❤❤നിനക്കായ് ❤❤: ഭാഗം 59

ninakkay arya

രചന: ആര്യ നിധീഷ് 

അറിയാം മാമേ കരുതി തന്നെയാണ് ഇരിക്കുന്നത് ഈ വീട്ടിലും ഇവിടെ ഉള്ള ഒരോരുത്തർക്കും പിന്നിലും രാവും പകലും ഈ കാശിയുടെ ആളുകൾ കാവൽ ഉണ്ട്.....വീട്ടിൽ cctv ഉം രണ്ട് മെയിൻ ഡോറിലും എല്ലാ ബാൽകാണി ഡോറിലും സേഫ്റ്റി അലാം വെക്കാൻ നാളെ നമ്മുടെ സ്റ്റാഫ്‌ വരും..... കരുതലോടെ ഓരോന്നും പ്ലാൻ പോലെ പറയുന്നവനെ നോക്കി ഹരിയും അപ്പുവും വാ തുറന്നതും രണ്ടിന്റെയും തലയിൽ ഒന്ന് കൊട്ടി അവൻ സോപനത്തിലേക്ക് മലർന്നു കിടന്നു..... ➖️➖️➖️➖️➖️➖️➖️➖️ അമ്മുവും അതുവും ലച്ചുവും റൂമിൽ ഇരിക്കവേ ആണ് രേവതിയും ഭാനുവും അങ്ങോട്ട് വന്നത്...... എന്താ മക്കളെ ഉറങ്ങാൻ ഒന്നും ആയില്ലേ..... മൂവരെയും നോക്കി രേവതി ചോദിച്ചതും ഒരു ചിരിയോടെ അവർ എഴുന്നേറ്റു...... ഹരിയേട്ടനും കാശിയേട്ടനും ഒക്കെ ബാൽകാണിയിൽ എന്തോ ചർച്ചയിൽ ആണ് ഇവൾ ഇവിടെ ഒറ്റക്കല്ലേ ഹരിയേട്ടൻ വരുന്നവരെ ഒരു കമ്പനി കൊടുക്കാൻ വന്നതാ ഞങ്ങൾ...... രേവതിയോട് പുഞ്ചിരിയോടെ അതു പറഞ്ഞു.... മ്മ് ഞാനും കണ്ടു എല്ലാവരും കൂടേ മുകളിലേക്ക് പോകുന്നത് അമ്മു ഒറ്റക്കാവും എന്നോർത്ത ഞാനും വന്നേ.....ഇപ്പൊ മൂന്നാളും ഉള്ള സ്ഥിതിക്ക് കാര്യങ്ങൾ ഒക്കെ പറയാം അല്ലേ ഭാനു.....

അതുവിനെയും ലെച്ചുവിനെയും നോക്കി രേവതി ഭാനുവിനോടായി പറഞ്ഞതും സംശയത്തോടെ ഇരുവരും പരസ്പരം നോക്കി..... അതേ രേവതി ഏതായാലും ഇനി അധികം ദിവസം ഇല്ല അപ്പൊ രണ്ടാളും അറിഞ്ഞിരിക്കട്ടെ..... രേവതിയെ നോക്കി പറഞ്ഞ് ഭാനു കട്ടിലിലേക്ക് ഇരുന്നു...... എന്റെ പിള്ളേരെ നിങ്ങൾ ഇങ്ങനെ മിഴിച്ചു നിൽക്കാതെ ഇവിടെ ഇരിക്ക്..... ഒന്നും മിണ്ടാത്തെ തങ്ങളെ മിഴിച്ചു നോക്കുന്ന ലെച്ചുവിനെയും അതുവിനെയും പിടിച്ച് സോഫയിൽ ഇരുത്തി രേവതി അവരുടെ അടുത്തായി ഇരുന്നു..... ഇവിടെ കണ്ണടച്ച് ചില കള്ളപൂച്ചകൾ പാല് കുടിക്കുന്നുണ്ട് ഇനി അത് വേണ്ട നാലിനെയും ഞങ്ങൾ അങ്ങ് തളക്കാൻ തീരുമാനിച്ചു.... അവന്മാരോട് ബാലേട്ടൻ പറഞ്ഞോളും നിങ്ങളോട് പറയാനാ ഞങ്ങൾ വന്നത്..... ലെച്ചുവിന്റെ കവിളിൽ നുള്ളി രേവതി പറഞ്ഞതും ഒരു ചമ്മിയ ചിരിയോടെ അവൾ അവരെ നോക്കി..... ഒന്നും മനസ്സിലാകാതെ അമ്മുവും അതുവും രേവതിയെ നോക്കി..... എന്റെ പൊന്ന് മക്കളെ ഈ കള്ളി നിങ്ങളോടൊന്നും പറഞ്ഞില്ലേ...... ഈ കാന്താരി നിന്റെ ആങ്ങളയെ വളച്ചു കുപ്പിയിൽ ആക്കിയിട്ടുണ്ട് ഇന്ന് ഉച്ചക്ക് ബാലേട്ടനാ പറഞ്ഞേ അപ്പുവിനെയും അതുവിന്റെയും കൂടേ ഇതും നടക്കട്ടെ എന്ന്..... പിന്നെ നിന്ന് നേരം കളയാതെ ഞങ്ങൾ പോയി ഒരു മുഹൂർത്തം കുറിച്ചു .... ഈ ബുധൻ അതായത് മറ്റന്നാൾ രാവിലെ എട്ടിനും ഏട്ടരക്കും മദ്ധ്യേ...... മറ്റന്നാളോ...... രേവതി പറഞ്ഞ് നിർത്തിയതും അതുവും ലച്ചുവും ഒരുപോലെ ഞെട്ടി.......

