❤❤നിനക്കായ് ❤❤: ഭാഗം 32

ninakkay arya

രചന: ആര്യ നിധീഷ് 

അമ്മുവിന്റെ മുറിവിട്ടിറങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... അവൾ പറഞ്ഞ വാക്കുകൾ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി അവന്...... തന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ഇരുന്നവളെ ഓർക്കേ മനസ്സ് അലറി കരഞ്ഞിരുന്നു എന്നാൽ താൻ ഇതൊക്കെ അർഹിക്കുന്നു എന്ന് സ്വയം പഠിപ്പിച്ചവൻ കണ്ണുകൾ തുടച്ചു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...... താഴെ സോഫയിൽ ഇരിക്കുന്ന അപ്പുവിന്റെയും കാശിയുടെയും അടുത്തേക്ക് ചെല്ലുമ്പോഴും മനസ്സ് അമ്മുവിൽ കുരുങ്ങി കിടന്നിരുന്നു...... ഒന്നും മിണ്ടാതെ അവൻ അവരുടെ അടുത്ത് ചെന്നിരുന്നു...... എങ്ങോ മിഴികൾ നട്ടിരിക്കുന്നവന്റെ...... തോളിലൂടെ കൈയിട്ട് ചേർത്തു പിടിച്ചു അപ്പു..... ഒരു ഞെട്ടലോടെ അവൻ ചിന്തകളിൽ നിന്നും ഉണർന്ന് അവനെ നോക്കി...... എന്താടാ...... എന്തുപറ്റി...... അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ഹരി.... എന്നാൽ കഴിഞ്ഞില്ലവന്...... നിർവികാരമായി തന്നെ നോക്കി ഇരിക്കുന്നവനെ ഒന്ന്കൂടി ചേർത്തു പിടിച്ചു അപ്പു...... ഹരി...... അറിയാതെ ആണെങ്കിലും ഒരു വലിയ തെറ്റാണു നീ ചെയ്തത്....... എന്നാൽ നീ അന്ന് ചെയ്ത ആ പ്രവർത്തിയെക്കാൾ ഒരുപാട് വലുതാണ് ഇന്ന് സത്യം അറിയാതെ നീ പറഞ്ഞ വാക്കുകൾ അത് അവളെ എത്രത്തോളം നോവിച്ചിട്ടുണ്ടാവും എന്ന് നീ ഒന്ന് ഓർത്ത് നോക്ക്.....

അതിന്റെ പകുതി വരുമോ നീ ഇന്ന് അനുഭവിക്കുന്ന നോവ്..... ഇല്ലടാ..... ഉദരത്തിൽ അവൾ ചുമക്കുന്ന ജീവനെ അത് നൽകിയവൻ തള്ളി പറഞ്ഞാൽ അവൾക്കെന്നല്ല ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല പൊറുക്കാൻ പറ്റില്ല..... അവളിൽ നീ ഉണ്ടാക്കിയ മുറിവിന് ആഴം കൂടുതൽ ആണ് അത്‌ ഉണങ്ങാൻ സമയം എടുക്കും കാത്തിരിക്കാനെ നമ്മുക്ക് പറ്റു ...... ഈ ജന്മം മുഴുവൻ കാത്തിരിക്കാം ഞാൻ എന്നാൽ ന്റെ കൺമുന്നിൽ ഉണ്ടാവണം അവൾ..... പേടിയാടാ എനിക്ക്......അവളുടെ ജീവന് വേണ്ടി ചുറ്റും ആളുകൾ ഉണ്ട്.... എന്നെ വെറുത്തോട്ടെ അവൾ,പക്ഷെ അവളെയും കൊണ്ടല്ലാതെ ഇവിടം വിട്ട് പോവാൻ എനിക്കാവില്ല അപ്പു.... .വിതുമ്പിക്കൊണ്ടവൻ അപ്പുവിനെ കെട്ടിപിടിച്ചു..... അപ്പു അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു....... കാശി അത്ഭുദത്തോടെ നോക്കി കാണുകയായിരുന്നു അവന്റെ പ്രണയത്തിന്റെ തീവ്രത......എന്നാൽ അവനിൽ നിന്നും ഉതിർന്ന വാക്കുകൾ കാശിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.... അമ്മു......ആരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ.... അവളുടെ ജീവൻ ആർക്കാണ് ആവശ്യം.....

ചോദിക്കാൻ തോന്നി എന്നാൽ ഈ അവസ്ഥയിൽ വേണ്ടെന്ന് തോന്നി..... ഹരി..... മതി കരഞ്ഞത്.... ഞാനും പറഞ്ഞതല്ലേ നിന്നോട് ഉടനെ ഒരു മടങ്ങി വരവ് പ്രതീക്ഷിക്കണ്ട എന്നാൽ അവൾ വരും കാരണം അവളുടെ ഉള്ളിൽ ഇപ്പൊ ഹരികൃഷ്ണൻ ഉണ്ട്.... അധികനാൾ അത്‌ മറയ്ക്കാൻ അവൾക്ക് കഴിയില്ല.... നീ നോക്കിക്കോ.... ഹരിയോടായി പറഞ്ഞു കാശി കിച്ചണിലേക്ക് പോയി രണ്ടു കപ്പിൽ ചായയുമായി വന്നു..... ദാ ഇത് കുടിക്ക്..... റൂമിൽ പോയി ഒന്ന് ഫ്രഷ് ആവ്.... ഇപ്പൊ തത്കാലം എന്റെ റൂം യൂസ് ചെയ്തോ വൈകിട്ടോടെ അമ്മുവിന്റെ റൂമിലേക്ക് മാറാം..... പക്ഷെ കാശി.... അവൾ...... ഹരിയെ പറയാൻ അനുവദിക്കാതെ കാശി തുടർന്നു.... അവളെ നീ നോക്കണ്ട അത്‌ ഞാൻ സമ്മതിപ്പിച്ചോളാം പോരെ..... ഇനിയും നിങ്ങൾ അകന്നു നിന്നാൽ ശെരിയാവില്ല ഹരി.... പുറത്ത് കാണിക്കുന്നില്ല എങ്കിലും അവൾ ആഗ്രഹിക്കുന്നുണ്ട് നിന്റെ പ്രെസ്സെൻസ്.... നിന്നിലെ സ്നേഹം നീ പ്രകടിപ്പിക്ക് അവൾ തന്നെ മാറും നീ നോക്കിക്കോ..... ഒരു പുഞ്ചിരിയോടെ പറഞ്ഞവൻ അമ്മുവിനുള്ള ചായയുമായി പടികൾ കയറി..... ➖️➖️➖️➖️➖️➖️➖️➖️➖️

