❤❤നിനക്കായ് ❤❤: ഭാഗം 44

ninakkay arya

രചന: ആര്യ നിധീഷ് 

 ഫ്രഷ് ആയി വന്ന കാശിക്ക് ഫുഡ് കൊടുത്ത് അതു അടുക്കളയിലേക്ക് പോയി..... . സിങ്കിൽ കിടന്ന പത്രങ്ങൾ കഴുകിവെച്ച്.... കൈയും മുഖവും കഴുകി തിരിയവേ പിന്നിൽ മാറിൽ കൈ പിണച്ചു കള്ളചിരിയോടെ നിൽക്കുന്ന അപ്പുവിനെ കണ്ടവൾ ഞെട്ടി നെഞ്ചിൽ കൈചേർത്തുവെച്ചു പിന്നിലേക്ക് മാറി...... എന്താ പെണ്ണേ പേടിച്ചു പോയോ...... തന്നെ നോക്കി കണ്ണുരുട്ടുന്നവളുടെ മൂക്കിൻതുമ്പിൽ ഒന്നു തട്ടി അവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ കൈവെച്ചു പിന്നിലേക്ക് തള്ളി..... മിണ്ടാതെ പിന്നിൽ വന്നു നിന്നിട്ട് പേടിച്ചൊന്ന്..... മനുഷ്യൻ ഇപ്പൊ അറ്റാക്ക് വന്നേനെ......... കേറുവോടെ പറഞ്ഞവൾ അവനെ മറികടന്നു പോയതും അരയിൽ വട്ടം പിടിച്ചവൻ തന്നോട് ചേർത്തു നിർത്തി.... ആ കാശിയുടെ വീമ്പ് കേട്ടപ്പോൾ ഞാൻ ഓർത്തു എന്റെ പെണ്ണിന് ഭയങ്കര ധൈര്യം ആണെന്ന്...... ഇത് ചുമ്മാ കരാട്ടെ എന്നൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമേ ഉള്ളലെ....... അല്ല എന്റെ ധൈര്യം അളക്കാൻ ആണോ മോൻ ഇപ്പൊ ഇങ്ങോട്ട് കേറി വന്നേ...... അങ്ങനെ ഒക്കെ ചോദിച്ചാൽ..... അല്ല...... പിന്നെ എന്തിനാ വന്നേ..... അതുപിന്നെ എന്നോട് ഒക്കെ പറഞ്ഞ സ്ഥിതിക്ക്..... നിന്നെ ഒന്ന് ശെരിക്കും കണ്ട് സംസാരിക്കാൻ വന്നതാ..... അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു നിർത്തി ഒരു പ്രതേക താളത്തിൽ അവൻ പറഞ്ഞതും അവൾ പുരികം ചുളിച്ചവനെ നോക്കി....... ഇങ്ങനെ നോക്കല്ലേ അതു ഞാൻ വല്ലതും ചെയ്തുപോകും......

തന്നെത്തന്നെ ഉറ്റുനോക്കുന്നവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞവൻ അവളുടെ കവിളിൽ കൈചേർത്തു വെച്ചു...... തന്നിലേക്ക് അടുത്തുവരുന്നവന്റെ ചുടുനിശ്വാസം ചെവിയിൽ തട്ടിയതും ഒരു പിടച്ചിലോടെ അവൾ തലചരിച്ചു..... അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു വെച്ചവൻ ആ കുഞ്ഞു മറുകിൽ ചുണ്ടുകൾ ചേർത്തതും ശ്വാസം വലിച്ചെടുത്തവൾ അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു..... ഇടുപ്പിൽ മുറുകിയ കൈകൾ ദിശമാറി സഞ്ചാരിക്കവേ ഒരു ഉൾക്കിടിലെത്തോടെ അവൾ അവനിൽനിന്നും അകന്നുമാറി....... മുന്നിൽ തലകുമ്പിട്ടു നിൽക്കുന്നവളെ കണ്ടതും തടിത്തുമ്പിൽ പിടിച്ചു മുഖം ഉയർത്തി അവൻ അവളെ നോക്കി.... സോറി..... അറിയാതെ..... ഏതോ ഒരു മൂഡിൽ..... Appu Its not your fault..... എന്നെ താൻ ഫോഴ്സ് ചെയ്തിട്ടില്ല പിന്നെ എന്തിനാ സോറി ഒക്കെ..... ഇയാൾ ചെന്ന് കിടന്നോ നാളെ പോവണ്ടേ നാട്ടിലേക്ക്...... മ്മ്..... ഗുഡ് നൈറ്റ്‌..... ഗുഡ് നൈറ്റ്‌..... പിന്നെ അമ്മയോട് പറഞ്ഞോ എന്റെ കാര്യം..... ഇല്ല നേരിട്ട് പറയാം എന്ന് കരുതി..... പിന്നെ അതു..... Can i ask you something???? യാ sure..... ശെരിക്കും ഇഷ്ടമാണോ എന്നെ..... അതോ ഏട്ടനുവേണ്ടി ആണോ ഇങ്ങനെ ഒരു തീരുമാനം...... അങ്ങനെ ചോദിച്ചാൽ ഒക്കെ പറഞ്ഞത് ഏട്ടനുവേണ്ടി തന്നെ ആയിരുന്നു.....