അതേ മറ്റന്നാൾ എന്താ അതിലും നേരത്തെ വേണോ...... രേവമ്മേ ഇപ്പൊ ഇത്രപെട്ടന്ന് ഒരു കല്യാണം ഒക്കെ വേണോ....... അതുകൊള്ളാം നീ അല്ലേ കാശിയോട് വിവാഹം വേഗം വേണമെന്ന് പറഞ്ഞേ എന്നിട്ടിപ്പോ എന്താ...... അത് ഞാൻ അപ്പോഴത്തെ ഒരു ആവേശത്തിൽ പറഞ്ഞതാ സത്യായിട്ടും കല്യാണം എന്നൊക്കെ കേട്ടിട്ട് കൈയും കാലും വിറക്കുന്നു..... അതൊക്കെ കേട്ട് കഴിയുമ്പോ മാറിക്കോളും.... എങ്കി നിങ്ങൾ സംസാരിക്ക് ഞങ്ങൾ കിടക്കുവാ...... നഖം കടിച്ചിരിക്കുന്ന ലെച്ചുവിനോടായി പറഞ്ഞ് രേവതിയും ഭാനുവും ഇറങ്ങിയതും അമ്മു അവളെ നോക്കി ആക്കി ചിരിച്ചു..... ചിരിക്കാതെടി ദ്രോഹി ഓർത്തിട്ട് മുട്ട് കൂട്ടിയിടിക്കുവ ആ മനുഷ്യന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോ ശ്വാസം മുട്ടും...... ഈ പിശാശിന് ഈ വക ഫീലിംഗ് ഒന്നുമില്ലേ..... ഒരു എക്സ്പ്രഷനും ഇല്ലാതെ ഇരിക്കുന്ന അതുവിന്റെ തോളിൽ തട്ടി ലെച്ചു പറഞ്ഞതും ഒരു ഞെട്ടലോടെ അവൾ ചാടി എഴുനേറ്റു...... അയ്യോ എനിക്ക് ഇപ്പൊ കല്യാണം വേണ്ടേ.... ആരേലും ഒന്ന് പറയോ..... നെഞ്ചതടിച്ചു നിലവിളിച്ചവൾ പറഞ്ഞതും ഇതെന്താ സംഭവം എന്നറിയാതെ ഇരുവരും അവളെ മിഴിച്ചു നോക്കി.... ഇത്രേം നേരം ഒരക്ഷരം മിണ്ടാതെ ഇരുന്നിട്ട് നീ ഇപ്പൊ എന്നാതിനാ കിടന്നമറുന്നെ......

