❤❤നിനക്കായ് ❤❤: ഭാഗം 54

ninakkay arya

രചന: ആര്യ നിധീഷ് 

ലച്ചുവിന്റെ കൂടെ ഹാളിൽ എത്തിയതും ഹരിയോട് സംസാരിച്ചിരിക്കുന്നയാളെ കാണവേ അതുവിന്റെ കണ്ണുകൾ നിറഞ്ഞു താൻ കാണുന്നത് സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാനാവാതെ സംശയത്തോടെ അവൾ ലച്ചുവിനെ നോക്കിയതും അവളുടെ നോട്ടത്തിന്റെ അർഥം ഗ്രഹിച്ചപോലവൾ അതേ എന്ന് ശിരസ്സനക്കി..... മാമേ..... ഇടർച്ചയോടെ അവൾ വിളിച്ചതും ഹരിയിൽ നിന്നും തിരിഞ്ഞയാൾ അതുവിനെ നോക്കി ചിരിച്ചു.... അതു..... എന്റെ കുട്ടി ആകെ മെലിഞ്ഞു പോയല്ലോ കാശി ഇവൾക്ക് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ........ എന്റെ മാമേ മാമക്ക് അറിയാല്ലോ എന്നെ ഇവൾക്ക് പേടിയില്ല.... പിന്നെ മാമയെയും പ്രഭാകർ അങ്കിളിനെയും ആന്റിയെയും ഒക്കെ പേടിച്ചായിരുന്നു മുൻപ് കഴിച്ചിരുന്നത് ഇപ്പൊ ഒക്കെ ഇവളുടെ തോന്യവാസം അല്ലേ...... ബാലനോടായി കേറുവോടെ അവൻ പറഞ്ഞതും അതു അവനെ നോക്കി ചുണ്ടു ചുളുക്കി ഒക്കെ കണ്ട് ഒന്ന് മനസ്സിലാവാതെ നിൽക്കുന്ന അമ്മുവിനെ കണ്ടതും ഒന്ന് നേർമ്മയിൽ ചിരിച്ചയാൾ അവളുടെ അരികിലേക്ക് നടന്നു..... അമ്മു...... മോളെ..... നിനക്കെന്നെ മനസ്സില്ലയില്ലാ എന്നെനിക്കറിയാം പക്ഷെ നിന്നെ എനിക്ക് അറിയാം എന്റെ ശ്രീയുടെ പ്രാണൻ.....

നിന്നെക്കുറിച്ച് പറയുമ്പോൾ നൂറ്നാവായിരുന്നു എന്റെ കുട്ടിക്ക്...... നോവോടെ അവളുടെ മുടിയിൽ തലോടി ബാലൻ പറഞ്ഞതും ഞെട്ടലോടെ അവൾ അതുവിനെയും ബാലനെയും മാറി മാറി നോക്കി...... ശ്രീ എന്റെ അനന്ദിരവൻ ആണ് എന്റെ കുഞ്ഞി പെങ്ങളുടെ ഏക മകൻ...... അവളുടെ ഉള്ളിലെ ചോദ്യം വായിച്ചപോലെ ബാലൻ പറഞ്ഞതും അത്ഭുദത്തോടെ അവൾ അയാളെ നോക്കി.... മോള് ഇപ്പൊ ഇവിടെ ഇരിക്ക് ഈ വയറും വെച്ച് ഇങ്ങനെ നിക്കണ്ട ഒക്കെ ഞാൻ പറഞ്ഞുതരാം ...... അവളോടായി പറഞ്ഞയാൾ അവളെ സോഫയിൽ ഇരുത്തി അടുത്തിരുന്നു........തന്നെ തന്നെ ചോദ്യഭാവത്തിൽ നോക്കി ചുറ്റും നിൽക്കുന്നവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു....... ഹരി..... നീ പറ ആദ്യം എന്താ ഞാൻ പറയേണ്ടത് ശ്രീയെ കുറിച്ചോ അതൊ ഞാൻ എങ്ങനെ ഇവരുടെ ബാലൻമാമ ആയിഎന്നോ..... ശ്രീയുടെ കാര്യം കുറച്ചൊക്കെ എനിക്കറിയാം അതുകൊണ്ട് ആദ്യം നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം എന്ന് പറഞ്ഞാൽ മതി...... കാശി.... നീ തന്നെ പറഞ്ഞോ..... ആകാംഷയോടെ ഹരി പറഞ്ഞതും അവനെ നോക്കി ഒന്ന് ചിരിച്ചു. തന്റെ അരികിൽ നിൽക്കുന്ന കാശ്ശിയോടായി ബാലൻ പറഞ്ഞതും അന്നത്തെ ഓർമ്മയിൽ അവൻ പറഞ്ഞു തുടങ്ങി.... അമ്മയുടെയും അച്ഛന്റെയും ആക്‌സിഡന്റിനുശേഷം ഞങ്ങൾ പ്രഭാകരൻ അങ്കിളിന്റെ കൂടെ പാലക്കാട്ട് അവരുടെ തറവാട്ടിൽ ആയിരുന്നു താമസം എന്നും എന്നെയും യുവനെയും സ്കൂളിൽ നിന്ന് പിക്ക് ചെയ്യാൻ അങ്കിൾ വരാറുണ്ട്.....