But ഇപ്പൊ I am in love..... സീരിയസ്സ്ലി..... യസ്..... തന്നോടിങ്ങനെ ചേർന്നു നിൽക്കുമ്പോൾ വല്ലാത്ത ഒരു സെക്യർ ഫീലിങ് തോന്നുന്നു...... താൻ അടുത്തു വരുമ്പോൾ തന്നോട് സംസാരിക്കുമ്പോൾ ഇവൻ അടി ഉണ്ടാക്കുമ്പോൾ പോലും വല്ലാത്ത ഒരു ഹാപ്പിനെസ്സ് ഉണ്ട്..... അതു ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ??? ആദ്യം ആഗ്രഹം കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം..... ഈ അപ്പു.. എന്നാ വിളിയിൽ ഒരു ഫീൽ ഇല്ല.... എന്നെ അപ്പുവേട്ടന്നോ.... ഏട്ടാന്നോ വിളിക്കുവോ...... മ്മ്മ്..... ഇത് പരിഗനിക്കാവുന്നതാണ്..... ഇപ്പൊ മ്യോൻ ചെന്ന് ചാച്ചി ഉറങ്...... ശെരി അമ്മച്ചി...... 👍➖️➖️➖️➖️➖️➖️➖️➖️➖️➖️ ബാൽകാണിയിൽ ഹരിയുടെ നെഞ്ചോട് ചേർന്നവൾ ഇരുന്നു..... മുറ്റത്തെ തൈമാവിൽ പടർന്ന മുള്ളവള്ളിയുടെ സുഗന്ധം പേറി വരുന്ന കുളിർകാറ്റ് ഇരുവരെയും തലോടി കടന്നുപോകുന്നുണ്ട്..... ഹരിയേട്ടാ....... എന്താടാ....... ദേ ആ വെള്ളാമ്പലുകൾ കണ്ടോ...... എന്നും ഞാൻ അതിനെ നോക്കി ഇവിടെ ഇങ്ങനെ വന്നിരിക്കും...... ആ പൂക്കൾ കാണുമ്പോൾ എനിക്ക് ഹരിയേട്ടനെ ഓർമ്മവരാറുണ്ട്...... അപ്പൊ അങ്ങ് ദൂരെ മിന്നിത്തിളങ്ങുന്ന ആ നക്ഷത്രം കണ്ടോ അതിനോട് ഞാൻ എന്റെ സങ്കടം പറയും അപ്പൊ അത് എന്നെനോക്കി കണ്ണുചിമ്മും.... അത്‌ ആരാണെന്ന് അറിയാമോ എന്റെ ശ്രീയേട്ടൻ ആണ്.....

