❤❤നിനക്കായ് ❤❤: ഭാഗം 37

ninakkay arya

രചന: ആര്യ നിധീഷ് 

ഹരി റൂമിൽ ചെല്ലുമ്പോൾ ബാൽകാണിയിൽ ഇരുന്ന് ഉറങ്ങുന്ന അമ്മുവിനെ ആണ് കാണുന്നത് അവൻ അവളുടെ അടുത്തേക്ക് നടന്നു..... നിലാവിൽ അവൾ ഒന്നകൂടി സുന്ദരി ആയപോലെ തോന്നി അവന്.... മുറ്റത്തെ ചെമ്പകത്തിന്റെ മണം പേറി വരുന്ന ഇളം കാറ്റ് അവളുടെ മുടിയിഴകളിൽ കുസൃതി കാട്ടുന്നുണ്ട് അവളോട് ചേർന്നു നിന്നവൻ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വെച്ചതും ഒരു കുറുകലോടെ അവൾ ആ നെഞ്ചിലെ ചൂടിലേക്ക് പറ്റിച്ചേർന്നു അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അവൻ അവളെ കോരി എടുത്തു ബെഡിൽ കിടത്തി പുതപ്പിക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾ നീരുവന്നു വീർത്ത കാലുകളിൽ എത്തി നിന്നു..... അവൻ ആ കല് മടിയിൽ വെച്ച് മെല്ലെ ഉഴിഞ്ഞു..... കൊലുസ് ഇറുകി കാലിൽ മുറിവായത് കണ്ടതും അവൻ അത്‌ അഴിച്ചു മാറ്റി..... മുറിവിൽ പതിയെ ഊതി.... ഒരു ഞരക്കത്തോടെ അവൾ കാലുകൾ പിൻവലിച്ചു..... അവൻ അവളെ കിടത്തി താഴെക്ക് പോയി..... അവിടെ അതുവിനെ കണ്ടതും അവൾക്ക് ഒരു ചിരി സമ്മാനിച്ചവൻ അവളുടെ അടുത്തേക്ക് ചെന്നു.....

എന്താ ഹരി ഉറങ്ങിയില്ലേ....... ഇല്ല..... അതു..... മുറിവിന് ഇടുന്ന മെഡിസിൻ എന്തെങ്കിലും ഉണ്ടോ...... അവൻ മടിയോടെ ചോദിച്ചതും അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..... അമ്മുവിനാ..... കാലിലെ കൊലുസ് ഇറുക്കി മുറിവായിട്ടുണ്ട് അതിൽ ഇടാനാ........ ഞാൻ പല തവണ പറഞ്ഞതാ ആ പെണ്ണിനോട് അത്‌ അഴിച്ചു മാറ്റാൻ പക്ഷെ കേൾക്കണ്ടേ രേവമ്മ കൊടുത്തതാ... അവൾക്ക് ആദ്യം കിട്ടിയ സമ്മാനവാ എന്നൊക്കെ പറഞ്ഞു.... പിന്നെ ഞാനും നിർബന്ധിക്കാൻ പോയില്ല എന്തായാലും ഹരി നിൽക്ക് ഞാൻ എടുത്തിട്ട് വരാം....... അവൾ അകത്തേക്ക് പോയതും ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...... കൊടുത്തത് അമ്മയാണ് എന്നാൽ അത്‌ തന്റെ പ്രാണനായവൾക്ക് ഉള്ള തന്റെ ആദ്യത്തെ സമ്മാനം ആയിരുന്നു എന്നവൻ ഒരു കുസൃതിയോടെ ഓർത്തു....... ദാ ഹരി...... അതു ഓയിൻമെന്റ് നീട്ടിയതും അവൻ അതും വാങ്ങി തിരിഞ്ഞു നടന്നു..... അതേ..... കോംപ്രമൈസ് ആയോ രണ്ടാളും..... പുറകെ അവൾ വിളിച്ചു ചോദിച്ചതും അവൻ ഒന്ന് തിരിഞ്ഞു നോക്കി ഇല്ല എന്ന് ചുമലനക്കി..... പിന്നെ എന്താ ഇതൊക്കെ????

