❤❤നിനക്കായ് ❤❤: ഭാഗം 42

ninakkay arya

രചന: ആര്യ നിധീഷ് 

തലയിൽ നിന്നും ഇറ്റുവീഴുന്ന രക്തതുള്ളികൾ കാഴ്ചയെ മറക്കുമ്പോളും ഉടലാകെ തളരുമ്പോളും അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു..... വീർത്ത വയറിൽ കൈകൾ അമർത്തി അലറി കരയുന്നവളെ നീറുന്ന മനസ്സോടെ നോക്കി നിൽക്കവേ ആ കണ്ണുകൾ നിറഞ്ഞിരുന്നു കൈയിൽ ഇരുന്ന കാറിന്റെ കീ ഉള്കൈയാൽ അമർത്തി പിടിച്ചവൻ മുന്നിൽ നിൽക്കുന്നവനെ തലഉയർത്തി നോക്കി......... ദേവ് പറഞ്ഞപ്പോൾ ഞാൻ ഒരു പുലി കുട്ടിയെ ആണ് പ്രതീക്ഷിച്ചത് ഇതിപ്പോ ഒറ്റ അടിയിൽ തളർന്നു പോയല്ലോ നി...... അവനെ മുടിയിൽ പിടിച്ചു ഉയർത്തി ശ്രീധരൻ പറഞ്ഞതും അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു....... പിന്നിൽ നിന്നും ആക്രമിക്കാൻ ആർക്കും പറ്റുമെടാ....#@₹₹മോനെ...... നേർക്കുനേർ നിൽക്കാൻ കെൽപ്പുണ്ടോ നിനക്ക്..... വീറോടെ ഹരി അയാൾക്ക്‌ നേരെ ചീറി... കൊള്ളാം.... ഇഷ്ട്ടായി എനിക്ക് നിന്നെ ആൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം..... മരണവുമായി യമൻ മുന്നിൽ വന്ന് നിന്നാലും ദേ ഇതുപോലെ നിക്കണം..... നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ച ചെറ്റക്ക് എന്നെ നല്ലപോലെ അറിയാം അതുകൊണ്ടാവും പിന്നിൽ നിന്നും ഒരു ആക്രമണം അല്ലേ.... അതേ എന്ന് കൂട്ടിക്കോ ഹരികൃഷ്ണ...... നിന്നെ ഇല്ലാതാക്കേണ്ടതും അവളെ അവിടെ എത്തിക്കേണ്ടതും എന്റെ ആവശ്യം ആയി പോയില്ലേ.......

അപ്പൊ ഏതു മാർഗവും സ്വീകരിച്ചേ പറ്റു..... ആ..... #@₹₹@% മോന് എന്താ വേണ്ടേ..... സ്വന്തം കൂടപ്പിറപ്പിനെ പോലും ഇല്ലാതാക്കിയിട്ട് അവൻ എന്താ നേടിയെ..... പുച്ഛത്തോടെ അവൻ ചോദിച്ചതും ശ്രീധർ അവനെ നോക്കി ഒന്ന് ചിരിച്ചു..... നിനക്ക് ഒന്നും അറിയില്ലെടാ.... ഇത് ഇന്നും ഇന്നലെയും അല്ല വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ കളി ആണ് മോനെ അവിടെ സ്നേഹബന്ധമോ രക്തബന്ധമോ ഇല്ല..... പണം പതവി അതാണ്‌ എല്ലാം....... പിന്നെ ഇതിന് പുറകെ ഒരുപാട് നടന്നതല്ലേ നി അതുകൊണ്ട് ചാവും മുന്നേ ഇതുകൂടി കേട്ടോ..... നിന്റെ ശ്രീയെയും പിന്നെ ആ വക്കീല് പയ്യൻ ഉണ്ടല്ലോ എന്താ അവന്റെ പേര് ആ യുവൻ അവനെയും ഒക്കെ തീർത്തത് ഞാൻ ആണ്..... ആർക്കുവേണ്ടി ആണെന്ന് അറിയാമോ.... വിശ്വാനാഥൻ സാറിനു വേണ്ടി..... അയാൾ പറഞ്ഞു നിർത്തിയതും ഹരി ഒരു ഞെട്ടലോടെ തല ഉയർത്തി നോക്കി..... ഹരിയെ നോക്കി ഒന്നു കൊട്ടി ചിരിച്ചയാൽ അവന്റെ കൈയിൽ നിന്നും കീ പിടിച്ചു വാങ്ങി കൂടെ ഉള്ള ഒരുവന് കൈമാറി...... കീ പ്രെസ്സ് ചെയ്തു ലോക്ക് തുറന്നവൻ കാറിനടുത്തേക്ക് നടന്നു....

