❤❤നിനക്കായ് ❤❤: ഭാഗം 46

ninakkay arya

രചന: ആര്യ നിധീഷ് 

കാശി രാവിലെ ഉണർന്ന് ഫ്രഷ് ആയി പാകിങ്ങും കഴിഞ്ഞു അതു കൊടുത്ത കോഫിയും കുടിച്ച് ഗാർഡനിലേക്ക് ഇറങ്ങാൻ തുടങ്ങവെ ആണ് മുറ്റത്തുന്ന്‌ എന്തോ ഒന്ന് തന്റെ മേലെ വന്നിടിചത്ത്...... പെട്ടന്നായതിനാൽ കാശി ബാലൻസ് കിട്ടാതെ ഒരലർച്ചയോടെ തിണ്ണയിൽ ഇരുന്നു പോയി........ എന്താ പറ്റിയെ എന്നറിയാതെ തലയൊന്നു കുടഞ്ഞു നോക്കുമ്പോ തന്റെ മടിയിൽ ഇളിച്ചോണ്ട് ഇരിക്കുന്നവളെ കണ്ടവൻ പല്ല് ഞെരിച്ചി...... രാവിലെ കുറ്റിയും പറിച് ഇത് എവിടുന്ന് വന്നെടി ശവമേ നീ..... മനുഷ്യന്റെ ബാക്ക് പഞ്ചർ ആക്കിയിട്ട് ഇരുന്ന് ഇളിക്കുന്നോ എഴുനേറ്റ് പൊടി എന്റെ മേലെന്ന്‌..... അവളെ നോക്കി അവൻ അലറിയതും പെട്ടന്നവൾ അവന്റെ മേലെ നിന്നും ചാടി എഴുനേറ്റു.... കാശിയുടെ അലർച്ച കേട്ട് മുറ്റത്തേക്ക് വന്ന അതു കാണുന്നത് വീണു കിടക്കുന്ന കാശിയെ നോക്കി വിറച്ചു നിൽക്കുന്ന ലച്ചുവിനെ ആണ് അവൾ തലക്ക് കൈയും വെച്ച് അവളെ ഒന്ന് ദയനീയമായി നോക്കി...... ലാവണ്യ കിഷോർ.....യുവിയുടെ കസിൻ..... അതുവിന്റെ ബെസ്റ്റ് ബെസ്റ്റി..... കാശിയെ വീഴ്ത്താൻ വർഷങ്ങൾ ആയി പിന്നാലെ നടക്കുന്ന മുതൽ....

പക്ഷെ കാശി ഉണ്ടോ അടുക്കുന്നു.... ഒടുവിൽ അവന്റെ ഉള്ളിൽ അമ്മു ആണ് എന്നറിഞ്ഞപ്പോൾ അവനെയും അവന്റെ ഓർമ്മകളെയും ഉപേക്ഷിച്ചു uk യിലേക്ക് ഒരു ഒളിച്ചോട്ടം ഇപ്പൊ അമ്മുവിന്റെ മാര്യേജ് കഴിഞ്ഞതും കാര്യങ്ങളും ഒക്കെ അറിഞ്ഞു അതുവിന്റ സ്പെഷ്യൽ റിക്വസ്റ്റിൽ കാശിയെ വീഴ്ത്താൻ വന്നതാണ് കക്ഷി ..... പക്ഷെ വീണത് ഇങ്ങനെ ആയിപോയി.... അപ്പൊ ഫോളോ മീ ലെറ്സ് ബാക് ടു ദ സ്റ്റോറി..... കാശിയേട്ട സോറി ഞാൻ കണ്ടില്ല..... വനയാകുനായ ആയി അവന് നേരെ എഴുനേൽക്കാൻ സഹായ ഹസ്തം നീട്ടി അവൾ പറഞ്ഞതും അത് നിഷ്കരുണം തള്ളി കളഞ്ഞുകൊണ്ടവൻ അവളെ പുച്ഛിച്ചു എഴുനേറ്റു...... നല്ലൊരു ദിവസം ആയിട്ട് നല്ല ഒരു കണി കാണാൻ ആഗ്രഹിച്ചു ഇറങ്ങിയ മനുഷ്യനെ ഇടിച്ചു താഴെ ഇട്ട് നടുവും കളഞ്ഞു.... നിന്റെ ഈ മരമോന്ത കണിയും കാണിചിട്ട് അവളുടെ ഒരു ചോറി..... കൊണ്ടുപോയി പുഴുങ്ങി തിന്നടി നിന്റെ സോറി....ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്...... ഓഹോ ഞാൻ ഒന്ന് താഴ്ന്ന് നിന്നപ്പോ താൻ എന്റെ തലയിൽ ഡിസ്ക്കോ കളിക്കുന്നോ.....

