❤❤നിനക്കായ് ❤❤: ഭാഗം 35

ninakkay arya

രചന: ആര്യ നിധീഷ് 

അപ്പു വരുമ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു.... അവൻ ഒരു ചിരിയോടെ കൈകഴുകി അമ്മുവിനടുത്തു വന്നിരുന്നു..... ചുറ്റും ഉള്ളവരെ ഒന്നും നോക്കാതെ മിഴികൾ എങ്ങോ നട്ടിരിക്കുന്നവളെ അവൻ ഒന്ന് നോക്കി.... അമ്മു..... കുഞ്ഞാവ എന്തു പറയുന്നു..... അപ്പുവിന്റെ കുറുമ്പോടെ ഉള്ള ചോദ്യം കേട്ടതും ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി..... സുഖമായി ഇരിക്കുന്നു അപ്പുവേട്ട..... അവിടെ എല്ലാർക്കും സുഖം അല്ലെ അപ്പുവേട്ട.... അമ്മയെ വിളിച്ചോ..... മ്മ്മ് വിളിച്ചു എല്ലാരും സുഖമായി ഇരിക്കുന്നു.... എന്നാൽ ഈ സമയം ഹരിയുടെ കണ്ണുകൾ അമ്മുവിൽ ആയിരുന്നു.... അപ്പുവിനോട് ആ പഴയ കുറുമ്പോടെ സംസാരിക്കുന്നവളെ കാണെ അറിയാതെ ആ മിഴികൾ നിറഞ്ഞു..... അല്ല അപ്പു.... അതു എവിടെ....?? അവൾ വരും കാശി നീ കഴിക്ക്...... എന്താടാ എന്താ പറ്റിയെ നിങ്ങൾ വീണ്ടും അടി ഉണ്ടാക്കിയോ..... കാശി ചെറിയ ആദിയോടെ ചോദിച്ചു.... ഇല്ല..... ഞാൻ എന്റെ മനസ്സ് അവളോട് തുറന്നു പറഞ്ഞു ആള് അതിന്റ ഒരു ഷോക്കിലാ അവൾ വന്നോളും നിങ്ങൾ കഴിക്ക് ഞാൻ അവളോടൊപ്പം ഇരുന്നോളാം...... അവന്റെ പറച്ചിൽ കേട്ട് അമ്മു ഒന്നും മനസ്സിലാവാതെ കാശിയെയും അപ്പുവിനെയും മാറി മാറി നോക്കി.....

എന്റെ അമ്മു നീ ഇങ്ങനെ കണ്ണ് മിഴിക്കണ്ട ദേ ഇവന് അതുവിനെ കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിച്ചു.... ഞാൻ സമ്മതിച്ചു.....അത്തന്നെ കാര്യം.... എന്നിട്ട് അവൾ എന്ത് പറഞ്ഞു അപ്പുവേട്ട..... എന്ത്‌ പറയാൻ ഒന്നും പറഞ്ഞില്ല അവിടെ ഷോക്ക് അടിച്ചപോലെ നിൽപ്പുണ്ട്....... അവള് പാവം ആണ് അപ്പുവേട്ട ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നെന്നെ ഉള്ളു കുന്നോളം നോവുണ്ട് ആ മനസ്സിൽ...... ഒക്കെ എനിക്ക് അറിയാം അമ്മു കാശി എല്ലാം പറഞ്ഞു..... എത്ര സമയം വേണമെങ്കിലും അവൾ എടുത്തോട്ടെ ഞാൻ കാത്തിരുന്നോളാം..... മറക്കാൻ പറ്റുന്നില്ല ഈ നെഞ്ചിൽ കേറി പോയി..... അവൻ നെഞ്ചിൽ കൈ ചേർത്ത് വെച്ചു പറഞ്ഞു.... അതുകേട്ട് മൂവരും ഒരു ചിരിയോടെ ആഹാരം കഴിക്കാൻ തുടങ്ങി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️ എന്നാൽ ഇതേ സമയം തന്റെ കൈകളിലേക്കും ചെറുതായി രക്തം പുരണ്ട കത്തിതുമ്പിലേക്ക് നോക്കി നിർവികരമായി നിലത്തിരുന്നു അവൾ...... എന്താണ് തന്റെ ഉള്ളിലെ വികാരം എന്നത് അവൾക്ക് അറിയില്ലായിരുന്നു..... കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട് പക്ഷെ എന്തിന്....ആർക്ക് വേണ്ടി......

തന്നിൽ നിന്നും അകന്ന് പോയ തന്റെ പ്രാണന് വേണ്ടിയോ????? അതോ താൻ നൽക്കുന്നത് മരണം ആണെങ്കിൽപോലും നിറഞ്ഞ മനസ്സോടെ സ്വീകരിക്കും എന്ന് പറഞ്ഞ് പ്രാണനെക്കാൾ തന്നെ സ്നേഹിക്കുന്നവന് വേണ്ടിയോ???? അറിയില്ലവൾക്ക് ഒന്നും അറിയില്ല മനസ്സിൽ ഒരു പിടിവലി നടക്കുന്നു ഒരുവശത്ത് താൻ അത്രമേൽ ഭ്രാന്തമായി സ്നേഹിച്ചവൻ മറുവശത്ത് തന്റെ നെഞ്ചിന്റെ ഏതെങ്കിലും ഒരു കോണിൽ ഇത്തിരി ഇടത്തിന് വേണ്ടി അപേക്ഷിക്കുന്ന തന്നെ അത്രമേൽ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുവൻ..... കൈയിലെ കത്തി വലിച്ചെറിഞ്ഞവൾ മുട്ടിൽ മുഖം ചേർത്ത് പൊട്ടികരഞ്ഞു....... നെഞ്ച് നീറി ഉള്ള ഏങ്ങലുകൾ അവിടമാകെ അലയടിച്ചു..... മുടിയിൽ ഒരു തലോടൽ അറിഞ്ഞതും അവൾ തല ഉയർത്തി നോക്കി.... മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടതും ആ നെഞ്ചിലേക്ക് ചേർന്നിരുന്നു അവൾ..... കണ്ണീരിന്റെ നനവ് നെഞ്ചിൽ അറിഞ്ഞതും കാശി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ആ മുഖം കൈകളിൽ കോരി എടുത്ത് പെരുവിരൽ കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണീർ തുടച്ചു നീക്കി....

