❤❤നിനക്കായ് ❤❤: ഭാഗം 57

ninakkay arya

രചന: ആര്യ നിധീഷ് 

തടയാതെ മറുതൊന്നും പറയാതെ അവളിലെ നോവിനെ ഇറക്കി വെക്കാൻ എന്നോണം അവൻ ആ തോളിൽ തട്ടി അശ്വസിപ്പിച്ചവളെ തന്നോട് ചേർത്തു നിർത്തി..... അവളിലെ എങ്ങലുകൾ നേർത്തതും ഇരു കൈകളും ആ കവിളിൽ ചേർത്തവൻ പെരുവിരലിനാൽ കണ്ണീർ തുടച്ചുമാറ്റി നെറ്റിയിൽ അത്രമേൽ വാത്സല്യത്തോടെ ഒന്ന് മുകർന്നു...... യാമി..... കരയരുത് എന്ന് ഞാൻ പറയില്ല ...... കാരണം എനിക്ക് അറിയാം നിന്നിലെ നോവ് അത് അടക്കി വെച്ചാൽ നിന്റെ ആരോഗ്യത്തെ പോലും ബാധിക്കും അതുകൊണ്ട് കരഞ്ഞോ സങ്കടം തീരും വരെ കരഞ്ഞോ പക്ഷെ നീ ഇങ്ങനെ കരയുന്നത് കാണാൻ ശ്രീ ഇഷ്ട്ടപെട്ടിരുന്നില്ലാ...... മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും അവൻ പറഞ്ഞത് അത് മാത്രം ആണ്......

ഇല്ല കിച്ചേട്ടാ ഒക്കെ കേട്ടപ്പോ ആകെ ഒരു നീറ്റൽ..... പാവം എന്തുമാത്രം വിഷമം സഹിച്ചുകാണും സ്വന്തമായി കണ്ടവർ ഒക്കെ തന്നെ ചതിക്കുവാണ് എന്നറിഞ് ആരോടും ഒന്നും പറയാൻ പറ്റാത്തെ ഒറ്റക്ക് നീറിയ ദിവസങ്ങൾ..... ഇടക്ക് ഉറക്കം ഞെട്ടുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് ഉറങ്ങാതെ കിടക്കുന്ന ശ്രീയേട്ടനെ ആ കവിളിൽ കൈ ചേർക്കുമ്പോ ഞാൻ അറിഞ്ഞിട്ടുണ്ട് കണ്ണീരിന്റെ പശിമ..... ഞാനും ഒരുപാട് ചോദിച്ചതാണ് അവനോട് എന്താ കാര്യം എന്ന് ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കിൽ എന്റെ ജീവൻ കൊടുത്തും ഞാൻ അവനെ രക്ഷിച്ചേനെ..... നിന്റെ ഈ കണ്ണ് നിറയാതെ നോക്കിയേനെ....... സാരില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അത് പറഞ്ഞത് കരഞ്ഞിട്ട് കാര്യമില്ല യാമി ഇനി അവർക്ക് വേണ്ടി എന്ത്‌ ചെയ്യാൻ പറ്റും എന്ന് ചിന്തിച്ചാൽ മതി...... പിന്നെ അറിയാമല്ലോ മറുവശം നിസാരക്കാർ അല്ല മനസ്സ് പതറരുത്....... എന്തൊക്കെ സംഭവിച്ചാലും....... മ്മ്മ്..... അവളെ നെഞ്ചോട് ചേർത്ത് നെറുകിൽ ഒന്ന് മുകർന്നുകൊണ്ടവൻ പറഞ്ഞതും ഒന്ന് മൂളി അവൾ അവനോട് ചേർന്നുനിന്നു..... ➖️➖️

