❤❤നിനക്കായ് ❤❤: ഭാഗം 60

ninakkay arya

രചന: ആര്യ നിധീഷ് 

ആഹാരം കഴിച്ചെന്നുവരുത്തി റൂമിൽ എത്തിയിട്ടും ദേവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥതമായിരുന്നു കിടന്നിട്ടുറക്കം വരാതെ കോമൺ ബാൽകാണിയിൽ നടക്കവേ ആണ്‌ പിന്നിൽനിന്നും വിശ്വദേവന്റെ വിളി എത്തിയത്... ദേവ്.... കിടന്നില്ലേ നീ ഇതുവരെ...... അവന്റെ തോളിൽ കൈ ചേർത്തയാൾ ഗൗരവത്തോടെ ചോദിച്ചതും മുടിയിൽ വിരൽ കോർത്തു പിടിച്ചവൻ തിരിഞ്ഞു നോക്കി..... ഉറക്കം വരുന്നില്ലച്ചാ ...... അവൻ ആ ഹരി.. അവനും അവളുടെ വയറ്റിൽ ഉള്ള അവന്റെ ചോരയും ഇല്ലാതെ ആവാതെ മനസ്സമാധാനം ഉണ്ടാവില്ല..... ഈ കണ്ട കാലം അത്രയും കഷ്ട്ടപെട്ടിട്ട് ഒക്കെ ഒറ്റ നിമിഷത്തിൽ ഇല്ലാതെയാവുന്നത് എനിക്കോർക്കാൻ കൂടി പറ്റില്ല... ഈർഷ്യയോടെ മുഷ്ടി ചുരുട്ടി പറഞ്ഞവൻ അയാളെ നോക്കിയതും ഗൂഢമായി ഒന്ന് ചിരിച്ചയാൾ തിരികെ നടന്നു..... അച്ഛാ..... ഞാൻ അറിയാതെ എന്തോ ഒപ്പിച്ച മട്ടുണ്ടല്ലോ..... അയാളുടെ ചിരിയിൽ പുരികം ചുളിച്ചവൻ ചോദിച്ചതും അതേ ചിരിയോടെ ആയാൾ അവനഭിമുഖമായി നിന്നു..... ഇതുവരെ എന്റെ മോനെകൊണ്ട് ഒന്നും കഴിഞ്ഞില്ലല്ലോ ഇനി നീ കുറച്ചുനേരം ബാൽകാണിയിൽ ഇരുന്ന് കളി കാണ് ദേവ് ഞാൻ കാണിച്ചുതരാം ഇര പോലും അറിയാതെ വേട്ടയാടുന്നതെങ്ങനെ എന്ന്....... പുച്ഛത്തോടെ ചിരിച്ചുകൊണ്ടായാൽ പറഞ്ഞതും നെറ്റി ഒന്ന് തടവി അവൻ അയാളെ നോക്കി..... അച്ഛാ...... ശ്രീയും അവന്റെ അച്ഛനും അമ്മയും പിന്നെ ആ ബാലനും യുവനും ഒക്കെ പാവങ്ങൾ ആയിരുന്നു എന്നാൽ അതുപോലെ അല്ല ഹരിയും കാശിയും....... ബുദ്ധിയിൽ കാലനാണ് കാശിഎങ്കിൽ ശക്തിയിലും ചങ്കുറപ്പിലും ആ ഹരിയോളം വരില്ല ആരും......

