❤❤നിനക്കായ് ❤❤: ഭാഗം 40

ninakkay arya

രചന: ആര്യ നിധീഷ് 

ഹരി നീ വിചാരിക്കുംപോലെ അല്ല കാര്യങ്ങൾ അമ്മു അവളുടെ ഡെലിവറി കഴിയുന്നവരെ അവൾ അവരുടെ കണ്ണിൽ പെടാൻ പാടില്ല.... എന്റെ ഊഹം ശെരിയാണെങ്കിൽ ഇപ്പൊ അവർ അറിഞ്ഞിട്ടുണ്ടാവും അമ്മു ഇവിടെ ഉണ്ടെന്ന്‌ പക്ഷെ കാശി അവർ അവളെ ഒന്നും ചെയ്യില്ല ചെയ്താൽ ഒക്കെ ആർക്കും ഇല്ലാതെ ആവില്ലേ..... ശെരിയാണ് അവളെ അവർക്ക് വേണം അവിടെ നീയും അവളുടെ ഉദരത്തിലെ നിന്റെ തുടിപ്പും ആണ് അവർക്ക് ഭീഷണി അത്‌ ഇല്ലാതാക്കാൻ അവർ എന്തും ചെയ്യും...... ഞാൻ അത്‌ ഓർത്തില്ല കാശി.....പിന്നെ എന്താ ചെയ്യുക ഹരി..... നീ ഞാൻ പറയുന്നത് ശ്രെദിച്ചു കേൾക്കണം....... എനിക്ക് ഒരു 4 മന്ത്സ്‌ ട്രിപ്പ്‌ ഉണ്ട് US ഇലേക്ക് ഒഫീഷ്യൽ ആണ്..... ഞാൻ പോകുമ്പോൾ നീയും അമ്മുവും എന്റെ ഒപ്പം വന്നാൽ ഡെലിവറി അവിടെ ആക്കാം..... അത് കാശി ഇപ്പൊ 7ആം മാസം ആണ് ഈ സമയത്ത് ഫ്ലൈറ്റ് ഒക്കെ പോകുക എന്നുവെച്ചാൽ ബുദ്ധിമുട്ടല്ലേ...... എന്തായാലും നീ ഇന്ന് പോകുമ്പോൾ DR ഓട് ഒന്ന് ചോദിക്ക് ഒക്കെ ആണെങ്കിൽ നമ്മുക്ക് പോകാം ഇല്ലെങ്കിൽ വേറെ വഴിനോക്കാം...... മ്മ്മ്..... പക്ഷെ ആരായിരിക്കും ഇതിനൊക്കെ പിന്നിൽ..... അതിൽ ഇനി സംശയിക്കാൻ എന്തിരിക്കുന്നു ഹരി.... അവൻ തന്നെ ആ ദേവ്.... ശ്രീ ഇല്ലാതെയായാൽ അവന് അല്ലേ ഏറ്റവും ഗുണം......

അപ്പു പറഞ്ഞതും ഹരി അവനുനേരെ തിരിഞ്ഞു..... ടാ അത്‌ എനിക്കും സംശയം ഉണ്ടായിരുന്നു അപ്പോഴും ചോദ്യങ്ങൾ ബാക്കി ആണ് അപ്പു..... സ്വത്തുക്കൾ മുഴുവൻ എങ്ങനെ ശ്രീക് മാത്രം അവകാശം..... അഥവാ അച്ഛൻ അവന്റെ പേരിൽ മാറ്റിയത് ആണെങ്കിൽ ആ വീട് എങ്കിലും അയാൾ സ്വന്തം പേരിൽ വെക്കില്ലായിരുന്നോ ഇതിപ്പോ ഒരു പുൽക്കോടി പോലും അവർക്ക് സ്വന്തമായി ഇല്ല.... ഒക്കെ പോട്ടെ എന്ന് വെക്കാം മകനെ ഇത്ര സ്നേഹിക്കുന്ന ഒരച്ഛൻ ഒരിക്കലും അവനെ അവസാനമായി ഒന്ന് കാണാൻ വരാതിരിക്കില്ല...... ഹരി...... നീ ഈ പറഞ്ഞത് വെച്ച് ഞാൻ ഒരു കാര്യം ചോദിക്കട്ടെ...... ശ്രീ...... അവൻ അവരുടെ മകൻ അല്ലെങ്കിലോ........ പക്ഷെ കാശി...... അതെങ്ങനെ സാദിക്കും.... അപ്പു സംശയത്തോടെ ചോദിച്ചതും ഹരിയുടെ മനസ്സിൽ ശ്രീ പറഞ്ഞ കാര്യങ്ങൾ മിന്നി മാഞ്ഞു....... അതേ അപ്പു..... കാശി പറഞ്ഞതാണ് ശെരി...... സ്വന്തമെന്നു കരുതിയവരൊന്നും ആരും അല്ല എന്ന് പറഞ്ഞെന്റെ ശ്രീ കരഞ്ഞിട്ടുണ്ട് അവൻ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ്..... അന്നെനിക്കത് മനസ്സിലാക്കാൻ പറ്റിയില്ല പക്ഷെ ഇപ്പൊ ഒക്കെ കൂട്ടി വായിക്കുമ്പോ......