ഞാൻ തിരിഞ്ഞു നോക്കി കാർ ലോക്ക് ചെയ്യുന്നത്കൊണ്ട് കണ്ടില്ല തന്റെ മുഖത്തും ഉണ്ടായിരുന്നല്ലോ രണ്ട് മത്തങ്ങാ കണ്ണ്.... അതെങ്ങനെയാ നേരെ നോക്കി നടക്കണം അല്ലാതെ റോഡിൽ പോകുന്നവളുമാരെ ചോര ഊറ്റി നടന്നാൽ ഇങ്ങനെ ഇരിക്കും..... ദേ... ഇതിന് മറുപടി പറയാൻ ഈ കാശിക്ക് അറിയാഞ്ഞിട്ടല്ല... പക്ഷെ ഇപ്പൊ നിന്നോട് തർക്കിക്കാൻ എനിക്ക് ടൈം ഇല്ല..... അല്ലേലും ഞാൻ തന്നെ കാണാൻ വന്നതല്ല..... ആ എങ്കി വേഗം സ്ഥലം വിട്..... ഞാൻ അതു വിളിച്ചിട്ട് വന്നതാ... അവളെ കണ്ടിട്ടേ ഞാൻ പോകൂ..... എങ്കി വേഗം കണ്ടിട്ട് പൊക്കോ അവൾ അകത്തുകാണും...... അങ്ങനെ പോകാൻ അല്ലലോ കാശ്ശിനാഥൻ ഞാൻ വന്നത് നിങ്ങളുടെ കൂടെ ഞാനും ഉണ്ട് കേരളത്തിലേക്ക്.... അതുകൊണ്ട് വേഗം എന്റെ മോൻ പോയി ഒരുങ്ങി വാ അപ്പോഴേക്കും ഞാൻ എന്റെ പുന്നാര നാത്തൂനേ ഒന്ന് കാണട്ടെ എന്ന് പറഞ്ഞവൾ അകത്തേക്ക് കേറിയതും കാശിയുടെ കിളികൾ ഫ്ലൈറ്റ് ഇല്ലാതെ തന്നെ കേരളം എത്തിയിരുന്നു...... കാശിയെ നോക്കി ഒന്ന് പുച്ഛിച്ച് സ്ലോ മോഷനിൽ നടക്കുമ്പോഴാണ് ഡോറും ചാരി ഇടുപ്പിൽ കൈ കുത്തി നിൽക്കുന്ന അതുവിനെ കാണുന്നത്.... അവളെ നോക്കി വെടിപ്പായി ഒന്നിളിചവൾ അടുത്തേക്ക് ചെന്നു..... എന്റെ പൊന്ന് അതു ഈ വെട്ട്പോത്തിന് ഒരു മാറ്റവും ഇല്ലാലോ.....