അവർ രണ്ടും ഉള്ളിടത്തോളം അമ്മുവിനെ ഒന്ന് തൊടാൻ പോലും പറ്റില്ല..... ദേവ്...... എതിരാളിയുടെ കഴിവിനെ അഭിനന്ദിക്കുമ്പോൾ നീ തൊറ്റ്പോകുകയേ ഉള്ളു ...... എതിരെ നിൽക്കുന്നവൻ എത്ര വലിയവൻ ആയാലും എന്നിലും വലുതല്ല എന്ന് നീ എന്ന് പറയുന്നോ അന്നേ നീ ഈ വിശ്വന്റെ മകൻ ആവു...... പരിഹാസത്തോടെ പറഞ്ഞയാൾ തിരികെ നടന്നതും പല്ല് ഞെരിച്ചു മുഷ്ടി ചുരുട്ടി അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു..... ഒക്കെ എന്റെ ആവുന്ന നാൾ നിങ്ങളുടെ എന്നോടുള്ള ഈ പുച്ഛം ഞാൻ അവസാനിപ്പിച്ചു തരും mr വിശ്വദേവൻ..... അയാൾ പോയവഴിയേ നോക്കി ദേഷ്യത്തിൽ പറഞ്ഞവൻ ചുവരിൽ മുഷ്ടിചുരുട്ടി ഇടിച്ചു.... ➖️➖️➖️➖️➖️➖️ ബാൽകാണിയിൽ സംസാരിച്ചിരിക്കവേ ആണ് കാശിയുടെ ഫോൺ റിങ് ചെയ്തത്.... ചിരിയോടെ ഫോൺ എടുത്തതും ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് മുഖത്തെ ഭാവം മാറുന്നത് കാണവേ മൂവരും സംശയത്തോടെ അവനെ നോക്കി...... ഹലോ.... ഹലോ കാശി സർ..... Yes tell me what happend??? സർ ബാക്ക് യാർഡ് വഴി ആരൊക്കയോ കോബോണ്ടിൽ കേറിയിട്ടുണ്ട് ഡോർസും ബാൽകാണിയും ഒക്കെ ലോക്ക് ചെയ്ത് അകത്തു കയറിക്കോ എല്ലാരും സേഫ് ആയിരിക്കണം ബാക്കി ഞങ്ങൾ നോക്കിക്കോളാം...... Ok സുന്ദർ താങ്ക്സ് ഫോർ ഇൻഫോമിങ്.... Its my duty sir..... ഫോൺ വെച്ച് ദൃതിയിൽ അവൻ ഹരിക്ക് നേരെ തിരിഞ്ഞു... ഹരി.... വേഗം ചെന്ന് താഴെ അവരൊക്കെ സേഫ് ആണെന്ന് ഉറപ്പാക്കണം.....

അപ്പു പോയി രണ്ടു ഡോർസും ക്ലോസ് ചെയ്യണം..... എന്താടാ കാശി എന്താ കാര്യം...... ആശങ്കയോടെ ബാലൻ ചോദിച്ചതും അവൻ ബാലനുനേരെ തിരിഞ്ഞു.... ഗേറ്റിലെ ഗാർഡ്സ് ആണ് വിളിച്ചത് കോബോണ്ടിൽ ആരോ കയറിയിട്ടുണ്ട്..പറഞ്ഞ് നിൽക്കാൻ സമയം ഇല്ല നിങ്ങൾ വേഗം ചെല്ല് ഞാൻ എല്ലാ ബാൽകാണി ഡോറും വിൻഡോയും ലോക്ക് ചെയ്യട്ടെ..... പിന്നെ അപ്പു ഡോർ ക്ലോസ് ചെയ്യാൻ പോകുമ്പോ എന്റെ റൂമിൽ കബോർഡിൽ ഗൺ ഉണ്ട് അത് എടുത്തോ ശ്രദ്ധിക്കണം..... കാശിയെ നോക്കി ശെരിയെന്നോണം തലയാട്ടി അപ്പു റൂമിലേക്കും ഹരി അമ്മുവിനരുകിലേക്കും നടന്നു.... ഹാളിൽ എത്തുമ്പോൾ സോഫയിൽ രേവതിയും ഭാനുവും ഉണ്ട്...ഓടി കിതച്ചു വരുന്ന ഹരിയെ കണ്ടതും ഇരുവരും സംശയത്തോടെ നെറ്റിചുളിച്ചവനെ നോക്കി..... അമ്മേ..... അമ്മു എവിടെ..... ദൃതിയിൽ പടികൾ ഇറങ്ങിയതിന്റെ കിതപ്പോടെ അവൻ ചോദിച്ചതും അവനിലെ വെപ്രാളം കാണേ കാര്യം അറിയാൻ എന്നോണം അവർ അവനരികിലേക്ക് നടന്നു.... എന്താ ഹരി എന്തിനാ നീ ഇത്ര വെപ്രാളപ്പെട്ടു വന്നേ.... അതൊക്കെ പറയാം അമ്മേ അവൾ എവിടെ???? അവർ മൂന്നും കൂടി വർകേരിയയിലേക്ക് പോയിരുന്നു അന്ന് നിന്റെ മുറിയിൽ നീന്നും മാറ്റിയ ബുക്സ് ഒക്കെ അവിടെ അല്ലേ.... ➖️➖️➖️➖️➖️➖️➖️➖️ വർകേരിയയിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ ഓരോന്നായി പൊടിതട്ടി എടുത്തവൾ അടുത്തുള്ള ചെയറിലേക്ക് വേച്ചു.....

