❤❤നിനക്കായ് ❤❤: ഭാഗം 5

ninakkay arya

രചന: ആര്യ നിധീഷ് 

ഇല്ല ശ്രീയേട്ടാ..... ഏട്ടന്റെ അമ്മൂട്ടീ തളരില്ല... ഇനി കരയില്ല എന്നോടൊപ്പം എന്റെ ശ്രീയേട്ടൻ ഉണ്ട് അതെനിക്ക് അറിയാം..... കണ്ണുതുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോഴാണ് താഴെ റോഡിൽ ഹരിയുടെ കാർ കണ്ടത്..... അവൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുത്തു ഈ വീടിന് വെളിയിൽ കാവലുണ്ടാവും... അതിന്റെ അർഥം ഇന്നലെ മുഴുവൻ ഹരിയേട്ടൻ ഇവിടെ ഉണ്ടായിരുന്നു....എന്നെ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ട് പോയിട്ടേ ഉള്ളു ഇനി ആരെയും ബലികൊടുക്കാൻ വയ്യ ഹരിയേട്ടൻ നല്ല ഒരു പെൺകുട്ടിയെ കണ്ടുപിടിക്കണം എന്ത് പറഞ്ഞും മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കണം അതിപ്പോ എന്നെ വെറുത്താലും....എത്രയും വേഗം രേവമ്മയെ കാണണം.... അവൾ മനസ്സിൽ ഉറപ്പിച്ചു അകത്തേക്ക് നടന്നു.... വേഗം ഡ്രെസ്സ് എടുത്ത് കുളിക്കാൻ കേറി ഷാവറിൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിനുപോലും അവളുടെ ഉള്ളു തണുപ്പിക്കാൻ ആവാത്തപോലെ ഓർമ്മകളിൽ എങ്ങും ശ്രീ നിറഞ്ഞു നിൽക്കുന്നു കാതിൽ ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്നു. കൂടപ്പിറപ്പിനെ പോലെ കണ്ട ഹരിയുടെ മാറ്റവും അവളുടെ ഉള്ളു പൊള്ളിക്കുന്നുണ്ടായിരുന്നു.... ഒരുവിധം ചിന്തകളെ പിടിച്ച് കേട്ടി അവൾ കുളിച്ചിറങ്ങി.... നിലകണ്ണാടിക്ക് മുൻപിൽ നിന്നപ്പോൾ കൈകൾ ആദ്യം തേടിയത് അരികിൽ ഉള്ള കുങ്കുമചേപ്പാണ് അറിയാതെ കണ്ണിൽ ജാലകണങ്ങൾ നിറഞ്ഞുവന്നു തന്റെ സീമന്ദരേഖയെ ചുവപ്പിച്ച ആ വർണ്ണം തനിക്കിന്ന് അന്യമായിരിക്കുന്നു

കണ്ണുനീർ ചാലിട്ട കവിൾതടം അമർത്തിത്തുടച്ചവൾ താഴെക്കിറങ്ങി.... വാതിലടച്ചു മുറ്റത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു ഗേറ്റ് കടന്നുവരുന്ന രേവമ്മയെ.... ആഹാ കുട്ടി എങ്ങോട്ടാ ഇത്ര രാവിലെ..... ഞാൻ.... രേവമ്മയെ കാണാൻ തന്നെ.... മ്മ്മ് മോൾ വാ ആദ്യം വന്ന് ഈ ഭക്ഷണം കഴിക്ക്..... രേവമ്മ ഒറ്റക്ക് വന്നോ..... ഇല്ല അമ്മു ഹരി കൊണ്ടുവന്നു..... എങ്കിലും അവനെ നീ ഇത്ര നോവിക്കേണ്ടിരുന്നില്ല... പാവാ എന്റെ കുട്ടി.... അവർ പറഞ്ഞത് കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി അപ്പൊ രേവമ്മക്കും..... അറിയാം മോളെ ഇപ്പോഴല്ല ശ്രീ മോളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നതിനും എത്രയോ മുൻപേ അറിയാം... അങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോ അവൻ ആദ്യം എന്നോടാ പറഞ്ഞെ ഞാനാ അവനെ വിലക്കിയേ,സമയം ആകുമ്പോ ഞാൻ തന്നെ ഒക്കെ ചെയ്തോളാം എന്നാ എന്റെ വാക്കിന്റെ പുറത്താണ് അവൻ നിന്നോട് ഒന്നും പറയാതെ ഇരുന്നത്. നിന്നെ പഴി പറയാൻ കാത്തിരിക്കുന്ന വല്യമ്മക് മുന്നിൽ മറ്റൊരു കാരണം കൂടി ഇട്ട് കൊടുക്കണ്ട എന്നോർത്ത ഒന്നും വേണ്ട എന്ന് പറഞ്ഞത് അത് ഇങ്ങനെ ആകും എന്ന് അറിഞ്ഞില്ല... എന്റെ കുട്ടീടെ സങ്കടം ഇനിം കാണാൻ വയ്യ മോളെ നീ... ഈ അമ്മക്ക് വേണ്ടി എങ്കിലും.... ഇല്ല രേവമ്മേ എനിക്ക് കഴിയില്ല ഈ ജന്മം എന്റെ ശ്രീയേട്ടന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും....