ഇങ്ങേരുടെ പുറകെ നടന്നു നടന്നു ഞാൻ ഇങ്ങനെ മൂത്തു നരച്ചു പോകാതെ ഉള്ളു..... ഇല്ലാത്ത സങ്കടം വരുത്തി അവൾ പറഞ്ഞതും അതു ദയനീയമായി അവളെ നോക്കി...... എന്താടി നീ ഇങ്ങനെ നോക്കുന്നെ...... ലെച്ചു നിനക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ...... ഉണ്ടെങ്കിൽ.....???? ഉണ്ടെങ്കിൽ ശെരിക്കും ഒന്ന് വിളിച്ചോ......... എന്ന് പറഞ്ഞവൾ ഓടിയതും ഇവൾക്ക് വട്ടായോ എന്ന് ചിന്തിച്ചു ലെച്ചു മുന്നോട്ടു നടന്നു...... നിക്കടി അവിടെ.... തൊട്ട് പിന്നിൽ കാശിയുടെ സ്വരം കേട്ടതും കഷ്ട്ടപെട്ടു ഉമിനീർ ഇറക്കിയവൾ തിരിഞ്ഞു നോക്കി...... ദൈവമേ കാലൻ ഒന്നും കേട്ടു കാണല്ലേ 🙄🙄ഇനി അഥവാ കെട്ടിട്ടുണ്ടേൽ മറന്നുപോകണേ..... എന്ന് സ്വയം പറഞ്ഞവൾ അവനെ നോക്കി എന്താ എന്ന് ചോദിച്ചു.... ആരാടി വെട്ട്പോത്ത്....... സുഭാഷ്...... അപ്പൊ ഒക്കെ കേട്ടു ബോധിച്ചു അല്ലേ.... എടി ദുഷ്ട്ടെ ഓടിയപ്പോ നിനക്ക് ഈ എന്നെകൂടി കൊണ്ടുപോകയിരുന്നില്ലേ...... ഈ കാലൻ ഇന്നെന്നെ കൊല്ലും...... വെട്ട് പോത്തോ..... അതെന്താ സാധനം...... മുഖത്ത് നിഷ്ക്കു വാരി വിതറി അവൾ ചോദിച്ചതും പല്ല് കടിച്ചവൻ അവളെ നോക്കി...അവളുടെ വലം കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് അവനോട് ചേർത്തു നിർത്തി....... കാശി... യേട്ടാ....... വിട്..... കൈ..... നോ.... വുന്നു....... വിതുമ്പിക്കൊണ്ടവൾ പറഞ്ഞതും....

അവൻ ഒന്ന് കൈ അയച്ചു..... ടി കുരുട്ടെ..... ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചാൽ അന്നത്തെപോലെ പൊക്കി ഞാൻ പൂളിൽ ഇടും....... വേണ്ട..... വേണ്ടാത്തത്കൊണ്ട.... സത്യം.... ഇന്ന് കുളിച്ചത് തന്നെ ഇങ്ങോട്ട് വരണ്ടകൊണ്ട.... ഇനിയും കുളിച്ചാൽ ഈ മാസം രണ്ട് കുളി ആകും...... മാസത്തിൽ ഒരു കുളി അല്ലെങ്കിൽ എനിക്ക് പനി വരും അതുകൊണ്ടാ....... ഓ..... എന്തു ജന്മം ആടി.....കുളിക്കാത്തതോ പോട്ടെ അത് ഇങ്ങനെ പറഞ്ഞു നടക്കാൻ നിനക്ക് നാണം ഇല്ലേ....... ശേ..... മ്ലേച്ഛം...... അതുകൊള്ളാം... ഇതിനൊക്കെ എന്താ ഇത്ര നാണിക്കാൻ....... ഞാൻ എന്താണ് എന്ന് എന്റെ ഭാവി ഭർത്താവ് അറിഞ്ഞിരിക്കണ്ടേ അല്ലെങ്കിൽ നമ്മുടെ കല്യാണം കഴിയുമ്പോ കാശിയേട്ടൻ എന്നോട് ചോദിക്കില്ലേ ഇതൊന്നും നീ നേരത്തെ പറഞ്ഞില്ലല്ലോ എന്ന് 😜😜😜 അയ്യടാ കെട്ടാൻ പറ്റിയ ഒരു സാദനം.....പാടത്തു വെച്ചാൽ കാക്ക വരില്ല എന്നിട്ട് പേരോ ലാവണ്യ..... ഒരു ലാവണ്യവും ഇല്ലാത്ത നിനക്ക് ആരാടി ഈ പേര് ഇട്ടേ.... സ്വഭാവം വെച്ച് ശൂർപ്പണക ആയിരുന്നു ബെസ്റ്റ്..... ദേ..... എന്റെ പിള്ളാർക്ക് തന്ത ഇല്ലാണ്ടാവുമല്ലോ എന്നോർത്തിട്ടാ ഇല്ലേ ഈ തല ഞാൻ തല്ലിപൊളിച്ചേനെ.... ഓഹോ എങ്കി തല്ലടി ഞാൻ ഒന്ന് നോക്കട്ടെ നിനക്ക് അത്രക്ക് ധൈര്യം ഉണ്ടോ എന്ന്..... അവളെ നോക്കി ബനിയന്റെ സ്ലീവ് മുകളിലേക്ക് കേറ്റിവരച്ച് കാശി അടുത്തേക്ക് വന്നതും അവൾ അവനെ നോക്കി ഇല്ലാ എന്ന് തല അനക്കി വീണ്ടും അവളുടെ കൈ പിടിച്ചു തിരിക്കാൻ പോയതും അവന്റെ കവിളിൽ അമർത്തി മുത്തി അവൾ അകത്തേക്ക് ഓടി..... ദേ പോകുന്നു കാശിയുടെ കിളികൾ വീണ്ടും....

