❤❤നിനക്കായ് ❤❤: ഭാഗം 36

ninakkay arya

രചന: ആര്യ നിധീഷ് 

കുറേ നേരം മുവരും ഒരുമിച്ച് ഗാർഡനിൽ ഇരുന്നു..... അല്ല ഹരി നി എന്താ ഇങ്ങനെ വാലിൽ തീ പിടിച്ചപോലെ നടക്കുന്നേ..... ഇരുന്നിട്ട് ഇരുപ്പുറക്കത്തെ ഉള്ള അവന്റെ നടപ്പ് കണ്ട് അപ്പു സംശയത്തോടെ ചോദിച്ചു..... അത് നിനക്ക് മനസ്സിലായില്ലേ അപ്പു... റൂമിലേക്ക് കേറി ചെല്ലാൻ ഈ വീരശൂര പരാക്രമിക്ക് പേടി അതാ ഇവിടെ നിന്നു തിരിയുന്നെ..... കാശി ചെറു കുറുമ്പോടെ പറഞ്ഞതും അവൻ കാശിയെ നോക്കി കണ്ണുരുട്ടി.... എനിക്ക് പേടി ഒന്നുമില്ല.....ദേ അപ്പു ഇവിടെ നിന്ന് എന്നെ ചൊറിഞ്ഞാൽ നീ നാറും കേട്ടല്ലോ..... എന്റെ പൊന്ന് ഹരി ചതിക്കല്ലേ ഭാവി അളിയന്റെ മുന്നിൽ ഉള്ള വില കളയല്ലേ ഞാൻ പോകുവാ നീ എവിടെ വേണേ കിടക്ക്..... ഹരിയുടെ നേരെ കൈകൂപ്പി പറഞ്ഞവൻ അകത്തേക്ക് നടന്നു...... ഹലോ എങ്ങോട്ടാ അളിയാ ഈ മുങ്ങുന്നേ..... കാശിയുടെ വിളിയിൽ മുഖത്ത് പുച്ഛം വാരി വിതറി അവൻ തിരിഞ്ഞു നോക്കി.... എന്റെ പൊന്ന് കാശി നീ പറഞ്ഞു പറഞ്ഞ് എന്നെ ഒരു സ്ത്രീലേഭണൻ ആകോ...... ഞാൻ ഒന്ന് കുളിക്കാൻ പോകുവാ പോകുംവഴി നിന്റെ പെങ്ങളെ നോക്കുകകൂടി ഇല്ല പോരെ......

അവൻ കേറുവോടെ പറഞ്ഞു.... ആ മതി..... മോൻ ചെല്ല് പിന്നെ അവളുടെ അടുത്ത് അതികം വെളച്ചിൽ ഇറക്കണ്ട അവൾ ബ്ലോക്ക്‌ ബെൽറ്റ്‌ ആണ്... ബ്ലോക്ക്‌ ബെൽറ്റോ..... അന്തളിച്ചു തിരിഞ്ഞു നിൽക്കുന്ന അപ്പുവിനെ കണ്ട് കാശി അതേ എന്ന് തലയാട്ടി...... ഞഞ്ഞായി വേറെ ഒന്നും പഠിപ്പൊക്കാൻ കണ്ടില്ലേ?? നിന്നെപ്പോലെ ഉള്ള കോഴികളിൽനിന്നും രക്ഷപെടാൻ ഇതാ നല്ലത്...... ഹരി ഇടയിൽ കേറി പറഞ്ഞതും അപ്പു പല്ല് കടിച് അവനെ നോക്കി...... ഞാൻ കോഴി ആണേ നീ ആരാടാ.... നിന്റെ കൈയിലിരിപ്പിന്റെ ആ ഒരുത്തി വയറും വീർപ്പിച്ച് ഇരിക്കുന്നെ അത്രേം ഒന്നും ഇല്ല ഞാൻ..... ആഹാ അവൾ ന്റെ വൈഫ് ആണ് അല്ലാത്ത കണ്ട പെണ്ണുങ്ങൾ അല്ലലോ..... ദേ ഹരി മനസ്സറിയാതെ ഒരു കൊച്ചിനെ കിട്ടി എന്നുവെച്ചു ഇത്ര അഹങ്കാരം പാടില്ല കേട്ടോ... അപ്പു ചുണ്ട് കൊട്ടി തിരിഞ്ഞു നിന്നു.... എന്റെ അപ്പുവേ ഒന്നല്ല രണ്ടാണ് അപ്പൊ ഇത്തിരി അഹങ്കാരം ഒക്കെ ആവാം അല്ലെ ഹരി..... കാശി ഹരിയെ നോക്കി ചിരിയോടെ ചോദിച്ചതും ഹരി അതേ എന്ന് കണ്ണിറുക്കി..... ട്വിൻസ്സോ...... ഇത് നേരാണോടാ ഹരി....

