❤❤നിനക്കായ് ❤❤: ഭാഗം 38

ninakkay arya

രചന: ആര്യ നിധീഷ് 

ഹരി കുളികഴിഞ്ഞിറങ്ങുമ്പോൾ ബാൽകാണിയിൽ എന്തോക്കയോ പിറുപിറുത് മുഖം വീർപ്പിച്ചിരിക്കുന്ന അമ്മുവിനെ ആണ് കാണുന്നത്...... അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു..... അമ്മു...... ഓരോന്ന് ആലോചിച്ചിരുന്നവൾ ഹരിയുടെ വിളിയിൽ ഒന്ന് ഞെട്ടി പിന്നെ അത്‌ മറച്ചു പിടിച്ചവൾ കടുപ്പത്തിൽ അവനെ നോക്കി..... ഇരിന്ന് കണ്ണുരുട്ടത്തെ വന്നു വല്ലതും കഴിക്കാൻ നോക്ക്...... എനിക്ക് വിശക്കുമ്പോൾ ഞാൻ കഴിച്ചോളാം......കേറുവോടെ പറഞ്ഞവൾ മുറ്റത്തേക്ക് നോക്കി ഇരുന്നു അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എന്റെ മക്കൾ കറക്റ്റ് ടൈമിൽ ആഹാരം കഴിക്കണം..... നീ എഴുനേറ്റ് വന്നേ..... ഗൗരവത്തോടെ അവൻ അവളുടെ കൈ പിടിച്ചതും അവൾ ആ കൈ കുടഞ്ഞെറിഞ്ഞു..... ശെടാ നിങ്ങളുടെ കുഞ്ഞുങ്ങൾ ഉണ്ടെന്നുവെച്ച് എനിക്ക് എന്റെ ഇഷ്ട്ടങ്ങൾ ഇല്ലേ.... നിന്റെ ഇഷ്ടം ഒക്കെ ഒരു മൂന്ന് മാസം കൂടെ കഴിഞ്ഞിട്ട് മതി അതുവരെ നിന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും...... കളിക്കാതെ വേഗം വാ അമ്മു ഇല്ലേ ഞാൻ പൊക്കികൊണ്ട് പോകും..... ഓ ഇത് വല്യ ശല്യം ആയല്ലോ...... ഇയാൾക്ക് തിരിച്ചു പോകാൻ ഉദ്ദേശം ഒന്നുമില്ലേ...... ഇല്ല എന്റെ മക്കളെ ഒറ്റക്കാക്കി ഞാൻ എവിടെ പോകാന..... ഞാൻ പോകുവാണേ നീയും വരണം.....

അയ്യടാ അത്‌ നടന്നതുപോലെ ഇരിക്കും താൻ ഇവിടെ നിന്ന് വേരിറങ്ങത്തെ ഉള്ളു..... എന്നുപറഞ്ഞ് പുച്ഛം വാരിവിതറി അവൾ വീണ്ടും പുറത്തെ കാഴ്ചകളിൽ മുഴുകി..... ഓഹോ അപ്പൊ നീ രണ്ടും കല്പിച്ചാണല്ലേ??? അതേ...... എങ്കി എനിക്കറിയാം ഇനി എന്ത് വേണമെന്ന്..... ടീഷർട്ടിന്റെ സ്ലീവ് തെരുത് വെച്ചവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു..... അവളെ കൈകളിൽ കോരിയെടുത്തു...... താൻ മുകളിലേക്ക് ഉയർന്നതറിഞ്ഞതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി ഹരിയുടെ കൈകളിൽ ആണെന്ന് മനസ്സിലായതും അവൾ അവനെ ദേശിച്ചു നോക്കി..... അപ്പോഴേക്കും അതൊന്നും ശ്രദ്ധിക്കാതെ അവൻ അവളെയും എടുത്തു നടന്നിരുന്നു..... ടോ.... താൻ എന്തിനാ എന്നെ എടുത്തേ..... മര്യാദക്ക് എന്നെ താഴെ നിർത്തിക്കെ...... അവൾ അവന്റെ കൈയിൽ കിടന്നു കുതറിയതും അവൻ അവളെ നോക്കി കണ്ണിറുക്കി മുന്നോട്ടു നടന്നു.... ടോ തനിക്ക് ചെവി കേൾക്കില്ലേ എന്നെ ഇറക്കിക്കേ ഇല്ലേ ഞാൻ കടിക്കും...... അതും അവൻ ശ്രദ്ധിക്കാതെ വന്നതും അവസാന ശ്രെമം എന്നോണം അവൾ അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു...... പ്രേതീക്ഷിച്ചത് നടക്കാത്ത നിരാശയിൽ അവൾ അവനെ നോക്കിയതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു......