കണ്ണും മിഴിച്ചു കവിളിൽ കൈയും വെച്ച് നിൽക്കുമ്പോഴാണ് അപ്പു അവനെ വിളിക്കുന്നത്‌.... പ്രതികരണം ഒന്നും ഇല്ല എന്നറിഞ്ഞപ്പോ അവൻ കാശിയുടെ തലക്കൊരു കൊട്ട് കൊടുത്തു..... ഹേ.... ആരാ.... എന്താ..... കൊട്ട് കിട്ടിയ തലയും കുടഞ് സ്ഥലകാലബോധം ഇല്ലാതെ നിക്കുന്ന കാശിയെ നോക്കി അപ്പു ഒന്ന് ആക്കി ചിരിച്ചു..... എന്താടാ ഇത്ര ഇളിക്കാൻ...... അതേ ദേ.... ലിപ്സ്റ്റിക്..... അവൻ ഇല്ലാതെ നാണം വരുത്തി കാശിയുടെ കവിളിൽ തൊട്ട് കാണിച്ചതും കാശി വേഗം അത് തുടച്ചു മാറ്റി...... ഏതാ അളിയാ ആ ഓടിപ്പോയ സാദനം..... ഇവിടെ വന്ന് അളിയനെ കേറി ഉമ്മിക്കണം എങ്കിൽ ആള് കുറഞ്ഞ പുള്ളി അല്ലലോ.....😜😜 അത് ആ യുവിയുടെ കസിൻ ആണ് കുറേ ആയി ശല്യം ഇല്ലായിരുന്നു ഇതിപ്പോ എവിടുന്ന് പൊട്ടിവീണോ എന്തോ.... രാവിലെ തള്ളിയിട്ട് നടുവും ഓടിച്ചു പോരാത്തതിന് അവളുടെ ഒരു കുമ്മ..... കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക്... കാശി പല്ലിറുമിയതും അപ്പു അവനെ നോക്കി ഒന്നിളിച്ചു...... അവൾക്ക് കൊടുക്കാൻ പോയി അളിയൻ ഇനിയും വാങ്ങിച്ചു കൂട്ടണോ..... അകത്തേക്ക് പോകാൻ തിരിഞ്ഞവനോട് അപ്പു ചോദിച്ചതും കാശി അപ്പുവിനെ നോക്കി കണ്ണുരുട്ടി.. . അതേ ഞാൻ നോക്കിക്കോളാം.... ഇപ്പൊ മ്യോൻ ചെല്ല് ചെന്ന് റെഡി ആവ് ആ മാരണം നമ്മുടെ കൂടെ ഉണ്ടെന്ന കേട്ടെ ഞാൻ പോയി അതിനെ ഒന്ന് ഒഴിവാക്കട്ടെ..... മിക്കവാറും നടക്കും...... അവൾ നിന്നേം കൊണ്ടേ പോകൂ മോനെ കാശിനാഥാ........

അപ്പു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞതും കേൾക്കാത്ത ഭാവത്തിൽ മുന്നോട്ടു നടന്നവൻ കവിളിൽ കൈ ചേർത്തു ഒരു പുഞ്ചിരിയോടെ റൂമിലേക്ക് പോയി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അമ്മു ഫ്രഷ് ആയി വരുമ്പോൾ ഹരി ബാൽകാണിയിൽ ആണ് അവനെ ഒന്ന് നോക്കി അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു കൈയിൽ കുങ്കുമചെപ്പ് എടുത്തതും പിന്നിൽ പരിചിതമായ സാമിഭ്യം അറിഞ്ഞവൾ തിരിഞ്ഞു നോക്കി..... തന്റെ മുന്നിൽ മാറിൽ കൈ പിണച്ചു കള്ള ചിരിയോടെ നിക്കുന്ന ഹരിയെ കണ്ടതും ചെറു ചിരിയോടെ പുരികം ഒന്നുയർത്തി അവൾ അവനെ നോക്കി...... മറുപടി എന്നോണം മീശ ഒന്ന് പിരിച്ചു വെച്ചവൻ ഇടം കൈയാൽ അവളെ തന്നോട് ചേർത്തു നിർത്തി വലംകയ്യിലെ തൊടുവിരലാൽ കുങ്കുമം എടുത്ത് അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു...... ഈ ഹരികൃഷ്ണന്റെ ശ്വാസം നിലക്കും വരെ ഇത് എന്റെ അവകാശം ആണ് അമ്മു അത് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ........ ആർദ്രമായി അവൻ പറഞ്ഞതും അവന്റെ ചുണ്ടുകൾ വലം കൈയ്യാൽ ബന്ധിച്ചവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി അരുതെന്നു തല ചരിച്ചു...... പറയല്ലേ ഹരിയേട്ടാ..... തമാശ ആയിപോലും കേൾക്കാൻ ആഗ്രഹക്കുന്നില്ല ഞാൻ ഇങ്ങനെ ഒന്നും.....