മതി അമ്മു അതൊക്കെ ആകെ പൊടിയാ വെറുതെ പൊടി അടിച്ചു ജലദോഷം വരുത്തണ്ട..... ശാസനയെന്നോണം കണ്ണുകൾ കൂർപ്പിച്ചു അമ്മുവിനെ നോക്കി അതു പറഞ്ഞതും ചെറു ചിരിയോടെ അവളെ നോക്കി കണ്ണുചിമ്മിയവൾ എടുത്തുവെച്ച ബുക്കുകൾ ഓരോന്നായി ലച്ചുവിനെ ഏൽപ്പിച്ചു.... അനുസരണയോടെ ബുക്കുകൾ എടുത്ത് ലച്ചുവിനെ ഏൽപ്പിക്കുന്നവളെ നോക്കി നിൽക്കവേ പുറകിലെ ഗ്രിൽകൊണ്ടുള്ള വാതിൽ തുറന്നു കിടക്കുന്നതെ കാണേ അത് അടക്കാൻ എന്നോണം അതു അവിടേക്ക് നടന്നു.... വർകേരിയയിൽനിന്നും മുറ്റത്തേക്ക് തുറക്കുന്ന രീതിയിൽ ഉള്ള ഡോർ അടക്കാൻ പടിക്കെട്ടിലേക്ക് ഇറങ്ങാവേ കറുത്ത തുണിയാൽ മുഖം മറച്ച് ആയുധങ്ങളുമായി മൂവർ സംഘം പാഞ്ഞടുത്തു... ആദ്യത്തെ പകപ്പിൽനിന്നും മുക്തയായവൾ പെടുന്നനെ ഡോർ അടക്കാൻ തുനിഞ്ഞതും ഒറ്റ കുതിപ്പിനവരിൽ ഒരുവൻ പാതി അടഞ്ഞ വാതിൽ തള്ളിതുറന്നു.... ലച്ചു അമ്മുവിനെയും കൊണ്ട് അകത്തു പോ..... പിന്നിലേക്ക് നോക്കി വിളിച്ചുപറഞ്ഞവൾ അവർക്ക് തടസ്സം എന്നോണം മുന്നിൽ നിന്നതും അവളുടെ കഴുത്തിൽ കത്തി ചേർത്ത് പിടിച്ചവൻ അവളുമായി അമ്മുവിന്റെ അരികിലേക്ക് നടന്നു..... ലച്ചു.... പോകാൻ.... മുന്നിലെ കാഴ്ചയുടെ പകപ്പിൽ തറഞ്ഞു നിൽക്കവേ അതുവിന്റെ അലർച്ച വീണ്ടും മുഴങ്ങിയതും മനസ്സില്ല മനസോടെ അവൾ അമ്മുവിന്റെ കൈയിൽ പിടിമുറുക്കി അടുക്കളയിലേക്ക് തിരിഞ്ഞു.....

