❤❤നിനക്കായ് ❤❤: ഭാഗം 61

ninakkay arya

രചന: ആര്യ നിധീഷ് 

ആആ....... ഗൺ നീട്ടിപ്പുടിച്ചു അരികിലേക്ക് വരുന്ന കാശിയിലേക്ക് ഒരു നിമിഷം ശ്രദ്ധതിരിഞ്ഞതും കഴുത്തിൽ കത്തിവെച്ച അവന്റെ കൈയിൽ പിടിച്ചു ഒന്ന് തിരിച്ചു അതു....അവന്റെ കൈതണ്ടിൽ ആഞ്ഞു പഞ്ച് ചെയ്തതും ഒരു അലർച്ചയോടെ അവൻ കത്തി താഴെ ഇട്ടു.... അവൾ പഞ്ച് ചെയ്ത കൈ ഒന്ന് കുടഞ്ഞ് അവളെ വീണ്ടും പിടിക്കാൻ ആഞ്ഞതും തിരിഞ്ഞു നിന്ന് ഒരു കുതിപിനവൾ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ബാലസ്കിട്ടാതെ അവൻ പിന്നിൽ നിന്നവരുടെ മേലേക്ക് മറിഞ്ഞു.... അവളുടെ പ്രഹരത്തിൽ വായിൽ കിനിഞ്ഞ രക്തം തുപ്പി കളഞ്ഞവൻ എഴുനേൽക്കാൻ ആഞ്ഞതും കാശി അവന്റെ തിരുനെറ്റിയിൽ ഗൺ ചേർത്തു............ പറയടാ #@%#മോനെ ആരുടെ കൊട്ടെഷൻ ആണ് തന്തയുടെയോ അതോ മോന്റെയോ....... ഗാർഡ്‌സ് വന്ന് മറ്റ് രണ്ടിനെയും തോക്കിൻമുനയിൽ നിർത്തിയതും നിലത്തിരിക്കുന്നവന്റെ അരികിൽ കുനിഞ്ഞിരുന്നു ഹരി അവനോടായി ചോദിച്ചു.... വിശ്വൻസർ..... തന്നെ തന്നെ ഉറ്റുനോക്കുന്നവനിലെ രൗദ്രഭാവം കാണേ ഒരു വിറയലോടെ അവൻ പറഞ്ഞതും അവന്റെ മുടിയിൽ പിടിച്ചുയർത്തി ഹരി എന്തായിരുന്നു കൊട്ടേഷൻ.....

ഹരിയെ കൊല്ലാൻ ഒപ്പം നിന്റെ കുഞ്ഞിനേയും എന്നിട്ട് അമ്മുവിനെ അവിടെ എത്തിക്കണം ഇടയിൽ തടസ്സമായി ആര് വന്നാലും തീർത്തേക്കാൻ ആണ് പറഞ്ഞത്..... മ്മ്.... അപ്പൊ എങ്ങനെയാ നിനക്ക് കൊല്ലണ്ടേ എന്നെ.... വേ... വേണ്ട ഞ... ഞാൻ ഇനി ഒന്നിനും വരില്ല വിട്ടേക്ക് പ്ലീസ്..... നെറ്റിയിൽ ചേർത്തുവെച്ച ഗണ്ണിലേക്ക് നോക്കി ഭയത്തോടെ അവൻ പറഞ്ഞതും അവന്റെ അരികിൽനിന്നും എഴുന്നേറ്റവൻ തനിക്കുപിന്നിലായി ആവലാതിയോടെ നിൽക്കുന്നവളെ ഒന്ന് നോക്കി.... കഴിഞ്ഞുപോയ നിമിഷങ്ങളുടെ പകപ്പ് മാറാതെ വയറിൽ കൈ ചേർത്ത് ലച്ചുവിന്റെ കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്നവളെ അലിവോടെ നോക്കി അവൻ അവളെ തന്നോട് ചേർത്തുപിടിച്ചു...... പേടിച്ചുപോയോ എന്റെ യാമി..... കിച്ചേട്ടാ..... തന്നെ ചേർത്തു നിർത്തിയവന്റെ നെഞ്ചിലേക്ക് ഒരു പൊട്ടികരച്ചിലോടെ പതുങ്ങിയവളെ ചേർത്തു പിടിച്ചവൻ കാശിയെ ഒന്ന് നോക്കി.... സുന്ദർ ഇവന്മാരെ ഔട്ട്‌ഹൗസിലേക്ക് മാറ്റിക്കോ ഇന്നവിടെ കിടക്കട്ടെ ബാക്കി നാളെ തീരുമാനിക്കാം ഇപ്പൊ നിങ്ങൾ പൊക്കോ....