മനഃപൂർവം മിണ്ടാതെ ഇരുന്നതല്ലെടി കല്യാണം എന്ന് കേട്ടപ്പോ ഫ്രീസ് ആയി ഇരുന്നു പോയതാ..... എന്റെ പൊന്ന് അമ്മു ഒന്ന് പറയടി ഇപ്പൊ വേണ്ടെന്ന്.....അല്ലേ തന്നെ ആ അപ്പുവേട്ടൻ ആള് പഞ്ചാരയുടെ ഹോൾസെയിൽ ഡീലർ ആണ് ഇനി കെട്ടു കൂടി കഴിഞ്ഞാൽ അയ്യോ എനിക്ക് ഓർക്കാൻ കൂടി വയ്യായെ.... ഇവൾക്ക് പിന്നെ റിസ്ക് ഇല്ല എന്റെ കാശിയേട്ടൻ പാവം ഒരു നിഷ്കു അതുപോലെ അല്ല ആ സാദനം അല്ലേ തന്നെ കെട്ടൊന്ന് കഴിയട്ടെ എന്നുപറഞ്ഞു ഭീഷണി ആണ്.... ആര് നിഷ്കു.... നിന്റെ ഏട്ടനോ... കൂടേ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ... നെഞ്ചിൽ കൈ വെച്ച് പറയുന്നവളോടായി സീലിംഗ് നോക്കി ലെച്ചു പറഞ്ഞതും ഇരുന്നിടത്തുനിന്നു ചാടിഎഴുന്നേറ്റവൾ ലച്ചുവിനെ നോക്കി..... എടി സാമാദ്രോഹി എട്ടും പൊട്ടും തിരിയാത്ത എന്റെ ഏട്ടനെ നീ വഴിതെറ്റിച്ചോ..... പ്ഫാ..... പറഞ്ഞ് തീർന്നതും ലെച്ചുവിന്റെ ആട്ടിൽ അവൾ ബാലൻസ് തെറ്റി സോഫയിലേക്ക് തന്നെ ഇരുന്നു..... നീ അല്ലേ പറഞ്ഞേ കൂടേ കിടന്നുന്നൊക്കെ എന്നിട്ട് എന്നെ എന്നാത്തിനാടി ആട്ടിയെ ഓ ഈ ശവം.... ഞാൻ ഒരു ബനാന ടോക്ക് പറഞ്ഞതാ.... പക്ഷെ അതല്ലല്ലോ ഇവിടുത്തെ വിഷയം.... നിന്റെ ഏട്ടൻ പാവം നിഷ്ക്കു അല്ലേ..... അങ്ങേരെ അർജുൻറെഡ്ഢിക്ക് ബാലൻ കെ നായറിൽ ഉണ്ടായ ഐറ്റം ആണ്....

നോ.... ഇത് ഞാൻ വിശ്വസിക്കില്ല എന്റെ കാശിയേട്ടൻ എക്സ്ട്രാ ഡീസന്റ് ആണ്.... അതേ അതിനോട് ഞാനും യോജിക്കുന്നു..... അമ്മു...... യൂ ടൂ..... സോറി ഡീയർ സ്ട്രോങ്ങ്‌ എവിഡൻസ് ഇല്ലാതെ ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.... എവിഡൻസ് അല്ലേ നിനക്കൊക്കെ വേണ്ടേ കാണ് കണ്ണ് നിറച്ച് കാണ് ആപ്പിൾ പോലെ ഇരുന്ന എന്റെ ചുണ്ടാ ഇപ്പൊ മാങ്ങാണ്ടി പോലെ ആയി..... മുറിഞ്ഞ ചുണ്ട് വിടർത്തി കാട്ടി അവൾ പറഞ്ഞതും അതു അവളെ ഒന്ന് സൂക്ഷിച്ചു നോക്കി...... ഓ വല്യ കാര്യം പോയിനെടി ഇത് നീ എന്തോ ആക്രാന്തം മൂത്ത് തിന്നപ്പോ മുറിഞ്ഞതാ..... ലച്ചുവിനെ പുച്ചിച് അതു തിരികെ നടന്നതും അവളെ തിരിച്ചു നിർത്തിയവൾ പല്ല് ഞെരിച്ചവളെ നോക്കി..... ഓ ഡിയർ ഈ മുറുക്കൊക്കെ തിന്നാൽ ചുണ്ട് മുറിയും അത് വായിൽനിന്നും എടുത്തു കളയൂ..... മുറുക്കല്ലെടി അച്ചപ്പം...... ഭാവി നാത്തൂൻ അല്ലേ എന്ന് വെച്ച് ഒന്ന് ഒതുങ്ങിയപ്പോ നീ എന്റെ തലയിൽ ഡിസ്ക്കോ കളിക്കുന്നോ.... പല്ല് ഞെരിക്കുന്ന ഒച്ചയിൽ അവൾ പറഞ്ഞത് അവളെ പിടിച്ച് സോഫയിലേക്ക് തള്ളി ലെച്ചു അവൾക്ക് നേരെ ചീറി.... ഓ മൈ ഗോഡ് നാഗവല്ലി..... നിനക്കെന്താടി പ്രാന്താണാ..... മനുഷ്യന്റെ നടു..... കണക്കായിപ്പോയി.... നിന്റെ പുന്നാര ആങ്ങള ഉണ്ടല്ലോ അങ്ങേര് എന്നെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ അടയാളമാ ദേ ഇത്.....