പക്ഷെ ഇതൊക്കെ നമ്മുടെ നികമനം മാത്രമാണ് ഹരി.... ഇതിൽ ഇനിയും ക്ലാരിറ്റി വേണം..... അത് നമ്മുക്ക് കണ്ടുപിടിക്കാം...... ഇനി ഞാനും ഉണ്ട് നിങ്ങളോടൊപ്പം...... കാരണം എന്താന്ന്‌ അറിയുമോ നിങ്ങൾക്ക്...... എന്റെ യുവി...... അവനും ഇതിന്റ ഇരയാണ് ഹരി നീ പറഞ്ഞപോലെ ഞാൻ അന്വഷിച്ചു.... അടുത്തുള്ള ഒരു ഷോപ്പിൽ cctv വിഷ്വൽ എടുത്തു ഒരു ലോറി ആണ് തട്ടിയത് പക്ഷെ വണ്ടി നമ്പർ ഫേക്ക് ആണ്...... അപ്പൊ ദൈവം ആണ് അമ്മുവിനെ ഇവിടെ എത്തിച്ചത്.... അവരുടെ ചതികൾ ഒക്കെ കാട്ടി തരാൻ..... അല്ലേ ഹരി..... അതേ അപ്പു.... പക്ഷെ എന്റെ അമ്മു..... ഒരുപാട് സഹിച്ചില്ലേ അവൾ..... പ്രാണനായിരുന്നു അവൾക്ക് അവൻ അവന് തിരിച്ചും...... അച്ഛൻ മരിക്കുമ്പോൾ ബാധ്യതകൾ മാത്രം ആയിരുന്നു മേലേടാതെ സമ്പാദ്യം ആ പ്രാരാബ്ദതിനിടയിലേക്ക് അവളെ കൂടെ കൂട്ടുന്നതിലും നല്ലത് ശ്രീക് വിട്ട്കൊടുക്കുന്നതാണ് എന്ന് തോന്നി അതാ നെഞ്ച് നീറിയിട്ടും അവന് കൊടുത്തത് ഇപ്പൊ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുവാ..... വിഷമിക്കാതെ ഹരി..... ഒക്കെ ശരിയാകും ഞങ്ങൾ ഉണ്ട് കൂടെ....

തലകുമ്പിട്ടിരിക്കുന്നവന്റെ തോളിൽ കൈചേർത്ത് കാശി പറഞ്ഞതും നിറമിഴികളോട് അവൻ കാശിയെ നോക്കി.... ഇനി ഒന്നേ ഉള്ളു എന്റെ ശ്രീയെ ഇല്ലാതാക്കിയവരെ കണ്ടുപിടിക്കണം അവന് കൊടുത്ത വാക്ക് പോലെ അവന്റെ പ്രാണനെ പൊന്നുപോലെ നോക്കണം.......നോക്കും എന്റെ പ്രാണൻ പോയാലും അവൾക്ക് ഒരു പോറലുപോലും ഏൽക്കാൻ സമ്മതിക്കില്ല ഞാൻ..... തീപറുന്ന മിഴികളോടെ അവൻ പറഞ്ഞു നിർത്തിയതും അപ്പു ചെന്നവന്റെ അടുത്തിരുന്നു... ഹരി എന്തിനാടാ ഇനിയും ഒക്കെ മനസ്സിൽ ഒളിപ്പിച്ചു സ്വയം കുറ്റക്കാരൻ ആകുന്നത്..... നിനക്ക് പറഞ്ഞൂടെ അവളോട് ശ്രീയുടെ ആഗ്രഹത്തിനാണ് നീ അവളെ വിവാഹം കഴിച്ചതെന്ന്......അതറിഞ്ഞാൽ നിന്നെ അവൾക്ക് വെറുക്കാൻ പറ്റില്ലടാ .... സൗമ്യമായി അവൻ പറഞ്ഞതും ഹരി അവനെ നോക്കി നോവോടെ ഒന്ന് പുഞ്ചിരിച്ചു വേണ്ട അപ്പു ഒന്നും അവൾ അറിയണ്ട....വെറുത്തോട്ടെ........ ഈ ജന്മം സ്നേഹത്തോടെ ഒരു നോട്ടം പ്രതീക്ഷിച്ചല്ല ആ കഴുത്തിൽ താലി ചാർത്തിയത്..... പക്ഷെ ഇപ്പൊ എനിക്കുറപ്പുണ്ട് ഒന്നും പറയാതെ അറിയാതെ തന്നെ അവൾ എന്നെ സ്നേഹിക്കും...... ഹരി പറഞ്ഞു തീർന്നതും അടക്കിപിടച്ച തേങ്ങൽ കേട്ടവർ മൂവരും തിരിഞ്ഞുനോക്കി നിറമിഴികളോട് നിൽക്കുന്നവളെ കണ്ടതും പകപ്പോടെ അവൻ അവളിലേക്ക് നടന്നടുത്തു.....