പിന്നെ നല്ല സെക്യൂരിറ്റി വേണം ചുറ്റിനും ഒപ്പം ഇവന്മാർക്കും.... ശെരി സർ..... ഹരിയുടെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചവൻ ഗാർഡ്സിനോടായി പറഞ്ഞതും ശരിയെന്നോണം തലയനക്കി അവർ അവന്മാരെയും പിടിച്ച് വെളിയിലേക്ക് നടന്നു... ➖️➖️➖️➖️➖️➖️➖️ അപ്പുവേട്ട.... മതി എനിക്കിപ്പോ കുഴപ്പമൊന്നുമില്ല..... ദേ പെണ്ണേ മിണ്ടാതെ ഇരുന്നോ നീ.... കഴുത്തു മുറിഞ്ഞു ബ്ലഡ്‌ വന്നിട്ട് കുഴപ്പമില്ലപോലും.... തന്നെ നോക്കി കണ്ണുരുട്ടി മുറിവിൽ മരുന്നുവെക്കുന്നവനെ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ നോക്കി അവൾ ഹെഡ്റെസ്റ്റിലേക്ക് ചാരി..... നോവുന്നുണ്ടോടി...... മുറിവ് ക്ലീൻ ചെയ്തു മരുന്ന് വെച്ചവൻ ചോദിച്ചതും ഇല്ലെന്ന് ചുമൽ കൂച്ചി അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പേടിച്ചുപോയോ എന്റെ അപ്പേട്ടൻ... മ്മ്..... ഇപ്പോഴും അതിവേഗം മിടിക്കുന്ന അവന്റെ ഹൃദയത്താളം കേൾക്കെ അവനോടായി ചോദിച്ചവൾ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തുവെച്ചു...... മ്മ്...... നിന്റെ കഴുത്തിൽ പൊടിഞ്ഞ രക്തം കാണേ സമനിലതെറ്റുന്നപോലെ തോന്നി എനിക്ക്.... ആ കത്തിമുനയിൽ നിന്ന നിന്റെ ധൈര്യം പോലും എനിക്കില്ലായിരുന്നെടി....തളർന്നുപോയിരുന്നു ഞാൻ..... സാരില്ല പോട്ടെ അതൊക്കെ കഴിഞ്ഞില്ലേ അങ്ങനെ ഒന്നും നിങ്ങളെ വിട്ട് ഞാൻ പോവൂല എനിക്ക് ഈ കാട്ടുകോഴിയെകൊണ്ട് ക്ഷ ണ്ണ വരപ്പിക്കണ്ടതല്ലേ.....

സജലമായ അവന്റെ മിഴികൾ കാണേ ഇരു കവിളിലും പിച്ചി വലിച്ചവൾ കുറുമ്പോടെ പറഞ്ഞതും അവളെ തന്റെ നെഞ്ചോട് ചേർത്തവൻ നെറുകയിൽ ഒന്ന് മുകർന്നു..... ➖️➖️➖️➖️➖️➖️ കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർത്ത് കിടക്കവേ ആണ് ഹരി കുളിക്കഴിഞ്ഞു വന്നത്.... യാമി ഉറങ്ങുന്നില്ലേ നീ..... ടവ്വൽ സ്റ്റാൻഡിൽ വിരിച്ച് അവളുടെ അരികിലായി ഇരുന്നവൻ മുഖത്തേക്ക് പാറി വീഴുന്ന കുറുനിരകൾ അവളുടെ ചെവിക്കുപിന്നിലേക്ക് ഒതുക്കികൊണ്ട് ചോദിച്ചതും വെറുതെ ഒന്ന് കണ്ണ് ചിമ്മിയവൾ അവന്റെ കൈകൾ തന്റെ കവിളിൽ ചേർത്തുവെച്ചു..... കിച്ചേട്ടാ....... എന്താടാ...... എനിക്ക് ഉറക്കം വരുന്നില്ല കിച്ചേട്ടാ..... എന്തോ മനസ്സാകെ ഡിസ്റ്റർബ് ആണ് നമ്മുക്ക് വേണ്ടി അവരൊക്കെ വല്ലാതെ റിസ്ക് എടുക്കുന്നു... എനിക്കെന്തോ പേടിയാവുന്നു.... നീ വന്നേ നമ്മുക്ക് കുറച്ചുനേരം ബാൽകാണിയിൽ പോയിരുക്കാം.... രേവമ്മ കണ്ടാൽ വഴക്ക് പറയും ഈ വയറും വെച്ച് പടികയറാൻ പാടില്ലെന്ന ഓർഡർ..... വയറ് നിനക്കല്ലേ എനിക്കില്ലലോ ഞാൻ കേറിക്കോളാം എന്റെ പെണ്ണ് അടങ്ങി ഇങ്ങനെ കിടന്നാൽ മതി...... ബെഡിൽ കിടന്നവളെ തന്റെ കൈകളിൽ കോരിഎടുത്തവൻ പറഞ്ഞതും ചെറു ചിരിയോടെ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങികിടന്നു..... ➖️➖️➖️➖️➖️➖️➖️➖️

