❤❤നിനക്കായ് ❤❤: ഭാഗം 4

ninakkay arya

രചന: ആര്യ നിധീഷ് 

 ഹരി പോയതും അമ്മു കരഞ്ഞുകൊണ്ട് നിലത്തേക്ക് ഉർന്നിരുന്നു തനിക്കുചുറ്റും എന്തോക്കെയാ ഈ സംഭവിക്കുന്നത് കണ്ണാ ഇനിയു തന്നെ പരീക്ഷിച്ചു മതിയായില്ലേ അതിനുമ്മാത്രം എന്ത് തെറ്റാ ഈയുള്ളവൾ ചെയ്തത് താൻ കൂടപ്പിറപ്പിനെ പോലെ കണ്ട ഹരിയുടെ മനസ്സിൽ..... ഇല്ല ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ടുപോലും ഹരിയേട്ടൻ എന്നെ ഇന്ന് വരെ ബുദ്ദിമുട്ടിച്ചിട്ടില്ല ആ കണ്ണിൽ തന്നോട് വാത്സല്യത്തിൽ കവിഞ്ഞു മറ്റൊരു ഭാവവും ഇതുവരെ തനിക് കാണാൻ കഴിഞ്ഞിട്ടില്ല പക്ഷെ... ഹരിയേട്ടന്റെ മൗനം അത് താൻ പറഞ്ഞത് ശെരിയായകൊണ്ടല്ലേ അങ്ങനെ അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് എന്നെ എതിർത്തില്ല മനസ്സിൽ ആയിരം ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അവൾ തന്നെ കണ്ടുപിടിച്ചു കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു കാൽമുട്ടിൽ മുഖം പൂഴ്ത്തി അവൾ എപ്പഴോ ഉറങ്ങി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

മണിക്കൂറുകൾ ആ വീടിന് മുന്നിൽ കാറിൽ കഴിച്ചുകൂട്ടി ഒരു പോള കണ്ണടക്കാൻ പറ്റാത്ത വിധം അവന്റെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു... അവൻ സ്റ്റിയറിങ്ങിൽ തലവെച്ചു കണ്ണുകൾ അടച്ചു.....കണ്ണിൽ ശ്രീയുടെ കൈപിടിച്ച് വിവാഹ വേഷത്തിൽ നിൽക്കുന്ന അമ്മു ആയിരുന്നു തന്റെത് എന്ന് പലവട്ടം മനസ്സിൽ ഉറപ്പിച്ചവൾ മറ്റൊരുവന് സ്വന്തമായ നിമിഷം താൻ അത്രമേൽ തകർന്നുപോയിരുന്നു എന്നിട്ടും ഒരു തരിപൊലും പരിഭവം കാട്ടാതെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു നെഞ്ച് നീറികൊണ്ടെങ്കിലും ഒരേട്ടന്റെ സ്ഥാനം താൻ സ്വയം എടുത്തണിഞ്ഞു അവളുടെ പുഞ്ചിരി കാണാൻ...... ➖️➖️➖️➖️➖️➖️➖️➖️ Past..... നന്ദു(ശ്രീ )... നീ എന്തു ധൈര്യത്തില ഇവളേം വിളിച്ചോണ്ട് വന്നേ ഈ ശ്രീശൈലത്തെ അടുക്കളകാരി ആകാൻ പോലും യോഗ്യത ഇല്ലാത്ത ഇവളെ ഈ വീട്ടിലെ മരുമകൾ ആയി വഴിക്കുമെന്ന് കരുതിയോ നീ..... അമ്മേ..... ഞാൻ താലികെട്ടിയ എന്റെ പെണ്ണാ ഇവൾ ഞാൻ ഇവിടെ ഉള്ളിടത്തോളം ഇവൾ ഇവിടെ ഈ വീട്ടിൽ ജീവിക്കും എന്നോടൊപ്പം.....