ചിലസമയം ദേഷ്യം വന്ന് ഞാൻ ഹരിയേട്ടനെ ചീത്തപറയുമ്പോൾ അതിന്റ പ്രകാശം മാങ്ങാറുണ്ട്....... ഹരിയേട്ടനെ ഓർത്ത് സങ്കടപ്പെടുമ്പോൾ അത്‌ എന്നെ നോക്കി കണ്ണുചിമ്മാറുണ്ട്..... ഈ കഴിഞ്ഞ ഏഴ് മാസവും എന്റെ സന്തോഷവും സങ്കടവും ഒക്കെ ഞാൻ പങ്കുവെച്ചത് അതിനോടാണ്..... അമ്മു..... നി അവനെ ഒരുപാട് സ്നേഹിച്ചിരുന്നു അല്ലേ..... ആർദ്രമായി അവൻ ചോദിച്ചതും നിറക്കണ്ണാലെ അവൾ അവനെ നോക്കി...... എന്തിനായിരുന്നു ആ മനുഷ്യൻ എന്റെ ജീവിതത്തിലേക്ക് കടന്നിവന്നത് എന്ന് പലതവണ ഞാൻ ആലോചിച്ചിട്ടുണ്ട് ഹരിയേട്ടാ..... ഒരുനാൾ അനുവാദം ചോദിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു ആട്ടി അകറ്റിയിട്ടും പിന്നാലെ നടന്ന് എന്റെ മനസ്സിൽ ഇടം നേടി ഒരു ജന്മം കൊണ്ട് തരേണ്ട സ്നേഹവും വാത്സല്യവും തന്ന് ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ബാക്കി ആക്കി ഒരുനാൾ ഒരു യാത്ര പോലും ചോദിക്കാതെ എങ്ങോട്ടേക്കൊ പോയി.......പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ശ്രീയേട്ടൻ എന്റെ ജീവിതത്തിൽ വരാൻ പാടില്ലായിരുന്നു എന്ന്..... നശിച്ച ജന്മവാ എന്റെ സന്തോഷിക്കാൻ വിധി ഇല്ലാത്ത സ്നേഹിക്കുന്നവരുടെ ഒക്കെ ആയുസ്സ് കുറക്കുന്ന ശാപം കിട്ടിയ ജന്മം..... അതുകൊണ്ട് പേടിയാ എനിക്ക് ഹരിയേട്ടനെ സ്നേഹിക്കാൻ....

ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ടുപോയിട്ടേ ഉള്ളു അതുകൊണ്ടാ അതുവും കാശിയേട്ടനും ഒക്കെ ഒരുപാട് നിർബന്ധിച്ചിട്ടും ഞാൻ വരാതെ ഇരുന്നത്..... ഹരിയേട്ടൻ എന്നെ കണ്ട് ഇങ്ങോട്ട് വന്നില്ലായിരുന്നുവെങ്കിൽ ഒരിക്കലും തേടി വരില്ലായിരുന്നു ഞാൻ എവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കേട്ടാൽ മാത്രം മതിയായിരുന്നു എനിക്ക്..... ഇപ്പൊ ഞാൻ കാരണം ഏട്ടന്റെ ജീവൻ കൂടി അപകടത്തിൽ ആണല്ലോ എന്നോർക്കുമ്പോൾ സഹിക്കുന്നില്ല എനിക്ക്..... മനസ്സിലെ ഭരങ്ങൾ ഇറക്കിവെച്ച് വിതുമ്പി കരയുന്നവളെ അവൻ ഇരുകൈകളാലും പൊതിഞ്ഞു പിടിച്ചു..... മനസ്സിലെ നോവ് മാറും വരെ ഒന്നും മിണ്ടാതെ അവൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു.....കരച്ചിലിന്റെ ആക്കം കുറഞ്ഞതും തന്റെ നെഞ്ചിൽനിന്നും അവൻ അവളെ വേർപെടുത്തി....... ഈ ഹരിയുടെ പ്രാണൻ ആണ് നി ആ നിന്റെ കണ്ണ് നിറഞ്ഞാൽ എനിക്ക് അത്‌ സഹിക്കാൻ പറ്റില്ലടി..... പിന്നെ നിന്നെ ഇപ്പൊ ഞാൻ കരയാൻ അനുവദിച്ചത് എന്തിനാണെന്നോ...... ഈ സങ്കടം അത്‌ ഇപ്പൊ ഇവിടെ കളഞ്ഞിട്ട് വേണം നാളെ നാട്ടിലേക്ക് പോകാൻ ഈ തൊട്ടാവാടി ആയിട്ടല്ല നിന്റെ ഈ തെമ്മാടിയുടെ പെണ്ണായിട്ട്...... നിന്നോളം ആത്മബന്ധമുണ്ട് എനിക്ക് എന്റെ ശ്രീയോട് ആ അവനെ ഇല്ലാതെയാക്കി അവന്റെ സ്വത്തുക്കൾ വെച്ചനുഭവിക്കുന്നവർക്ക് മറുപടി കൊടുക്കണ്ടേ..... വേണം ഹരിയേട്ടാ.....