കൂട്ടിലടച്ച വെറുകിനെ പോലെ റൂമിൽ നടക്കുന്ന വിശ്വനെ കാണേ ദേവ് അയാൾക്കരികിലേക്ക് ചെന്നു..... എന്താ അച്ഛാ പതിവില്ലാതെ ഒരു നടത്തം..... എവിടെ ഹരിയെ തീർത്ത് അമ്മുവിനെ കൊണ്ടുവരാൻ പോയ അച്ഛന്റെ ചുണക്കുട്ടികൾ...... പരിഹാസംനിറഞ്ഞ ചിരിയോടെ അവൻ ചോദിച്ചതും ദേഷ്യം കടിച്ചമർത്തി മിഷ്ട്ടി ചുരുട്ടിപ്പിടിച്ചു അയാൾ അവനെ ഒന്ന് നോക്കി.... അച്ഛാ എതിരാളിയേ ഒരിക്കലും വിലകുറച്ചു കാണരുത്.... എതിരെ നിൽക്കുന്നവന് കാളിയറിയാം എങ്കിൽ അത് അംഗീകരിച്ചു അവന്റെ തലയ്ക്കു മുകളിൽ എത്താൻ പഠിക്കണം അല്ലാതെ ഞാൻ വല്യ സംഭവം എന്നുപറഞ്ഞു നടന്നിട്ട് കാര്യമില്ല.... ദേവ്..... കടന്ന് പോ എന്റെ മുന്നിൽ നിന്ന്..... ഇപ്പൊ എന്നോട് ചാടിയിട്ട് കാര്യമില്ല കാശി ഒരുങ്ങി തന്നെയാ വന്നിരിക്കുന്നു നെറ്റിട്ടൊരുആക്രമണം നടക്കില്ല അച്ഛാ ആ വീടും അവിടെ ഉള്ള ഓരോരുത്തർക്കും ടൈറ്റ് സെക്യൂരിറ്റി ഉണ്ട് അവരെ മറികടന്നു എന്തെങ്കിലും ചെയ്യുക ഇമ്പോസിബിൾ ആണ്..... പിന്നെ എന്തുചെയ്യാനാ നിന്റെ പ്ലാൻ ഇനിയും അവരെ വെറുതെ വിട്ടാൽ ഒരു ആയുസ്സിന്റെ പ്രയത്നം വെറുതെയാവും...... അച്ഛൻ ഇപ്പൊ കിടക്കാൻ നോക്ക് നമ്മുക്ക് ആലോചിക്കാം.... മ്മ്....

അവനോട് ഒന്ന് മൂളുക മാത്രം ചെയ്തയാൾ കട്ടിലിലേക്ക് കിടന്നതും അയാളെ ഒന്ന് നോക്കി പുച്ഛത്തോടെ ചിരിച്ചവൻ മുറിക്ക് പുറത്തേക്ക് നടന്നു രാവിലെ ഓഫീസിൽ എത്തിയ ദേവ് അടഞ്ഞു കിടക്കുന്ന ഗേറ്റ് കാണെ നെറ്റി ചുളിച്ചു ഹോൺ നീട്ടി അടച്ചു.... തുടരെ തുടരെ ഹോൺ മുഴക്കിയിട്ടും സെക്യൂരിറ്റിയേ കാണാതെ ആയതും കോപത്തോടെ വെളിയിലേക്ക് ഇറങ്ങിയവൻ ഗേറ്റിലേക്ക് പാഞ്ഞാടുത്തു....... ടോ.... തന്റെ ചെവിയിൽ എന്താ എത്ര നേരമായി ഹോൺ അടിക്കുന്നു മിഴിച്ചു നിൽക്കാതെ ഗേറ്റ് തുറക്കേടോ.... തന്നെ കണ്ട് ഗേറ്റിന്റെ അടുത്തേക്ക് വന്ന സെക്യൂരിറ്റിയോട് ദേഷ്യത്തിൽ മുറണ്ടതും സെക്യൂരിറ്റി അവനെ ദയനീയമായി ഒന്ന് നോക്കി.... സോറി സർ..... എനിക്ക് എന്റെ ജോലി ചെയ്തേ പറ്റു സർ വന്നാൽ അകത്തേക്ക് വിടണ്ട എന്ന് ഓർഡർ ഉണ്ട്...... What.... Are you kidding...... Its my office ഇവിടെ എന്നെ കയറ്റണ്ട എന്ന് ഓർഡർ ഇട്ടത് ആരാണെന്ന് എനിക്കൊന്ന് അറിയണം..... അയാളോടായി പറഞ്ഞവൻ ഗേറ്റ് തുറക്കാൻ നോക്കിയതും അയാളുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.... ദേവിനെ ഒന്ന് നോക്കി മാറി നിന്ന് ഫോണിൽ സംസാരിച്ചയാൽ വന്ന് ഗേറ്റ് തുറന്നു..... സർ എംഡി യുടെ ക്യാബിനിലോട്ട് ചെല്ലാൻ പറഞ്ഞു..... മ്മ്മ്..... അയാളോടൊന്ന്‌ മൂളി ഉള്ളിൽ ഉയന്ന ഒരായിരം ചോദ്യങ്ങളുമായി അവൻ അകത്തേക്ക് നടന്നു എംഡി ക്യാബിനിൽ ചെന്ന് ഡോർ തുറന്നതും ചെയറിൽ ഇരിക്കുന്നയാളെ കാണേ പക എരിയുന്ന കണ്ണുകളോടവൻ അകത്തേക്ക് നടന്നു................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story