❤❤നിനക്കായ് ❤❤: ഭാഗം 45

ninakkay arya

രചന: ആര്യ നിധീഷ് 

അകാരണമായി മനസ്സിൽ കടുന്നുവരുന്ന ചിന്തകളിൽ ഉഴറി ഹരി ബാൽകണിയിലെ റെയിലിംഗിൽ പിടിച്ചു ദൂരേക്ക് മിഴികൾ ഊന്നി നിന്നു...... അവന്റെ മനസ്സിലെ സങ്കർഷം പോലെ പ്രകൃതിയിലും കാർമേഘങ്ങൾ ഉരുണ്ടു കൂടി.... മഴയുടെ ആദ്യത്തെ തുള്ളി മണ്ണിനെ പുൽക്കുമ്പോളും അവൻ അതേ നിർത്തം തുടർന്നു..... കാറ്റും മിന്നലും ഇടിമുഴക്കവും ആയി മഴ അതിന്റെ രൗദ്രഭാവത്തിൽ എത്തിയതും ബാൽകണി ഡോർ വലിച്ചടച്ചവൻ റൂമിലേക്ക് വന്നു..... ഒരു വശത്തേക്ക് ചരിഞ്ഞു ഇടതുകരത്തിൽ തലവെച്ചു വലതുകരം വീർത്ത് ഉന്തിയ വയറിൽ ചേർത്ത് നിഷ്കളങ്കമായി ഉറങ്ങുന്നവളെ അവൻ കണ്ണിമാക്കാതെ നോക്കി നിന്നു.... ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ വെട്ടിതിളങ്ങുന്ന ഒറ്റക്കൽ മൂക്കൂത്തിയും നീണ്ട നസിക തുമ്പിൽ പറ്റിപ്പിടിച്ച വിയർപ്പു കണങ്ങളും അവൻ കൗതുകത്തോടെ നോക്കി..... അവളുടെ അരികിലായി ഇരുന്നു മുഖത്തേക്ക് വീണ മുടിയിഴകളെ ഒതുക്കി ആ വിരി നെറ്റിയിൽ ഒന്ന് മുകർന്നവൻ അവളെ ചേർത്തു പിടിച്ച് അവളുടെ അരികിലായി കിടന്നു...... പേടി തോന്നുന്നു പെണ്ണേ എനിക്ക്.....

നിന്നെ അറിയും മുൻപ് നിന്റെ സ്നേഹം ആസ്വദിക്കും മുൻപ്പ് വിട്ട് പിരിയേണ്ടി വരുമോ എന്ന്..... നിന്നെ സുമംഗലി ആക്കിയ ഈ കൈകൊണ്ട് തന്നെ അറിയാതെ എങ്കിലും ആ ആലില താലി പൊട്ടി വീണപ്പോൾ നെഞ്ച് വല്ലാതെ വിങ്ങുന്നപോലെ..... ഈ നെഞ്ചോട് ചേർന്നു കിടക്കാൻ ഈ ഹരികൃഷ്ണന്റെ താലിക്ക് അർഹത്ത ഇല്ലേ.... അതുകൊണ്ടാണോ കെട്ടിയ ഈ കൈകൊണ്ടുതന്നെ.... അർദോക്ക്ത്തിയിൽ പറഞ്ഞ് നിർത്തി അവൻ അവളെ തന്റെ നെഞ്ചോടു ചേർത്തു...... പോവല്ലേ ..... ഹരിയേട്ടാ.... അമ്മുനെ വിട്ട് പോവല്ലേ..... ആരും ഇല്ല അമ്മുവിന് അമ്മു ഒറ്റക്കായിപ്പോകും..... ഉറക്കത്തിലും ഒരു മന്ത്രണം പോലെ മൊഴിയുന്നവളെ സജലമായ മിഴികളോട് നോക്കി ആ നെറ്റിയിൽ ഒന്ന് മുകർന്നവളെ ചേർത്തുപിടിച്ചു.......കണ്ണിൽനിന്നും ഒരിറ്റ് കണ്ണീർ ഒഴിക്കി അവളുടെ കവിളിണകളെ നനച്ചതും ഒരു കുറുകലോടെ അവൾ അവന്റെ നെഞ്ചിൽ പതുങ്ങി...... അവളെ ചേർത്തു പിടിച്ചവൻ നിദ്രയെ പുൽകി...... ➖️➖️➖️➖️➖️➖️➖️ ആർത്തലച്ചു പെയ്യുന്ന മഴയെ നോക്കി സിറ്റ്ഔട്ടിൽ ഇരിക്കുന്ന അതുവിനെ കണ്ട് അപ്പു അവളുടെ അരികിലായി ചെന്നിരുന്നു.... അവന്റെ സാമിഭ്യം അറിഞ്ഞപോലെ അവൾ തലചാരിച്ചു നോക്കി.... അരികിലായി കുറുമ്പോടെ തന്നെ നോക്കി ഇരിക്കുന്നവനെ കണ്ടവൾ പുരികം വില്ലുപോലെ വളച്ചു....... എന്താ.... എന്റെ പെണ്ണിന് ഉറക്കം ഒന്നുമില്ലേ.... കുറേ നേരം ആയല്ലോ മഴയും നോക്കി ഇരിക്കുന്നു...... അതെന്താ.... എനിക്ക് മഴ കണ്ടിരുന്നൂടെ......