റൂമിൽ അതുവിനെ കാണാതെ അപ്പു ബാൽകാണിയിലേക്ക് നടന്നു...... വിതൂരതയിലേക്ക് കണ്ണുംനട്ട് നിർവികരമായി സോപാനത്തിൽ ഇരിക്കിന്നവളെ നോവോടെ ഒന്ന് നോക്കി അവൻ അവളുടെ അരികിലേക്ക് നടന്നു....... അതു...... തോളിൽ കൈ അമർത്തി ആർദ്രമായി അവൻ വിളിച്ചതും അവനെ ഒന്ന് നോക്കി അവൾ ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി...... തന്നെ നോക്കി ചിരിക്കാൻ പാട്പെടുന്നവളെ കാണെ അവളുടെ അരികിലായി ഇരുന്നവൻ അവളുടെ വലതുകരം തന്റെ കൈയിൽ ചേർത്ത് പതിഞ്ഞുപിടിച്ചു...... എന്തിനാടി എന്റെ മുന്നിൽ അഭിനയിക്കുന്നെ..... നിന്നെ നിയായി കാണാൻ ആണ് എനിക്കിഷ്ടം..... ഈ ചങ്ക് പിടയുന്നത് ഞാൻ അറിയുന്നുണ്ട് ആ എന്നോട് ആണോ നിന്റെ ആക്ടിങ്...... മറക്കാൻ കഴിയുനില്ല അപ്പുവേട്ട...... ആ പേര് കേൾക്കുമ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റണില്ല...... അതു..... അത് നിന്റെ തെറ്റല്ല.... ആത്മാർത്ഥമായി സ്നേഹിച്ച ആർക്കും അത്ര പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ല.....

അതിന് ഞാൻ നിന്നെ കുറ്റപ്പെടുത്തും എന്ന് തോന്നുന്നുണ്ടോ നിനക്ക്...... ഇല്ല.... പക്ഷെ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു അപ്പുവേട്ടനോട് ഞാൻ തെറ്റ് ചെയ്യുന്നപോലെ..... അതു..... നിനക്കറിയാമോ എന്നറിയില്ല എന്റെ ലൈഫിൽ എനിക്ക് ഒരുപാട് റിലേഷൻഷിപ് ഉണ്ടായിരുന്നു അതിലൊന്നും ഞാൻ ഒരു തരിമ്പ് പോലും സിൻസിയർ ആയിരുന്നിലാ എന്നുകരുതി ആരെയും യൂസ് ചെയ്ത് ഉപേക്ഷിച്ചു എന്നല്ലാട്ടോ ഞാനായി തുടങ്ങിയത് ആയാലും അവരായി ഇങ്ങോട്ട് വന്നതായാലും ഒരു സീരിയസ് റിലേഷൻ എന്നിൽനിന്നും ഉണ്ടാവില്ല എന്ന് ആദ്യമേ അവരെ ബോധ്യപ്പെടുത്തിയിട്ടേ അതുമായി മുന്നോട്ടു പോകാറുള്ളു..... Just ഒരു ടൈം പാസ്സ്...... അതിന് കാരണവും ഉണ്ട് എന്റെ ഫസ്റ്റ് love...... അനന്യ..... അല്ലേ...... അവൻ പറയുന്നതിനിടെ അതു അവനോടായി ചോദിച്ചത്തും അത്ഭുതത്തോടെ അവൻ അവളെ നോക്കി......