കഴിഞ്ഞോ നിന്റെ പരാക്രമം...... നിന്റെ ഈ കുഞ്ഞി പല്ല് ആഴ്ന്നാൽ ഞാൻ കീറി പൊളിച്ചു നിന്നെ താഴെ നിർത്തുമെന്നു കരുതിയോ നീ....... എടി മണ്ടി ഇത് ഹരികൃഷ്ണൻ ആണ് നീ ഇടക്ക് പറയാറില്ലേ ഞാൻ തെമ്മാടി ആണ് തല്ലുകൊള്ളി ആണ് എന്നൊക്കെ ആ എനിക്ക് നിന്റെ ഒരു കടി എവിടെ ഏൽക്കാനാ...... ഈ പല്ല് അല്ല ഒരു കത്തി ഈ ചങ്കിൽ തറച്ചാലും പ്രാണൻ പോകുന്നവരെ ഈ ഹരി ദേ ഇതുപോലെ ചിരിച്ചോണ്ട് നിൽക്കും........ ഒരു ചിരിയോടെ അവൻ പറഞ്ഞതും പിന്നെ ഒന്നും പറയാതെ അവൾ അവന്റെ കൈയിൽ അടങ്ങി കിടന്നു....... ➖️➖️➖️➖️➖️➖️➖️➖️➖️➖️ കോഫിയും ആയി അതു ചെല്ലുമ്പോൾ അപ്പു ബെഡിൽ ഇരിന്നു ഫോണിൽ തോണ്ടുവാണ്..... അവൾ വന്നത് കണ്ടിട്ടും അവൻ കാണാത്തപോലെ ഇരിന്നു.... എന്തുവാ അതിൽ ഇത്ര നോക്കാൻ ഇവൻ കുറേ നേരം ആയല്ലോ അതിൽ പെറ്റുകിടക്കുന്നു...... പതിയെ പിറുപിറുത്തവൾ എത്തി വലിഞ്ഞു അവന്റെ ഫോണിലേക്ക് നോക്കി ഏതോ പെണ്ണിന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ടതും അവനെ ഒന്ന് കണ്ണുരുട്ടി നോക്കി അവൾ ചായക്കപ്പ് ശബ്ദത്തോടെ ടേബിളിൽ വെച്ചു...... ഒച്ച കേട്ടതും അപ്പു ഒരു ഞെട്ടലോടെ തലചാരിച്ചു നോക്കി..... എന്തുവാടി ഇത് നീ അത്‌ പൊട്ടിക്കുവോ..... എന്റെ വീട്ടിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും അത്‌ ചോദിക്കാൻ ഇയാൾ ആരാ.....

നാണമില്ലേ തനിക് രാവിലെ വെറും വയറ്റിൽ കണ്ടവളുമാരുടെ ഫോട്ടോ നോക്കി പുഷ്പിച്ചിരിക്കാൻ..... അത്‌ കൊള്ളാം.....അതിന് നിനക്ക് എന്താ..... എനിയ്ക്കോ..... ഹ.... എനിക്കെന്താ താൻ ഇരുന്നു നോക്ക് ഞാൻ പോകുവാ..... എന്ന് പറഞ്ഞു തിരിഞ്ഞവളെ കൈയിൽ പിടിച്ചു വലിച്ചവൻ അവന് നേരെ നിർത്തി..... ദേ പെണ്ണേ.... കൂടുതൽ വെളച്ചിൽ എന്റെ അടുത്ത് എടുത്താൽ ഉണ്ടല്ലോ തൂക്കി എടുത്തു ഞാൻ അങ്ങ് കൊണ്ടുപോകും..... അല്ലേല്ലെ ഭാനുമതിഅമ്മ ഒരു മരുമോൾക്ക് വേണ്ടി കാത്തിരിക്കുവാ.... ഞാൻ വിളിച്ചു പറയട്ടെ ഇവിടെ ഒരു കാന്താരി ഉണ്ടെന്ന്..... കുസൃതിയോടെ അവൻ ചോദിച്ചതും അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു..... ഇയാൾക്ക് ഞാൻ എന്തിനാ ഇപ്പൊ നോക്കി ഇരുന്നവളെ പോയി കെട്ടിക്കോ.... ആണോ.... എങ്കി കെട്ടികളയാം പക്ഷെ അവളുടെ കെട്ടിയോൻ സമ്മതിക്കുമോ എന്ന് അറിയില്ല..... അയ്യേ.... കെട്ടിയ പെണ്ണിനെ ആണോ നീ ഇത്രേം നേരം നോക്കി ഇരുന്നേ..... എന്റെ ബദൂസ്സ്.... അത്‌ എന്റെ ഫ്രണ്ടിന്റെ വൈഫ് ആ നീ വരുന്നത് കണ്ടപ്പോൾ നിന്നെ ഒന്ന് ചൊറിയാൻ എടുത്തു വെച്ചതാ അതുകൊണ്ട് എനിക്ക് ഒരുകാര്യം ഉറപ്പായി,...