നന്ദു എവിടുന്നാ കൊണ്ടുവന്നത് അവിടേക്ക് കൊണ്ട് വിട്ടിട്ട് വാ അവളെ അച്ഛാ.... ഇവൾക്ക് ഈ പടി കടക്കാൻ വിലക്കുള്ള സ്ഥിതിക്ക് ഞാനും ഇറങ്ങുവാ..... എന്റെ പെണ്ണിന് ഇല്ലാത്ത സ്ഥാനം എനിക്കും വേണ്ട...... ഓഹോ അപ്പൊ നീ തീരുമാനിച്ചോ.... മ്മ്മ് വാ.... അമ്മു.... വിശ്വേട്ടാ അവനെ അങ്ങനെ പറഞ്ഞുവിട്ടാൽ അവൻ അവളോടൊപ്പം പോയി ജീവിക്കും നാളെ ഈ തറവാടിന്റെ അന്താരാവകാശി അവളിൽ ജനിച്ചാൽ.... ഈ നമ്മുക്കും അവളെ അംഗീകരിക്കേണ്ടി വരും.... അവർ ഇവിടെ നിക്കട്ടെ നമ്മുടെ കണ്മുൻപിൽ ആകുമ്പോ തമ്മിൽ പിരിക്കാൻ എളുപ്പം ആണ് ......ഒരു വേലക്കാരി അങ്ങനെ കണ്ടാൽ മതി മ്മ്മ്..... എങ്കി നീ തന്നെ വിളിക്.... നന്ദു..... അവർ മുഖത്ത് ചെറു ചിരി വരുത്തി അവനരികിൽ ചെന്നു അവളെ വേണ്ടെന്ന് വെച്ച് എനിക്ക് ഒന്നും വേണ്ട അമ്മേ അത് പറയാൻ ആണെങ്കിൽ കേൾക്കണ്ട എനിക്ക് എന്റെ നന്ദു നീ ഈ പടിയിറങ്ങി പോയാൽ ഞങ്ങൾക്ക് പിന്നെ ആരാ നീ അകത്തേക്ക് പോ... അവളേം വിളിച്ചോ.... എനിക്കറിയാമായിരുന്നു നിങ്ങൾക്ക് എന്റെ ഒരിഷ്ടത്തിനും തടസ്സം നിക്കാൻ പറ്റില്ലെന്ന് മ്മ്മ് ചെല്ല് ചെന്ന്‌ അച്ഛന്റ്റെ അനുഗ്രഹം വാങ്... ശ്രീ അവളുടെ കൈപിടിച്ച് പോയപ്പോൾ അവർ ഗൂഢമായി ഒന്ന് ചിരിച്ചു ശേഷം അവർക്ക് പിന്നാലെ അകത്തേക്ക് പോയി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അമ്മു കണ്ണ് തുറക്കുമ്പോ നേരം പുലർന്നിരുന്നു.... അവൾ ബാൽക്കാണിയിലേക്ക് നടന്നു ശ്രീയോടൊപ്പം എന്നും രാവിലെ ബാൽകാണിയിൽ കുറച്ചുസമയം അതൊരു പതിവായിരുന്നു അതുകൊണ്ടാവാം കാലുകൾ അങ്ങോട്ട് തന്നെ നീങ്ങിയത്.... അതോർത്തപ്പോ കണ്ണുകൾ ഈറനണിഞ്ഞു തന്നെ തലോടി കടന്നുപോകുന്ന കുളിർക്കറ്റിൽ പോലും അവന്റെ ഗന്ധം.... കണ്ണുകൾ അവിടെ പടർന്നു കയറിയ മുള്ളവള്ളിയിലേക്ക് ഉടക്കി തന്റെ സ്വപ്‌നങ്ങൾ പോലെ അവയും കരിഞ്ഞുണങ്ങിയിരിക്കുന്നു.... അമ്മൂട്ടി ...... കരയുവാണോ.... നിയ്.... ഈ ശ്രീയുടെ പെണ്ണ് തളരാൻ പാടില്ല അതെനിക്ക് സഹിക്കില്ല ഈ കണ്ണിൽ നിന്ന് വീഴ്കുന്ന ഓരോ തുള്ളിയും പൊള്ളിക്കുന്നത് എന്റെ നെഞ്ചാ.....

കാതിൽ മുഴങ്ങി കേട്ട ശ്രീയുടെ ശബ്ദം..... ഒരിക്കൽ അവൻ തന്നോട് പറഞ്ഞ വാചകം.... ഇല്ല ശ്രീയേട്ടാ..... ഏട്ടന്റെ അമ്മൂട്ടീ തളരില്ല... ഇനി കരയില്ല എന്നോടൊപ്പം എന്റെ ശ്രീയേട്ടൻ ഉണ്ട് അതെനിക്ക് അറിയാം..... കണ്ണുതുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോഴാണ് താഴെ റോഡിൽ ഹരിയുടെ കാർ കണ്ടത്..... അവൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുത്തു ഈ വീടിന് വെളിയിൽ കാവലുണ്ടാവും എന്ന്.... അതിന്റെ അർഥം ഇന്നലെ മുഴുവൻ ഹരിയേട്ടൻ ഇവിടെ ഉണ്ടായിരുന്നു....എന്നെ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ട് പോയിട്ടേ ഉള്ളു ഇനി ആരെയും ബലികൊടുക്കാൻ വയ്യ ഹരിയേട്ടൻ നല്ല ഒരു പെൺകുട്ടിയെ കണ്ടുപിടിക്കണം എന്ത് പറഞ്ഞും മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കണം അതിപ്പോ എന്നെ വെറുത്താലും....എത്രയും വേഗം രേവമ്മയെ കാണണം.... അവൾ മനസ്സിൽ ഉറപ്പിച്ചു അകത്തേക്ക് നടന്നു.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story