എനിക്കറിയാം...... അമ്മു പറഞ്ഞിട്ടുണ്ട്....... ഞാൻ അപ്പുവേട്ടനെ കാട്ട്കോഴി എന്ന് വിളിച്ചു കളിയാക്കുമ്പോൾ അവൾ എന്നെ വഴക് പറയുമായിരുന്നു അങ്ങനെ ആണ് ഒരിക്കൽ എന്നോട് ഒക്കെ പറഞ്ഞത്......... അവന്റെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചപ്പോൽ അവൾ അവനോടായി പറഞ്ഞതും ചെറു ചെറിയോടെ അവൻ അവളെ ചേർത്തുപിടിച്ചു....... നിനക്കറിയാമോ അതു ഞാൻ കണ്ട പെൺകുട്ടികളിൽവെച്ച് പെണ്ണ് ഒരു അത്ഭുതം ആയി തോന്നിയത് നിന്നെ കണ്ടപ്പോഴാണ് നിന്നെക്കുറിച്ചു കൂടുതൽ കാശിയിൽനിന്നും അറിഞ്ഞപ്പോൾ ശെരിക്കും ആ അത്ഭുതം ആരാധന ആയിമാറി....... ഡ്രെസ്സ് മാറുന്ന ലാഘവത്തോടെ ഭർത്താക്കന്മാരെ മാറുന്ന പെണ്ണുങ്ങൾക്കിടയിൽ ഒരു താലിയുടെ ബലം പോലും ഇല്ലാഞ്ഞിട്ടും തന്റെ പാതിയായി കണ്ട് സ്നേഹിച്ചവൻ ഇനി ഇല്ല എന്നറിഞ്ഞപ്പോ മരിക്കാൻ ശ്രമിച്ച മനോനില പോലും തെറ്റിയ ഭ്രാന്തമായ നിന്റെ സ്നേഹം..... അതറിഞ്ഞപ്പോ ഞാൻ യുവി ആയിരുന്നെങ്കിൽ എന്നോർത്തുപോയി....... മരിച്ചു മണ്ണടിഞ്ഞിട്ടും ഇനിയൊരു മടങ്ങിവരവുണ്ടാവില്ല എന്നറിഞ്ഞിട്ടും മറ്റൊരാളെ ആ സ്ഥാനത് കൊണ്ടുവരാൻ കഴിയാതിരുന്ന നിന്നെ കണ്ടപ്പോൾ നിന്നോടുള്ള സ്നേഹം ഇരട്ടിക്കുകയാണ് ചെയ്തത്........

അവനെ മറക്കണം എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ അതു...... പിന്നെ എന്തിനാ നീ ഇങ്ങനെ ആവശ്യമില്ലാതെ ചിന്തിച്ചുകൂട്ടുന്നെ..... അപ്പുവേട്ട...... എ... എന്നെ.... ഒന്ന് hug ചെയ്യാമോ..... അവളുടെ മുടിയിൽ തലോടി വാത്സല്യത്തോടെ അവൻ പറഞ്ഞതും ഇടർച്ചയോടെ പറഞ്ഞവൾ ദയനീയമായി അവനെ നോക്കി...... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചവൻ ചരിഞ്ഞിരുന്നു ഇരുകൈകളും വിരിച്ചുപിടിച്ചതും ഒരു തേങ്ങാലോടെ അവൾ ആ നെഞ്ചിലേക്ക് ചേർന്നു ..... തന്റെ നെഞ്ചോടോട്ടി നിന്ന് കുഞ്ഞുങ്ങളെ പോലെ വിതുമ്പുന്നവളെ വാത്സല്യത്തോടെ നോക്കി അവൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം മുടിയിഴകളിൽ മെല്ലെ തലോടി.... കരച്ചിൽ ചീളുകൾ നേർത്ത് അവൾ ഒന്ന് ശാന്തമായതും അവൻ അവളെ തന്നിൽനിന്നിം അടർത്തിമാറ്റി കരഞ്ഞു വീർത്ത കണ്ണുകളിൽ അമർത്തി ചുംബിച്ചതും അവളിൽ ചെറുചിരി വിരിഞ്ഞിരുന്നു........

