❤❤നിനക്കായ് ❤❤: ഭാഗം 58

ninakkay arya

രചന: ആര്യ നിധീഷ് 

കാശിയേട്ട...... വേണ്ട സാധങ്ങളുടെ ലിസ്റ്റ് ആണ്...... ഞാൻ ഇത് തരാനാ വന്നേ........ അവന് നേരെ അത് നീട്ടിയവൾ പറഞ്ഞതും ചെറു ചിരിയോടെ അത് വാങ്ങി അവൻ എഴുനേറ്റു....... തിരിഞ്ഞു നടന്നവളുടെ കൈപിടിച്ച് തന്നോട് ചേർത്തുന്നിർത്തിയവൻ ആ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്തതും കണ്ണുകൾ അടച്ചവൾ അത് സ്വീകരിച്ചു.. എത്ര പെട്ടന്നാടി നീ എന്റെ മൂഡോഫ് മാറ്റിയെ.....ശെരിക്കും ഞാൻ ലക്കിയാണ് എന്റെ മുഖം ഒന്ന് വാടിയാൽ തിരിച്ചറിയുന്ന എനിലെ നോവിനെ നിമിഷങ്ങൾ കൊണ്ട് ഇല്ലാണ്ടാക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടിയില്ലേ അതിൽ കൂടുതൽ എന്താ വേണ്ടേ....ഇതിനൊക്കെ എന്താ ഞാൻ തരണ്ടേ.... പകരം എന്ത് ചോദിച്ചാലും തരുവോ...... ഒരു കുറുമ്പോടെ അവൾ ചോദിച്ചതും എന്തെന്ന ഭാവത്തിൽ പുരികം ചുളിച്ചവൻ അവളെ നോക്കി.....

ദേ ഞാൻ ചോദിക്കുവേ പിന്നെ വാക്ക് മാറ്റരുത്..... ഇല്ലെന്റെ പൊന്നെ നീ ചോദിക്കടി ഈ ഭൂമിക്ക് കീഴിൽ ഉള്ള എന്നെക്കൊണ്ടാവുന്ന എന്തും ഞാൻ സാധിച്ചുതരും...... എങ്കിലേ.... ഇന്നീ ഭൂമിയിൽ ഈ ലാവണ്യ ഏറ്റവും കൂടുതൽ ആശിക്കുന്നത് ഈ കാശിനാഥന്റെ പാതി ആവാൻ ആണ് സാധിച്ചു തരുമോ..... കാത്തിരുന്നു മടുത്തു കാശിയേട്ട..... ഈ ജന്മം ഈ സ്നേഹം ഞാൻ പ്രതീക്ഷിച്ചതല്ല പക്ഷെ ഇപ്പൊ ഇത്രേം എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നു..... ഏട്ടനെ എനിക്ക് നഷ്ടപ്പെടുമോ എന്ന്..... ഒരു നിമിഷം എങ്കിൽ ഒരുനിമിഷം നേരത്തെ പിടിച്ചടക്കാൻ മനസ്സ് ഒരുപാട് കൊതിക്കുന്നു..... അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ചേർന്ന്നിന്ന് നനവാർന്ന മിഴികളാൽ പറഞ്ഞതും അവളെ നോക്കി നേർമ്മയിൽ ചിരിച്ചവൻ തുടർന്നു.....

ലെച്ചു.... നീ ഇപ്പൊ പറഞ്ഞത് ഞാനും ആലോചിച്ച കാര്യം ആണ് പക്ഷെ നിന്റെ സ്റ്റഡീസ് അത് ഡ്രോപ്പ് ചെയ്യേണ്ടിവരില്ലേ ..... നീ ഇപ്പൊ ജോയിൻ ചെയ്തതല്ലേ ഉള്ളു...... മാര്യേജ്.... പെട്ടന്ന് ഇങ്ങോട്ട് ഒരു മാറ്റം അപ്പൊ പിന്നെ എങ്ങനെയാ പെണ്ണേ.... നിന്നെ എത്രയും പെട്ടന്ന് എന്റേതക്കാനാ എനിക്കും ഇഷ്ടം എന്നാൽ എന്നോളം നിനക്ക് പ്രീയപ്പെട്ടത് അല്ലേ നിന്റെ ഡ്രീംസ്‌... തന്റെ മിഴികളിൽ നോക്കി ചെറു ചിരിയോടെ പറയുന്നവന്റെ ചുണ്ടുകളിൽ കൈ ചേർതകവൾ അവനെ തടഞ്ഞു..... കാശിയേട്ടനോളം പ്രീയപ്പെട്ടതായി ഈ ലെച്ചുവിന് മറ്റൊന്നും ഇല്ല..... ആരുമില്ല..... കാശിയേട്ടന് അറിയാമോ അമ്മയോടും അപ്പയോടും പിണങ്ങി ഇറങ്ങിയതാ ഞാൻ എന്റെ അനുവാദതിന് കാക്കാതെ അവർ എന്റെ മാര്യേജ് ഫിക്സ് ചെയ്തു ഡേറ്റ് ഇന് രണ്ട് ദിവസം മുൻപ് ഞാൻ അവിടുന്ന് ഇറങ്ങി..... ഒളിച്ചോട്ടം അല്ല....