എനിക്ക് പറ്റില്ല എന്റെ ഹരിയേട്ടൻ ഇല്ലാതെ ഒരു സെക്കൻഡ് പോലും..... അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാനും വരും ഏട്ടന്റെ കൂടെ..... വിതുമ്പലോടെ അവൾ പറഞ്ഞതും ആ മുഖം കൈകുമ്പിളിൽ എടുത്തവൻ നിറഞ്ഞ കണ്ണുകളിൽ അമർത്തി ചുംബിച്ചു...... ഇനി ഒരിക്കലും ഒറ്റക്കാക്കില്ല എന്നപോലെ..... അമ്മുട്ടി..... മ്മ്..... ഒരുപാട് കാലത്തെ എന്റെ സ്വപ്നമാണ് ഇന്ന് ദേ എന്നോട് ഇങ്ങനെ ചേർന്നു നിക്കുന്നത്..... ഒരു കടലോളം പ്രണയം ഈ നെഞ്ചിൽ ഇങ്ങനെ കിടന്ന് അലതല്ലുന്നുണ്ട് ❤നിനക്കായ്‌❤മാത്രം കരുതിവെച്ച എന്റെ പ്രണയം....... നമ്മുക്ക് ജീവിച്ചു തുടങ്ങണ്ടേ..... പ്രണയാർദ്രമായി അവളുടെ കണ്ണിലേക്ക്‌ ആഴ്ന്നിറങ്ങി അവൻ ചോദിച്ചതും മറുപടി എന്നോണം അവന്റെ കവിളിൽ കൈ ചേർത്ത് ഒന്നുയർന്നു പൊങ്ങി അവൾ ആ കവിളിൽ ചുണ്ടുകൾ ചേർത്തു.... ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ ഒരു ചിരിയോടെ അവൻ അവളെ ചേർത്തു നിർത്തി ആ കാതിൽ മെല്ലെ കടിച്ചു..... നീ എന്റെ കണ്ട്രോൾ കളയുവോ പെണ്ണേ...... ദേ എന്റെ പിള്ളേരെ ഓർത്തിട്ട ഇല്ലേ ഇപ്പൊ ഞാൻ വല്ലതുമൊക്കെ ചെയ്തുപോയേനെ.... അവളെ നോക്കി ഒന്ന് കണ്ണിറുക്കി അവൻ കാതോരം മൊഴിഞ്ഞതും പിടക്കുന്ന കണ്ണുകളാൽ അവൾ അവനെ നോക്കി..... ഇത്ര നേരം വാത്സല്യവും കരുതലും നിറഞ്ഞ കണ്ണുകളിൽ കുറുമ്പും പ്രണയവും നിറയുന്നതവൾ നോക്കി നിന്നു.... അവളെ ഒന്ന് നോക്കി തിരിച്ചു നിർത്തി അവൻ വീർത്ത വയറിൽ കൈചേർത്ത് വെച്ച് കഴുത്തിടുക്കിൽ ചുണ്ടമർത്തി.....

. അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിഞ്ഞതും ഒരു വിറയലോടെ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു...... തണുത്ത മേനിയിൽ അവന്റെ നാവ് ഇഴഞ്ഞതും അവൾ ഒന്ന് ഉയർന്നു പൊങ്ങി...... കി.. ചേട്ടാ ......... ഇടർച്ചയോടെ അവൾ വിളിച്ചതും കഴുത്തിൽനിന്നും മുഖം ഉയർത്തി അവൻ അവളെ തന്നെ ഉറ്റു നോക്കി...... തന്നെ തന്നെ അത്ഭുദത്തോടെ നോക്കി നിക്കുന്നവനെ കണ്ടതും ജാള്യതയോടെ അവൾ തല താഴ്ത്തി...... അമ്മുട്ടാ..... എന്താ നീ എന്നെ വിളിച്ചേ...... അവളെ തനിക്കഭിമുഖമായി നിർത്തി അവൻ ചോദിച്ചതും അവൾ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി...... നിയായി പറയുന്നോ അതോ നേരത്തെ പറയിച്ചപോലെ ഞാൻ പറയിക്കണോ..... താടി ഉഴിഞ്ഞവൻ ചോദിച്ചതും അവൾ അവനെ നോക്കി വേണ്ട എന്ന് തലയനാക്കി.... എങ്കി എന്റെ മോള് വിളിച്ചേ ഏട്ടൻ കേൾക്കട്ടെ..... കി.... കി... ചേട്ടാ..... അപ്പൊ എന്റെ അമ്മുട്ടി മറന്നിട്ടില്ല ആ വിളി ആല്ലേ..... എനിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു നിന്റെ കിച്ചേട്ടാന്നുള്ള ആ വിളി..... നീ മാത്രെ എന്നെ അങ്ങനെ വിളിച്ചിട്ടുള്ളു അതും കുഞ്ഞിലേ പിന്നെ പിന്നെ നീ തന്നെ അത് മാറ്റി ഹരിയേട്ടന്ന് വിളിച്ചുതുടങ്ങി..... ഇപ്പൊ എന്താ പെട്ടന്ന് അങ്ങനെ തോന്നാൻ...... അത് എനിക്ക് അറിയില്ല..... പെട്ടന്ന് വായിൽ വന്നത് അങ്ങനെ ആണ് അതാ ഞാൻ......

എങ്കി ഇനി എന്റെ അമ്മുട്ടി എന്നെ കിച്ചേട്ടാന്ന് വിളിച്ചാൽ മതി കേട്ടോ..... മ്മ്..... അമ്മു..... നിന്നെ ഞാൻ മുൻപ് വിളിച്ചിരുന്നപോലെ യാമി എന്ന് വിളിച്ചോട്ടെ..... അമ്മു എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം അതാണ്...... എന്റെ അമ്മയും അച്ചുവേട്ടനും എന്നെ യാമി എന്നാ വിളിച്ചിരുന്നെ മുത്തശ്ശി പറഞ്ഞ് ആണ് ഞാൻ അറിഞ്ഞത്... അതുകൊണ്ടാ ഹരിയേട്ടൻ യാമിന്ന് വിളിക്കണ്ട എന്ന് ഞാൻ അന്ന് പറഞ്ഞെ അത് കേൾക്കുമ്പോൾ എനിക്ക് അവരെ ഓർമ്മവരും അപ്പൊ എനിക്ക് ആരും ഇല്ലല്ലോ എന്നോർത്ത് സങ്കടം വരും.... പക്ഷെ ഇനി എനിക്ക് എന്റെ ഹരിയേട്ടൻ ഇല്ലേ പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നെ ഹരിയേട്ടന് എന്താണോ ഇഷ്ടം അതാണ്‌ എന്റെയും ഇഷ്ടം....... ആണോ അല്ല യാമി നീ എന്താ എന്നെ കിച്ചേട്ടാ എന്ന് വിളിക്കുന്നത് നിർത്തിയെ..... അത്..... അതുണ്ടല്ലോ ഒരു ദിവസം വജ്രായുടെ അമ്മ എന്നെ വഴക്ക് പറഞ്ഞു..... ഞാൻ മാത്രം അങ്ങനെ വേറെ പേര് വിളിക്കണ്ട എല്ലാരേയും പോലെ തന്നെ വിളിച്ചാൽ മതി എന്ന്..... പ്രതേകം ഒരു പേര് വിളിക്കാൻ അവൻ നിന്റെ ആരാ എന്നൊക്കെ ചോദിച്ചപ്പോ സങ്കടം വന്നു അതാ ഞാൻ പിന്നെ...... ഓഹോ അപ്പൊ മോള് മാത്രം അല്ല തള്ളയും കണക്കാ അല്ലേ..... അവർ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി നീ എന്നെ അങ്ങനെ തന്നെ വിളിക്കണം അബത്തത്തിൽ പോലും ഹരിയേട്ടാ എന്ന് വിളിക്കരുത്..... അമ്മായി വീട്ടിൽ ഉണ്ട് അങ്ങോട്ട്‌ ചെല്ലട്ടെ ഞാൻ ശെരിയാക്കി കൊടുക്കാം....