ഞാൻ..... ഒരുപാട് ലക്കി ആണ് അപ്പുവേട്ട...... ഇല്ലെങ്കിൽ ഒരിക്കലും കണ്ടുമുട്ടൽ ഒരുസാധ്യയും ഇല്ലാതെ രണ്ടു ദിക്കിൽ കിടന്ന നമ്മൾ ഇങ്ങനെ കണ്ടുമുട്ടുമായിരുന്നോ....... ഈ സ്നേഹം ഈ കരുതൽ വാത്സല്യം ഒക്കെയും എനിക്ക് കിട്ടുമായിരുന്നോ..... അപ്പുവേട്ടന് അറിയാമോ ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ഞാൻ എന്റെ സങ്കടങ്ങൾ ഒക്കെ മറക്കുന്നുണ്ട് ഞാൻ പറഞ്ഞിട്ടില്ലേ i ഫീൽ secure here..... അവന്റെ നെഞ്ചിൽ കൈ ചേർതവൾ പറഞ്ഞതും കണ്ണിമാക്കാതെ അവൻ അവളെ നോക്കി നിന്നു... ഈ കാന്താരിയേ കിട്ടിയതിൽ ഞാൻ ആണ് ലക്കി..... അല്ലെങ്കിൽ എന്നെപോലെ ഒരു കാട്ട്കോഴിക്ക് ആരെങ്കിലും പെണ്ണ് തരുമോ..... പോ അപ്പുവേട്ട..... അത് ഞാൻ ചുമ്മാ പറഞ്ഞതാ..... തന്നെ നോക്കി കള്ളചിരിയോടെ പറയുന്നവന്റെ നെഞ്ചിൽ ചുണ്ടുവിരലാൽ ഒന്ന് കുത്തി ചുണ്ട് ചുളുക്കി അവൾ പറഞ്ഞതും നെഞ്ച് അമർത്തി ഉഴിഞ്ഞവൻ അവളെ നോക്കി കണ്ണുരുട്ടി...... ഔച്..... നീ എന്നെ കൊല്ലുവോടി....... ഓ.... പിന്നെ.... നെഞ്ചിൽ കത്തി കുത്തിയപ്പോ ഇളിച്ചോണ്ട് നിന്ന നിങ്ങൾ ആണോ മനുഷ്യ ഈ പറയുന്നേ..... 😁😁😁

ഈ.... അവന്റെ അരികിൽ നിന്നും ചാടി എഴുന്നേറ്റവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് അവനെ നോക്കി പുരികം ചുളിച്ചു ചോദിച്ചതും അവൻ അവളെ നോക്കി വെളുക്കാനെ ഒന്നിളിച് കാണിച്ചു..... അയ്യടാ ഇളി കണ്ടോ..... അത് അന്ന് ആ ഒരവേശത്തിന് നിന്നതല്ലേ അതുകൊണ്ടെന്താ എന്റെ പെണ്ണ് മൂക്കും കുത്തി വീണു..... ആ എന്റെ വിധി അല്ലാതെ എന്ത് പറയാൻ അവനെ ഇടം കണ്ണിട്ട് നോക്കി നെഞ്ചിൽ കൈചേർത്തവൾ പറഞ്ഞതും കൈ മുട്ടിൽ പിടുത്തമിട്ടവൻ അവളെ വലിച്ചു തന്നോട് ചേർത്ത് നിർത്തി...... സാരമില്ല ഈ വിധി നീ അങ്ങ് സഹിച്ചോ ഈ ജന്മത്തിൽ മാത്രം അല്ല ഇനിയുള്ള ജന്മങ്ങളിലും നിന്നെ മോചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല പെണ്ണേ...... ഇനിയുള്ള ഏഴ് ജന്മങ്ങളിലും നീ എന്റെ പാതി ആവണം നിന്നിൽനിന്ന് ഒരു മടക്കം അതെനിക്ക് അസാധ്യമാണ്....... അവളെ ചുറ്റിപിടിച്ചവൻ പറഞ്ഞതും നിറകണ്ണോടെ അവന്റെ കവിളിൽ കൈ ചേർത്തവൾ ആ നെറ്റിയിൽ നനുത്ത മുത്തം നൽകി..... എന്നിലെ നോവിനെ ഇല്ലാതെ ആക്കാൻ എന്റെ അപ്പുവേട്ടന് കഴിയുന്നുണ്ട്. ദേ ഇപ്പൊ നിമിഷങ്ങൾ കൊണ്ട് എന്റെ വിഷമം പോലും ഒരു പുഞ്ചിരിയിൽ എത്തിച്ചപോലെ...... അവനെ തന്റെ നെഞ്ചോടു ചേർത്തവൾ പറഞ്ഞതും ചെറു ചിരിയോടെ അവൻ അവളോട് ചേർന്ന് നിന്നു....... ➖️➖️