ആ പാവത്തിനുവേണ്ടി അത്രയുമെങ്കിലും ചെയ്യണം..... മ്മ്മ് അതിന് തന്നെയാ നമ്മൾ പോകുന്നത്.... അപ്പൊ ഇനി ഈ കണ്ണ് നിറയരുത്...... വാ വന്ന് കിടക്ക്...... ഉറക്കം വരുന്നില്ല ഹരിയേട്ടാ..... ഒരു പാട്ട് പാടിത്ത..... Plzz..... കുഞ്ഞുങ്ങളെ പോലെ കൊഞ്ചുന്നവളെ നോക്കി ഒന്നു ചിരിച്ചവൻ അവളെ തന്റെ നെഞ്ചിൽ ചേർത്തു കിടത്തി...... 🎶🎶മൗനം സ്വരമായ് എൻ പൊൻ വീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ആ...... ഉം...ഉം..ഉം.... ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെയെൻ തെളി വേനലിൽ കുളിർമാരിയായ് പെയ്തു നീ (2) നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ മൃദുരവമായ് നിൻ ലയമഞ്ജരി ആ..ആ.ആ ഉം..ഉം.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ജന്മം സഫലം എൻ ശ്രീരേഖയിൽ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ(2) അനഘ നിലാവിൽ മുടി കോതി നിൽക്കെ വാർമതിയായ് നീ എന്നോമനേ ആ..ആ..ആ...ഉം...ഉം.. ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ🎶🎶🎶 മധുരമായി പാടിനിർത്തിയവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ഉറക്കത്തിൽ ഒന്നു കുറുകികൊണ്ടവൾ അവനെ നെഞ്ചിലേക്ക് പറ്റിചേർന്നു.....

വീശി അടിക്കുന്ന കുളിർകാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ അവളുടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചവൻ നിഷ്കളങ്കമായി ഉറങ്ങുന്നവളുടെ മുഖത്തേക്ക് നോക്കി......കണ്ണീരിന്റെ പശിമായുള്ള ആ കവിൾതടത്തിൽ ആരുമായായി തലോടി..... അപ്പുവിന്റെ വാക്കുകൾ ഓർക്കേ കണ്ണുകൾ അറിയാതെ നിറഞ്ഞു...... ദൈവം നഷ്ട്ടങ്ങൾ മാത്രം സമ്മാനിച്ചവൾ..... നിനക്ക് വേണ്ടി ഒക്കെ വേണ്ടായെന്ന് വെക്കാൻ തോന്നുന്നുണ്ട് അമ്മു... പക്ഷെ എന്റെ ശ്രീ..... അവനെ ഓർക്കുമ്പോൾ അവനെ ഇല്ലാതാക്കിയവരെ ശിക്ഷിക്കാൻ എനിക്ക് എന്റെ ജീവൻ വെച്ച് കളിച്ചേ പറ്റു..... നിന്നെ വിട്ട് പോകേണ്ടി വന്നാലും നിന്റെ നീർക്കു ഭീഷണി ആയ സകലത്തിനെയും ഇല്ലാതെ ആക്കിയിട്ടേ ഈ ഹരി പോകൂ.... ഞാൻ ഇല്ലെങ്കിലും നിനക്ക് കൂട്ട് എന്റെ മക്കൾ ഉണ്ടാവും..... അപ്പുവും അതുവും ഉണ്ടാവും..... നിന്നെ രേവമ്മ ഉണ്ടാവും പിന്നെ ആരൊക്കെ ഇല്ലെങ്കിലും കാശി ഉണ്ടാവും നിനക്ക്..... മനസ്സിൽ മൊഴിഞ്ഞവൻ അവളെ ഉണർത്താതെ എടുത്തുയർത്തി കാട്ടിലിൽ കിടത്തി അകന്നുമാറവേ അവളുടെ മാറിൽ പറ്റിച്ചേർന്നു കിടന്ന ആലില താലി അവന്റെ ഷർട്ടിന്റെ ബട്ടണിൽ ഉടക്കി വലിഞ്ഞു പൊട്ടിയിരുന്നു...... അതു കാണവേ ആകാരണമായി അവന്റെ നെഞ്ചോന്നാളി.... ഒരിറ്റ് കണ്ണുനീരിൽ ഭൂമിയെ പുൽകി ഒന്നും അറിയാതെ ഉറങ്ങുന്നവളെ ഒന്ന് നോക്കിയവൻ ഒരു നൂലുകൊണ്ട് മാല ചേർത്തുകെട്ടിവെച്ചു..... അസ്വാസ്ഥമായ മനസ്സുമായി തിരികെ ബാലകാണിയിലേക്ക് നടന്നു.................... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story