ഒരു നിമിഷം ശ്രെദ്ധ അങ്ങോട്ട് പോയതും ഗൺ ഇരുന്ന കൈയിൽ പിടിത്തമിട്ട് ഹരി ഗൺ പിടിച്ചു വാങ്ങി അയാളുടെ നെഞ്ചിൽ ഊക്കൂടെ ചവിട്ടി....... നി എന്താടാ നായെ കരുതിയെ ഒരു അടി കിട്ടിയാൽ ഞാൻ തളർന്നു പോകും എന്നോ...... കൊണ്ടും കൊടുത്തും നല്ല ശീലമുള്ള തടിയാ ഇത്....അത്‌ നിന്റെ ഈ ഉനക്ക കമ്പുകൊണ്ട് അടി കിട്ടിയാൽ ഒന്നും തളരില്ല..... പിന്നെ ഞാൻ ഒന്ന് ഒതുങ്ങിയത് നിന്റെ വായിൽനിന്നും എനിക്ക് അറിയണം ഒക്കെ..... നി പറയുന്നോ അതോ ഞാൻ പറയിക്കണോ...... ഒരാളർച്ച യോടെ നിലത്തു വീണു കിടക്കുന്നവന്റെ കഴുത്തിൽ ചവിട്ടി പിടിച്ചവൻ ചോദിച്ചതും കാറിനടുത്തേക്ക് പോയവൻ തിരികെ ഓടി വന്ന് ഹരിയുടെ നെഞ്ചിൽ ചവിട്ടി...... ചവിട്ട് കിട്ടിയിട്ടും ഒരടി പോലും പിന്നോട്ട് മാറാതെ പാറ പോലെ ഉറച്ചു നിൽക്കുന്നവനെ കണ്ടതും ബാക്കി എല്ലാവരും ഞെട്ടി തരിച്ചു പോയിരുന്നു..... നിലത്തു വീണു കിടന്നവന്റെ വയറിൽ ആഞ്ഞു ചവിട്ടുന്നവനെ കണ്ടതും ബാക്കി ഉള്ളവർ ഓടി മറഞ്ഞു..... എന്താ ശ്രീധർ ഇത്....കൊണ്ട് വരുമ്പോൾ കുറച്ചു കൂടി അമ്പിയർ ഉള്ളവന്മാരെ കൊണ്ട് വരണ്ടേ ഇത് ഒരുമാതിരി ഗുണ്ടകളെ പറയപ്പിക്കാൻ.......