ഇപ്പൊ ഏട്ടന്റെ യാമി റെഡി ആവ് പോകണ്ടേ നമ്മുക്ക്..... എന്ന് പറഞ്ഞവൻ ആ സിന്ദൂരചുവപ്പിൽ ഒന്ന് ചുംബിച്ചു വെളിയിലേക്ക് ഇറങ്ങി...... ➖️➖️➖️➖️➖️➖️ കാശിയെ കളിയാക്കി ഇരിക്കുമ്പോൾ ആണ് സ്റ്റേർ ഇറങ്ങി ഹരി വരുന്നത് ഹരിയെ കണ്ടതും അവന്റെ തോളിൽ കൈ ഇട്ട് അപ്പു അവനെ തന്റടുത്ത് ഇരുത്തി...... എന്റെ പൊന്ന് ഹരി നിയൊക്കെ കൂടി എന്നെയും വഴിതെറ്റിക്കുവോ..... കാശിയെയും ഹരിയെയും മാറി മാറി നോക്കി അപ്പു പറഞ്ഞതും കാര്യം മനസ്സിലാകാതെ അവർ പരസ്പരം നോക്കി..... നിനക്കെന്താ അപ്പു.... രാവിലെ അതു തലക്കടിച്ചോ..... ഓഹോ നിനക്കൊക്കെ കാണിക്കാം എനിക്ക് പറഞ്ഞൂടെ..... ടാ പുല്ലേ എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറ..... രാവിലെ കണ്ണ് തുറന്നപ്പോ കാണുന്നത് ദേ ഒരുത്തൻ കവിളിൽ ഒരു കൊട്ട ലിപ്സ്റ്റിക്കുമായി നിക്കുന്നതാ.... ഇപ്പൊ ദേ ഒരുത്തൻ ചുണ്ടിൽ കുങ്കുമവും തേച് ഇറങ്ങിയേക്കുന്നു.... ഇതൊക്കെ കണ്ട് ഞാൻ ഒന്ന് റൊമാൻസിച്ചാലോ അപ്പൊ വരും ഹിറ്റ്ലർ ആങ്ങള...... അപ്പു പറഞ്ഞതും ചുണ്ടിലെ കുങ്കുമം തുടച്ചവൻ അപ്പുവിനെ നോക്കി ഒന്നിളിച്ചു..... അല്ലടാ എന്റെ കാര്യം ഒക്കെ പക്ഷെ ഇവനെ ആരാ ഉമ്മിച്ചേ ....... കാശിയെ നോക്കി ഹരി ചോദിച്ചതും അപ്പു നടന്നതൊക്കെ വിശദീകരിച്ചുകൊടുത്തു....... ആഹാ ഗൊച്ചു ഗള്ളൻ ഒന്നും പറഞ്ഞില്ലാലോ..... അപ്പൊ എങ്ങനാ പെങ്ങളുടെ കൂടെ ആങ്ങളയുടെ കല്യാണവും അങ്ങ് നടത്തിയാലോ..... അയ്യടാ അത് അങ്ങ് പള്ളിയിൽ പോയി പറ എനിക്കെങ്ങും വേണ്ട ആ ശവത്തെ...... 😔😔 അച്ചോ അങ്ങനെ പറയരുത് ഞങ്ങൾക്കൊക്കെ പണി കിട്ടിയ സ്ഥിതിക്ക് നിനക്കും കിട്ടണം നീ അങ്ങനെ ഇപ്പൊ ക്രോണിക്ബാക്ക്ചിലർ കളിക്കണ്ട..... എവിടെ ഞാൻ പോയി ആളെ ഒന്ന് കണ്ട് എന്റെ എല്ലാവിധ സപോർട്ടും ഉണ്ടാക്കും എന്നറിയിക്കട്ടെ...... പട്ടി...... അത് നിന്റെ ഫാദർഇൻ ലോ.... കേട്ടോടാ കാച്ചിനാഥാ............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story