അമ്മു..... ഞാൻ........ പറയാൻ തുടങ്ങിയതും ആർത്തു കരഞ്ഞവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചൊന്നുലച്ചു...... പറയാരുന്നില്ലേ..... ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ ...... നോവിക്കുമായിരുന്നോ.... ഇത്രയും.....ഒന്നും അറിയാത്ത ഒരു മണ്ടി ആയി... ല്ലേ ഞാൻ..... എന്റെ ശ്രീയേട്ടൻ പോലും എന്നെ ശപിച്ചുകാണില്ലേ..... പാപിയാണ് ഞാൻ..... ഈ മനസ്സ് കാണാൻ കഴിയാതെ പോയ മഹാപാപി..... എന്തോക്കയോ പുലമ്പിക്കൊണ്ട് സ്വയം തലക്കടിക്കുന്നവളെ അവൻ ബലമായി തന്റെ നെഞ്ചോടു ചേർത്തു...... എന്താ അമ്മു നീ ഈ കാണിക്കുന്നേ ഒന്നും അറിയാതെ അല്ലേ നീ എന്നെ തെറ്റധരിച്ചതും നോവിച്ചതും എന്നാൽ ഞാനോ.... ഒക്കെ അറിഞ്ഞുകൊണ്ടല്ലേ ഞാൻ നിന്നെ നോവിച്ചത് ഒന്നും അറിയാണ്ട് തന്നെ എന്റെ കൂടെ ജീവിക്കാൻ തയ്യാറായിരുന്നില്ലേ നീ ആ നിന്നെ ഞാൻ ഒരുപാട് നോവിച്ചില്ലേ..... നിന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചില്ലേ..... നിന്റെ ഉദരത്തിൽ ഉള്ള എന്റെ മക്കളെ വരെ തള്ളിപ്പറഞ്ഞില്ലേ..... അത്രയൊന്നും വരില്ല നീ എന്നോട് കാണിച്ച അകൽച്ച....... തെറ്റ് ചെയ്തത് നീ അല്ല അമ്മു ഞാൻ ആണ്..... ക്ഷമിക്കില്ലേ നീ എന്നോട്..... പറഞ്ഞു മുഴുവനാക്കും മുൻപ് അവൾ അവന്റെ ചുണ്ടിൽ കൈകൾ വെച്ചു തടഞ്ഞു..... ഇനിയും എന്നെ ഇങ്ങനെ തോൽപ്പിക്കല്ലേ ഹരിയേട്ടാ.....

ഭൂമിയോളം താഴ്ന്നില്ലേ...... ക്ഷമിച്ചില്ലേ സഹിച്ചില്ലേ ഇനി വേണ്ട..... ഇനി ഈ അമ്മുവിന്റെ മുന്നിൽ എന്നല്ല ആരുടെമുന്നിലും ഈ തല കുനിയരുത് അതെനിക്ക് സഹിക്കില്ല...... ആ പണ്ടത്തെ ഹരിയേട്ടനെ ആണ് എനിക്കിഷ്ടം ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു പത്തുപറയുന്ന ഹരിയേട്ടനെ....... നിറ മിഴികളോടെ അവൾ പറഞ്ഞു നിർത്തിയതും സമ്മതമെന്നോണം അവൻ ആ നെറുകയിൽ മുത്തി..... അതേ ഞങ്ങൾ രണ്ടാത്മാക്കൾ ഇവിടെ മലപോലെ നിക്കുന്നത് അറിയിന്നുണ്ടോ ആവോ...... അടുത്തേക്ക് വന്നുകൊണ്ട് അപ്പു പറഞ്ഞതും ഹരി അവനെ ഒന്ന് നോക്കി കണ്ണുരുട്ടി......അമ്മു ഒരു പിടച്ചിലോടെ അവന്റെ നെഞ്ചിൽനിന്നും അകന്നുമാറി... ഉരുട്ടണ്ടടാ.... ഉരുട്ടണ്ട..... ഞങ്ങൾ ബാച്ച്ലേഴ്‌സിന്റെ രോദനം നിനക്കൊന്നും മനസ്സിലാവുല്ല.... അതുകൊണ്ട് മക്കൾ ചെല്ല് ബാക്കി റൊമാൻസ് റൂമില്.. കുറുമ്പോടെ അവൻ പറഞ്ഞതും അവനെ നോക്കി ഒന്ന് പുച്ഛിച്ചു ഹരി അമ്മുവിനെ ചേർത്തുപിടിച്ചു അകത്തേക്ക് പോയി... പിന്നെ റൊമാൻസ് ഓക്കെ പക്ഷെ അതിന്റെ വയറ്റിൽ നിന്റെ പിള്ളേർ ഉണ്ട് അത്‌ മറന്നു പോകരുത്....... തിരിഞ്ഞു നടന്നവന്റെ ചെവിയിൽ അടക്കം പറഞ്ഞവൻ ഹരിയുടെ വയറിൽ ഇക്കിളി കൂട്ടി ഓടി ഒക്കെകണ്ടു ഒരു ചിരിയോടെ കാശിയും അവന് പിന്നാലെ പോയി.................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story