പുച്ഛത്തോടെ അവന്റെ നാവിൽ നിന്നുതിർന്ന വാക്കുകൾക്കിടയിൽ തന്റെ പേര് കേൾക്കെ ആശങ്കയോടെ അവൻ ഹരിയെ നോക്കി..... എങ്ങനെ അറിഞ്ഞു എന്നായിരിക്കും അല്ലേ..... അറിഞ്ഞു നിന്നെ പറ്റി മാത്രം അല്ല ശ്രീദേവിനെ പറ്റിയും ശ്രീശൈലത്തിലെ മുടിയനായ പുത്രനെ പറ്റിയും...... അപ്പൊ ഒക്കെ അറിഞ്ഞുകൊണ്ടുള്ള കളി ആണല്ലേ...... ചവിട്ടി പിടിച്ച കഴുത്തിൽ കൈചേർത്ത് ചുമച്ചുകൊണ്ടവൻ ഹരിയെ നോക്കി.... അതേടാ...... മോനെ...... ഒക്കെ അറിഞ്ഞപ്പോൾ മുതൽ ഞാൻ കാത്തിരുന്നത് നിനക്ക് വേണ്ടിയാ...... എനിക്ക് വേണ്ടി നി വിരിച്ച വല എന്ന് കരുതി നി വന്ന് വീണത് ഞാൻ ഒരുക്കിയ കുരുക്കിലാ ഇനി നിനക്ക് രക്ഷ ഇല്ല ശ്രീധർ..... എന്റെ ശ്രീയെയും.... ഒരുപാട് സ്വപ്നങ്ങളുമായി കഴിഞ്ഞ പാവം യുവനെയും തീർത്തതിന് നിനക്കുള്ള ശിക്ഷ മരണം ആണ് അത്‌ ഇപ്പൊ ഇവിടെ വെച്ചല്ലാ..... എന്ന് പറഞ്ഞവൻ ഗൺ അവന്റെ നെറ്റിയിൽ ചേർത്ത് വെച്ച് കാറിനടുത്തേക്ക് നടന്നു..... കാറിനടുത് എത്തിയതും അവന്റെ ഇരു കൈകളും പിന്നിലേക്ക് ആക്കി അതിൽ പിടിച്ചു മുട്ടിനു പിന്നിൽ ചവിട്ടിയതും അയാൾ മുട്ടുകുത്തി നിലത്തേക്കിരുന്നു..... കൈയിൽ ഇരുന്ന ഗൺ പോക്കറ്റിൽ തിരുകി അവൻ കൈ എത്തിച്ചു കാറിന്റെ ഡിക്കി തുറന്ന് ഒരു കയർ എടുത്തു അവന്റെ കയും കാലും ചേർത്തു കെട്ടി.....

ഹരി..... വിട്.... ഞാൻ വെറും വാടകക്കാരൻ ആണ് നിന്റെ പ്രശ്നം അവരുമായല്ലേ..... ഒരു വിറയലോടെ അവൻ ചോദിച്ചതും ഹരി ഒന്നു ചിരിച്ചു..... എന്റെ പ്രശ്നം എന്റെ കൂടപ്പിറപ്പിനെ പോലെ കരുതിയവനെ ഇല്ലാതാക്കിയവരോട് ആണ്.... അതിൽ നീയും ഉണ്ട്..... എന്ന് പറഞ്ഞവൻ അയാളെ എടുത്ത് ഡിക്കിയിൽ ഇട്ടു....ലോക്ക് ചെയ്തു...... ഡോർ തുറന്ന് അമ്മുവിനടുത്തേക്ക് ചെല്ലുമ്പോൾ കരഞ്ഞു കരഞ്ഞു അവളുടെ ബോധം മറഞ്ഞിരുന്നു.... അടുത്തിരുന്നകുപ്പിയിൽ നിന്നും വെള്ളം എടുത്തവൻ അവളുടെ മുഖത്തേക്ക് തളിച്ചു.... മുഖത്ത് വെള്ളം വീണതും കണ്ണുകൾ ചിമ്മി തുറന്നവൾ ഹരിയെ കണ്ടതും പിടഞ്ഞെഴുനേറ്റ് അവനെ ഇറുക്കെ പുണർന്നു..... പൊട്ടി കരഞ്ഞു....... കരയല്ലേ അമ്മുട്ടി...... പേടിച്ചു പോയോ എന്റെ കുട്ടി..... എനിക്ക് ഒന്നും ഇല്ലടാ.... കരയാതെ..... അവളുടെ കരച്ചിൽ അടങ്ങുന്നവരെ തോളിൽ തട്ടി അശ്വസിപ്പിച്ചവൻ അവളെ നെഞ്ചോട് അടക്കി പിടിച്ചു..... പേടിച്ചു പോയി..... ഞാൻ..... വീണ്ടും ഒക്കെ..... എന്നിൽ നിന്നും...... തട്ടി. .... എടുക്കുമോ.... എന്നോർത്തപ്പോ...... ചങ്ക് പൊട്ടി.... പോയി.....

