറഞ്ഞാൽ പറ്റിപോയതാ...... അത്‌ അവളെ കൊണ്ട് കുടിപ്പിക്കണം എന്ന് കരുതിയ അടുത്തേക്ക് ചെന്നേ പക്ഷെ അവളെ അടുത്തു കണ്ടപ്പോ.... വെറുതെ അങ് കുടിപ്പിച്ചാൽ ശരിയാവില്ലലോ അപ്പൊ ഒരു വെറൈറ്റിക്ക് ഞാൻ ചായ എന്റെ വായിൽ എടുത്തു അവൾക്ക് പകർന്നു കൊടുത്തു അതാകുമ്പോ തുപ്പിക്കളയാനും പറ്റില്ലാലോ..... അപ്പോഴത്തെ ഒരു ആവേശത്തിൽ ചെയ്തതാ പക്ഷെ അവൾ കരഞ്ഞോണ്ട് പോയപ്പഴാ കൈവിട്ട് പോയി എന്നറിഞ്ഞേ........... ഒക്കെ കേട്ട് നിന്ന് കാശി അവനെ ഇരുത്തി ഒന്ന് നോക്കി......

നാളെ ഒരു സമയത്ത് അളിയാ എന്ന് വിളിക്കണം എന്ന് ഓർത്തിട്ട ഇല്ലേ എന്റെ അതുവിന്റെ കണ്ണ് നിറച്ച നിന്നെ ഞാൻ ഇപ്പൊ പരലോകത്ത്‌ എത്തിച്ചേനെ....... ഇപ്പൊ കഴിഞ്ഞത് കഴിഞ്ഞു..... ഇനി ഇത് ആവർത്തിച്ചാൽ........ കാശി ഒരു താക്കിതോടെ പറഞ്ഞു..... ഓ പിന്നെ ന്റെ പെണ്ണിനെ ഒന്ന് കിസ്സ്‌ ചെയ്യാൻ ഞാൻ ഇനി നിന്റെ പെർമിഷൻ ചോദിക്കണോ.... ഒഞ്ഞു പോയെടാ....... അവന്റെ പിറുപിറുക്കൽ കേട്ട് കാശി ഒന്ന് ചിരിച്ചു വെളിയിലേക്ക് നാടന്നു..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കുറച്ചു നേരം അവളുടെ വയറിൽ നോക്കി ഇരുന്ന് അവൻ തന്റെ ഓമനകളുടെ അനക്കം കണ്ണ് നിറയെ കണ്ടു ... എന്നാൽ ഈ സമയം അമ്മുവിന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു........,, കണ്ടതൊന്നും സത്യം ആവരുതേ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാൽ ഇന്ന് അതൊക്കെ സത്യമല്ല എന്നറിഞ്ഞിട്ടും തനിക്ക് ഹരിയെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല എന്നവൾ വിഷമത്തോടെ ഓർത്തു....... വർഷങ്ങൾ ആയി തന്നെ മാത്രം മനസ്സിൽ ഇട്ട് നടന്നവനെ ആണ് രണ്ടാം തവണയും താൻ നോവിക്കുന്നത്...... അത് ഓർക്കേ കുറ്റബോധം അവളിൽ നിറഞ്ഞു...... ആ കാലിൽ വീണ് ഒന്ന് പൊട്ടി കരയാൻ തോന്നി അവൾക്ക് എന്നാൽ ഹരി തന്നെയും കാശിയെയും ചേർത്തു പറഞ്ഞ വാക്കുകൾ ഓർക്കേ അവളുടെ മനസ്സ് അവളെ തടഞ്ഞു......