കേറുവോടെ അവൾ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു..... എന്നല്ല..... പെട്ടന്ന് എന്താ മഴയോട് ഒരു പ്രേമം എന്ന് ചോദിച്ചതാ..... മഴയെ പ്രണയിക്കാത്തവർ ഈ ഭൂമിയിൽ ഉണ്ടാകുമോ അപ്പുവേട്ട....... ആ ശബ്ദം കേട്ട് ആ തണുപ്പിൽ ഉറങ്ങാൻ തന്നെ എന്ത് രസമാണ്......പുതുമഴ ഭൂമിയെ പുൽക്കുമ്പോൾ മണ്ണിൽ നിന്നും ഉയരുന്ന ഒരു പ്രതേക ഗന്ധം ഉണ്ട് അതും ആസ്വദിച്ച് മഴ നനയാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.... പക്ഷെ കാശിയേട്ടൻ സമ്മതിക്കില്ല..... പുതുമഴ നഞ്ഞാൽ പനി വരുമെന്ന് പറയും........ നിരാശയോടെ അവൾ ചുണ്ട് ചുളുക്കി അവനെ നോക്കിയതും അവൻ ഒരു ചിരിയോടെ അവളെ നോക്കി ഇരുന്നു....... എന്താ ഇങ്ങനെ നോക്കുന്നെ........... അല്ല നീ വിളിച്ചത് കേട്ട് നോക്കി ഇരുന്നു പോയതാ..... ഈ കാന്താരിക്ക് ഇങ്ങനെ ഒക്കെ വിളിക്കാൻ അറിയാമോ....... അത് കൊള്ളാം ഇയാൾ അല്ലേ എന്നോട് അങ്ങനെ വിളിക്കാൻ പറഞ്ഞെ പാവം അല്ലേ ഒരു ആഗ്രഹം അല്ലെന്ന് കരുതി വിളിച്ചപ്പോ എന്നെ കളിയാക്കുന്നോ..... അയ്യോ ഇനി അതിന് മുഖം വീർപ്പിക്കണ്ട ഞാൻ ഒരു തമാശ പറഞ്ഞതാ..... അവനെ നോക്കാതെ കേറുവോടെ ഇരിക്കുന്നവളെ നോക്കി അവൻ പറഞ്ഞതും അവനെ നോക്കി ചുണ്ടുകൊട്ടി അവൾ കൈ നീട്ടി മഴവെള്ളം കൈക്കുമ്പിളിൽ ആക്കി..... കുറുമ്പോടെ ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികൾ തട്ടിതെറുപ്പിക്കുന്നവളെ ഒന്ന് നോക്കി അവൻ എഴുനേറ്റ് അവളെ കൈകളിൽ കോരി എടുത്തു...... ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ അവൾ ഒന്ന് ഞെട്ടി അവനെ മിഴിച്ചു നോക്കി.....