എന്റെ ആത്മാവിൽ അലിഞ്ജുചേർന്നുപോയി ശ്രീയേട്ടൻ... ഈ ദേഹം വിട്ട് ദേഹി അകലും വരെ അത് എന്നെവിട്ട് പോവില്ല പറിച്ചുമാറ്റാൻ ആവാത്തത്ര സ്നേഹിച്ചു പോയി.... ഒക്കെ ഈ രേവമ്മക്കും അറിയാം മോളെ പക്ഷെ അവൻ ഇങ്ങനെ നീറി നീറി കഴിയുന്നത് കാണാൻ വയ്യാത്തത്കൊണ്ട് പറഞ്ഞതാ തെറ്റാണെൽ എന്റെ മോള് ക്ഷെമിക്ക... രേവമ്മേ..... ഞാൻ ഹരിയേട്ടന് ചേരില്ല രേവമ്മേ....ഹരിയേട്ടന് നല്ല ഒരു കുട്ടിയെ രേവമ്മ തന്നെ നോക്ക് ഞാൻ സമ്മതിപ്പിക്കാം ഹരിയേട്ടനെ കൊണ്ട്.... അവൾ വിതുമ്പിക്കൊണ്ട് രേവതിയെ കെട്ടിപിടിച്ചു ആ തോളിലേക്ക് ചാഞ്ഞു.... എന്റെ കുട്ടി നീ ഇങ്ങനെ കരയാതെ വാ വന്ന് ഫുഡ് കഴിക്ക് എന്നിട്ട് റെഡി ആവ് ചെക്കപ്പ് ഇന് ഒന്നും പോയിട്ടില്ലലോ..... ഇനി അത് ഇങ്ങനെ നീട്ടി വെക്കേണ്ട..... ഞാൻ ഹരിയോട് പറയാം കൊണ്ടുപോക്കാൻ..... വേണ്ട രേവമ്മേ.... ഞാൻ ഒറ്റക്ക് പൊക്കോളാം... വേണ്ട ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഹോസ്പിറ്റലിൽ വിളിച്ച് ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട് കഴിച് റെഡി ആയി പോയിട്ട് വാ..... ശാസനയോടെ പറഞ്ഞു നിർത്തി അവർ അവൾക്കുള്ള ആഹാരം വിളമ്പിവെച്ചു അമ്മായില്ലാത്ത അവൾക്ക് ഒരു അമ്മയുടെ സ്നേഹം കൊടുത്ത രേവമ്മയുടെ വാക്ക് അവൾക്ക് നിഷേധിക്കാൻ തോന്നില്ല മടിച്ചു മടിച്ച് ആണെങ്കിലും എന്തോക്കയോ കഴിച്ചെന്നു വരുത്തി ഇറങ്ങി.... ഹരി അപ്പോഴും പുറത്ത് വണ്ടിയിൽ ഉണ്ടായിരുന്നു അവന് മുഖം കൊടുക്കാതെ അവൾ വണ്ടിയുടെ ബാക്ക് സീറ്റിൽ കയറി....

