❤❤നിനക്കായ് ❤❤: ഭാഗം 39

ninakkay arya

രചന: ആര്യ നിധീഷ് 

അവർ ഇരുവരും ഹാളിലേക്ക് വരുമ്പോൾ വായും പൊളിച്ചു സ്റ്റെയറിലേക് നോക്കി ഇരിക്കുന്ന കാശിയെ ആണ് കാണുന്നത് അവന്റെ ഇരുപ്പ് കണ്ട് ഇരുവരും അവൻ നോക്കിനിടത്തേക്ക് നോക്കി.... അമ്മുവിനെ എടുത്തു പടികൾ ഇറങ്ങുന്ന ഹരിയെ കണ്ട് അപ്പുവും ഏകദേശം അതേ അവസ്ഥായിലായിരുന്നു എന്നാൽ രാവിലെ ഹരി സൂചിപ്പിച്ചതുകൊണ്ട് അതുവിന് വലിയ ഞെട്ടൽ ഉണ്ടായിരുന്നില്ല..... തങ്ങളെ നോക്കി കിളിപോയി നിക്കുന്ന അപ്പുവിനെയും കാശിയെയും കണ്ട് അമ്മു ദയനീയമായി ഹരിയെ നോക്കി..... അതിനവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ദേ അവർ ഒക്കെ നോക്കുന്നുണ്ട് ഒന്ന് താഴെ ഇറക്ക് പ്ലീസ്..... അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞതും അവൻ അവളെ കണ്ണിറുക്കി കാണിച്ചു.... ഞാൻ ഇനി പറയുന്നത് അനുസരിച്ചോളാം താഴെ ഇറക്ക്...... ഉറപ്പാണോ...... മ്മ്മ്...... ഇനി എന്നോട് തർക്കുത്തരം പറയുമോ.. ഇല്ല..... കറക്ക്റ്റ് സമയത്ത് ഫുഡ്‌ കഴിക്കിമോ?? മ്മ്....... എങ്കി ശെരി എന്ന് പറഞ്ഞവൻ അവളെ താഴെ ഇറക്കിയതും അവൾ ആരെയും നോക്കാതെ ഇറങ്ങി ഡൈനിങ് ഏരിയയിലേക്ക് നടന്നു.....

തന്നെ തന്നെ നോക്കി സ്തംഭിച്ചു നിൽക്കുന്ന അപ്പുവിന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തവൻ കാശിയുടെ അടുത്തേക്ക് പോയി..... എന്താ മോനെ ഇതൊക്കെ...... ഇത്ര പെട്ടന്ന് നീ അവളെ വളച്ചോ.... കാശി കുറുമ്പോടെ ചോദിച്ചതും അപ്പുവും അതേ എന്നാ എക്സ്പ്രക്ഷനിൽ അവനെ നോക്കി...... വളച്ചോ എന്ന് ചോദിച്ചാൽ ഇല്ല.... എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് അതാ അവസ്ഥ...... ടാ കോപ്പേ ഒറ്റ വീക് വെച്ച് തരും ഞാൻ ഒന്ന് തെളിച്ചു പറയടാ.... ആകെ വട്ടടിച്ചു അപ്പു അലറിയതും ഹരി അവനെ നോക്കി ഒന്ന് ഇളിച്ചു.... നടന്നതൊക്കെ അവരോട് പറഞ്ഞു..... മ്മ്മ് അപ്പൊ മഞ്ഞുരുകി തുടങ്ങി...... അങ്ങനെ നിന്റെ കാര്യം സെറ്റ് ആയി ഇനി എന്റെ എന്നാണോ.... അവൻ നിരാശയോടെ അതുവിനെ നോക്കി പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി അമ്മുവിനടുത്തേക്ക് പോയി..... എന്റെ പൊന്ന് കാശി ആ പോയത് നിന്റെ പെങ്ങൾ തന്നെ ആണോ?? നീ എന്ത്‌ പാവം ആട.... ഇതെന്താ ഇങ്ങനെ..... കാന്താരി..... അവൾ പോയവഴിയേ നോക്കി ചിരിയോടെ പറഞ്ഞവൻ ഫുഡ്‌ കഴിക്കാൻ ഇരുന്നു.....