അപ്പു..... വേട്ട..... ഇതെന്താ.... ഈ കാണിക്കുന്നേ എന്നെ ഒന്ന് താഴെ നിർത്ത് പ്ലീസ്...... പെട്ടന് ഉണ്ടായ പക്കപ്പിൽ വിക്കി വിക്കി അവൾ പറഞ്ഞതും അവളെ നോക്കി ഒന്ന് കണ്ണിറുക്കി അവൻ മഴയിലേക്ക് ഇറങ്ങി...... എന്റെ പെണ്ണിന്റെ ഈ ഒരു ചെറിയ ആഗ്രഹം സാധിച്ചു തരാൻ പറ്റില്ലേ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നെ..... ഇന്ന് ഈ മഴ തോരുവോളം നമ്മുക്ക് ഇങ്ങനെ നിക്കാം.... എന്ന് പറഞ്ഞവൻ അവളെ താഴെ നിർത്തി പിന്നിൽ നിന്നും പുണർന്നു.... താടി തോളോട് ചേർത്തു വെച്ചു..... മഴയുടെ കുളിരിൽ തണുത്തുറഞ്ഞ മേനിയിൽ അവന്റെ ചൂട് വ്യാപിച്ചതും അവൾ ഒന്ന് ഉയർന്നു പൊങ്ങി..... അപ്പു.... വേട്ട.... മതി എനിക്ക് തണുക്കുന്നു.... ഒരു വിറയലോടെ അവൾ പറഞ്ഞതും അവളെ ഒന്നകൂടെ ഇറുക്കെ പുണർന്നവൻ കഴുത്തിൽ പറ്റിചേർന്ന വെള്ളത്തുള്ളികൾ നാവിനാൽ ഒപ്പിഎടുത്തു..... ശ്വാസം പോലും വിടാൻ മറന്നവൾ അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു...... തന്റെ സ്പർശം ഏൽക്കുമ്പോൾ ഉയർന്നു വരുന്ന ശ്വാസഗതിയും..... എഴുന്നു നിൽക്കുന്ന രോമങ്ങളും വിറക്കുന്ന അദരങ്ങളും ഒട്ടൊരു കൗതുകത്തോടെ അവൻ നോക്കി നിന്നു.... ➖️➖️➖️➖️➖️➖️➖️ അതുവിനെ കാണാതെ തിരഞ്ഞു വന്ന കാശി കാണുന്നത് അവളെ ചേർത്തു പിടിച്ച് മഴയത്തു നിൽക്കിന്ന അപ്പുവിനെ ആണ് അവരെ കണ്ടതും അവൻ ഒന്ന് ചുമച്ചു..... അതു കേട്ടതും അവൾ പെട്ടന്ന് അപ്പുവിൽ നിന്നും അകന്നുമാറി.....

മുന്നിൽ നിക്കുന്ന കാശിയെ നോക്കാതെ അവൾ അകത്തേക്ക് ഓടി..... അപ്പു ഒരു ചമ്മിയ ചിരിയോടെ അകത്തേക്ക് നടന്നു..... അതേ.... അപ്പു മ്യോൻ ഒന്ന് നിന്നെ...... എന്താ അളിയാ??? ഇത് ആരുടെ വീടാ..... അതിൽ എന്താ ഇത്ര സംശയം അളിയന്റെ അല്ലേ..... അപ്പു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.... ആണല്ലോ..... ആ പോയവൾ എന്റെ ആരാ??? പെങ്ങൾ അല്ലേ..... അപ്പൊ അറിയാം എന്നിട്ടാണോടാ പട്ടി നീ എന്റെ മൂക്കിന്റെ തുമ്പത്തു നിന്ന് അവളോട് റൊമാൻസിക്കുന്നെ.... ഒന്നുമില്ലേലും ഞാൻ അവളിടെ ചേട്ടൻ ആണെന്നെങ്കിലും ഓർക്കണ്ടേ.... അതുപിന്നെ..... അളിയാ.... മഴ.... തണുപ്പ്...... പിന്നെ കെട്ടാൻപോകുന്ന പെണ്ണ്.... ആഹാ.... അന്തസ്സ്..... ദേ അളിയൻ ആണ് എന്നൊന്നും നോക്കില്ല ഞാൻ വല്ലോടോം വെച്ച് കേറ്റി തരും.... കേറി പോടാ അകത്ത്.... ഇനി അവളുടെ പുറകെ ഒലിപ്പിച്ചു നടക്കുന്ന കണ്ടാൽ.... . . . താൻ എന്താടോ ഇങ്ങനെ..... ഹിറ്റ്ലർ ആണ് ഇതിലും ഭേദം..... ആ തത്കാലം ഞാൻ ഇങ്ങനെയാ..... കേട്ടുന്നവരെ എന്റെ ഈ രണ്ടു കണ്ണ് അവളുടെ പുറകെ ഉണ്ടാവും..... നീ ശെരിയല്ല... നീ ഒട്ടും ശെരിയല്ല.... നിന്നെ ഇനിയും വളരാൻ അനുവദിച്ചാൽ ചിലപ്പോ കെട്ടിന് മുന്നേ മ്യാമൻ ആവേണ്ടി വരും..... അപ്പുവിനെ നോക്കി കാശി പറഞ്ഞതും അവനെ നോക്കി ഒന്നിളിച്ചവൻ അകത്തേക്ക് പോയി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