എന്നെ..... എന്നെ ഒറ്റക്കാക്കി..... പോവല്ലേ..... ഹരിയേട്ടാ....... അമ്മുന് ആരും ഇല്ലാണ്ടാവും..... കരച്ചിലിനിടയിൽ എന്തോക്കയോ പുലമ്പിയവൾ അവനെ വരിഞ്ഞു മുറുകി...... ഇല്ല എന്റെ അമ്മുട്ടിയെ തനിച്ചാക്കി എങ്ങും പോവില്ല ഞാൻ..... നിന്റെ തെമ്മാടി അല്ലേടി ഞാൻ ആ എന്നെ അങ്ങനെ ഒരുത്തന് ഇല്ലാണ്ടാക്കാൻ പറ്റുവോ..... കുറുമ്പോടെ അവൻ പറഞ്ഞതും ആ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവൾ അവനെ നോക്കി..... നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന രക്തം കണ്ടതും അവൾ പിടച്ചിലോടെ അവനിൽ നിന്നും അകന്നു മാറി . ...... അയ്യോ..... ഹരിയേട്ടാ....... ചോര...... ബാ നമ്മുക്ക് ഡോക്ടറെ കാണാം..... വേണ്ട അമ്മു അത്‌ സാരമില്ല..... ചെറിയ മുറിവാ.... ഉച്ച സമയം അല്ലേ അതാ ചോര ഒരുപാട് വരുന്നേ..... അതൊന്നും പറഞ്ഞാൽ പറ്റില്ല.... വന്നേ..... വരാനാ പറഞ്ഞെ...... അവൾ വാശി പിടിച്ചതും വേറെ വഴി ഇല്ലാതെ അവൻ അവളോടൊപ്പം പോയി.... ഡോക്ടറെ കണ്ടു ഡ്രെസ്സ് ചെയ്തു ഇറങ്ങിയപ്പോ ഒരുപാട് വൈകിയിരുന്നു..... ഫോൺ കാറിൽ ആയിപ്പോയി അതുകൊണ്ട് ആരെയും വിളിച്ചു പറയാനും പറ്റിയില്ല.....

അമ്മുവിനെ കാറിൽ ഇരുതി അവൻ വേഗം വണ്ടി എടുത്തു..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കാശി...... അമ്മുവിനെയും ഹരിയെയും വിളിച്ചിരുന്നോ..... ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല..... ഒരുപാട് നേരം ആയില്ലേ പോയിട്ട് കാണുന്നുമില്ല എനിക്കെന്തോ പേടി പോലെ....... റൂമിലേക്ക് വന്ന് അപ്പു പറഞ്ഞതും കാശി ഫോൺ എടുത്ത് ഡോക്ടറുടെ നമ്പർ ഡയൽ ചെയ്തു..... ഹലോ... ഡോക്ടർ..... ഞാൻ കാശ്ശിനാഥൻ.... ആ പറയു കാശി...... ഡോക്ടർ അമ്മു അവിടുന്ന് ഇറങ്ങിയിരുന്നോ.... വിളിച്ചിട്ട് കിട്ടുന്നില്ല..... അവർ പോന്നിട്ട് വൺ അവറിന് മേലെ ആയി കാശി.... എന്താ എന്തേലും പ്രോബ്ലം നതിങ്.... ഞാൻ ഒന്ന് നോക്കട്ടെ.... ഒക്കെ.... പരിഭ്രാമത്തോടെ ഫോൺ വെച്ചവൻ കാറിന്റെ കീയും ആയി മുറിവിട്ടിറങ്ങി..... അപ്പു എന്തോ പ്രശ്നം ഉണ്ട് അവർ ഇറങ്ങിയിട്ട് ഒരുപാട് നേരം കഴിഞ്ഞു.... വാ നമ്മുക്ക് ഒന്ന് നോക്കോയിട്ട് വരാം.... ദൃതിയിൽ പറഞ്ഞു മുന്നോട്ടു നടന്ന കാശിയുടെ പിന്നാലെ അപ്പുവും മുറ്റത്തേക്ക് ഇറങ്ങി.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story