കാശി ചെല്ലുമ്പോൾ അമ്മു കിടക്കുവാണ് അവൻ ചായ ടേബിളിൽ വെച്ച് അവൾക്കടുത്തേക്ക് നടന്നു..... തലയിണയിലെ നനവിൽ നിന്നും അറിയാം ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന്.....അവൻ അടുത്ത് ചെന്നു മുടിയിഴയിൽ മെല്ലെ തലോടി..... മുടിയിഴയിൽ തലോടൽ അറിഞ്ഞതും അവൾ കണ്ണുകൾ തുറന്നു മുന്നിൽ കാശിയെ കണ്ടതും പെട്ടന്ന്‌ കണ്ണുകൾ തുടച്ച് എഴുനേറ്റു.... എന്താ അമ്മു ഇത് ഇങ്ങനെ ചാടി എഴുനേക്കരുത് എന്ന് പല ആവർത്തി ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട്..... ശാസനയോടെ പറഞ്ഞവൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു ഹെഡ് ബോർഡിൽ തലയിണ വെച്ചിരുത്തി..... അമ്മു..... നീ എന്തിനാ കരഞ്ഞേ..... ആ ചോദ്യത്തിൽ അവൾ ഒന്ന് പതറി.... എങ്കിലും അത്‌ സമർദ്ധമായി മറച്ചവൾ.... അവന് ഒരു ചിരി സമ്മാനിച്ചു..... ഞാനോ.... കാശിയേട്ടന് തോന്നിയതാ... ഓഹോ.... അപ്പൊ ഈ പില്ലോ ഇങ്ങനെ നനഞ്ഞു..... അവൻ അവൾ കിടന്ന തലയിണ ഉയർത്തി ചോദിച്ചു..... അത് കാശിയേട്ട ഞാൻ...... എന്തിനാ അമ്മു അവനെ ഇങ്ങനെ നോവിച്ച് നീ സ്വയം വേദനിക്കുന്നെ...

. മാപ്പ് പറഞ്ഞില്ലേ ഇനി എന്താ നിനക്ക് വേണ്ടേ നിന്റെ കാല് പിടിക്കണോ...... കാശി തെല്ലു ദേഷ്യത്തോടെ പറഞ്ഞു.... അപ്പോ എനിക്ക് നോവില്ലേ..... ഞാനും മനുഷ്യനല്ലേ.... എന്റെ മുഖത്ത് നോക്കി എന്നെ പറഞ്ഞ വാക്കുകൾ കാശിയേട്ടനും കേട്ടതല്ലേ.... അത്രേമൊന്നും വരില്ല എന്റെ ഈ അവഗണന.... അപ്പൊ നീ പകരം വീട്ടുവാണോ..... ഒരിക്കലും അല്ല കാശിയേട്ട.... ഇന്ന് ഹരിയേട്ടൻ എന്നിൽ ഉണ്ടാക്കിയ മുറിവ് ഉണങ്ങും വരെ എനിക്ക് ഇങ്ങനെ പറ്റു..... എത്ര മറക്കാൻ നോക്കിട്ടും ഹരിയേട്ടനെ ന്യായികരിക്കാൻ നോക്കിട്ടും അത്‌ മനസ്സിൽ വരുമ്പോൾ പറ്റുന്നില്ല എനിക്ക്..... മ്മ്.... ചായ എടുത്ത് കുടിക്ക്..... ഞാൻ താഴേക്ക് പോകുവാ..... അതു എവിടെ...... അവളുടെ റൂമിൽ ഉണ്ട്.... പിന്നെ പറയാൻ വിട്ട്പോയി ഇന്നുമുതൽ ഹരി ഇവിടെ നിന്റെ കൂടെ ആണ് നിക്കുന്നത്..... കാശിയേട്ട..... അത്.... പറഞ്ഞു മുഴുവനാക്കും മുൻപ് കാശി അവളെ തടഞ്ഞു..... വേണ്ട അമ്മു..... എന്റെ അതുവിന്റെ സ്ഥാനമാ നിനക്കും ആ അധികാരത്തിൽ ആണ് പറയുന്നത് നീയും എനിക്ക് ആ സ്ഥാനം തരുന്നുണ്ടെന്നാണ് എന്റെ വിശ്വാസം അത്‌ ശരി ആണെങ്കിൽ,,കാശിയേട്ട എന്ന് നീ വിളിക്കുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ..... ഈ ഏട്ടന്റെ വാക്ക് നീ തട്ടി കളയില്ല..... അത്രേം പറഞ്ഞവൻ ആ മുറിവിട്ടിങ്ങി................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story