പിറ്റേന്ന് രാവിലെ അമ്മു ഉണരുമ്പോൾ ഹരി അടുത്തുണ്ടായിരുന്നില്ല.... ചായയുമായി വരുന്ന ഹരിയെ കണ്ടതും അവൾ ഒരു ചിരിയോടെ എഴുനേറ്റ് കട്ടിലിൽ ഇരുന്നു...... ആഹാ എഴുന്നേറ്റോ അമ്മുട്ടി.....ഞാൻ വിളിക്കാൻ വരുവായിരുന്നു പോകണ്ടേ നമ്മുക്ക് 9.30 ക്ക് ആണ് ഫ്ലൈറ്റ്......എഴുനേറ്റ് ഫ്രഷ് ആയി ഈ ചായ കുടിക്ക്..... അവൻ കയ്യിലെ കപ്പ്‌ നീട്ടിയതും ചെറു ചിരിയോടെ അത്‌ വാങ്ങി ടേബിളിൽ വെച്ചവൾ ബാത്‌റൂമിലേക്ക് പോയി..... ഫ്രഷ് ആയി വന്നവൾ ചായ കുടിക്കുമ്പോഴാണ് ഹരി ഒരു ജ്യുവൽ ബോക്സുമായിവന്നത്..... എന്താ ഹരിയേട്ടാ ഇത്.... ഇതോ ഇതൊരു കുഞ്ഞ് ഗിഫ്റ്റ് എന്റെ പെണ്ണിന്..... ഇതെന്താ ഇപ്പൊ ഗിഫ്റ്റ് ഒക്കെ..... നീ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തം ആകുമ്പോൾ തരാൻ വാങ്ങി വെച്ചതാ.... പക്ഷെ ആ നിമിഷങ്ങൾ ഞാനായി ഇല്ലാണ്ടാക്കിയില്ലേ കഴിഞ്ഞ ദിവസം ഇങ്ങോട്ട് വരാൻ ഡ്രെസ്സ് പാക്കിങ് ചെയ്യുമ്പോൾ കണ്ണിൽ ഉടക്കിയപ്പോ വെറുതെ എടുത്തു വെച്ചതാ..... അവൻ കൈയിലെ കുഞ്ഞ് ചെയിൻ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞതും അവൾ ഒരു ചിരിയോടെ കൈ നീട്ടി....

കൈയിൽ തരില്ല ഞാൻ തന്നെ ഇട്ട് തരാം നീ ആ മാല ഇങ്ങ് ഊരിക്കെ ഇനി താലി ഇതിൽ ഇട്ടാൽ മതി ആ മാലക്ക് ഭയങ്കര ഇറക്കം ആണ് എന്റെ താലി എന്നും ഈ നെഞ്ചോടു ചേർന്ന് കിടക്കണം... അവൻ അവളോടായി പറഞ്ഞതും അവൾ മാല ഊരി അവന് കൊടുത്തു അത്‌ പൊട്ടിയത് അറിയാതിരിക്കാൻ അവൾ കാണാതെ അവൻ ആ താലി ഊരി എടുത്തു മാല പോക്കറ്റിൽ വെച്ചു അവൻ തന്നെ താലി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്ത് ആ നെറുകയിൽ മുത്തി..... അവൾ നിറഞ്ഞ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... എനിക്കറിയാം ഈ തലിമാല എന്റെ കൈകൊണ്ട് പൊട്ടിപ്പോയി എന്നറിഞ്ഞാൽ ഇന്ന് ഞാൻ അനുഭവിക്കുന്നതിന്റെ ഇരട്ടി നോവ് നിനക്കായിരിക്കും..... അത് നിന്നെ മാനസികമായി തളർത്തും ഈ സമയത്ത് നിനക്ക് വേണ്ടത് സന്തോഷം ആണ്..... അതുകൊണ്ട് നീ ഇത് അറിയണ്ട എന്റെ നോവ് എന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ..... അവളെ ചേർത്തുപിടിച് മനസ്സിൽ മൊഴിഞ്ഞവൻ ആ മുടിയിൽ മെല്ലെ തലോടി............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story