അവർക്കും അറിയാം ഞാൻ മുംബൈക്കാണ് വന്നതെന്ന് ഇനി ഇങ്ങനെ ഒരു മകൾ അവർക്കില്ലപോലും..... എനിക്കറിയാം എന്നോടുള്ള ഇഷ്ട്ടംകൊണ്ടാണ് ഈ വാശി.... പക്ഷെ നിങ്ങളെ മറന്ന് മറ്റൊരുവന് യന്ത്രം പോലെ ഒരു ഭാര്യ ആയി കഴിയാൻ പറ്റില്ല എനിക്ക്...... ഞാൻ നാട്ടിൽ വന്നിട്ട് 1 വീക്ക്‌ ആയി ആരും എന്നെ ഒന്ന് അന്വേഷിച്ചിട്ടുപോലുമില്ല...... ഉള്ളിലെ നോവിനെ ഇറക്കിവെച് പൊട്ടികരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നവളെ അൽപനേരം നോക്കി നിന്നവൻ അവളുടെ മുടിയിൽ മെല്ലെ തലോടി..... ഇത്രയും സങ്കടം മനസ്സില്ലിട്ടാണോ നീ ഞങ്ങളുടെ കൂടേ കളിച്ചുചിരിച്ചു നടന്നെ..... എങ്ങനെ പറ്റുന്നടി നിനക്കിങ്ങനെ..... പറഞ്ഞൂടായിരുന്നോ എന്നോടെങ്കിലും....നോവിക്കുമായിരുന്നോ ഞാൻ.....

ചേർത്ത് നിർത്തില്ലായിരുന്നോ..... സാരില്ല കാശിയേട്ട...... ഞാൻ ഒറ്റക്കായി പോകുമോ എന്നോർത്ത അവർ നിർബന്ധം പിടിച്ചേ അതൊക്കെ മാറും എന്റെ അപ്പയും അമ്മയും അല്ലേ അവർ വരും ഈ ദേഷ്യം ഒക്കെ മാറുമ്പോൾ എന്റെ കാശിയേട്ടൻ എന്നെ സ്വീകരിച്ചു എന്നറിയുമ്പോൾ അവർ വരും എനിക്കുറപ്പുണ്ട്.... തന്നോടൊത്ത് നിലത്തിരിക്കുന്നവന്റെ തോളിലേക്ക് ചാഞ്ഞിരുന്നവൾ പറഞ്ഞതും അവൻ അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചു.... ഓരോ നിമിഷവും നീ എന്നെ അത്ഭുതപ്പെടുത്തുവാണ് ലെച്ചു...... ഇത്രക്ക് സ്നേഹിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു..... എന്നും ആട്ടി അകറ്റിയിട്ടും എനിക്ക് വേണ്ടി.... എന്റെ സ്നേഹം സ്വന്തമാകുമെന്ന പ്രതീക്ഷപോലും ഇല്ലാഞ്ഞിട്ടും ഒക്കെ ഉപേക്ഷിച്ചു ഇറങ്ങി വരാൻ എന്ത് യോഗ്യത ആടി എനിക്കുള്ളെ..... നോവിച്ചിട്ടല്ലേ ഉള്ളു..... എന്നിട്ടും എങ്ങനെ കഴിയുന്നടി.....