എന്ത്... എന്റെ പെണ്ണിന്റെ ഉള്ളിൽ ഞാൻ ഉണ്ടെന്ന്.... പിന്നെ നിനക്ക് തീരെ കുശുമ്പ് ഇല്ലെന്നും.... അവൻ അത് പറഞ്ഞതും അവനെനോക്കി കോക്കിരി കാട്ടി അവൾ ഷെൽഫിൽ നിന്നും ഒരു ഓയിൻമെന്റ് എടുത്തു അവന് നേരെ നീട്ടി..... ഇതെന്തിനാ???? ഇന്നലെ കത്തി കൊണ്ട് മുറിഞ്ഞില്ലേ ഇതിട്ടോ... മഞ്ഞുള്ള സമയമാ പഴുക്കും.... ഹോ എന്താ ഒരു സ്നേഹം.... ഏതായാലും എടുത്തതല്ലേ നീ തന്നെ ഇട്ട് താ..... അവൻ എഴുനേറ്റ് ബെഡിന്റെ സൈഡിൽ ഇരുന്നു പറഞ്ഞതും അവൾ ഇല്ല എന്ന് തലയനക്കി........ എങ്കി എനിക്ക് വേണ്ട..... ഗൗരവത്തോടെ അവൻ പറഞ്ഞതും വേറെ വഴി ഇല്ലാതെ അവൾ അവനടുത്തേക്ക് നടന്നു.... ഷർട്ടിന്റെ ഒരു ബട്ടൺ അഴിച് അവൻ മുറിവ് കാണിച്ചതും അവൾ അവനെ നോക്കാതെ വിരലിൽ മരുന്നെടുത്തു മുറിവിൽ പുരട്ടി തിരികെ നടക്കാൻ ആഞ്ഞതും അവൻ അവളുടെ അരയിൽ കൈചുറ്റി അവനോട് ചേർത്തും...... പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു വിറച്ചു..... തന്റെ കൈതൊട്ടപ്പോൾ ക്രമാദീതം ആകുന്ന ശ്വാസനിശ്വാസവും... പിടക്കുന്ന മിഴികളും വിറക്കുന്ന അദരങ്ങളും... നെറ്റിയിലും നസികതുമ്പിലും പൊടിയുന്ന വിയർപ്പു കണങ്ങളും ഒരു കൗതുകാത്തോടെ അവൻ നോക്കി നിന്നു..... അപ്പു കൈവിട് എനിക്ക് പോകണം......

വിറയലോടെ എങ്ങനെയോ പറഞ്ഞവൾ തന്നിൽ മുറുകിയ കൈകൾ വിടുവിക്കാൻ ഒരു ശ്രെമം നടത്തി...... വിടാം പക്ഷെ എനിക്ക് നിന്റെ ഉത്തരം അറിയണം...... ഇഷ്ട്ടാണോ നിനക്ക് എന്നെ..... ആ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരിടം എനിക്ക് തന്നൂടെ..... അറിയില്ല അപ്പു..... എനിക്ക് സമയം വേണം..... അല്ലാതെ എടുത്തുചാടി ഒരു തീരുമാനം എടുത്താൽ അത്‌ നിന്റെ ജീവിതം കൂടെ തകർക്കുന്നപോലെ ആകും...... അതു.... നീ അതൊന്നും ചിന്തിക്കേണ്ട...... എന്നെയോ നിന്നെയോ നീ ഓർക്കേണ്ട നീ അലസമായി കളയുന്ന ഒരു നിമിഷവും ഇല്ലാതാക്കുന്നത് നിന്നെ മാത്രം സ്നേഹിക്കുന്ന നിന്റെ ഏട്ടന്റെ ജീവിതം കൂടെ ആണ്..... നീ ഒരു ജീവിതം തുടങ്ങാതെ അവൻ ഒരു ലൈഫിനെ പറ്റി ചിന്തിക്കില്ല..... അത്കൊണ്ട് ആലോചിച്ച് നല്ലൊരു തീരുമാനം എടുക്ക്.... പിന്നെ വിവാഹം കഴിഞ്ഞാലും നിനക്ക് എന്റേത് ആവണം എന്ന് തോന്നുന്ന വരെ ഇതുപോലെ നമ്മുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് ഇരിക്കാമടോ അതോർത്തു താൻ നോ പറയണ്ട...... എന്നു പറഞ്ഞു അവളുടെ കവിളിൽ മെല്ലെ തട്ടിയവൻ എഴുനേറ്റ് ഹാളിലേക്ക് പോയി..... അവൻ പോയതും അവളും അവന് പിന്നാലെ ഹാളിലേക്ക് വന്നു.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story