എല്ലാരും ഒരുമിച്ചു ഫുഡ്‌ കഴിക്കിമ്പോൾ ആണ് കാശി അമ്മുവിനെ വിളിച്ചത്..... അമ്മു...... നിനക്കിന്ന് സ്കാനിങ് ഉള്ളതല്ലേ ഹരിയുമായി പോകണം കേട്ടോ..... കാശിയേട്ട അത്‌.... ഞാൻ..... അമ്മു അവനുമായി പോകാമോ എന്നല്ല ഞാൻ ചോദിച്ചത്.... പോകണം എന്നാ പറഞ്ഞത്..... Its not a requst its my order...... അല്ലേ കാശി.... ഇടക്ക് കേറി അപ്പു പറഞ്ഞതും കാശി പല്ല് കടിച്ച് അവനെ നോക്കി..... അത്‌ കണ്ടതും അവൻ വേഗം കഴിച്ചെഴുനേറ്റ് പോയി..... എല്ലാരും എഴുന്നേറ്റിട്ടും ഫുഡിൽ കായിട്ട് ചുമ്മാ ഇരിക്കുന്ന അമ്മുവിനെ കണ്ട് കാശി അവളുടെ അടുത്തേക്ക് ചെന്നു.... എന്താ അമ്മു.... എന്താ നീ കഴിക്കാത്തെ??? എനിക്ക് എന്തോ കഴിക്കാൻ തോന്നുന്നില്ല കാശിയേട്ട...... അതെന്തുപറ്റി..... പൂരി നിനക്ക് ഇഷ്ടം ആണല്ലോ പിന്നെ എന്താ..... ആയിരുന്നു പക്ഷെ ഇപ്പൊ എന്തോ.... വേണ്ട എനിക്ക്.....അവൾ ദയനീയമായി പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... എന്തെങ്കിലും കഴിക്കാതെ എങ്ങനെയാ അമ്മു ഹോസ്പിറ്റലിൽ പോകുന്നെ ഇന്നലെ നിനക്ക് തലച്ചുറ്റുന്നു എന്ന് പറഞ്ഞത്കൊണ്ടല്ലേ സ്കാൻ ചെയ്യാൻ നിൽക്കാതെ വേഗം പൊന്നെ.....

ഇങ്ങനെ കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ...... അത്‌ കേട്ടതും ഹരി അടുക്കളയിലേക്ക് പോയി പാല് കാച്ചി ഒരു ഗ്ലാസ്സിലേക്ക് പകർത്തി ഹാളിലേക്ക് നടന്നു...... കാശി വേണ്ടങ്കിൽ അവളെ നിർബന്ധിക്കേണ്ട ദേ ഈ പാല് കുടിക്ക് എന്നിട്ട് പോയി റെഡി ആവ്......... എനിക്ക് വേണ്ട.... ഒന്നും കഴിക്കാൻ തോന്നുന്നില്ല..... അതുകൊണ്ടാ..... അങ്ങനെ പറയല്ലേ അമ്മു.... നിനക്ക് വേണ്ടായിരിക്കാം പക്ഷെ നിന്റെ വയറ്റിൽ രണ്ട് ജീവൻ ഉണ്ട് അത്‌ ഓർത്തെങ്കിലും വാങ്ങി കുടിക്ക്..... എന്നിട്ട് വേഗം പോയി റെഡിയായി അവന്റെ കൂടെ ഹോസ്പിറ്റലിൽ പോകാൻനോക്ക്....... കാശിയും കൂടി നിർബന്ധിച്ചതും അവൾ മനസ്സില്ല മനസ്സോടെ അത്‌ കുടിച്ചിറക്കി.....റൂമിലേക്ക് പോയി..... ➖️➖️➖️➖️➖️➖️➖️ റൂമിൽ ചെന്ന് വെറുതെ ഫോൺ കൈയിൽ എടുത്തപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ വന്നത് നോക്കുമ്പോ ഒരു മെയിൽ ആണ്....

അവൾ വെറുതെ അത്‌ ഓപ്പൺ ചെയ്തു അതിൽ ഉണ്ടായിരുന്നതൊക്കെ വായിച്ചതും ദേഹം തളർന്ന പോലെ അവൾ ബെഡിലേക്ക് ഇരുന്നു.....കൺമുന്നിൽ തന്റെ പ്രാണൻ ആയിരുന്നവന്റെ ചിരിക്കുന്ന മുഖം കണ്ടതും കണ്ണുകൾ നിറഞ്ഞു കൈകൾ വിറകൊണ്ടു..... അമ്മുവിനെ വിളിക്കാൻ വന്ന ഹരിയും അപ്പുവും കാണുന്നത് ഒരു ആശ്രയതിനെന്നോണം ഹെഡ്റെസ്റ്റിൽ മുറുകെ പിടിച്ചു വിതുമ്പുന്നവളെ ആണ് ഹരി ഓടി അടുത്തവളുടെ മുഖം കൈക്കുള്ളിലാക്കി..... എന്താ അമ്മു എന്താ പറ്റിയെ?? നിനക്ക് എന്തേലും വയ്യായിക ഉണ്ടോ??? ആകുലതയോടെ ചോദിക്കുന്നവനെ നിർവികരമായി നോക്കി അവൾ കയ്യിലെ ഫോൺ അവനുനേരെ നീട്ടി....... അതിലൂടെ കണ്ണുകൾ പായവേ പകപ്പോടെ അവൻ അവളെ നോക്കി...... ഇതിനുവേണ്ടി ആയിരുന്നോ ഹരിയേട്ടാ എന്റെ ശ്രീയേട്ടൻ സ്വയം........ എനിക്ക് സഹിക്കുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല എനിക്ക്..... ഒക്കെ ആർക്കാ വേണ്ടതെന്നു വെച്ചാൽ കൊടുതൂടയിരുന്നോ...... ഈ സ്വത്തുക്കൾക്ക് വേണ്ടി സ്വന്തം ജീവൻ കളഞ്ഞില്ലേ....... നെഞ്ച് നീറി വിതുമ്പുന്നവളെ അവൻ തന്റെ നെഞ്ചോടു ചേർത്തണച്ചു..... കരയല്ലേ അമ്മു...... നിന്റെ ശ്രീക് അത്‌ സഹിക്കില്ലടി.......