അതിന് ഉത്തരം ഒന്നേ ഉള്ളു ഈ ഭൂമിയിൽ മറ്റൊന്നും എനിക്ക് കാശിയേട്ടനെകാളും വലുതല്ല..... ഈ ഹൃദയം മിടിക്കുന്നത് പോലും നിങ്ങൾക്കുവേണ്ടി ആണ്..... എന്നിലേക്ക് ഞാൻ സ്വീകരിക്കുന്ന ഈ ജീവവായു പോലെയാണ് എനിക്ക് കാശിയേട്ടൻ...... എന്റെ പ്രാണൻ...... എന്റെ പ്രണയം..... പക്ഷെ ഞാൻ നിന്നെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ നീ തിരികെ പോകുമായിരുന്നോ..... ഇല്ല.... അപ്പൊ അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രം ആയിരുന്നു കാശിനാഥൻ..... ഒന്നിന്റെ പേരിലും എനിക്ക് നഷ്ടപ്പെടുത്താൻ ആവുമായിരുന്നില്ല..... ഇഷ്ടമല്ലെങ്കിലും എനിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കാമല്ലോ... എന്റെ സ്വന്തം എന്ന് മനസ്സിൽ ഉറപ്പിച്ചു ജീവിക്കാമല്ലോ..... ആ സ്ഥലത്തിന് മറ്റൊരവകാശി അതെനിക്ക് പറ്റില്ലായിരുന്നു..... ഞാൻ വിളിക്കട്ടെ കിഷോർ അങ്കിളിനെ..... വേണ്ട കാശിയേട്ട....

ഇപ്പൊ വേണ്ട ഒരുപാട് വലിയ അപമാനം ആണ് ഞാൻ അവർക്ക് സമ്മാനിച്ചത് ഇത്രയും നാൾ പൊന്നുപോലെ വളർത്തിയതിന്റെ കൂലി..... പക്ഷെ ഞാൻ നിസ്സഹായ ആയിരുന്നു... എനിക്കാതെ പറ്റുമായിരുന്നുള്ളു.... ഒക്കെ ക്ഷേമിക്കാൻ അവർക്കും സമയം വേണ്ടിവരും കുറച്ചു കൂടേ കഴിയട്ടെ..... മ്മ്മ്.... നീ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ല പക്ഷെ ഞാൻ വിളിക്കും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കാശിനാഥൻ ഈ ലാവണ്യ കിഷോറിന്റെ കഴുത്തിൽ താലി ചാർത്താൻ പോകുന്നു എന്ന് പറയാൻ വരുന്നതും വരാത്തത്തും അവരുടെ ഇഷ്ട്ടം പറയേണ്ടത് എന്റെ കടമയല്ലേ...... കണ്ണീർ തുടച്ച് ഒരു പുഞ്ചിരിയോടെ എഴുനേറ്റ് പോകാൻ ഒരുങ്ങിയവളെ നോക്കി പറഞ്ഞവൻ കുസൃതി ചിരിയോടെ പറഞ്ഞതും കണ്ണുകൾ വിടർത്തി അവൾ അവനെ നോക്കി..... കാശിയേട്ട..... എന്നെ ഒന്ന് നുള്ളിക്കെ.... ഞാൻ സ്വപ്നം കാണുവാണോ....

. അവളെ നോക്കി മീശ ഒന്ന് പിരിച്ചവൻ വയറിൽ ചുട്ടിപ്പിടിച്ചു കവിളിൽ ഒന്ന് നുള്ളി...... ഇപ്പോ വിശ്വാസം ആയോ...... എനിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചു വന്ന നിന്റെ ആഗ്രഹം സാധിച്ചു തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാടി ജീവിച്ചിരിക്കുന്നെ...... പിന്നെ സ്റ്റഡീസ് അത് നിർത്താൻ പറ്റില്ല ഇവിടെ എവിടെയെങ്കിലും ഒരു സീറ്റ്‌ ഞാൻ മാക്സിമം നോക്കാം ശെരിയായാൽ നമ്മുക്ക് പോയി അച്ഛനെയും അമ്മയെയും ഒക്കെ കണ്ട് നീ ജോയിൻ ചെയ്തടുത്തെ ഫോര്മാലിറ്റി ഒക്കെ തീർത്തു സർട്ടിഫിക്കറ്റ് വാങ്ങി വരാം..... പക്ഷെ അതിനൊക്കെ മുൻപ് നീ ഈ കാശിനാഥന്റെ പാതി ആയിരിക്കും...എന്താ ഹാപ്പി അല്ലേ..... ഹാപ്പി ആണോന്നോ..... ഞാൻ... എന്താ പറയണ്ടേ..... എനിക്ക് ഇതൊന്നും ഇപ്പോഴും വിശ്വാസം വരുന്നില്ല....... എന്റെ സന്തോഷം അത് പറഞ്ഞറിയിക്കാൻ ആവില്ല കാശിയേട്ട.....