കഴുത്തിലെ മുടി നീക്കി അവൾ പറഞ്ഞതും കണ്ണ് മിഴിച്ച അതു ലച്ചുവിനെ ഒന്ന് നോക്കി..... പറയടി പറ ഇനി ഇതും ഞാൻ കടിച്ചതാണെന്ന് പറ.... ഇത് മാത്രം അല്ല ഇനിയും ഉണ്ട് ദേ കണ്ടോ.... ഇട്ടിരുന്ന ടീഷർട് തോളിൽ നിന്നും നീക്കിയതും മാറിൽ നാഥ്‌ എന്ന് പച്ചക്കുത്തിയിടത്ത് ധന്ധങ്ങൾ ആഴ്ന്നിടം ചുവന്നു തിണിർത്ത് കിടക്കുന്നത് കാണേ നെഞ്ചിൽ കൈ വെച്ച് അതു അവളെ ഒന്ന് നോക്കി..... എന്താടി നിന്റെ നാക്ക് അണ്ണാക്കിൽ ഒട്ടിയോ..... പൊന്ന് മോളെ ലെച്ചു ഇത്രയും നേരം എനിക്ക് ടെൻഷൻ ആയിരുന്നു ഇപ്പൊ ആശ്വാസം ആയി..... പണി കിട്ടിയത് ഒറ്റക്കല്ലല്ലോ കൂട്ടിന് നീയും ഉണ്ടല്ലോ..... സന്തോഷം..... ചിരിയോടെ അതു പറഞ്ഞതും അതേ ചിരിയോടെ അവളും അമ്മുവിനടുത് കട്ടിലിലേക്കിരുന്നു...... ➖️➖️➖️➖️➖️➖️➖️➖️➖️ ഹരി നാളെ ഓഫീസിൽ പോയി വരുമ്പോൾ ടെസ്റ്റെയിൽസിൽ ഒന്ന് പോകണം പിന്നെ ജ്വലറിയിലും കേറണം..... എന്താ മാമേ വിശേഷം...... ഹരിയോടായി പറയുന്ന ബാലനെ നോക്കി കാശി ചോദിച്ചതും അതേ സംശയത്തോടെ അപ്പുവും ഹരിയും ബാലനെ നോക്കി.....

വിശേഷം നാളെ അല്ല മറ്റന്നാൾ ആണ്..... മറ്റന്നാളോ..... അതേ..... മറ്റന്നാൾ രാവിലെ ഇവിടെ അടുത്ത ദേവിക്ഷേത്രത്തിൽ വെച്ച് നിന്റെയും ലെച്ചുവിന്റെയും വിവാഹം ആണ്....... കാശിയെ നോക്കി ചിരിയോടെ ബാലൻ പറഞ്ഞതും ഒരു ഞെട്ടലോടെ അവൻ ബാലനെ നോക്കി...... അത് പൊളിച്ചു അളിയാ.... കൺഗ്രാട്സ്..... അവനെ നോക്കി ആക്കി ചിരിച് അപ്പു പറഞ്ഞതും അതേ ചിരിയോടെ ബാലൻ അവനെ പിടിച്ച് തന്റെ അടുത്തിരുത്തി..... അതേ അവന്റെ കൂടേ നീയും വെച്ചോ ഒരു കാൺഗ്രട്സ്... അവരോടൊപ്പം നിങ്ങളും ഉണ്ട് കേട്ടോ..... ആഹാ ഇപ്പൊ എനിക്ക് ആശ്വാസം ആയി.... ഇത്രപെട്ടന്ന് രണ്ടിനെയും പൂട്ടിയത്തിന് മാമക്ക് ഇരിക്കട്ടെ ഒരു ഷേക്ക്‌ ഹാൻഡ്..... ബാലന്റെ വാക്കുകളിൽ പകച്ചിരിക്കുന്ന അപ്പുവിനെയും കാശിയെയും നോക്കി ഒന്ന് ചിരിച് ബാലന്റെ കൈ ചേർത്തുപ്പിടിച്ചു ഹരി പറഞ്ഞതും അതേ ചിരിയോടെ ബാലൻ അവനെ നോക്കി................ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story