ഈ സ്വത്തുക്കൾ അവന് മാത്രം അല്ല നിനക്കും നിന്റെ ഉദരത്തിൽ മുട്ടിട്ടാ ആ കുരുന്നു ജീവന് പോലും ആമ്പത്താണ് എന്ന് അവന് അറിയാമായിരുന്നു....... സ്വന്തം ജീവൻ കൊടുത്തായാലും അവൻ നിങ്ങളെ രക്ഷിക്കും എന്ന് പറഞ്ഞിരുന്നു..... അവൻ പറഞ്ഞത് ഇത് മനസ്സിൽ കരുതി ആണെന്ന് ഞാൻ അറിഞ്ഞില്ല അമ്മു....... പക്ഷെ ആരാ ഹരിയേട്ടാ....... ആർക്കായിരുന്നു ശ്രീയേട്ടന്റെ ജീവൻ വേണ്ടത്...... അറിയില്ല അമ്മു ഒന്നും എനിക്ക് മനസ്സിലാവുന്നില്ല......പക്ഷെ കണ്ടുപിടിക്കും ഞാൻ ശ്രീ അവൻ എനിക്ക് കൂട്ടുകാരൻ മാത്രം ആയിരുന്നില്ല എന്റെ കൂടപ്പിറപ്പായിരുന്നു....... അവനെ ഇല്ലാതാക്കിയത് ആരായാലും തീർക്കും ഞാൻ....... വാശിയോട് പറഞ്ഞവൻ വെളിയിലേക്ക് നടന്നു..... അവന്റെ പിന്നാലെ അപ്പുവും......

എന്താടാ ഹരി എന്താ ആ ഫോണിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....... ഒന്നും മനസ്സിലാവാതെ അപ്പു ഹരിയെ തടഞ്ഞു നിർത്തിയതും കാശിയും അവിടേക്ക് വന്നിരുന്നു..... ടാ ഇത് ഒരു മെയിൽ ആണ്......ശ്രീകാന്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനിസും അതിനു കീഴിൽ ഉള്ള എല്ലാ അക്കൗണ്ട്സ് ഉം സകല പ്രോപ്പർടീസും അമ്മുവിന്റെയും അവളുടെ ഹസ്ബൻഡിന്റെയും അവരുടെ കുഞ്ഞുങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്തിരിക്കുവാ.....ഇനി അത്‌ മാറ്റി എഴുതാൻ ഈ അവകാശികൾക്ക് പോലും കഴിയില്ല അവകാശികൾ ഇല്ലാതെ ആയാൽ ഇത് മുഴുവൻ ട്രസ്റ്റ്‌ ഇന് പോകും...... അവൻ പറയാറുള്ളപോലെ ജീവൻ കൊടുത്ത് അവൻ അവന്റെ പ്രാണനെ രക്ഷിച്ചു അല്ലേടാ ഹരി....... നിറമിഴികളോടെ അവൻ അത്‌ പറഞ്ഞതും ഹരി അവന്റെ തോളിൽ കൈ ചേർത്തുവെച്ചു..... ഹരി നീ സൂക്ഷിക്കണം ഇനി നിന്റെ സ്ഥാനത്തിലൂടെ മാത്രമേ ഈ സ്വത്തുക്കൾ സ്വന്തമാക്കാൻ പറ്റു അത്‌ അവർക്കും അറിയാം...... അത്‌കൊണ്ട് നിന്നെ തേടി അവർ വരും...... വരട്ടെ കാശി..... അതിനുവേണ്ടി ആണ് ഇനി എന്റെയും കാത്തിരിപ്പ്.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story