അന്നും പതിവുപോലെ വരുമ്പോൾ ആണ് എന്തോ സാധനങ്ങൾ വാങ്ങുന്ന കാര്യം പറയാൻ ആന്റി ഫോൺ ചെയ്തത് അങ്കിൾ വണ്ടി ഒതുക്കിയപ്പോ വെറുതെ വെളിയിലേക്ക് നോക്കി ഇരിക്കവേ പൊന്തക്കിടയിൽ ഒരു അനക്കം പെട്ടന്നുണ്ടായ ഒരു കൗതുകത്തിൽ ഇറങ്ങി നോക്കിയപ്പോ മേലാസകാലം മുറിവുകളുമായി രക്തത്തിൽ കുളിച് കിടക്കുന്ന ഒരു മനുഷ്യൻ.......ഇടയ്ക്കിടെ അവ്യക്തമായി എന്തോ പുലമ്പുന്നുണ്ട്..... അങ്ങനെ ആണ് അങ്കിളും ആന്റിയും വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തിച്ചത്..... ശരീരത്തിലെ മുറിവുകളിൽനിന്നും തന്നെ ആക്‌സിഡന്റ് അല്ല മർഡർഅറ്റെപ്‌റ്റ് ആണെന്ന് മനസ്സിലായതുകൊണ്ട് തന്നെ ന്യൂസ് പുറത്തു വിട്ടില്ല........ ആളുടെ ഫോട്ടോ കാണിച് ഗുണ്ടകൾ എന്ന് തോന്നിക്കുന്ന കുറച്ചുപേർ അന്വഷിച്ചു വന്നതോടെ ആ തോന്നൽ ഉറപ്പായി ഹോസ്പിറ്റലിൽ എംഡി അങ്കിളിന്റെ ഫ്രണ്ട് ആയിരുന്നു അതുകൊണ്ട് തന്നെ ഒക്കെ രഹസ്യമായി വേച്ചു 3 മാസത്തെ ആശുപത്രി വാസം അത് കഴിഞ്ഞിറങ്ങുമ്പോൾ ആള് പൂർണ്ണമായും പാരാലൈസ്ഡ് ആയിരുന്നു സംസാരശേഷിയും നഷ്ട്ടപെട്ടിരുന്നു.... ഹോസ്പിറ്റൽ ട്രസ്റ്റിന്റെ തന്നെ ആശ്രമത്തിൽ ആക്കാൻ ആണ് തീരുമാനിച്ചത് പക്ഷെ എന്തുകൊണ്ടോ അത് വേണ്ടന്നുവെച്ചു വീട്ടിലേക്ക് കൊണ്ടുപോന്നു......

ഒന്നും സംസാരിക്കാൻ കഴിയില്ല ഒന്നെഴുനേൽക്കാൻ കഴിയില്ല എങ്കിലും ഞങ്ങൾക്കാർക്കും മാമ ഒരു ഭാരം ആയി തോന്നിയില്ല...... വല്ലാത്ത ഒരു അടുപ്പം ആരൊക്കയോ ആണെന്നാ ഒരു തോന്നൽ അതുകൊണ്ട് തന്നെ ആവാം വേണ്ടപ്പെട്ടവർക്ക് പോലും ഒരു ബാധ്യതആവുന്ന അവസ്ഥയിലും ഇവിടുന്ന് മുംബൈയിലേക്ക് ഷിഫ്റ്റ്‌ ചെയ്തപ്പോഴും ഉപേക്ഷിക്കാതെ കൂടെ നിർത്തിയത്.... ഒരേ കിടപ്പിൽ.......നീണ്ട 15 വർഷം വേണ്ടി വന്നു ആ കിടപ്പിൽനിന്ന് ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് എത്താൻ.... ഒടുവിലായി സംസാരശേഷിയും വീണ്ടെടുത്തതോടെ പിനീടുള്ള നാളുകൾ കളിയും ചിരിയും നിറഞ്ഞതായിരുന്നു....... ഞങ്ങൾക്ക് ബാലൻമാമ ആയപ്പോൾ ആന്റിക്കും അങ്കിളിനും ഒരു കൂടപ്പിറപ്പായിരുന്നു..... എന്നെക്കാളും യുവി ആയിരുന്നു മാമയോട് കൂട്ട്......എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ ഒക്കെ പിന്നെ ഒരിക്കൽ പറയാം എന്ന് ഒഴുക്കൻ മട്ടിൽ ഒരു മറുപടി.... പിന്നെ പിന്നെ ഞങ്ങൾ അത് വിട്ടു പക്ഷെ ഇടയ്ക്കിടെ യുവിയും മാമയും തനിച്ചുള്ള സംസാരവും യാത്രകളും അവനും എന്തൊക്കയോ അറിയാം എന്ന് എനിക്ക് തോന്നിയിരുന്നു...... അങ്ങനെ ഇരിക്കെ ആണ് ഒട്ടും പ്രതീക്ഷിക്കാതെ യുവന്റെ മരണം....... അന്ന് ചങ്കുതകർന്ന് നിൽക്കുന്ന മാമയെ ആണ് ഞാൻ കണ്ടത് പിന്നെ ആരും മാമയെ കണ്ടിട്ടില്ല.....