യാത്രയിൽ ഉടനീളം അവൾ മൗനമായി ഇരുന്നു അവനും അവളോട് ഒന്നും മിണ്ടില്ല എങ്കിലും കണ്ണുകൾ കാറിന്റെ മിററിൽ കാണുന്ന അവളുടെ പ്രതിഭിംബത്തിൽ ഉടക്കി നിന്നു നനഞ്ഞ കവിൾ തടം അവനിൽ നോവ് പടർത്തി.... അവൻ വണ്ടി നിർത്തി അവളെ തിരിഞ്ഞു നോക്കി.... അമ്മു...... നീ... കരയുവാണോ?? അത് ഹരിയേട്ടാ.... കണ്ണിൽ എന്തോ പോയതാ അമ്മു... കള്ളം പറയണ്ട നീ... എനിക്ക് അറിയാം നിന്നെ.... എന്നിട്ടാണോ ഹരിയേട്ടൻ എന്നെ ഇത്രമേൽ നോവിച്ചത്..... അമ്മു.... ഞാൻ.... നിന്നെ.... അവന്റെ വാക്കുകൾ മുഴുവനാക്കാൻ അവന് കഴിഞ്ഞില്ല അവൻ നിസ്സഹായനായി അവളെ നോക്കി.... ഇത്രേംന്നാൾ കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നിട്ട് ഇപ്പൊ എങ്ങനെ തോന്നി ഹരിയേട്ടന് എന്നെ ഇങ്ങനെ കാണാൻ അതും പ്രാണൻ വിട്ടകന്ന വേദനയിൽ നിൽക്കുന്ന എന്നോട്.... നിങ്ങളെ എന്നേക്കാൾ ജീവൻ ആയിരുന്നില്ലേ എന്റെ ശ്രീയേട്ടന് ആ മനുഷ്യന്റെ ചിതയിലെ കനൽ പോലും അണയും മുൻപ് ഇങ്ങനെ ഒക്കെ എങ്ങനെ പറ്റുന്നു ഹരിയേട്ടാ.... അമ്മു.... ഞാൻ..... വേണ്ട ഹരിയേട്ടാ എന്നെ എന്റെ വഴിക്ക് വിട്ടേക്ക് ഇനി വയ്യ എനിക്ക്.... എന്റെ ശ്രീയേട്ടന്റെ ഓർമ്മകൾ മതി എനിക്ക് ഇനിയുള്ള കാലം.... പിന്നെ ഞാൻ ഒറ്റക്ക് അല്ലാലോ എനിക്ക് ഒരു കുഞ്ഞിനെ തന്നിട്ടല്ലേ എന്റെ ശ്രീയേട്ടൻ പോയത്.....

അമ്മു..... നിന്നെ നോവിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല ഇപ്പൊ നീ പറഞ്ഞില്ലേ ശ്രീയുടെ ഓർമ്മകൾ മതി എന്ന് അത്പോലെ എനിക്കും കുറെ നല്ല ഓർമ്മകൾ ഉണ്ട് എന്റെ വിരലിൽ തൂങ്ങി സ്കൂളിൽ പോകുന്ന കാലം തൊട്ട് ശ്രീയുടെ കൈയിൽ നിന്നെ ഏല്പിക്കും വരെ അത് മതി ഇനി എനിക്കും.... ബുദ്ധിമുട്ടിക്കില്ല ഇനി ഒരിക്കലും പക്ഷെ നീ എനിക്ക് ഒരു വാക്ക് തരുമോ...... അവൾ സംശയത്തോടെ അവനെ നോക്കി..... ഇതറിയുന്ന വരെ നീ എനിക്ക് തന്ന ആ സ്ഥാനം ഉണ്ടല്ലോ അത് ഇനി തുടർന്നും ഉണ്ടാവണം...... ആ സ്ഥാനം അതെന്നും ഹരിയേട്ടന് ഉണ്ടാവും എനിക്ക് ഈ ഭൂമിയിൽ ഇനി സ്വന്തം എന്ന് പറയാൻ രേവമ്മയും ഹരിയേട്ടനും ഒക്കെ അല്ലെ ഉള്ളു പെട്ടന്ന് അങ്ങനെ ഒക്കെ കേട്ടപ്പോ സഹിക്കാൻ പറ്റില്ല...... പോട്ടെ നീ കണ്ണ് തുടക്ക്..... ഇപ്പൊ തന്നെ വൈകി നമുക്ക് പോകണ്ടേ.... മ്മ്മ്..... അവൾ ഒന്ന് മൂളി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചോ..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ Past..... ശ്രീയേട്ടനൊപ്പം ആ വീട്ടിൽ വലതുകാൽ വെച്ച് കയറുമ്പോ ഹൃദയം വല്ലാതെ മിടിച്ചിരുന്നു ഇത്രയും സംബ്ബാന്നാരായ ഇവർക്കിടയിൽ താൻ ഒറ്റപെട്ടു പോകുമോ എന്ന് അവൾ ഭയന്നിരുന്നു എന്നാൽ അവിടെ എല്ലാം തന്നെ ചേർത്തു പിടിച്ച ശ്രീയുടെ കൈകൾ അവൾക്ക് കരുത്തായി.....