വാങ്ങേണ്ട സാധനങ്ങൾ ലിസ്റ്റ് ആക്കി കാശിയുടെ അടുത്ത് വന്നതാണ് ലെച്ചു മുറിയിൽ കട്ടിലിൽ കൈയിൽ തലതാങ്ങി കുനിഞ്ഞിരിക്കുന്നവനെ കാണേ അവനോട് ചേർന്ന് നിന്നവൾ ആ മുടിയിൽ മെല്ലെ തലോടി... ഞാൻ...... ഞാൻ സ്വർഥനായി പോയോ ലെച്ചു.... തേങ്ങാലോടെ അവളെ നോക്കി അവൻ ചോദിച്ചതും എന്തെന്ന അർദ്ധത്തിൽ അവൾ അവനെ നോക്കി...... കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചവരെ ആരൊക്കയോ ചേർന്ന് ഇല്ലാതെ ആകിയിട്ട് അതിനെപ്പറ്റി ഒന്ന് അന്വേഷിക്കുകപോലും ചെയ്യാതെ എല്ലാരും പറഞ്ഞത്പോലെ ഒരു ആക്‌സിഡന്റ് ആണെന്ന് ഞാനും വിശ്വസിച്ചില്ലേ..... ഒന്ന് തിരക്കാൻ പോലും തോന്നിയില്ലല്ലോ......എന്റെ യുവിക്ക് എന്നോട് ദേഷ്യം തോന്നി കാണില്ലേ....... കുഞ്ഞ് കുട്ടികളെ പോലെ പദംപറഞ്ഞു കരയുന്നവനെ കാണേ അലിവോടെ അവന്റെ കണ്ണീർ തുടച്ചുമാറ്റി അവൾ അവനോട് ചേർന്നുനിന്നു...... . കാശിയേട്ട..... അത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല....... കൂടപ്പിറപ്പിനെ പോകെ കണ്ടവൻ പെട്ടന്ന് ഒരു ദിവസം ഇല്ലാതായപ്പോ പകച്ചുപോയി അതിന്റെ കൂടേ പെങ്ങളുടെ സമനില തെറ്റൊയപോലെ ഉള്ള അവസ്ഥ ഒക്കെ കൂടേ മനസ്സ് ശാന്തമായിരുന്നില്ല......

ഇതിൽ ഒരിക്കലും യുവൻ വിഷമിക്കില്ല കാശിയേട്ട..... ആ മുടിയിൽ തലോടി അവൾ പറഞ്ഞതും അവളെ ചുറ്റി പിടിച്ചവൻ അവളോട് ചേർന്നുനിന്നു..... ഇപ്പൊ ഇങ്ങനെ തളർന്നിരിക്കണ്ട സമയമല്ല...... പകരം ചോദിക്കണ്ടേ നമ്മുക്ക്..... കണക്ക് പറയിക്കണ്ടേ...... വേണം......വെറുതെ വിടില്ല ഞാൻ ഒന്നിനെയും...... അവനെ തന്നിൽ നിന്നും അകത്തിമാറ്റി അവൾ പറഞ്ഞതും കണ്ണുകളിൽ അഗ്നിനിറച്ചവൻ ദൃഡതയോടെ മൊഴിഞ്ഞതും ഒരു ചിരിയോടെ അവൾ അവനിൽനിന്നും അകന്നുമാറി..... ഈ കനൽ ഉള്ളിൽ ഉണ്ടാവണം എങ്കിലേ വിജയം ഉണ്ടാകൂ മനസ്സ് പതറിയാൽ തൊറ്റ്പോവും അത് പാടില്ല..... ഹാപ്പി ആയിരിക്ക്...... അവനോടായി പറഞ്ഞവൾ തിരികെ നടന്നതും ഒന്ന് നിന്നിട്ട് അവനിലേക്ക് തന്നെ തിരിഞ്ഞു..... കാശിയേട്ട...... വേണ്ട സാധങ്ങളുടെ ലിസ്റ്റ് ആണ്...... ഞാൻ ഇത് തരാനാ വന്നേ........ അവന് നേരെ അത് നീട്ടിയവൾ പറഞ്ഞതും ചെറു ചിരിയോടെ അത് വാങ്ങി അവൻ എഴുനേറ്റു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story