ഒരുപാട് അന്വഷിച്ചു ഒരു വിവരവും കിട്ടിയില്ല അതിനിടയിൽ അതുവിന്റെ ഡിപ്രെഷനും ട്രീറ്റ്മെന്റും ഒക്കെ വന്നപ്പോ ആ അന്വേഷണവും നിലച്ചു പിന്നെ ഇപ്പൊ ദേ ഇവിടെ വെച്ച കാണുന്നെ...... എന്തിനായിരുന്നു മാമേ ഈ ഒളിവ്ജീവിതം...... അതിന് ഒരുത്തരമേ ഉള്ളു കാശി..... യുവൻ..... അവൻ ഇല്ലാത്ത ആ വീട്ടിൽ നിന്നാൽ എനിക്ക് ശ്വാസം മുട്ടും.... കൂടെ അവന്റെ ഈ വിധിക്ക് ഞാൻ കൂടെ കാരണം അല്ലേ എന്നൊരു തോന്നൽ..... അത് എന്നെ വല്ലാതെ തളർത്തി.... അവിടെ നിന്ന് നേരെ വന്നത് ശ്രീയെ കാണാൻ ആണ് എന്നാൽ അപ്പോഴേക്കും അവർ എന്റെ കുഞ്ഞിനേയും..... പിന്നീട് ഒരുതരം വാശി ആയിരുന്നു ഇനിയുള്ള നിങ്ങൾക്ക് ആർക്കും ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കില്ല എന്നാ വാശി.... പക്ഷെ ഇന്നലെ ഹരി ഓഫീസിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ഇനിയുള്ള കളിയിൽ നിങ്ങളോടൊപ്പം ഞാനും വേണം എന്ന് തോന്നി.... കാരണം കണക്കുകൾ കൂടുതൽ എനിക്കല്ലേ..... രൗദ്രഭാവത്തിൽ ബാലൻ പറഞ്ഞതും എല്ലാരുടെയും കണ്ണുകളിൽ കനൽ എരിഞ്ഞു...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കണക്കൂട്ടലുകൾ ഓരോന്നും പിഴച്ചുപോകുന്നതിന്റെ ഈർഷ്യയിൽ നെറ്റിയിൽ വിരൽ അമർത്തി ഉഴിഞ്ഞുകൊണ്ട് ബെഡിൽ ഇരിക്കവേ ആണ് ദേവിന്റെ ഫോൺ ശബ്ധിച്ചത്...... കൈ നീറ്റി ടേബിളിൽ ഇരുന്ന ഫോൺ എടുത്തവൻ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കാണേ ക്രോധത്തോടെ കാൾ എടുത്തു ചെവിയോട് ചേർത്തു...... ശ്രീദേവ് സാറെ...... . മറുപുരത്തുനിന്നും പരിഹാസം നിറഞ്ഞ വിളി കേൾക്കെ ദേഷ്യം അണപ്പല്ലിൽ കടിച്ചാമതി അവൻ വിഷ്ണുവിനു നേരെ ചീറി...... എന്തിനാടാ പു#₹%#%%മോനെ നീ എന്നെ വിളിച്ചേ..... ഹാ അടങ്ങെന്റെ സാറെ സാറിനും കൂടെ ഗുണമുള്ള കാര്യമാ അതാ ഞാൻ വിളിച്ചേ..... എന്താന്ന് വെച്ചാൽ പറഞ്ഞു തൊലക്ക്........ ഡോ തന്നെ പേടിച്ചിട്ടല്ല തന്റെ കയ്യിന്നു കാശും കള്ളും പെണ്ണും ഒക്കെ വാങ്ങിയതിന്റെ കൂലി എന്ന് കൂട്ടിയാൽ മതി..... താൻ തേടി നടന്നവൾ എത്തിയിട്ടുണ്ട് കൂടെ ഹരിയും ഏതോ ഒരു കാശ്ശിനാഥനും ഉണ്ട്.... പിന്നെ അവക്ക് വയറ്റിലുണ്ടെന്ന കേട്ടെ ഞാൻ കണ്ടില്ല അമ്മ പറഞ്ഞതാ...... പെറാറായി നിൽക്കുന്നവളെ കിട്ടിയിട്ട് എന്നാത്തിന അതുകൊണ്ട് എനിക്കിനി അവളെ വേണ്ട തനായി തന്റെ പാടായി...... അപ്പൊ എന്നാ ശെരി.............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story