സമയം ഒരുപാട് ആയി ചെന്നിട്ട് ഇതുവരെ ശ്രീ അല്ലാതെ ആരും അവളെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല....... ശ്രീയേട്ടാ...... എന്താ എന്റെ അമ്മുട്ടിടെ മുഖം വാടി ഇരിക്കുന്നെ...... ഇവിടെ ആർക്കും എന്നെപോലെ ഒരു പെണ്ണിനെ ഉൾകൊള്ളാൻ കഴിയില്ല ഏട്ടാ ഞാൻ തിരികെ പോയ്കോളാം എനിക്ക് വേണ്ടി ഏട്ടൻ ആരേം നോവിക്കണ്ട..... ആണോ..... എങ്കി പൊക്കോ ബട്ട്‌ ഇന്ന് ഇപ്പൊ നമ്മുടെ ആദ്യ രാത്രി അല്ലെ അത് ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് നാളെ രാവിലെ ഞാൻ തന്നെ നിന്നെ കൊണ്ടാക്കാം പോരെ.....ഇത്രേം നാൾ കൊണ്ട് നടന്നതിന്റെ മെനക്കേട് കൂലി എങ്കിലും ആവട്ടെ.... അവൻ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു ശ്രെയേട്ടാ....... എന്തോക്കെയാ ഈ പറയുന്നേ 🥺🥺 അവനിൽ നിന്ന് വീണ വാക്കുകൾ അവൾ അത്രമേൽ തളർത്തിയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി....ഒരു പൊട്ടികരച്ചിലോടെ അവൾ നിലത്തേക്ക് ഇരുന്നു...... അമ്മുട്ടി....... അവൻ അവളുടെ ഇരു തോളിലും കൈവെച്ചു ആർദ്രമായി വിളിച്ചു ..... കരഞ്ഞു തളർന്ന മുഖം ചൂണ്ടുവിരലിനാൽ ഉയർത്തി അവൻ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..... അയ്യേ ഇത്രേ ഉള്ളോ എന്റെ കാന്താരി പെണ്ണ് ഞാൻ നിന്റെ ഒരു അടി പ്രീതിക്ഷിച്ച പറഞ്ഞെ ഇതിപ്പോ കരഞ്ഞു മൂക്കും പിഴിഞ്ഞ് ശേ ശേ.....