അവൾ ഉറക്കവാ അപ്പോഴാ കാലിലെ മുറിവ് കണ്ടേ...... മ്മ് ചെന്ന് കിടക്ക് നേരം ഒരുപാട് ആയി..... ശെരി.... ഗുഡ് നൈറ്റ്‌..... ➖️➖️➖️➖️➖️ ഹരി അതുമായി റൂമിൽ ചെന്ന് കാലിൽ മരുന്ന് വെച്ചുകൊടുത്തു.... വയറിൽ കൈകൾ ചേർത്തു നിഷ്കളങ്കമായി ഉറങ്ങുന്നവളെ അവൻ നോക്കി നിന്നു..... അവളുടെ അരികിലായി ബെഡിൽ ഇരുന്നവൻ കൈകൾ അവളുടെ ഉദരത്തിൽ ചേർത്തുവെച്ചു...... ആ തുടിപ്പ് കൈയിൽ അറിഞ്ഞതും ചെറു ചിരിയോടെ വയറിൽ ചുണ്ടമർത്തി അവൻ അവൽക്കരികിലേക്ക് കിടന്നു..... മുടിയിഴകളിൽ വിരലോടിച്ചവൻ അത്യദികം വാത്സല്യത്തോടെ അവളുടെ നെറ്റിൽ ചുണ്ടമർത്തി അകന്നു മാറിയതും അവൾ ഒന്നുകൂടെ അവനോട് ചേർന്നു കിടന്നു...... ഒരു ചിരിയോടെ അവൻ അവളെ തന്നെ നെഞ്ചോട് ചേർത്തു കിടന്നു..... അവനും പതിയെ ഉറക്കത്തിലേക്ക് വീണു..... രാവിലെ കണ്ണിലേക്കു സൂര്യപ്രകാശം അടിച്ചതും അമ്മു ഈർഷ്യയോടെ കണ്ണുകൾ ചിമ്മി തുറന്നു മഞ്ഞിന്റെ കുളിരിൽ തന്നെ പൊതിഞ്ഞു പിടിച്ച കരുത്തുറ്റ കരങ്ങളിൽ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി...... പെട്ടന്നെന്തോ ഓർത്തപ്പോൽ തലഉയർത്തി നോക്കിയവൾ താൻ ഹരിയുടെ കൈക്കുള്ളിൽ ആണെന്ന് അറിഞ്ഞതും പെട്ടന്ന് അവനിൽ നിന്നും അകന്നു മാറി.....

പിന്നെ ഒരു ചിരിയോടെ ആ മുടിയിഴകളിൽ മെല്ലെ വിരൽ ഓടിച്ചവൾ എഴുനേറ്റ് ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി...... അവൾ പോയതും ഒരു ചെറു ചൊറിയോടെ അവൻ എഴുനേറ്റ് ഹെഡ്റെസ്റ്റിൽ ചാരി ഇരുന്നു...... അപ്പൊ കാശി പറഞ്ഞത് ശെരിയാണ് എന്റെ പെണ്ണ് എന്നെ സ്നേഹിക്കുന്നുണ്ട് പക്ഷെ പുറത്തു കാണിക്കില്ല...... ശെരി ഇനി എനിക്കറിയാം നിന്നെ എങ്ങനെ നേരെ ആകണം എന്ന്.... മനസ്സിൽ പറഞ്ഞ് ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ അവൻ ബാൽകാണിയിലേക്ക് നടന്നു..... അപ്പോഴേക്കും അതു കോഫിയുമായി വന്നിരുന്നു....... റൂമിൽ ആരെയും കാണാതെ അവൾ ബാൽകാണിയിലേക്ക് നടന്നു.... ഗുഡ് മോർണിംഗ് ഹരി...... അതുവിന്റ വിളിയിൽ ഒരു ചിരിയോടെ അവൻ തിരിഞ്ഞു നോക്കി..... വെരി ഗുഡ് മോർണിംഗ്..... അവൻ ചിരിയോടെ പറഞ്ഞതും അവൾ അത്ഭുതത്തോടെ അവനെ നോക്കി..... എന്താണ്.... നല്ല സന്തോഷത്തിൽ ആണല്ലോ..... കെട്യോൾ പച്ചകോടി കാണിച്ചോ..... ഇല്ല പക്ഷെ ഉടനെ കാണിക്കും.... ആഹാ..... ഇത്ര പെട്ടന്നോ...... എന്തോക്കയായിരുന്നു ഇന്നലെ...... ദാ കോഫി എടുക്ക് അവൾക്കുള്ളത് ഞാൻ ടേബിളിൽ വെച്ചിട്ടുണ്ട്...... ഫ്രഷ് ആയി രണ്ടാളും താഴേക്ക് വാ ഒരുമിച്ചു ഫുഡ് കഴിക്കാം..... അത്രേം പറഞ്ഞവൾ താഴേക്ക് പോയി......