അപ്പു വായും പൊളിച്ച് ഹരിക്ക് നേരെ തിരിഞ്ഞു..... അവൻ അതേ എന്ന് തല വെട്ടിച്ചു..... ആഹാ അപ്പൊ ബോധം ഇല്ലാതെ ആണെങ്കിലും മോൻ ആത്മാർത്ഥമായി പണി എടുത്തിട്ടുണ്ടല്ലോ.... ഒഞ്ഞു പോയെടാ..... ഞാൻ പോണു..... നീ ഇവിടിരുന്നു മഞ്ഞു കൊള്ള്.....ആ പിന്നെ ഓൾ ദി ബെസ്റ്റ്..... അതെന്തിനാ??? പൊണ്ടാട്ടിയുടെ അടുത്തേക്കല്ലേ പോകുന്നെ ഉച്ചക്ക് കിട്ടിയതിന്റെ ബാക്കി ഉണ്ടാവും വേഗം ചെന്ന് കൈപറ്റി കിടന്ന് ഉറങ്ങാൻ നോക്ക്..... എന്നുപറഞ്ഞവൻ പോയതും ഹരി കവിളിൽ കൈവെച്ചു കാശിയെ ദയനീയമാവയി നോക്കി.... എന്നെ എന്തിനാ നോക്കുന്നെ ഒക്കെ വരുത്തിവെച്ചത് നീ അല്ലെ നീ തന്നെ അനുഭവിച്ചോ..... കാശി..... ഹ പേടിക്കാതെ ചെല്ലടാ അവൾ നിന്നെ പിടിച്ചു തിന്നതൊന്നുമില്ല എനിക്ക് കുറച്ചു കാൾ ചെയ്യാൻ ഉണ്ട് നീ ചെന്ന് കിടന്നോ..... ➖️➖️➖️➖️➖️➖️➖️➖️

ഫുഡ്‌ കഴിച്ച് റൂമിൽ ചെന്നിട്ടും അമ്മുവിന്റെ മനസ്സിൽ മുഴുവൻ കാശിയുടെ വാക്കുകൾ തന്നെ ആയിരുന്നു.... കാശ്യേട്ടന്റെ വാക്ക് തള്ളി കളയാൻ തനിക്കാവില്ല പക്ഷെ ഹരിയേട്ടനെ കാണുമ്പോൾ ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ ഒന്ന് പരിഗണിയ്ക്കാൻ പോലും തോന്നില്ല....മനഃപൂർവം നോവിക്കാൻ അല്ല തന്നെക്കൊണ്ടാവുന്നില്ല എന്നതാണ് സത്യം.... ഓരോന്നോർത്ത് ബാൽകാണിയിൽ ഇരിക്കവേ കണ്ണുകൾ അറിയാതെ താഴെ ഗാർഡനിൽ ഇറുക്കുന്നവരിൽ ചെന്നു നിന്നു ഹരിയേട്ടൻ ഒരുപാട് മാറി ആ പഴയ തേജസ്‌ എങ്ങോ പോയി കുഴിഞ്ഞ കണ്ണു കറുപ്പ് പടർന്ന കൺതടവും അലക്ഷ്യമായി വളർന്നിറങ്ങിയ താടിയും അവനിലെ നോവിനെ വിളിച്ചോദി അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു.... ഒന്ന് ദീർഘമായി നിശ്വസിച്ചവൾ അങ്ങ് ദൂരെ തന്നെ നോക്കി കണ്ണുചിമുന്ന നക്ഷത്രത്തെ നോക്കി....

മരിച്ചുപോയവർ ഭൂമിയിലെ തന്റെ പ്രീയപ്പെട്ടവരെ കാണാൻ നക്ഷത്രം ആയി വരും എന്ന് രേവമ്മ പറഞ്ഞത് ഓർത്തു ആ നക്ഷത്രം ശ്രീ ആയിരുന്നെങ്കിൽ എന്നവൾ ഓർത്തു..... അതിനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു....... അറിയുന്നുണ്ടോ ശ്രീയേട്ടാ ഈ അമ്മുവിനെ..... എനിക്ക് അറിയാം ഞാൻ ഹരിയേട്ടനെ നോവിക്കുന്നത് ശ്രീയേട്ടന് ഇഷ്ടവില്ല എന്ന് പക്ഷെ കഴിയുനില്ല ഏട്ടാ ഏട്ടനൊപ്പം ഇല്ലെങ്കിലും സ്നേഹിച്ചു തുടങ്ങിയതാ ഞാൻ ഇനിയും എനിക്ക് അതിന് കഴിയും പക്ഷെ എനിക്ക് സമയം വേണം ശ്രീയേട്ടാ...... എന്റെ ശ്രീയേട്ടൻ ഉണ്ടാവില്ലേ എന്റെ കൂടെ... അതിന് മറുപടി എന്നോണം ആ നക്ഷത്രം ഒന്ന് കണ്ണുചിമ്മി...... മനസ്സിലെ നോവുകൾ ഒക്കെ ഇറക്കി വെച്ചവൾ അറിയാതെ ഉറക്കത്തെ കൂട്ടുപിടിച്ചു............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story