ഒന്നും മനസിലാവാതെ പിടക്കുന്ന കണ്ണുകളാൽ തന്നെ നോക്കുന്നവളെ അവൻ കൈകളിൽ കോരിഎടുത്ത് ബെഡിൽ ഇരുത്തി....... എന്റെ പെണ്ണേ ദേ ഈ ചങ്കിലെ ഈ പിടപ്പ് നിക്കും വരെ ഞാൻ ഉണ്ടാവും നിന്റെ കൂടെ..... അങ്ങനെ വിട്ട് കളയാൻ അല്ല ഞാൻ നിന്നെ കൂടെ കൂട്ടിയത് ഇനി മേലാൽ ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ എടുത്ത് വല്ല കിണറ്റിൽ ഇടും ഞാൻ...... അവൾ ഒരു ഏങ്ങലോടെഅവന്റെ നെഞ്ചിലേക്ക് വീണു....പൊട്ടികരഞ്ഞു ആ നരകത്തിൽ നിന്ന് ശ്രീയേട്ടൻ എന്നെ കൂടെ കൂട്ടിയപ്പോ ഒരുപാട് സ്വപ്നം കണ്ടു ഞാൻ ഏട്ടന്റെ ആ വാക്കുകൾ ഒക്കെ ഒരു ചീട്ടുകൊട്ടാരം പോലെ തകർത്തു... ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്ന് തോന്നി പോയി..... എന്റെ പെണ്ണേ നിനക്ക് എന്നെ അത്രേം വിശ്വാസവേ ഉള്ളോ.... ഇത്രേം നാൾ പ്രേമിച്ചു കൊണ്ടുനടന്നിട്ട് എന്തെങ്കിലും മോശമായി ഞാൻ നിന്നോട് ചെയ്തിട്ടോണ്ടോ..... ഇല്ല.... അതിന് എനിക്ക് അവസരം ഇല്ലാഞ്ഞിട്ട് ആണോ അല്ല ഒരു കളങ്കവും ഇല്ലാതെ വേണം എനിക്ക് നിന്റെ കൈപിടിക്കാൻ എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.... എന്നിട്ടും നീഎന്നെ സംശയിച്ചില്ലേ... സംശയം അല്ല ഏട്ടാ പേടിയാ എനിക്ക് എല്ലാരോടും അത്രക്ക് അനുഭവിച്ചിട്ടുണ്ട് ഞാൻ ആ വീട്ടിൽ ഏട്ടന് അതൊന്നും അറിയില്ല..... നീ പറ ഞാൻ കേൾക്കട്ടെ എന്റെ പൊന്നിനെ നോവിച്ചത് ആരാ ആ വല്യമ്മ ആണോ....

വല്യമ്മ നോവിച്ചില്ല എന്ന് ഞാൻ പറയില്ല എന്നാൽ അതിനേക്കാൾ ഏറെ എന്നെ നോവിച്ച ഒരാൾ ഉണ്ട് അവിടെ പല രാത്രികളിലും എന്റെ പേടിസ്വപ്നം ആയിരുന്ന ഒരുവൻ.... എന്നിലെ പെണ്ണിനെ തേടി വന്ന ഒരുവൻ..... അമ്മു...... എന്നിട്ട് എന്തെ നീ എന്നോട് ഒന്നും.... രേവമ്മ വിലക്കിയിരുന്നു ശ്രീയേട്ടനോ ഹരിയേട്ടനോ അറിയണ്ട എന്ന് പറഞ്ഞു അത് ശെരി ആണെന്ന് എനിക്കും തോന്നി..... അമ്മു ആരാ അവൻ....... അവന്റെ മുഖം ദേഷ്യത്തൽ വലിഞ്ഞു മുറുകി..... വിഷ്ണു..... വല്യമ്മയുടെ മകൻ.... അവൻ വരുന്ന രാത്രികളിൽ രക്ഷപെടാൻ ഞാൻ രേവമ്മയുടെ കൂടെ പോയി കിടക്കും എപ്പോഴും രേവമ്മയുടെ അടുക്കളയുടെ സ്പെയർ കീ എന്റെ കയ്യിൽ ഉണ്ടാവും.... പലതവണ അവനുമുൻപിൽ പെട്ടിട്ടുണ്ട് പക്ഷെ എങ്ങനെ ഒക്കെയോ രക്ഷപെട്ടു.... അവളുടെ കവിളിലേ കണ്ണുനീർ അവൻ ചൂണ്ടുവിരലാൽ തട്ടി തെറിപ്പിച്ചു....അവളെ നെഞ്ചോട് ചേർത്തു..... ഒരുപാട് സഹിച്ചു അല്ലെ...സാരമില്ല ഒക്കെ കഴിഞ്ഞില്ലേ ഇനി ഞാൻ ഉണ്ട് നിനക്ക്....ഒരുത്തനും നിന്നെ ഇനി നോവിക്കില്ല.... പോരെ.... മ്മ്മ്. എങ്കി വാ വല്ലതും കഴിച്ചു കിടക്കാം ആറ്റുനോറ്റിരുന്ന ഫസ്റ്റ് നൈറ്റ്‌ ആ അത് കുളമാക്കണ്ട..... അവൻ ഒരു കള്ളചിരിയാലേ പറഞ്ഞു 😜😜 ........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story