ഹരി കോഫി കുടിക്കുമ്പോഴാണ് അമ്മു കുളി കഴിഞ്ഞു വന്നത് ഒരു വൈറ്റ് ബനിയന്നും റെഡ് പലാസോയും ആണ് അവൾ ധരിച്ചിരുന്നത്.... കണ്ണാടിക്ക് മുന്നിൽ നിന്നു തലയിലെ ടവൽ മാറ്റി മുടി ഉണ്ടാക്കുമ്പോൾ ഹരി പിന്നിലൂടെ ചെന്നവളുടെ വയറിൽ കൈചേർത്തുവെച്ചു...... അവന്റെ ചുടുനിശ്വാസം പിൻകഴുത്തിൽ തട്ടിയതും ഒരു പിടച്ചിലോടെ അവൾ തിരിഞ്ഞു നിന്നു..... തന്റെ തൊട്ടരികിൽ കുസൃതി ചിരിയോടെ നിൽക്കുന്നവനെ കണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി..... എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ...... ഞാൻ നിന്റടുത്ത് റൊമാൻസിക്കാൻ വന്നതാണെന്ന് ഓർത്തല്ലേ ഈ നോക്കുന്നെ എങ്കി നിനക്ക് തെറ്റി ഞാൻ എന്റെ മക്കളെ രാവിലെ വിഷ് ചെയ്യാൻ വന്നതാ...... എന്നിട്ട് കഴിഞ്ഞോ??? എനിക്ക് താഴേക്ക് പോകാമോ?? അവൾ കെറുവോടെ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു.... മുട്ടിൽ നിന്ന് അവളുടെ വയറിൽ ചുണ്ടമർത്തി...... മ്മ് ഇപ്പൊ കഴിഞ്ഞു ഇനി പൊക്കോ..... പിന്നെ നി പറഞ്ഞതാ ശരി ഇനി ഞാൻ നിന്നെ ഡിസ്റ്റർബ് ചെയ്യില്ല എനിക്ക് എന്റെ മക്കളെ മതി.... എന്നവൻ പറഞ്ഞതും ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി അവൾ ബാൽകാണിയിലേക്ക് പോയി...... കുശുമ്പി...... അവൾ പോയവഴി നോക്കി ചിരിയോടെ പറഞ്ഞവൻ ഫ്രഷ് ആവാൻ കേറി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️

അതു തിരികെ ചെല്ലുമ്പോൾ കാശി ഹാളിൽ ഇരുന്നു ന്യൂസ്‌പേപ്പർ വായിക്കുവാണ് അവൾ അടുക്കളയിൽ പോയി രണ്ടു കപ്പിൽ കോഫിയുമായി വന്നു...... ഒന്ന് കാശിക്ക് കൊടുത്തവൾ അവിടെ ആകെ ഒന്ന് കണ്ണോടിച്ചു..... അവളുടെ നോട്ടം കണ്ട് കാര്യം മനസ്സിലായെങ്കിലും കാശി അത്‌ പുറത്തു കാണിക്കാതെ ചോദ്യഭാവത്തിൽ അവളെ നോക്കി.... എന്താ അതു..... നീ ആരെയാ നോക്കുന്നെ..... അത്‌... ഞാൻ.... കാശിയേട്ട..... അപ്പു.... വിക്കി വിക്കി അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..... നീ അല്ലേ ഇന്നലെ അവന്റെ കഴുത്തിൽ കത്തി വെച്ച് അവനോട് ഇവിടുന്ന് പോകാൻ പറഞ്ഞെ അത്കൊണ്ട് അവൻ പോയി..... ഗൗരവത്തിൽ അവൻ പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ തിരികെ നടന്നു...... അല്ല അതുവേ..... എന്താ നിനക്ക് ഒരു വിഷമം.... എനിക്കോ എനിക്ക് വിഷമം ഒന്നുമില്ല ഈ കോഫി വേസ്റ്റ് ആയല്ലോ എന്നോർത്ത ഞാൻ മിണ്ടാതെ പൊന്നെ.... മ്മ് മ്മ് എനിക്ക് മനസ്സിലായി..... എങ്കി മോള് എന്റെ റൂമിലോട്ട് ചെല്ല് അവൻ അവിടെ ഉണ്ട് ഇനി വെറുതെ കോഫി വേസ്റ്റ് ആക്കണ്ട..... ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞതും അവൾ അവനെ കണ്ണുരുട്ടി നോക്കി റൂമിലേക്ക് പോയി.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story