കണ്ണുകൾ നിറച്ച് തന്നെ നോക്കി വാക്കുകൾ പെറുക്കി കൂട്ടി പറയുന്നവളെ ചേർത്ത് നിർത്തിയവൻ ആ കണ്ണുനീർ തന്റെ ചുണ്ടിന്നാൽ ഒപ്പിയെടുത്തു.... സന്തോഷം വന്നാലും കരയുന്ന ഒരു പെണ്ണ്..... മതി ഇനി കരഞ്ഞത് നീ ചെല്ല് ഇപ്പൊ മാമ കുളികഴിഞ്ഞുകാണും ഇറങ്ങി വന്ന് നമ്മളെ ഇങ്ങനെ കണ്ടാൽ എനിക്ക് കഴുക്ക് ഉറപ്പാ..... തന്നോട് ചേർന്ന് നിൽക്കുന്നവളുടെ വയറിൽ ചുറ്റിപിടിച് തന്നോട് ഒന്നുകൂടി ചേർത്ത് നിർത്തി അവൻ പറഞ്ഞതും പിന്നിലേക്ക് നോക്കി വാപൊത്തി നിൽക്കുന്നവളെ കാണേ സംശയത്തോടെ തിരിയാൻ ഒരുങ്ങിവേ ചെവിയിൽ പിടി വീണിരുന്നു...... അയ്യോ മാമേ ഈ പെണ്ണ് കരഞ് സീൻ ആക്കിയപ്പോൾ ഒന്ന് ആശ്വസിപ്പിച്ചതാ സത്യം...... ചെവിയിൽ പിടിച്ച മാമയുടെ കൈകളിൽ പിടിച്ചവൻ ദയനീയമായി തിരിഞ്ഞു നോക്കിയതും ആ ഗ്യാപ്പിൽ ലെച്ചു മുങ്ങി.... അശ്വസിപ്പിക്കാൻ ആണോടാ നീ എന്റെ കൊച്ചിനെ കേറി ഉമ്മവെച്ചേ...... ഈ..... 😁😁😁😁

അപ്പൊ എല്ലാം കണ്ടു അല്ലേ..... മ്മ്... നല്ല വൃത്തിയായി കാണുകയും ചെയ്തു കേൾക്കുകയും ചെയ്തു..... അപ്പൊ എങ്ങനെയാ ഇനി മുന്നോട്ടുള്ള കാര്യങ്ങൾ...... അതൊക്കെ എന്താണെന്നുവെച്ചാൽ മാമ തീരുമാനിച്ചോ പിന്നെ തീരുമാനിക്കുമ്പോ അപ്പുവിന്റെയും അതുവിന്റെയും കൂടേ നോക്കിക്കോ അതിങ്ങളെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല അവൻ എന്നെക്കാൾ ഭീകരൻ ആണ്...... മ്മ്.... ഞാൻ അപ്പുവിന്റെ അമ്മയോട് സംസാരിക്കാം നല്ല ഒരു മുഹൂർത്തം നോക്കി എത്രയും പെട്ടന്ന് നടത്താം..... അതുവരെ രണ്ടും എന്റെ പെണ്പിള്ളേരുടെ പരിസരത്ത് കണ്ടുപോകരുത്.......അപ്പുവിനോട് ഞാൻ പറഞ്ഞോളാം.... കാശിയെ ഒന്ന് ഇരുത്തിനോക്കി താക്കിത്തോടെ പറഞ്ഞു ബാലൻ വെളിയിലേക്ക് നടന്നതും ഒരു ചമ്മിയ ചിരിയോടെ തലയാട്ടി അവൻ ബെഡിലേക്ക് മലർന്നു....... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