കനിവുള്ള ഒരു നോട്ടം പോലും അവന് നൽകാൻ അവളിലെ പെൺമനസ്സിനാവുമായിരുന്നില്ല....... ദേഷ്യത്തിൽ അവൻ പറഞ്ഞ വാക്കുകൾ അത്രമേൽ അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു.... അമ്മു...... ഹരിയുടെ വിളി ആണ് അവളെ ചിന്തകളിൽ നിന്നും തിരികെ എത്തിച്ചത്..... മ്മ്മ്...... അവൾ തിരിഞ്ഞു നോക്കാതെ തന്നെ ഒന്ന് മൂളി...... ഞാൻ അമ്മയെ വിളിച്ചു പറയാൻ പോകുവാ നിന്നേം കൊണ്ട് ഞാൻ വരും എന്ന്..... ന്റെ കൂടെ വരില്ലേ നീ....... അതിന് മറുപടി മൗനം ആയിരുന്നു....... അമ്മു...... മറുപടി ഇല്ലന്ന് കണ്ടപ്പോ അവൻ വീണ്ടും വിളിച്ചു.... ഇവിടെ നിന്ന് സമയം കളയണ്ട ഞാൻ ഇനി എങ്ങോട്ടും ഇല്ല.....അത് കരുതി ആരും ഇവിടെ നിൽക്കണ്ട...... എന്ന് പറഞ്ഞവൾ എഴുനേറ്റ് റൂമിലേക്ക് പോയി കട്ടിൽ ഒരു വശം ചരിഞ്ഞു കിടന്നു...... അവൻ അവളെ ഒന്ന് നോക്കി നിന്ന് താഴേക്ക് ഇറങ്ങി...... ➖️➖️➖️➖️➖️➖️➖️➖️➖️ അകത്തേക്ക് വന്ന ദേവ് റൂമിലേക്ക് കേറി സർവ്വ സാധനങ്ങളും വലിച്ചുവാരി ഇട്ടു.... കണ്ണിൽ ഉടക്കിയത് ഒക്കേ എറിഞ്ഞുടച്ചു....

ഒരലർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു...... അവന്റെ ചെയ്തികൾ കണ്ട് വിശ്വൻ അവന്റെ അടുത്തേക്ക് വന്നു..... എന്താ ദേവ്.... നിനക്ക് എന്താ ഭ്രാന്താണോ...... എന്താ ഇപ്പൊ പറ്റിയെ.......അയാൾ ശബ്ദം ഉയർത്തി ചോദിച്ചു..... അവൻ.... ആ ഹരി അവളുടെ അടുത്തുണ്ട്..... അമ്മുവിന്റെ...... അവൻ ദേഷ്യത്താൽ മുടിയിൽ കിള്ളിവലിച്ചുകൊണ്ട് പറഞ്ഞു...... അപ്പൊ..... ശത്രുക്കൾ ഒക്കെ ഒരുമിച്ചു അല്ലെ ദേവ്...... അതേ അച്ഛാ...... കണക്ക്‌ക്കൂട്ടൽ ഒക്കെ തെറ്റുവാണ്...... കൂനിന്മേൽ കുരു എന്ന് പറയുംപോലെ അവൾ ആ അമ്മു ക്യാരിയിങ് ആണ്....... നോ....... അത് പാടില്ല ദേവ്..... ഒരുവനെ ഒഴിവാക്കിയപ്പോ ഈ സ്വത്തുക്കൾക് മറ്റൊരു അവകാശി പിറക്കാൻ പാടില്ല അത്‌ സംഭവിച്ചാൽ പിന്നെ ഈ കണ്ട സ്വത്തുക്കൾ ഒക്കെ മറന്നേക്കുന്നതാ നല്ലത്....... എത്രയും വേഗം ഒരു പരിഹാരം കാണണം...... അവളുടെ വയറ്റിൽ ഉള്ള ആ സന്ധത്തി ഈ ഭൂമി കാണരുത്..... ഇല്ല അച്ഛാ ഇനി വൈകില്ല എല്ലാരേയും ഇല്ലാതെ ആക്കി ഞാൻ അവളെ ഇവിടെ കൊണ്ടുവരും ഈ ശ്രീദേവിന്റെ ഭാര്യ ആയി..... എങ്കിലേ ഒക്കെയും നമ്മുക്ക് സ്വന്തം ആകു..... അവൻ ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story