എന്തിനാ ഏട്ടന്റെ മോള് കരയുന്നെ.... നിനക്ക് ഇഷ്ടമല്ലേ വേണ്ടടാ ഏട്ടൻ എന്റെ അതുനെ എന്തിനെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ ഇല്ലാലോ.... പിന്നെ അവൻ അങ്ങനെ ഒരു ഇഷ്ടം പറഞ്ഞപ്പോൾ.... ഏട്ടന് എതിർക്കാൻ തോന്നിയില്ല.... നീ സുമംഗലി ആയി കാണാൻ ഈ ഏട്ടനും കൊതി ഉണ്ടാവില്ലേ..... സാരില്ല എന്റെ മോൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്ക് എന്തിനാ...... ചെറു ചിരിയോടെ പറഞ്ഞവൻ അവളെ ചേർത്തു പിടിച്ചു..... അറിയില്ല ഏട്ടാ എനിക്ക് ഒന്നും അറിയില്ല ഒരു തീരുമാനം എടുക്കാൻ കഴിയുനില്ല എനിക്ക്..... ഒരു വശത്ത് യുവിയേട്ടന്റെ ഓർമ്മക്കൾ മറുവശത്ത് ഈ ജന്മം മുഴുവൻ എനിക്ക് വേണ്ടി മാത്രം കാത്തിരിക്കും എന്ന് പറയുന്ന അപ്പു..... എനിക്ക് പറ്റുന്നില്ല ഭ്രാന്ത് പിടിക്കുന്നു..... എന്റെ മോള് പോയി മുഖം കഴുകി വാ എന്നിട്ട് കഴിച്ച് കിടക്ക് സമയം ഒരുപാട് ഉണ്ട് സമാദാനം ആയി ആലോചിക്ക്.... എന്നിട്ട് ഒരു ഉത്തരം പറഞ്ഞാൽ മതി..... ഏട്ടാ എനിക്ക് വിശപ്പില്ല..... അങ്ങനെ പറയല്ലേ മോളെ ഞങ്ങളുടെ കൂടെ ഇരിക്കാതെ നീ വരാൻ കാത്തിരിക്കുവാ അവൻ നീ വിഷമിച്ചു പോയാൽ അവനും കഴിക്കില്ല രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല അവൻ പ്ലീസ് ഏട്ടന്റെ മോളല്ലേ.... മ്മ് ഞാൻ വരാം.....

കാശി അതുവുമായി ചെന്ന് അപ്പുവിനും അവൾക്കും ആഹാരം വിളമ്പി കൊടുത്ത് സിറ്റ്ഔട്ടിൽ ഇരിക്കുന്ന ഹരിയുടെ അടുത്തേക്ക് പോയി....... അപ്പോഴും അതു അതേ ഇരിപ്പ് തിടർന്നു പാത്രത്തിൽ വെറുതെ കയ്യിട്ട് ഇളക്കി അവൾ മറ്റേതോ ലോകത്ത് എന്നപോലെ ആണ് ഇരിക്കുന്നത് കണ്ണുകൾ നിറയുന്നുണ്ട്..... അതു...... അല്പം കടുപ്പിച്ചുള്ള അപ്പുവിന്റെ വിളിയിൽ അവൾ ഒരു ഞെട്ടലോടെ തല ഉയർത്തി നോക്കി.... നീ എന്താ ഈ കാണിക്കുന്നേ.... അന്നത്തിനു മുന്നിൽ ഇരുന്നു കരയാതെ വേഗം കഴിച്ചിട്ട് എഴുനേറ്റ് പോ...... അവൻ ശാസനയോടെ പറഞ്ഞതും കൊച്ചുകുട്ടിയെ പോലെ തലയാട്ടി അവൾ കഴിച്ച് തുടങ്ങി...... ഒരു ചെറു ചിരിയോടെ കഴിച്ചെഴുന്നേറ്റവൻ കൈകഴുകി സിറ്റ്ഔട്ടിലേക്ക് നടന്നു..... പിന്നെ ആ പ്ലേറ്റിൽ ഉള്ളത് കഴിച്ചിട്ടല്ലാതെ എഴുന്നേറ്റ് പോയാൽ എന്റെ കയ്യിന്ന് വാങ്ങും നീ......... ഓ പിന്നെ.... എന്നെ ഭരിക്കാൻ ഇയാൾ ആരാ..... ശബ്ദം താഴ്ത്തി പറഞ്ഞവൾ ചുണ്ടോന്ന് കൊട്ടി കഴിക്കാൻ തുടങ്ങി..... ചുണ്ടിനു താഴെ പിറുപിറുക്കുന്നവളെ ചെറു കുറുമ്പോടെ നോക്കി അവൻ മുറ്റത്തേക്ക് ഇറങ്ങി.................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story