രാത്രി അച്ഛനോടൊത്ത് ബാൽകാണിയിൽ ഇരിക്കവേ ആണ് ദേവിന്റെ ഫോൺ ശബ്ധിച്ചത്....ഡിസ്പ്ലേയിൽ മാനേജർ എന്ന് കണ്ടതും ഫോൺ എടുത്ത് ചെവിയോട് ചേർത്തവൻ മാറി നിന്നു..... ഹലോ സർ...... യെസ്.... Tell me.... Raj..... സർ അത് ഇന്ന് നമ്മൾ ക്ലൈന്റ്സിന് കൊടുത്ത ചെക്ക് ഒക്കെ ബൗൺസ് ആയി..... ഇപ്പൊ പലരും ഇങ്ങോട്ട് വിളിച്ചിരുന്നു..... But how is it possible.... ബാങ്കിൽ amount ഉണ്ടല്ലോ പിന്നെ എങ്ങനെ ചെക്ക് ബൗൺസ്സ് ആയി..... അറിയില്ല സർ..... ഡീറ്റെയിൽസ് അറിയാൻ നാളെ ബാങ്കിൽ പോയെ പറ്റു..... Ok fine താൻ നാളെ ഒന്ന് അന്വേഷിക്ക് പിന്നെ ക്ലൈന്റ്സിനെ വിളിച്ച് നാളത്തെ കഴിഞ്ഞ് ok ആകാം എന്ന് പറയണം..... ശെരി സർ..... ഫോൺ വെച്ച് അസ്വസ്ഥതയോടെ മുടിയിൽ കൊരുത് വലിക്കുന്നവനെ കാണേ സംശയത്തോടെ വിശ്വദേവൻ അവന്റെ അടുത്തേക്ക് നടന്നു..... എന്താടാ എന്താ പറ്റിയെ..... ആരാ വിളിച്ചേ.... Raj ആണ്..... ഇന്ന് നമ്മൾ കൊടുത്ത ചെക്ക് ഒക്കെ ബൗൻസ് ആയി എന്ന്.... What....

അതെങ്ങനെ..... അറിയില്ല അച്ഛാ..... എന്തോ എവിടെയോ ഒരു പൊരുത്തക്കേട് പോലെ..... ഹരിയുടെ വരവും ഇതും തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടാക്കുമോ...... അതെങ്ങനെ.... അവർ വന്ന ഉടനെ ഇങ്ങനെ ഒരു നീക്കം.... അതും ഇത്ര വേഗത്തിൽ പോസ്സിബിൾ ആണോ...... അല്ലെ..... പക്ഷെ കാശി.... ബിസിനെസ്സിൽ അവൻ ഒരു കുറുക്കനാ.... അതാ എന്റെ പേടി.... മ്മ് നോക്കാം.... എന്തായാലും നാളെ ഓഫീസിൽ ചെന്നിട്ട് തീരുമാനിക്കാം..... നീ കഴിച്ച് കിടക്കാൻ നോക്ക്...... വെരുകിനെപ്പോലെ നടക്കുന്നവന്റെ മുടിയിൽ ഒന്ന് തലോടി അയാൾ പറഞ്ഞതും അയാളെ നോക്കി തലകുലുക്കി അവൻ താഴേക്ക് നടന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️ കാശി എന്താ നാളെ എക്സാറ്റ് പ്ലാൻ....... നാളത്തെ കാര്യത്തിന്റെ ചർച്ചയിൽ ആണ് കാശിയും ഹരിയും അപ്പുവും ബാലൻ മാമയും.... കോമൺ ബാൽകാണിയിലെ സ്വിങ് ചെയറിൽ ഇരുന്നുകൊണ്ട് അപ്പു ചോദിച്ചതും കാശി ഒരു ചിരിയോടെ സോപനത്തിലേക്ക് ചാരി ഇരുന്നു.....

ഹരി..... നിയറിഞ്ഞോ ശ്രീനാഥ് ഗ്രൂപ്പിൽ നിന്നും ഇന്നലെ കൊടുത്ത ചെക് ഒക്കെ ബൗൺസ് ആയി..... അവിടെ ഇപ്പൊ തന്തയും മകനും പുകഞ്ഞു തുടങ്ങി കാണും..... ചുണ്ടിലെ അതേ ചിരിയോടെ അവൻ പറഞ്ഞതും അപ്പുവും ഹരിയും ബാലനും ഒരു ഞെട്ടലോടെ അവനെ നോക്കി..... ടാ ഇത് എങ്ങനെ നീ... അറിഞ്ഞു...... ഉള്ളിൽ നിറഞ്ഞ കൗതുകത്തോടെ ഹരി ചോദിച്ചതും കാശി അതേ ചിരിയോടെ അവനുനേരെ തിരിഞ്ഞു..... ഹരി നാളെ നമ്മൾ വെറുതെ അങ്ങ് കേറി ചെല്ലാൻ പറ്റുവോ ചെല്ലുമ്പോ ഒരു മാസ്സ് എൻട്രി ഒക്കെ വേണ്ടേ..... എന്റെ കാശി ഒന്ന് തെളിച്ചു പറ..... ടാ ഒന്നും ചിന്തിക്കാതെ ഞാൻ ഇതിന് ഇറങ്ങി തിരിക്കില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ...... അന്ന് അമ്മുവിന് ആ മെയിൽ വന്നത് ഓർമ്മയുണ്ടോ.....