ദേ പെണ്ണേ ഞങ്ങൾക്ക് നിന്നെ വേണ്ട.... വേണ്ടത് ദേ അവളെയും പിന്നെ അവളുടെ കെട്ടിയോനെയും ആണ് അതുകൊണ്ട് അധികം ബലം പിടിക്കാതെ നിന്നാൽ നിനക്ക് കൊള്ളാം.... അവന്റെ കൈയിൽ നിന്നും കുതറിമാറാൻ ശ്രെമിക്കവേ കഴുത്തിലെ കത്തി ഒന്നുകൂടി അമർത്തികൊണ്ട് പറഞ്ഞതും കഴുത്തിൽ മുറിഞ്ഞ വേദനയിൽ എരിവുവലിച്ച അതു കണ്ണുകൾ ഇറുക്കെ പൂട്ടി..... വേണ്ട.... അവളെ ഒന്നും ചെയ്യരുത് നിങ്ങൾക്ക് വേണ്ടത് എന്നെ അല്ലേ ഞാൻ വരാം.... തന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്ന ലച്ചുവിന്റെ കൈകൾ കുടഞ്ഞെറിഞ്ഞവൾ പറഞ്ഞതും അരുതെന്ന രീതിയിൽ തല വെട്ടിച്ച അതു അവളെ നോക്കി.... അയ്യോ മോളെ ഞങ്ങൾക്ക് നിന്നെ ഇപ്പൊ വേണ്ട വേണ്ടത് നിന്റെ കെട്ടിയോനെയും ദേ നിന്റെ ഉള്ളിൽ ഉള്ള അവന്റെ വിത്തും ആണ് അവനെ ഞങ്ങൾ എടുത്തോളാം പക്ഷെ മോള് ഇപ്പൊ നല്ല കുട്ടിയായി ഈ മരുന്നങ് കുടിച്ചോ എങ്കി ഞാൻ ഇവളെ വിട്ടേക്കാം തന്റെ കൈയിൽ ഉള്ള കുപ്പി അവളുടെ നേരെ നീട്ടി ഒരുവൻ പറഞ്ഞതും ഒരു മരവിപ്പോടെ അതുവിനെ നോക്കി തന്റെ ഉദരത്തിൽ കൈ ചേർത്തവൾ അയാളെ നോക്കി ഒരുവശം മരണത്തിലേക്ക് നടന്നടുത്ത തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയവൾ മറുവശം ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന തന്റെ പൊന്ന് മക്കൾ രണ്ടുപേരും തനിക് ഒരുപോലെ ആണ് രണ്ടിൽ ആർക്ക് നൊന്താലും തനിക് അതിനിരട്ടി നോവും എന്തുവേണം എന്നറിയാതെ നിറഞ്ഞ മിഴികളോടെ ശീലപോലെ നിൽക്കുന്നവളുടെ കൈവെള്ളയിലേക്ക് മരുന്നുവെച്ച് കൊടുത്തവൻ അതുവിനെയും കൊണ്ട് ഒന്നുകൂടെ പിന്നിലേക്ക് മാറി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അമ്മുവിനെ തിരഞ്ഞു ഹരിയും പിന്നാലെ കാശിയും അപ്പുവും വന്നതും അവിടുത്തെ കാഴ്ച്ച കാണേ മൂവരും ഒരുപോലെ ഞെട്ടി നിന്നു...... അതുവിന്റെ കഴുത്തിൽ കത്തിവെച്ചിരിക്കുന്നവരെ കാണേ മുന്നോട്ട് കുതിക്കാൻ ഒരുങ്ങിയാ അപ്പുവിനെ കാശി തടഞ്ഞു നിർത്തി..... കാശി എന്റെ അതു..... അവളുടെ കഴുത്തിൽ പടർന്ന രക്തം കാണേ ഇടർച്ചയോടെ അവൻ കാശ്ശിയോടായി പറഞ്ഞതും അവനെ ചേർത്ത് പിടിച്ചവൻ ഹരിയെ നോക്കി.... അപ്പു.... നമ്മൾ ആര് അനങ്ങിയാലും അവർ അവളെ നോവിക്കും നി ഒന്ന് അടങ്ങി നിൽക്കട.... കുതറാൻ നോക്കുന്ന അപ്പുവിനെ പിടിച്ചു നിർത്തി ഹരി അവനോടായി പറഞ്ഞതും അപ്പു ദയനീയമായി അവനെ നോക്കി..... അതുവിന്റെ കഴുത്തിൽ കത്തി വെച്ചവൻ അമ്മുവിനോടായി പറഞ്ഞ ആവശ്യം കേൾക്കെ ഒരു പിടച്ചിലോടെ ഹരി കാശിയെ നോക്കി..... കാശി എന്റെ മക്കൾ..... എന്തെങ്കിലും ഒന്ന് ചെയ്യടാ..... ദുർബലമായിരുന്നു അവന്റെ ശബ്ദം... മുന്നിലെ കാഴ്ച്ച അത്രമേൽ അവനെ തളർത്തിയിരുന്നു.... ഹരിയെയും അപ്പുവിനെയും മാറി മാറി നോക്കി അപ്പുവിന്റെ കൈയിൽ നിന്നും ഗൺ വാങ്ങി അവർക്ക് മുന്നിലേക്ക് ചെല്ലവേ കാശിയുടെ മുന്നിൽ രണ്ട് പിഞ്ചോമനകൾ മാത്രം ആയിരുന്നു.... ഗൺ നീട്ടിപിടിച്ചു തനിക്കു നേരെ വരുന്നവനെ കാണേ അവളുടെ കഴുത്തിൽ കത്തി ഒന്നുകൂടി മുറുക്കി അവൻ പിന്നിലേക്ക് നീങ്ങി..... ആആആ.......... ഒരലർച്ച അവിടെങ്ങും മുഴങ്ങി കേട്ടതും പകപ്പോടെ ഹരിയും അപ്പുവും അവിടേക്ക് ഓടി................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story