അതിന്റെ പിറ്റേന്ന് തന്നെ ഒക്കെ അമ്മുവിന്റെയും നിന്റെയും പേരിൽ മാറ്റിയതിന്റെ ബാക്കി ഫോർമാലിറ്റി ചെയ്തില്ലേ..... മ്മ് അത് ഞാൻ ഓർക്കുന്നുണ്ട് അതും ഇതും തമ്മിൽ എന്താ കണക്ഷൻ..... എന്റെ അപ്പു അവിടെ ഇപ്പൊ അവർക്ക് ഉള്ള അധികാരം എന്താ.... ശ്രീക്ക് 21 വയസ്സാകുംവരെ ഒക്കെ നോക്കി നടത്താൻ ഉള്ള അധികാരം ശ്രീയുടെ അച്ഛന് ഉണ്ടായിരുന്നു എന്നാൽ അത് കഴിഞ്ഞു അപ്പൊ ശ്രീയുടെ അഭവത്തിൽ അച്ഛന് സ്വത്തുക്കൾ കൈകാര്യം ചെയ്യാം ആ അധികാരം ആണ് വിശ്വദേവൻ എന്നാ ദേവിന്റെ അച്ഛന് ഉണ്ടായിരുന്നത്.... പക്ഷെ ശ്രീ എഴുതിവെച്ച വിൽ വാല്യൂബിൾ ആയതോടെ ഒക്കെ ഇപ്പൊ അമ്മുവിനായി എന്നുവെച്ചാൽ ഇപ്പൊ ശ്രീനാഥ് ഗ്രുപ്പിൽ സൈനിങ് അതൊരിറ്റി ഇപ്പൊ അമയാ ഹരികൃഷ്ണനും ഉം ഹരികൃഷ്ണനും ആണ്....

. ശ്രീക്കും ശ്രീയുടെ അഭവത്തിൽ അവന്റെ അച്ഛനും ഉണ്ടായിരുന്ന അധികാരം ഇപ്പൊ അമ്മുവിനും അമ്മുവിന്റെ അഭവത്തിൽ നിനക്കും ആയി മാറ്റി എന്ന്...... ഓഹോ അപ്പൊ ചുരുക്കി പറഞ്ഞാൽ നാളെമുതൽ അവിടെ ഒരു ഫയൽ നീങ്ങണം എങ്കിൽ അമ്മുവോ ഹരിയോ വിചാരിക്കണം എന്ന്...... തടിക്ക് കൈ കൊടുത്ത് അപ്പു പറഞ്ഞതും അവനെ നോക്കി കണ്ണിറുക്കി കാശി ബാലന്റെ അടുത്തേക്ക് നടന്നു..... മാമേ..... എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..... ഒന്നുമില്ലടാ...... നിന്റെ നീക്കം അത് മാമക്ക് ഒരുപാട് അങ്ങ് ഇഷ്ട്ടമായി..... വലിന് തീപ്പിടിച്ച ദേവനെ എനിക്കിപ്പോ എന്റെ മുന്നിൽ കാണാം.....

പക്ഷെ സൂക്ഷിക്കണം ഒക്കെ കൈവിട്ടുപോയി എന്നാക്കുമ്പോൾ അവൻ എന്തും ചെയ്യും...... അറിയാം മാമേ കരുതി തന്നെയാണ് ഇരിക്കുന്നത് ഈ വീട്ടിലും ഇവിടെ ഉള്ള ഒരോരുത്തർക്കും പിന്നിലും രാവും പകലും ഈ കാശിയുടെ ആളുകൾ കാവൽ ഉണ്ട്.....വീട്ടിൽ cctv ഉം രണ്ട് മെയിൻ ഡോറിലും എല്ലാ ബാൽകാണി ഡോറിലും സേഫ്റ്റി അലാം വെക്കാൻ നാളെ നമ്മുടെ സ്റ്റാഫ്‌ വരും..... കരുതലോടെ ഓരോന്നും പ്ലാൻ പോലെ പറയുന്നവനെ നോക്കി ഹരിയും അപ്പുവും വാ തുറന്നതും രണ്ടിന്റെയും തലയിൽ ഒന്ന് കൊട്ടി അവൻ സോപനത്തിലേക്ക് മലർന്നു കിടന്നു............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story